Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിന്റെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ഫലസ്തീന്‍ പ്രസിഡന്റ്

റാമല്ല: പാശ്ചാത്യരുടെ ഇരട്ടത്താപ്പിനെ വിമര്‍ശിച്ച് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ കുറ്റകൃത്യമായി കാണുകയും ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശത്തെ അവഗണിക്കുകയും ചെയ്യുന്നതിനെ ഫലസ്തീന്‍ പ്രസിഡന്റ് കുറ്റപ്പെടുത്തി.

യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായുള്ള സന്ദര്‍ശനത്തെ സംബന്ധിച്ച് ഫലസ്തീന്‍ പ്രസിഡന്റ് അബ്ബാസ് നിരാശ അറിയിച്ചു. അധിനിവേശ വെസ്റ്റ് ബാങ്ക് നഗരമായ റാമല്ലയിലെ പ്രസിഡന്‍ഷ്യല്‍ വസതിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് പ്രതികരിക്കുകയായിരുന്നു.

യൂറോപിലെ നിലവിലെ സംഭവങ്ങള്‍ കൃത്യമായ ഇരട്ടത്താപ്പാണ്. വംശീയ ഉന്മൂലനത്തിലേക്കും വിവേചനത്തിലേക്കും എത്തിനില്‍ക്കുന്ന ഇസ്രായേല്‍ അധിനിവേശ കുറ്റകൃത്യങ്ങളുണ്ടായിട്ടും, നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രമായി ഇസ്രായേലിനെ കണ്ടെത്തുന്ന ആരെയും ഞങ്ങള്‍ കാണുന്നില്ല -മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles