Current Date

Search
Close this search box.
Search
Close this search box.

ലിബിയയില്‍ പ്രത്യേക ഫ്രഞ്ച് സൈന്യം ഉള്ളതായി ഫ്രാന്‍സ് അംഗീകരിച്ചു

പാരീസ്: ശക്തമായ സായുധ ഏറ്റുമുട്ടലുകള്‍ നടക്കുകയും ചില പ്രദേശങ്ങള്‍ ഐഎസ് തങ്ങളുടെ നിയന്ത്രണത്തിലാക്കി വെക്കുകയും ചെയ്ത ലിബിയയില്‍ പ്രത്യേക ഫ്രഞ്ച് സേനയുണ്ടെന്ന് ഫ്രാന്‍സ് ഭരണകൂടം അംഗീകരിച്ചു. ഫ്രാന്‍സിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ സാന്നിദ്ധ്യം ലിബിയയില്‍ ഉള്ളതായി ഞങ്ങള്‍ക്ക് സ്ഥിരീകരിക്കാനാവുമെന്ന് ഫ്രഞ്ച് ഭരണകൂടത്തിന്റെ വക്താവ് സ്റ്റെഫാന്‍ ലെഫോള്‍ പറഞ്ഞു. ലിബിയയില്‍ ഐഎസിനെതിരെ രഹസ്യ ഓപറേഷന്‍ നടത്തുന്ന ഫ്രഞ്ച് സൈന്യമുണ്ടെന്ന റിപോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫ്രാന്‍സ് ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുള്ള ഈ വിശദീകരണം.
അതേസമയം ലിബിയയിലെ സിര്‍ത് നഗരത്തില്‍ നിന്നും രക്ഷപ്പെട്ട ഐഎസ് ഘടകങ്ങള്‍ ലിബിയയുടെ മറ്റ് പ്രദേശങ്ങളിലും വടക്കന്‍ ആഫ്രിക്കയിലും പുതിയ സംഘങ്ങള്‍ രൂപീകരിച്ചതായി ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍ മുന്നറിയിപ്പ് നല്‍കി.

Related Articles