Current Date

Search
Close this search box.
Search
Close this search box.

പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം ബശ്ശാറുല്‍ അസദിനെ കാണാന്‍ ഹമാസ് നേതാക്കള്‍ സിറിയയിലെത്തി

ദമസ്‌കസ്: ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് പ്രതിനിധി സംഘം സിറയ സന്ദര്‍ശിച്ചു. ബശ്ശാറുല്‍ അസദ് ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിച്ച് പത്തിലധികം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹമാസ് പ്രതിനിധികള്‍ സിറിയയിലെത്തുന്നത്. രാജ്യത്ത് വിപ്ലവം പൊട്ടിപുറപ്പെടുകയും പിന്നീടത് ആഭ്യന്തര കലാപമായി മാറുകയും ചെയ്തതിന് ശേഷം ആദ്യമായാണ് ഹമാസ് നേതൃത്വങ്ങള്‍ സിറിയ സന്ദര്‍ശിക്കുന്നത് -അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീന്‍ വിഭാഗങ്ങളായ അല്‍ജിഹാദ് അല്‍ഇസ്‌ലാമിയുടെയും അല്‍ജബ്ഹ അശ്ശഅബിയ്യയുടെയും നേതൃത്വങ്ങളുടെ പങ്കാളിത്തത്തില്‍ ഹമാസ് പ്രതിനിധികള്‍ സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദുമായി കൂടിക്കാഴ്ച നടത്തിയതായി ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ജര്‍മന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. അസദുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം പത്ര സമ്മേളനം നടത്തുമെന്ന് ഫലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു.

രണ്ട് ദവിസത്തെ സന്ദര്‍ശനത്തിനായി പ്രസ്ഥാനത്തിന്റെ പ്രതിനിധി ദമസ്‌കസിലെത്തിയതായി ഹമാസ് നേതാവ് ഖാലിദ് അബ്ദുല്‍ മജീദ് പറഞ്ഞതായി ഫ്രാന്‍സ് വാര്‍ത്ത ഏജന്‍സിയും റിപ്പോര്‍ട്ട് ചെയ്തു.

സിറിയയുമായി ബന്ധം പുനഃസ്ഥാപിക്കാന്‍ താല്‍പര്യപ്പെടുന്നതായി കഴിഞ്ഞ മാസം ഹമാസ് നേതാക്കള്‍ വ്യക്തമാക്കിയിരുന്നു. 2011ല്‍, ഇരുവിഭാഗങ്ങള്‍ക്കിടയില്‍ ബന്ധം വഷളാകുന്നതിന് മുമ്പ് സിറിയന്‍ ഭരണകൂടത്തിന്റെ സഖ്യകക്ഷിയായിരുന്നു ഹമാസ്.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles