Current Date

Search
Close this search box.
Search
Close this search box.

വനവത്കരണത്തിന് മറവിൽ വിസ്മൃതിയിലാക്കുന്ന ഇസ്രായേൽ യുദ്ധ കുറ്റങ്ങൾ

തങ്ങളുടെ അപരാധങ്ങൾ മറച്ചു വെക്കുന്നതിൽ പരാജയപ്പെടുന്നിടത്താണ് മിക്ക യുദ്ധ തടവുകാരും പിടിക്കപ്പെടുന്നത്. ദശലക്ഷ കണക്കിന് യൂറോപ്യൻ ജൂതന്മാരെ നിഷ്കാസനം ചെയ്ത് തെളിവ് നശിപ്പിക്കാതിരുന്ന നാസി സർക്കാർ ഇത്തരം കുറ്റവാളികളുടെ ഉദാഹരണമാണ്. അഡോൾഫ് ഹിറ്റ്ലറിന്റെ മൂന്നാം കിട രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമെന്നോണം അന്തേവാസികൾ കൊടിയ പീഢനങ്ങൾക്ക് വിധേയരായി കഴിഞ്ഞ ലേബർ ക്യാമ്പുകൾക്ക് സമീപമാണ് നരഹത്യാ കേന്ദ്രങ്ങൾ സ്ഥിതി ചെയ്തിരുന്നത്.

രണ്ടാം ലോക യുദ്ധത്തിന്റെ സ്ഥിതിഗതികൾ മാറിത്തുടങ്ങിയതോടെ സ്വന്തം കുറ്റങ്ങൾ മറച്ചുവെക്കാനുള്ള തിടുക്കത്തിലായിരുന്നു നാസികൾ. 1945 നവംബർ 20 നും 1946 ഒക്ടോബർ ഒന്നിനും ഇടയിൽ ന്യൂറംബർഗിൽ നടന്ന യുദ്ധാനന്തര വിചാരണ വേളയിൽ യുദ്ധ കുറ്റവാളികളെ ശിക്ഷിക്കാൻ സഹായകമായത് വ്യോമ ചിത്രങ്ങളും ദൃക്സാക്ഷി വിവരണങ്ങളുമാണ്. കേവല ദൗത്യ നിർവ്വഹണം മാത്രമായിരുന്നുവെന്നാണ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരുടെ വിശദീകരണം. ഭീതി ജനിപ്പിക്കുന്ന ഇരകളുടെ ശവകുടീര ചിത്രങ്ങൾ ഉൾപ്പെടുന്ന പദാർത്ഥ തെളിവുകൾക്ക് പുറമേ വ്യക്തമായ സാഹചര്യ തെളിവുകളും അവരുടെ കൈവശമുണ്ടായിരുന്നു. രണ്ടര മില്യൺ ജൂതന്മാരെ ഔഷവിറ്റ്സ്-ബിർകേനോ ക്യാമ്പുകളിലേക്ക് നീക്കം ചെയ്തതും പിന്നീട് കേട്ട് കേൾവി പോലുമില്ലാത്ത വിധം അപ്രതക്ഷ്യമായ റെയ്നാർഡ് ക്യാമ്പുകളും ഇതിനുദാഹരണം മാത്രം.

റോഹിംഗ്യൻ മുസ്ലിം കൂട്ടകൊല നടത്തിയപ്പോഴും തെളിവുകൾ നശിപ്പിക്കാൻ മ്യാന്മറിലെ സൈനിക ഭരണകൂടം മടിച്ചില്ല. 2014ൽ ജന്മദേശം വിട്ട ദശലക്ഷക്കണക്കിനാളുകളുടെ പലായനം, നരഹത്യയിൽ ആനന്ദം കണ്ടെത്തിയ സൈന്യത്തെ അവർ എത്ര മാത്രം ഭയപ്പെട്ടിരുന്നുവെന്ന് വ്യക്തമാക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യാവകാശ, മാധ്യമ പ്രവർത്തകർക്ക് ഊരുവിലക്കേർപ്പെടുത്തിയിരിക്കുകയാണ് സർക്കാർ. കൂട്ടക്കൊലയുടെ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി 2018 ഫെബ്രവരിയിൽ ശവകൂടിരങ്ങൾ മ്യാന്മർ സൈന്യം ബുൾഡോസർ ഉപയോഗിച്ച് തകർത്തു കളഞ്ഞു. വധശിക്ഷ നടപ്പിക്കിയതിന്റെ പേരിൽ 2017ൽ കുറ്റക്കാരനായി വിധിക്കപ്പെട്ട മുൻ സെർബ് ജനറൽ റാട്ട്കോ മ്ലാഡിച് നരഹത്യ, മനുഷ്യകടത്ത്, നാട് കടത്തൽ തുടങ്ങി നിരവധി കുറ്റങ്ങളിൽ പ്രതിചേർക്കപ്പെടുകയായിരുന്നു.

1995 ജൂലൈ പത്തിനും പത്തൊൻപതിനുമിടെയിലായി സെർബിയൻ പ്രാന്ത പ്രദേശങ്ങളിൽ എണ്ണായിരത്തോളം മുസ്ലിം ജഡങ്ങൾ കണ്ടെത്തപ്പട്ടെപ്പോഴാണ് അദ്ദേഹത്തിന്റെ മൃഗീയ ശിക്ഷാ രീതികൾ പുറം ലോകം അറിയുന്നത്. യൂറോപ്പ് കണ്ട ഏറ്റവും വലിയ മനുഷ്യഹത്യയാണ് ഈ ക്രൂരത. രണ്ടാം ലോക യുദ്ധാനന്തരം മനുഷ്യാവിശിഷ്ടങ്ങളടങ്ങിയ ഭൂപ്രദേശം സൗത്തമേരിക്കയിൽ കണ്ടെത്തപ്പെട്ടു. ഗ്വാട്ടിമാലയിലെ ഇക്സിൽ പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന മുൻ സൈനിക കേന്ദ്രത്തിൽ നിന്ന് ലഭിച്ച മൃതശരീരത്തിൽ നിന്ന് കണ്ടു കിട്ടിയ കുടുംബ ഫോട്ടോ ലഭിച്ചതടിസ്ഥാനത്തിൽ അന്വേശിച്ചപ്പോൾ 30 വർഷം മുമ്പ് എടുത്ത ചിത്രമാണെന്ന് ടിയാന്റെ വിധവ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

മുപ്പത്തിയാറ് വർഷത്തോളം നീണ്ടു നിന്ന യു എസ് സർക്കാറും ഇടത് ഗറില്ലാ അനുകൂലികളും തമ്മിൽ നടന്ന ഗ്വാട്ടിമാലയിലെ ആഭ്യന്തര യുദ്ധത്തിൽ കൊല്ലപ്പെട്ട രണ്ട് ലക്ഷം പേരിൽ ഒരാളായിരുന്നു അദ്ദേഹം. പിന്നീടൊരിക്കലും നടക്കില്ലെന്ന് ശപഥം ചെയ്ത് വീണ്ടും വീണ്ടുമാവർത്തിക്കുന്ന നരഹത്യകൾക്കുദാഹരണങ്ങളനവധിയാണ്. സ്കോട്ടിഷ് ഫലസ്ഥീൻ സോളിഡാരിറ്റി മൂവ്മെന്റ് സഹസ്ഥാപകനായ മിക് നാപിയറും ഡച്ച് നയതന്ത്രജ്ഞൻ എറിക് എഡറും തമ്മിലുള്ള അഭിമുഖം കാണുന്നതിനിടെയാണ് മനുഷ്യ ചരിത്രത്തിലെ കരളലിയിപ്പിക്കുന്ന നരഹത്യാ ചരിത്രങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടത്. യുദ്ധ കുറ്റകൃത്യങ്ങൾ മറച്ചു വെക്കാൻ പുതിയ അടവുകൾ പയറ്റുകയാണ് ഇസ്രായേൽ. ചാരിറ്റി സംഘടനയായ ജെവിഷ് നാഷണൽ ഫണ്ട് മുഖേന നിരവധി സഹായങ്ങളാണ് ഇത്തരത്തിൽ ഇസ്രായേലിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ദുരിതം വിതയ്ക്കുന്ന യുദ്ധഭൂമിയിൽ വൃക്ഷങ്ങൾ നട്ട് പിടിപ്പിച്ച് ഫലസ്തീൻ വേദനകളെ മറച്ച് വെക്കുകയാണ് ഇസ്രായേൽ.

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച രാഷ്ട്രത്തിന്റെ വീര പുരുഷന്മാരുടെ നാമങ്ങളാണ് മരങ്ങൾക്ക് നൽകപ്പെട്ടിരിക്കുന്നത്. ക്രൂരമായി പീഡിപ്പിച്ച നാസി ഭരണകൂടത്തിൽ നിന്നും ജൂതന്മാരെ തത്സ്ഥാനങ്ങളിൽ ഒളിപ്പിച്ച് വെച്ച അഡേർസ് കുടുംബത്തിന്റെ സ്മരാണർഥവും നിരവധി മരങ്ങൾ ഇതിനോടകം നട്ടുപിടിപ്പിക്കപ്പെട്ടിട്ടുണ്ട്. ബാസ്റ്റിയൻ ജാൻ അഡറും ഭാര്യ ജോഹന്നയും ഏകദേശം ഇരുന്നോറോളം കുടുംബങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.സയണിസ്റ്റുകൾ തകർത്തെറിഞ്ഞ ഫലസ്തീനിയൻ ഗ്രാമത്തിലാണ് തന്റെ പിതാവിന്റെ സ്മാരകം സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന ഭീകര സത്യം തിരിച്ചറിഞ്ഞ അവരുടെ മകൻ അക്ഷരാർഥത്തിൽ ഞെട്ടുകയായിരുന്നു.

ഇസ്രായേൽ ഭരണകൂടം നേതൃത്വം നൽകുന്ന വംശീയ ഉന്മൂലനത്തിന്റെ മറയായി തന്റെ പിതൃ സ്മരണകൾ ചൂഷണം ചെയ്യപ്പെട്ട് കൊണ്ടിരിക്കുന്നുവെന്ന വേദനിപ്പിക്കുന്ന സത്യം എറിക് അഡർ നാപ്പിയറുമായി പങ്ക് വെച്ചു.ജെ.എൻ.എഫിന്റെ സ്മാരക നിർമ്മിതിയിൽ നിന്ന് തൻ്റെ പിതാവിൻ്റെ പേര് നീക്കം ചെയ്യാൻ ആവിശ്യപ്പെട്ടതടിസ്ഥാണത്തിൽ ആയിരത്തി ഒരുന്നുർ ഒലിവ് മരങ്ങൾ അദ്ദേഹം നൽകുകയുണ്ടായി. അധിനിവേശ വെസ്റ്റ് ബാങ്ക് പ്രവിശ്യയിൽ തയ്യാറാക്കുന്ന പുതിയ വനത്തിന് വേണ്ടിയാണിത്. തൻ്റെ കുടുംബ നാമത്തിൽ ബൈത്ത് നത്തീഫ് ഗ്രാമാവിശിഷ്ങ്ങൾക്കിടയിൽ ഇസ്രായേൽ മറയാക്കി മാറ്റിയ ദേവദാരു വൃക്ഷങ്ങൾക്കുള്ള ബദൽ മാർഗങ്ങളാണിവ.

1948 ഒക്ടോബർ അവസാനം ഗ്രമങ്ങൾക്കേതിരെ ഇസ്രായേൽ സൈന്യം നടത്തിയ ഹാ-ഹർ ഓപെറേഷനിൽ നാമാവശേഷമായി പോയതയിരുന്നു ഈ ഗ്രാമം. മുന്നൂറ്റി അമ്പത് വീടുകളിലായി ജീവിക്കുന്ന രണ്ടായിരത്തി നാനൂറോളം വരുന്ന പലസ്തീൻ കുടുംബാംഗങ്ങൾ അധിവസിച്ചിരുന്ന ഗ്രാമമായിരുന്നു ബയ്ത് നതിഫ്. തിരിച്ചുവരാൻ കഴിയാത്ത വിധം അവിടെ കുടുങ്ങിപ്പോയി ജോർദനിലും വെസ്റ്റ് ബാങ്കിലും അഭയാർത്ഥികളായി കഴിയുന്നവരും നിരവധിയാണ്. സ്വന്തം ഭൂമിയിലേക്ക് മടങ്ങിപ്പോകാനുള്ള സാമാന്യ മനുഷ്യ പരിഗണ പോലും നിഷേധിക്കുകയാണ് ഇസ്രായേൽ സർക്കാർ.

പലസ്തീൻ ഗ്രാമത്തെ വിസ്മൃതിയിലേക്ക് തള്ളാൻ സഹായകമായ തുക സ്വരൂപിച്ച് കിട്ടിയത് ഡച്ച് ജൂതന്മാരിൽ നിന്നാണെന്ന സത്യാവസ്ഥ ഏറെ ചോടിപ്പിക്കുന്നതാണെന്നാണ് ഡച്ച് നയതന്ത്ര ഉദ്യോഗസ്ഥൻ്റെ ഭാഷ്യം. സംഭാവന നൽകിയവർക്ക് തങ്ങളുടെ പണം ചെലവഴിച്ചതെന്തിനാണെന്ന് പോലും അറിഞ്ഞിരുന്നില്ലത്രേ. വന പരിപാലനം പദ്ധതിക്ക് സമ്പൂർണ്ണ പിന്തുണ നൽകിയ ഡച്ച് സർക്കാരിനെതിരെ രൂക്ഷ വിമർശനമുയർത്തിയ അദ്ദേഹം ഈ പദ്ധതിക്ക് പിന്നിൽ വലിയ ഗൂഢാലോചന തന്നെയുണ്ടെന്ന് ആരോപിക്കുകയും ചെയ്തു. ജന്മ ഭൂമിയിലേക്ക് തിരിച്ച് വരാനാഗ്രഹിക്കുന്ന അഭയാർത്ഥികൾക്ക് തടസ്സം സൃഷ്ടിക്കുന്ന ഈ മരങ്ങൾ 1948ലെ അടിച്ചമർത്തലിൻ്റെ നേർ സാക്ഷ്യം കൂടിയാണ്.

മനുഷ്യാവകാശങ്ങൾക്കായി നില കൊണ്ട അച്ഛൻ്റെ പേര് ദുരുപയോഗം ചെയ്യപ്പെടുന്നത് അങ്ങേയറ്റം വേദനാജനകമാണ്, വംശീയ ഉന്മൂലനത്തിൽ അവരെൻ്റെ അച്ഛനെ കൂടി പങ്കാളിയാക്കി. 1938 മുതൽ ഡ്രൈബോർഗ് ഗ്രാമത്തിൽ ജീവിച്ച ബാസ്റ്റ്യൻ ജാൻ അഡര് ഡച്ച് റിഫോം ചർച്ചിൻ്റെ സജീവ പ്രവർത്തകനായിരുന്നു. യുദ്ധ കാലയളവിൽ ജൂതർക്കുള്ള സംരക്ഷണ കേന്ദ്രമായിരുന്നു അദ്ദേഹത്തിൻ്റെ മതകീയ പരിവേഷം.

1944ൽ നാസി പോലീസ് പിടികൂടിയ അദ്ദേഹം ആംസ്റ്റർഡാം ജയിലിൽ വിചാരണക്ക് ശേഷം വധശിക്ഷക്ക് വിധിക്കപ്പെട്ടു. അഡർ കുടുംബത്തിൻ്റെ വീരോചിത പ്രവർത്തനങ്ങളോടുള്ള കടപ്പാട് അറിയിച്ച ജെ എൻ എഫ്, സർക്കാരധീനതയിലുള്ള ഭൂമിയിലാണ് സ്മാരകം നിർമിക്കപ്പെട്ടതെന്നായുരുന്നു വിശദീകരണം നൽകിയത്. ഫലസ്തീനികളിൽ നിന്ന് അപഹരിച്ച ഭൂമി സർക്കാരധീന ഭൂമിയെന്ന അടവ് ന്യായം കൊണ്ട് പ്രശ്നത്തെ ലഘൂകരിക്കുന്നതാണ് ഇവരുടെ സ്ഥിരം ഏർപ്പാട്. ഇന്ന് ഇസ്രായേലിൽ പ്രവർത്തിച്ചു വരുന്ന പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കാനഡ പാർക്കിൻ്റെ പിന്നിലും ചതിയുടെ കളികൾ കാണാം.

1967ലെ പട്ടാള അക്രണത്തിൽ നാമാവശേഷമായ ഫലസ്തീൻ ഗ്രാമം ബയത് നൂബയുടെ അവശിഷ്ടങ്ങൾക്ക് മുകളിലാണ് ഈ വിനോദ കേന്ദ്രം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. എഴുപതാണ്ടുകൾക്കിപ്പുറവും വംശീയ ഉന്മൂലനത്തിന്റെ ബാക്കിപത്രങ്ങൾ ദൃശ്യമാണ്. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യവും ഇസ്രായേലിൻ്റെ നെറികേടുകളോടുള്ള എതിർപ്പും പ്രകടിപ്പിച്ചതിന്റെ പേരിൽ സാംസ്കാരിക, അക്കാദമിക രംഗത്തെ പ്രമുഖരെ വംശീയ വെറിയന്മാരായി ചിത്രീകരിക്കാനായി ഒരു ലോബി തന്നെ യു.കെയിൽ സജീവമായി പ്രവർത്തിക്കുന്നുണ്ട്.

ഇരയാക്കപ്പെടുന്ന ഫലസ്തീനികളെ എതിർത്തിരുന്ന വ്യക്തിത്വമായിരുന്നു ജാൻ അഡറെന്ന് വരുത്തി തീർക്കാനുള്ള ജെഎൻ.എഫിന്റെ കുത്സിതശ്രമങ്ങൾ തീർത്തും അപലപനീയമാണ്. ചാരിറ്റി പ്രവർത്തനങ്ങൾക്ക് മറവിൽ യുദ്ധ കുറ്റങ്ങൾ എങ്ങനെ മറച്ച് പിടിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇസ്രായേൽ പാരിസ്ഥതിക, മനുഷ്യാവകാശ പ്രവർത്തനങ്ങൾക്കാണ് ഫണ്ട് സമാഹരണം നടത്തുന്നതെന്ന വ്യാജ പ്രചരണത്തിന്റെ മറവിൽ ജൂത അധിനിവേശത്തിന് വളം വെച്ച് കൊടുക്കുന്ന സംഘടനാ നയം ഇസ്രായേൽ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നുണ്ട്.

 

വിവ: ആമിർ ഷെഫിൻ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles