സന്‍ആ: തലസ്ഥാനമായ സന്‍ആയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് വിദ്യാര്‍ഥിനിയെ പുറത്താക്കിയതിനെതിരെ വലിയ പ്രതിഷേധത്തിനാഹ്വാനം ചെയ്ത് യമന്‍ ആക്ടിവിസ്റ്റുകള്‍. ഹൂഥികളുടെ മദ്രവാക്യമായ ‘അസ്സര്‍ഖ’ ഏറ്റുചൊല്ലാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സന്‍ആയിലെ ബനൂ അല്‍ഹാരിഥ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥിയായ റഗദ് ഫാറൂഖ് ജാബിറിനെ പുറത്താക്കുന്നത്. ‘ശാപം ഏറ്റുപറയുകയും അബദ്ധം പ്രചരിപ്പിക്കുകയും ചെയ്യരുത്’ എന്ന ഹാഷ്ടാഗോടെ യമന്‍ ആക്ടിവിസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ ഹൂഥികള്‍ക്കെതിരെ പ്രചാരണം ആരംഭിച്ചിരിക്കുകയാണ്. അറിവിന്റെയും സമാധാനത്തിന്റെയും ശത്രുക്കളാലും യുദ്ധത്തിന്റെയും മരണത്തിന്റെയും വക്താക്കള്‍ക്കളാലും വികൃതമാകുന്ന യുവാക്കളുടെ ഭാവി സംരക്ഷിക്കാന്‍ സാമൂഹിക ഐക്യദാര്‍ഢ്യത്തിന് ആഹ്വാനം ചെയ്യുന്ന ഹാഷ്ടാഗുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
പ്രഭാത അസംബ്ലിക്കിടെ ‘അസ്സര്‍ഖ’ ചൊല്ലാത്തതിനാല്‍ റഗദിനെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പുറത്താക്കുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനിയോട് അടുത്ത ബന്ധമുള്ള കുടുംബം ‘alarabiya.net’നോട് പറഞ്ഞു. ഒരു വര്‍ഷം മുമ്പ്, ഒമ്പതാം ക്ലാസില്‍ നല്ല സ്‌കോര്‍ നേടിയപ്പോള്‍, എന്റെ മകള്‍ റഗദിനൊപ്പം ഫോട്ടോയെടുക്കാന്‍ നിന്ന പ്രിന്‍സിപ്പല്‍ അവളെ അസ്സര്‍ഖ ചൊല്ലാത്തത് മൂലം വിദ്യാലത്തയില്‍ നിന്ന് പുറത്താക്കി -റഗദിന്റെ പിതാവ് ഫാറൂഖ് ജാബിര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp