Current Date

Search
Close this search box.
Search
Close this search box.

ഓഫീസ് ആക്രമണം; തുനീഷ്യന്‍ സേനയെ അപലപിച്ച് അല്‍ജസീറ

ദോഹ: തലസ്ഥാനമായ തൂനിസിലെ അല്‍ജസീറ ഓഫീസ് അക്രമിച്ച തുനീഷ്യന്‍ സുരക്ഷാ സേനയെ അല്‍ജസീറ മാധ്യമ ശൃംഖല അപലപിച്ചു. പ്രസിഡന്റ് ഖൈസ് സഈദ് പാര്‍ലമെന്റ് പിരിച്ചുവിടുകയും, പ്രധാനമന്ത്രിയെ പുറത്താക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ രാജ്യത്ത് അസ്വസ്ഥത വര്‍ധിക്കുകയാണ്.

തുനീഷ്യന്‍ സുരക്ഷാ സേന അല്‍ജസീറ മാധ്യമ ശൃംഖലയുടെ ഓഫീസ് അക്രമിക്കുകയും, മുഴുവന്‍ ജീവനക്കാരെ പുറത്താക്കുകയും ചെയ്തു. വാറന്റില്ലാതെ 10 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഓഫീസിലേക്ക് അതിക്രമിച്ച് കയറി ഓഫീസിന്റെ താക്കോല്‍ കണ്ടുകെട്ടി. കെട്ടിടത്തിലെ സാധനങ്ങള്‍ പുറത്തെടുക്കുന്നതിന് മാധ്യമപ്രവര്‍ത്തകരെ സൈന്യം അനുവദിച്ചില്ല -അല്‍ജസീറ തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

എന്തുകൊണ്ടാണ് ഓഫീസ് റെയ്ഡ് ചെയ്തതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടില്ല. ഉത്തരവുകള്‍ നടപ്പിലാക്കുകയാണെന്നായിരുന്നു സുരക്ഷാ സേനയുടെ പ്രതികരണം.

Related Articles