കൈറോ: സ്വീഡിഷ്, ഡച്ച് ഉത്പന്നങ്ങള്‍ അറബ്-മുസ്‌ലിം സമൂഹം ബഹിഷ്‌കരിക്കണമെന്ന് അല്‍ അസ്ഹര്‍. സ്വീഡനിലെയും നെതര്‍ലന്‍ഡ്‌സിലെയും വിശുദ്ധ ഖുര്‍ആന്‍ കത്തിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അല്‍ അസ്ഹറിന്റെ ആഹ്വാനം. മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥമായ നമ്മുടെ ഖുര്‍ആനെയും ദൈവിക ഗ്രന്ഥത്തെയും പിന്തുണച്ച് ഏകീകൃതവും ശക്തവുമായ നിലപാട് സ്വീകരണമെന്ന് അല്‍ അസ്ഹര്‍ അറബ്-മുസ്‌ലിം സമൂഹത്തോട് ബുധനാഴ്ച ആവശ്യപ്പെട്ടു.
ഒന്നര ബില്യണ്‍ മുസ്‌ലിംകളെ നിന്ദിച്ച ഈ രണ്ട് രാജ്യങ്ങളിലെയും സര്‍ക്കാറുകള്‍ക്ക് യോജിച്ച മറുപടിയാണ് ബഹിഷ്‌കരണം. ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് വിളിച്ച് മനുഷ്യത്വരഹിതവും അധാര്‍മികവുമായ ബാനറിന് കീഴില്‍ നിന്ദ്യവും നിഷ്ഠൂരവുമായ കുറ്റകൃത്യങ്ങള്‍ സംരക്ഷക്കുന്ന ഇരുരാഷ്ട്രങ്ങളെയും അല്‍ അസ്ഹര്‍ അപലപിച്ചു.
നെതര്‍ലന്‍ഡ്‌സിലെ തീവ്ര വലതുപക്ഷ നേതാവ് എഡ്വിന്‍ വാഗന്‍സ്ഫെല്‍ഡ് വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ച സംഭവത്തെ ഫലസ്തീന്‍, ജോര്‍ദാന്‍, ഈജിപ്ത്, സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങള്‍ ചൊവ്വാഴ്ച അപലപിച്ചു. തിങ്കളാഴ്ച ഡച്ച് നഗരമായ ഹേഗില്‍ തീവ്രപക്ഷക്കാരന്‍ എഡ്വിന്‍ വാഗന്‍സ്ഫെല്‍ഡ് വിശുദ്ധ ഖുര്‍ആന്‍ കീറുകയും കത്തിക്കുകയും ചെയ്തതിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്. കഴിഞ്ഞ ശനിയാഴ്ച, സ്റ്റോക്ക്ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ സ്വീഡിഷ് തീവ്ര വലതുപക്ഷക്കാരന്‍ റാസ്മസ് പലുദന്‍ വിശുദ്ധ ഖുര്‍ആന്റെ പകര്‍പ്പ് കത്തിച്ച് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നെതര്‍ലന്‍ഡ്‌സിലെ സംഭവം. സ്വീഡിഷ് തീവ്ര വലതുപക്ഷ നേതാവിന്റെ പ്രവൃത്തിയെ യു.എസ്, റഷ്യ ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ വിമര്‍ശിച്ചിരുന്നു.
📱 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL