Current Date

Search
Close this search box.
Search
Close this search box.

ഈജിപ്തിന്റെ നാശം സീസിയുടെ കരങ്ങളാല്‍: ദി എകണോമിസ്റ്റ്

ലണ്ടന്‍: ഈജിപ്തില്‍ 2018ല്‍ നടക്കാനിരിക്കുന്ന തെരെഞ്ഞെടുപ്പില്‍ അബ്ദുല്‍ ഫത്താഹ് സീസിയെ തെരെഞ്ഞെടുക്കരുതെന്ന് ‘ദി എകണോമിസ്റ്റ്’ എന്ന ബ്രിട്ടീഷ് മാസികയുടെ ഉപദേശം. അദ്ദേഹത്തിന്റെ ഭരണത്തകര്‍ച്ച, പ്രത്യേകിച്ചും സാമ്പത്തിക മേഖലയിലുള്ള തകര്‍ച്ചയാണ് അതിന് കാരണമായി എടുത്തു കാണിക്കുന്നത്. അറബ് വസന്തം തൂത്തെറിഞ്ഞ ഹുസ്‌നി മുബാറകിനേക്കാള്‍ കടുത്ത അടിച്ചമര്‍ത്തലാണ് സീസി നടത്തുന്നതെന്ന് അദ്ദേഹം തെളിയിച്ചിരിക്കുകാണെന്ന് മാസികയുടെ അവസാന ലക്കത്തിലുള്ള ലേഖനം പറയുന്നു. അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ട മുഹമ്മദ് മുര്‍സിയെ പോലെ കാര്യനിര്‍വഹണ ശേഷി ഇല്ലാത്തയാളാണ് സീസിയെന്നും ലേഖനം സൂചിപ്പിക്കുന്നു.
പാപ്പരായ ഭരണകൂടമെന്ന് സീസി ഭരണകൂടത്തെ വിശേഷിപ്പിച്ച ലേഖനം അത് നിലനില്‍ക്കുന്നത് ഗള്‍ഫ് നാടുകളുടെ ഔദാര്യത്തിലാണ്. സീസിക്ക് പണം നല്‍കുന്ന അറബ് ദായകരുടെ ക്ഷമ നശിച്ചിരിക്കുകയാണെന്നും ലേഖനം അഭിപ്രായപ്പെടുന്നു. സീസിയിലൂടെ ഈജിപ്തിന് സുസ്ഥിരത കൈവരിക്കാനാവില്ലെന്നും ലേഖനം കൂട്ടിചേര്‍ത്തു.

Related Articles