Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിലെ അടിയന്തിരാവസ്ഥ മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാവരുത്: യുഎന്‍

കെയ്‌റോ: ഈജിപ്തിലെ കോപ്റ്റിക് ചര്‍ച്ചുകളിലുണ്ടായ സ്‌ഫോടനങ്ങളെ ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ് ഐക്യരാഷ്ട്രസഭയിലെ ഈജിപ്ഷ്യന്‍ പ്രതിനിധിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ അപലപിച്ചു. ഭീകരവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഒരു നിലക്കും മനുഷ്യാവകാശങ്ങളെ മാനിക്കുന്നതിന് തടസ്സമായി മാറരുതെന്ന് ജനറല്‍ സെക്രട്ടറിയുടെ വക്താവ് സ്റ്റീഫന്‍ ദുജ്ജാരിക് ന്യൂയോര്‍ക്കില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി.
നാം വിശ്വസിക്കുന്ന അടിസ്ഥാനങ്ങള്‍ പ്രകാരം ഭീകരതക്കെതിരെയുള്ള യുദ്ധം ഒരിക്കലും മനുഷ്യാവകാശങ്ങളുടെ ചെലവിലാവരുത്. ഈജിപ്തിലെ സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ മൂന്ന് മാസം അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് സീസിയുടെ നടപടിയെ കുറിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തിരാവസ്ഥ നടപ്പാക്കാനുള്ള സീസിയുടെ തീരുമാനത്തോട് ഈജിപ്ത് മന്ത്രിസഭ യോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അടുത്ത ആഴ്ച്ചയില്‍ അതിന് പാര്‍ലമെന്റിന്റെ കൂടി അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ തിരക്കേറിയ ഭാഗങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് പോലീസിനെ സഹായിക്കാന്‍ സൈനികരെ കൂടി സീസി നിയമിച്ചിട്ടുണ്ട്. അടിയന്തിരാവസ്ഥയുടെ മറപിടിച്ച് ഭരണകൂടം കടുത്ത നടപടികള്‍ സ്വീകരിക്കുമോ എന്നതാണ് പ്രതിപക്ഷം ഭയക്കുന്നത്. അപ്രകാരം അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അവിടത്തെ മനുഷ്യാവകാശങ്ങളുടെ നിലയെ പറ്റി അന്താരാഷ്ട്ര വേദികള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Related Articles