Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ ഇണയെ തെരെഞ്ഞെടുക്കുമ്പോള്‍

women.jpg

സ്ത്രീപുരുഷ ബന്ധം നശ്വര ലോകത്തെ ശാരീരികാസ്വാദനം മാത്രമല്ല, ആത്മീയ ഔന്നത്യമാണ് അതുകൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹുവിനോടേറ്റവും അടുത്തവരാകാനുള്ള മാര്‍ഗമാണത്. സ്ത്രീ ഒരു പുരുഷനുമായി വിവാഹ ഉടമ്പടിയിലേര്‍പ്പെടുമ്പോള്‍ ആദ്യമായി അന്വേഷിക്കേണ്ടത് അവരുടെ നമസ്‌കാരത്തെ കുറിച്ചായിരിക്കണം. സുബ്ഹിക്ക് കൃത്യമായി പള്ളിയില്‍ എത്തുന്നതും തഹജ്ജുദ് നമസ്‌കാരങ്ങളില്‍ ശ്രദ്ധിക്കുന്നതുമെല്ലാം അതിന്റെ ഭാഗമാണ്. എല്ലാ നമസ്‌കാരവും സംഘടിതമായി തന്നെ നിര്‍വഹിക്കുന്നതിലും സുന്നത്തു നമസ്‌കാരങ്ങളിലും കണിശത പുലര്‍ത്തുന്നവര്‍ സ്വാഭാവികമായും ജീവിതത്തിലും സൂക്ഷ്മത പുലര്‍ത്തുന്നവരായിരിക്കും. ജീവിതത്തിന്റെ ലഹരി മാത്രം തേടി അതിനായി ചുറ്റിത്തിരിയുന്നവര്‍ ആയിരിക്കില്ല അവര്‍.

സാമ്പത്തിക ഇടപാടുകളില്‍ പാലിക്കുന്ന സൂക്ഷ്മതയും ഇണയെ തെരെഞ്ഞെടുക്കുന്നതിലെ മാനദണ്ഡമായിരിക്കണം. ഒരാളുടെ സൗഹൃദത്തിന്റെ ആഴമറിയാന്‍ അയാളുടെ കീശയിലേക്ക് കൈനീട്ടിയാല്‍ മതിയെന്ന് പറയാറില്ലേ. ഒരിക്കലും ധൂര്‍ത്തനെ നാം ജീവിത പങ്കാളിയാക്കരുത്. എന്നാല്‍ കഷ്ടപ്പെടുന്നവരോടും അശരണരോടും അയാള്‍ ഉദാരനാവണം. സാമ്പത്തികം അന്വേഷിച്ച് പെണ്ണന്വേഷിക്കുന്നവരെ തെരെഞ്ഞെടുക്കുകയേ അരുത്. അയാള്‍ക്ക് ജീവിതത്തില്‍ പ്രത്യേകിച്ച് നിലപാടുകളൊന്നും ഉണ്ടാവില്ല. ആദര്‍ശത്തിന്റെ മാധുര്യവും അയാള്‍ അറിഞ്ഞിട്ടുണ്ടാവില്ല.

സൗന്ദര്യം, സമ്പത്ത്, കുലീനത, തറവാടിത്തം ഇവയൊന്നുമല്ല പ്രധാനം. ദീനും അല്ലാഹുവിനോടുള്ള സൂക്ഷ്മതയുമാണ്. എല്ലാ ശ്രദ്ധിച്ചാലും പിഴവുകള്‍ ഏറെ സംഭവിക്കും. വിട്ടുവീഴ്ച്ചയും ക്ഷമയുമായിരിക്കും അപ്പോള്‍ നമുക്കാശ്വാസം.

എല്ലാറ്റിലുമുപരി അല്ലാഹുവിനോട് പ്രാര്‍ഥിക്കുക. ജീവിതത്തില്‍ പരമാവധി സൂക്ഷ്മത പുലര്‍ത്തുക. അപ്പോള്‍ അല്ലാഹു നമുക്ക് സമ്മാനിക്കുന്ന ഇണയും നല്ലവനായിരിക്കും.

(അല്‍-ജാമിഅ അല്‍-ഇസ്‌ലാമിയ വിദ്യാര്‍ഥിനിയാണ് ലേഖിക)

Related Articles