Current Date

Search
Close this search box.
Search
Close this search box.

ഹുസ്‌നി മുബാറകിനെ മോചിപ്പിക്കാന്‍ പബ്ലിക് പ്രോസിക്യൂട്ടറുടെ തീരുമാനം

കെയ്‌റോ: മുന്‍ ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറകിനെ അദ്ദേഹം കഴിയുന്ന കെയ്‌റോ സൈനികാശുപത്രിയിലെ തടവുകേന്ദ്രത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഈജ്പ്ത് പബ്ലിക് പ്രോസിക്യൂട്ടറുടെ തീരുമാനം. 2011 ജനുവരി 25 വിപ്ലവത്തിനിടെ പ്രകടനക്കാരെ കൊലപ്പെടുത്തിയ കേസിന്റെ അന്തിമ വിധിയില്‍ അദ്ദേഹത്തെ കുറ്റവിമുക്തനാക്കി രണ്ടാഴ്ച്ച പിന്നിടുന്ന വേളയിലാണ് പ്രോസിക്യൂട്ടറുടെ മോചിപ്പിക്കാനുള്ള തീരുമാനം. പബ്ലിക് പ്രോസിക്യൂട്ടറുടെ തീരുമാന പ്രകാരം തന്റെ കക്ഷിക്ക് ഡോക്ടര്‍മാരുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷം വീട്ടിലേക്ക് മടങ്ങാമെന്ന് മുബാറകിന്റെ അഭിഭാഷകന്‍ ഫരീദ് ദീബ് മാധ്യമങ്ങളോട് പറഞ്ഞു. നാളെയോ തൊട്ടടുത്ത ദിവസമോ അദ്ദേഹം വീട്ടിലേക്ക് മടങ്ങുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതേസമയം അനധികൃത സ്വത്തുസമ്പാദന കേസ് നിലനില്‍ക്കുന്നതിനാല്‍ രാജ്യം വിട്ടുപോകുന്നതിനുള്ള വിലക്ക് അദ്ദേഹത്തിന്റെ മേല്‍ തുടരുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
 239 പ്രകടനക്കാരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കെയ്‌റോ ക്രിമിനല്‍ കോടതി 2012 ജൂണില്‍ മുബാറകിന് ജീവപര്യന്തം വിധിച്ചിരുന്നു. എന്നാല്‍ പ്രസ്തുത വിധിയെ അപ്പീല്‍ കോടതി റദ്ദാക്കുകയും കെയ്‌റോ ക്രിമിനല്‍ കോടതിയുടെ മറ്റൊരു വൃത്തത്തില്‍ പുനര്‍വിചാരണ ആവശ്യപ്പെടുകയും ചെയ്തു.

Related Articles