Current Date

Search
Close this search box.
Search
Close this search box.

റഷ്യയുമായി വാണിജ്യ കരാറില്‍ ഒപ്പുവെച്ച് താലിബാന്‍

കാബൂള്‍: വാതക പൈപ്പ്‌ലൈന്‍ ലൈന്‍, ഡീസല്‍, ഗ്യാസ്, ഗോതമ്പ് എന്നിവ അഫ്ഗാനിസ്ഥാനിലെത്തിക്കുന്നതിന് താലിബാന്‍ റഷ്യയുമായി താല്‍ക്കാലിക കരാറില്‍ ഒപ്പുവെച്ചതായി അഫ്ഗാന്‍ ആക്ടിങ് വാണിജ്യ, വ്യവസായ മന്ത്രി ഹാജി നൂറുദ്ധീന്‍ അസീസി റോയിറ്റേഴ്‌സിനോട് പറഞ്ഞു. 2021 ആഗസ്റ്റില്‍ യു.എസ് നേതൃത്വത്തിലുള്ള സൈന്യത്തിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് അധികാരത്തിലേറിയ താലിബാന്‍, വിദേശ ഭരണകൂടവുമായി നടത്തുന്ന ആദ്യത്തെ സുപ്രധാന അന്താരാഷ്ട്ര സാമ്പത്തിക ഇപാടാണിത് -‘മിഡില്‍ ഈസ്റ്റ് ഐ്’ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുള്‍പ്പെടെ ഒരു രാജ്യവും അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടത്തെ നിയമാനുസൃത ഭരണൂകടമായി അംഗീകരിച്ചിട്ടില്ല. എന്നിരുന്നാലും, വിവിധ രാഷ്ട്രങ്ങളെ പോലെ റഷ്യ കാബൂളില്‍ എംബസി തുറന്നിട്ടുണ്ട്.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles