Current Date

Search
Close this search box.
Search
Close this search box.

മുര്‍സിയുടെ മകന്‍ ഉസാമയെ ഈജിപ്ത് പോലീസ് അറസ്റ്റ് ചെയ്തു

കെയ്‌റോ: പ്രത്യേക കാരണങ്ങളൊന്നുമില്ലാതെ ജനാധിപത്യ രീതിയില്‍ തെരെഞ്ഞെടുക്കപ്പെട്ട ഈജിപ്തിന്റെ ആദ്യ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ മകന്‍ ഉസാമയെയും കുടുംബത്തിന്റെ വക്താവിനെയും ഈജിപ്ത് പോലീസ് അറസ്റ്റു ചെയ്തതായില്‍ അല്‍ജസീറ റിപോര്‍ട്ട്. മുര്‍സിയുടെ മൂത്ത മകന്‍ അഹ്മദിനെ ഉദ്ദരിച്ചാണ് റിപോര്‍ട്ട് നല്‍കിയിരിക്കുന്നത്. സഖാസീഖ് നഗരത്തില്‍ നിന്നാണ് ഉസാമയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. പ്രസിഡന്റിനെതിരെയുള്ള കുറ്റകൃത്യങ്ങളുടെയും അതിക്രമങ്ങളുടെയും തുടര്‍ച്ചയായിട്ടാണ് അഹ്മദ് നടപടിയെ വിശേഷിപ്പിച്ചത്. എന്നാല്‍ ഈ അതിക്രമങ്ങള്‍ അട്ടിമറിയോടുള്ള മുര്‍സി കുടുംബത്തിന്റെ എതിര്‍പ്പിനെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഈജിപ്തിന്റെ കിഴക്കന്‍ പ്രവിശ്യയിലെ കുടുംബ വീട്ടില്‍ നിന്നുമാണ് ഉസാമ മുര്‍സിയെ ദേശീയ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തതെന്നും അദ്ദേഹത്തിന്റെ ചില വസ്തുക്കള്‍ കണ്ടു കെട്ടിയിട്ടുണ്ടെന്നും മുര്‍സിയുടെ അഭിഭാഷക സമിതി അധ്യക്ഷന്‍ അബ്ദുല്‍ മുന്‍ഇം അബ്ദുല്‍ മഖ്‌സൂദ് വ്യക്തമാക്കി. അറസ്റ്റ് ചെയ്യുന്നതിന് പൊടുന്നനെ കാരണങ്ങളൊന്നുമില്ലാതെയാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Related Articles