Current Date

Search
Close this search box.
Search
Close this search box.

‘ജൂതവിരുദ്ധത’ എന്താണെന്ന് പരിശോധിക്കണമെന്ന് 100ലധികം അക്കാദമിക് വിദഗ്ധര്‍

വാഷിങ്ടണ്‍: ‘ജൂതവിരുദ്ധത’ക്ക് ഐ.എച്ച്.ആര്‍.എ (International Holocaust Remembrance Alliance) നല്‍കുന്ന നിര്‍വചനം സ്വീകരിക്കരുതെന്ന് യു.എന്നിനോട് 100ലധികം പണ്ഡിതര്‍. ഐ.എച്ച്.ആര്‍.എയുടെ വിഭാഗീയ, ധ്രുവീകരണ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഇസ്രായേല്‍, യൂറോപ്യന്‍, യു.കെ, യു.എസ് സര്‍വകലാശാലകളിലെ പ്രമുഖ ജൂത അക്കാദമിക് വിദഗ്ധര്‍ ഉള്‍പ്പെടുന്ന 128 പണ്ഡിതര്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അന്താരാഷ്ട്ര വിമര്‍ശനങ്ങള്‍ ഒഴിവാക്കാനും ഇസ്രായേല്‍ സര്‍ക്കാറിനെ സംരക്ഷിക്കാനും ‘ജൂതവിരുദ്ധത’യുടെ നിര്‍വചനം ‘ഹൈജാക്ക്’ ചെയ്തതായി പണ്ഡിതര്‍ പറഞ്ഞു.

പകരം സാര്‍വത്രിക മനുഷ്യാവകാശ മാധ്യമങ്ങളെയും, ‘ജുതവിരുദ്ധത’ സംബന്ധിച്ച ജറൂസലം പ്രഖ്യാപനം പോലുള്ള വ്യത്യസ്ത ഉറവിടങ്ങളെയും ആശ്രയിക്കാന്‍ പണ്ഡിതര്‍ യു.എന്നിനോട് ആവശ്യപ്പെട്ടു.

ഐ.എച്ച്.ആര്‍.എയുടെ നിര്‍വചനം അനുസരിച്ച്, ജൂതന്മാരെ സംബന്ധിച്ചുള്ള പ്രത്യേക കാഴ്ചപ്പാടാണ് ‘ജൂതവിരുദ്ധത’. ഇത് ചിലപ്പോള്‍ ജൂതര്‍ക്കെതിരെയുള്ള വിദ്വേഷവുമായിരിക്കാം. ഈ നിര്‍വചനം അവ്യക്തമാണെന്ന് പണ്ഡിതര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/KoVQY3fNYfnHnlNRbeDaCj

Related Articles