കാബൂള്‍: രാജ്യതലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തായി അധികൃതര്‍ അറിയിച്ചു. വര്‍ഷങ്ങളായി ഐ.എസ്.ഐ.എല്ലുമായി ബന്ധമുള്ള പോരാളികള്‍ ലക്ഷ്യമിടുന്ന ശീഈ ഹസാരെ അംഗങ്ങള്‍ക്ക് ആധിപത്യമുള്ള കാബൂളിലെ പ്രാന്തപ്രദേശമായ ദാഷ്ത്-ഇ-ബാര്‍ചിയിലാണ് ശനിയാഴ്ച സ്‌ഫോടനമുണ്ടായത്.
അരിയാന ടി.വി ശൃംഖലയില്‍ പ്രവര്‍ത്തിക്കുന്ന അറിയപ്പെട്ട മാധ്യമ പ്രവര്‍ത്തകന്‍ ഹമീദ് സീഗാനിയാണ് കൊല്ലപ്പെട്ടതെന്ന് അഫ്ഗാന്‍ മാധ്യമ കേന്ദ്രങ്ങള്‍ പറഞ്ഞു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
ഞാന്‍ എന്റ കാറിലായിരുന്നു. ഞങ്ങളുടെ മുമ്പില്‍ വാഹനത്തിലാണ് സ്‌ഫോടനമുണ്ടായത് -ദൃക്‌സാക്ഷി എ.എഫ്.പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞതായി അല്‍ജസീറ ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
📱വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/KcaSUOBtFi97cUjnUYXVVV
Facebook Comments