Current Date

Search
Close this search box.
Search
Close this search box.

ജോലി നേടിയ സ്ത്രീ പുരുഷന്റെ എതിരാളിയല്ല

ജോലിക്കാര്യത്തിൽ സ്ത്രീകളോട് നിരുപാധികം പുറംതിരിഞ്ഞിരിക്കുന്നവർ, അനുകൂല വാദങ്ങളിലെ സ്വാതന്ത്ര്യത്തെയും സുസ്ഥിര വ്യക്തിത്വത്തെയും സൗകര്യപൂർവം മറന്ന് കളയുകയാണ്. തൊഴിൽ മേഖലയിലേക്ക് മിക്ക സ്ത്രീകളെയും തള്ളിവിട്ട പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക സാഹചര്യങ്ങളാണ്. എങ്കിലും, ഭാവി തലമുറകളെ വളർത്തുക എന്നത് സ്ത്രീകളുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തമായി തന്നെ നിലനിൽക്കുന്നുണ്ട്.

ഇക്കഴിഞ്ഞ ഡിസംബറിൽ യു എൻ സംഘടനയായ United Nations Economic and Social Commission for Western Asia (UNESCW) പുറത്തുവിട്ട റിപ്പോർട്ടിൽ, അറബ് രാജ്യങ്ങളിലെ ദരിദ്രരുടെ നിരക്ക് 130 മില്യണാണ്. അഥവാ ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന്. ജിസിസി രാജ്യങ്ങളും ലിബിയയും ഒഴിച്ചാണ് ഈ കണക്ക്. സാമ്പത്തിക പ്രതിസന്ധി കൊണ്ടുമാത്രം സ്ത്രീകൾ തൊഴിൽ മേഖലയിലെ ഇറങ്ങിത്തിരിക്കേണ്ടതിന്റെ ആവശ്യകത ഈ കണക്ക് സൂചിപ്പിക്കുന്നു.

2013 ൽ അൽ അസ്ഹർ പുറത്തുവിട്ട രേഖകളിൽ, ആധുനിക സാഹചര്യങ്ങൾ സ്ത്രീയെ മൗലികമായ ആവശ്യങ്ങൾക്ക് വേണ്ടി തൊഴിലിടങ്ങളിലേക്ക് ആകർഷിക്കുന്നു എന്ന് രേഖപ്പെടുത്തിയതായി കാണാം.

തൊഴിലിടങ്ങളിൽ പാലിക്കേണ്ട ഇസ്ലാമിക മൂല്യങ്ങൾ
അൽ അസ്ഹർ പുറത്തുവിട്ട രേഖകൾ പറയുന്നു: ‘മനുഷ്യന്റെ ഉപജീവനമാർഗമാണ് ഓരോ തൊഴിലും, ഇണയുടെയും സന്താനങ്ങളുടെയും അനുകൂലനിലപാടിൽ ഇസ്ലാമിക മൂല്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ഒരു വിശ്വാസി ജോലിക്ക് പോകുന്നത് മതം വിലക്കുന്നില്ല’.

സ്ത്രീ തൊഴിലിടങ്ങളിൽ കരുതൽ ഉറപ്പാക്കണമെന്ന് അൽ അസ്ഹർ നിർദ്ദേശിക്കുന്നു. തുല്യ അവസരവും നീതിയും ഉറപ്പാക്കുക എന്നതാണ് അതിൽ ഒന്നാമത്തേത്. കൂട്ടത്തിൽ കുടുംബിനിയും ദരിദ്രയുമായ സ്ത്രീ പ്രത്യേകം പരിഗണന അർഹിക്കുന്നവളാണ്. ജോലി കാര്യങ്ങളിലും കുടുംബത്തിലും ഒരുപോലെ ഊന്നൽ നൽകേണ്ട സ്ത്രീയെ സംബന്ധിച്ച് ജോലികളിൽ ഇളവുകൾ നൽകേണ്ടതുണ്ട്. സ്വാഭാവികമായും ഇവിടെ സന്താനപരിപാലനത്തിനും മറ്റുമായി കുടുംബാംഗങ്ങൾ സഹകരിക്കേണ്ടതായും വരും.

അൽ അസ്ഹർ പുറത്തുവിട്ട അഭിപ്രായങ്ങളോട് യോജിച്ചു കൊണ്ട് സാമൂഹിക സാമ്പത്തിക വിദഗ്ധർ പറയുന്നു : ‘സമൂഹത്തിൽ ദാരിദ്ര്യം വർദ്ധിച്ചതോടുകൂടി കുടുംബ ചെലവിൽ ഉത്തരവാദിത്തപ്പെട്ട പുരുഷനെ സഹായിക്കാൻ സ്ത്രീ പരിശ്രമിക്കുന്നു. അവിടെ ഇരുകക്ഷികളും തമ്മിൽ പരസ്പര പൂരകങ്ങളാണ്‘.

ഡോ ഇന്ഷാദ് അസാലുദ്ദീൻ പറയുന്നു : ‘അറബ് രാജ്യം ഇന്ന് നേരിടുന്ന സാഹചര്യമാണ് സ്ത്രീയെ തൊഴിലിടങ്ങളിലേക്ക് വലിച്ചടുപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി ഇന്ന് ലോകമൊട്ടാകെ പടർന്നുപിടിച്ച ഒരു വ്യാധിയാണ്. കോവിഡ് മഹാമാരിയും പിന്നീട് ഉണ്ടായ റഷ്യ ഉക്രൈൻ യുദ്ധവും ആഗോള സാമ്പത്തിക വ്യവസ്ഥയിൽ ശക്തമായ ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. വിദ്യാഭ്യാസം മുതൽ വിനോദം വരെയുള്ള നീണ്ട ആവശ്യങ്ങളിൽ കുടുംബങ്ങളിൽ ചുമത്തപ്പെട്ട വലിയ ബാധ്യതകളുണ്ട്, ഏതൊരു പുരുഷനും തളർന്നുപോകുന്ന വിധം എല്ലാം ചെലവേറിയതായി മാറിയിരിക്കുന്നു. പ്രതിസന്ധിയിലുള്ള പല കുടുംബങ്ങൾക്കും തരംതാഴ്ന്ന ജീവിതത്തോട് പൊരുത്തപ്പെടേണ്ടിവരുന്നു, മറ്റു ചിലർ ജോലിയുടെ ഉത്തരവാദിത്വം ഭാര്യയുമായി പങ്കിടുന്നു.’

അൽ അസ്ഹർ സർവ്വകലാശാലയിലെ സാമ്പത്തിക വിദഗ്ധൻ സൈനബ് സ്വാലിഹ് പറയുന്നു : ‘സാമ്പത്തിക സാഹചര്യങ്ങളിൽ സ്ത്രീയെ ജോലിക്ക് പ്രേരിപ്പിക്കുമ്പോൾ ഇസ്ലാമിക മൂല്യങ്ങളെ പിന്തുടരാൻ ശ്രദ്ധിക്കണം. തൊഴിൽ കാരണം സ്ത്രീയുടെ ഗാർഹിക ഉത്തരവാദിത്തങ്ങളെ പാടെ കളഞ്ഞു കുളിക്കുകയുമരുത്.

ഗാർഹിക ഉത്തരവാദിത്തങ്ങളും സന്താന പരിപാലനവും
സ്ത്രീ ജോലിക്കാരിയാവുമ്പോൾ കുടുംബം ശിഥിലാമാകുന്ന അവസ്ഥയുണ്ടാവരുത്. കുടുംബപരിസരങ്ങളെ അത് മോശമായി ബാധിച്ചു കൂടാ.

അല്ലാഹുപുരുഷന് ശേഷമാണ് സ്ത്രീയെ സൃഷ്ടിച്ചത്. അവനെ ഏൽപ്പിച്ചിട്ടില്ലാത്ത പല ഉത്തരവാദിത്വങ്ങളും സ്ത്രീയെ നാഥൻ ഏൽപ്പിച്ചു. പുരുഷന് അവന്റേതായ ബാധ്യതകളും ഉത്തരവാദിത്വങ്ങളും നാഥൻ വീതം വെച്ചു നൽകി. സ്ത്രീ തൊഴിലിടങ്ങളിൽ എത്തുമ്പോഴും കുടുംബപരമായ ഉത്തരവാദിത്വങ്ങളിൽ ഒഴിവാകുന്നില്ല.

പലപ്പോഴും സ്ത്രീയുടെ ജോലി കുടുംബത്തിലും ദാമ്പത്യത്തിലും അസ്വാരസ്യങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇണയുടെയും സന്താനങ്ങളുടെയും അനുകൂല സാഹചര്യങ്ങളിൽ മാത്രമേ സ്ത്രീ ജോലിക്ക് തയ്യാറാകാവൂ എന്ന് വിദഗ്ധർ അഭിപ്രായപ്പെടാനുള്ള കാരണം ഇതാണ്.
വിവാഹത്തിനു മുമ്പ് ഭാവി വധു ജോലി ഒരു നിബന്ധനയായി മുന്നോട്ടുവെച്ചെങ്കിൽ, വിവാഹവും കഴിഞ്ഞ ശേഷം അവളെ അതിൽ നിന്ന് തടയാവതല്ല. ഭാവിയിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് സഹകരിക്കാൻ തയ്യാറാകുന്നിടത്ത് കാര്യങ്ങൾ സുഗമായി മുന്നോട്ടു പോകും.

ജോലി നേടിയ സ്ത്രീ പുരുഷന്റെ എതിരാളി അല്ല, അവരിരുവരും പരസ്പര പൂരകങ്ങളാണ്. ഏതൊരു കുടുംബത്തിന്റെയും അടിക്കല്ലായ സ്ത്രീയെ തൊഴിലിടങ്ങളിൽ ബഹുമാനിക്കാനും വിനയത്തോടെ പെരുമാറാനും പുരുഷന് ബാധ്യതയുണ്ട്. തന്റെ ആവശ്യങ്ങൾ നിറവേറിയാൽ അതിപ്രധാനമായ ഗാർഹികഉത്തരവാദിത്തങ്ങൾക്ക് മുൻ‌തൂക്കം നൽകാനും അവൾ ശ്രദ്ധാലുവായിരിക്കണം.

വിവ: ഫഹ്മിദ സഹ്റാവിയ്യ

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles