Current Date

Search
Close this search box.
Search
Close this search box.

പകർച്ചവ്യാധിയും, ചില പ്രവാചക പാഠങ്ങളും

രോഗബാധിതരെ മറ്റുള്ളവരുമായി ഇടപഴകാതെ സൂക്ഷിക്കുന്നത് പകർച്ചാവ്യാധികൾ തടയാൻ ഇന്ന് സ്വീകരിച്ചു വരുന്ന പ്രധാനപ്പെട്ട മാർഗങ്ങളിലൊന്നാണ് . ഇതിന്റെ ഭാഗമായി രോഗബാധിത മേഖലകളിലേക്ക് പ്രവേശിക്കുന്നതിനും , ആ നാടുകളിൽ നിന്ന് പുറത്ത് കടക്കുന്നതിനും നിരോധനമേർത്തപ്പെടുന്നു. ഇത്തരം പ്രദേശങ്ങളിൽ താമസിക്കുന്ന രോഗബാധിതരല്ലാത്തവർക്കും ഈ നിരോധനം ബാധകമാക്കപ്പെടാറുണ്ട്. പകർച്ചവ്യാധി ഘട്ടങ്ങളിൽ പ്രവാചകൻ സ്വീകരിക്കാൻ കൽപ്പിച്ച നിലപാടും ഇത് തന്നെയായിരുന്നു. പ്ലേഗ് ബാധിച്ച നാടുകളിലേക്ക് പ്രവേശിക്കുന്നതും ,ആ നാട്ടിലുള്ളവർ അവിടുന്ന് പുറത്ത് കടക്കുന്നതും നബി തടയുകയുണ്ടായി. മാത്രമല്ല ഇത്തരം സന്ദർഭങ്ങളിൽ ആ നാടുകളിൽ നിന്ന് ഭയന്നോടുന്നത് യുധത്തിനിടയിൽ പിന്തിരിത്തോടുന്നതിന് സമാനമായ വൻ പാപമായും , അവിടെ ക്ഷമിച്ചു കഴിയുന്നത് രക്തസാക്ഷിത്വത്തിന് തുല്യമായ പ്രതിഫലം ലഭിക്കുന്ന സത്കർമ്മമായും പ്രവാചകൻ പരിഗണിച്ചിരുന്നു.

സ്വഹീഹുൽ ബുഖാരിയിൽ ഉമർ (റ:അ) മായി ബന്ധപ്പെട്ട ഒരു സംഭവം ഉദ്ധരിച്ചതായി കാണാം. ഉമർ ഒരിക്കൽ ശാമിലേക്ക് പുറപ്പെട്ട സന്ദർഭം .ശാമിനടുത്ത പ്രദേശത്തെതിയപ്പോൾ അബൂ ഉബൈദയും മറ്റു ചില പ്രവാചകാനുചരന്മാറും ശാമിൽ പകർച്ച വ്യാധിപടർന്നു കൊണ്ടിരിക്കുകയാണെന്ന് ഖലീഫ ഉമറിനെ അറിയിച്ചു. അദേഹം ആദ്യ കാലഘട്ടത്തിൽ തന്നെ ഇസ്ലാം ആശ്ലേഷിച്ച മുഹാജിറുകളേ വിളിക്കാനാവശ്യപ്പെടുകയും , യാത്ര തുടരുന്നതുമായി ബന്ധപ്പെട്ട് അവരുമായി കൂടിയാലോചന നടത്തുകയും ചെയ്തു , പക്ഷെ അവർക്കൊരു തീരുമാനത്തിലെത്താൻ സാധിച്ചില്ല , ഒരു കാര്യത്തിന് പുറപ്പെട്ട സ്ഥിതിക്ക് അതിൽ നിന്ന് പിൻവാങ്ങുന്നത് ശെരിയല്ലെന്ന് ഒരു കൂട്ടരഭിപ്രായപ്പെട്ടപ്പോൾ , യാത്ര തുടരുന്നത് പ്രവാചകന്റെ അനുചരന്മാരെയും കൊണ്ട് സ്വയം അപകടത്തിലേക്കെടുത്ത് ചാടുന്നതിന് തുല്യമാണെന്നായിരുന്നു മറ്റൊരഭിപ്രായം. ശേഷം ഉമർ അവരെ പിരിച്ച് വിടുകയും അൻസാറുകളായ സ്വഹാബാക്കളെ വിളിപ്പിക്കുകയും ചെയ്തു. അവരും മുഹാജിറുകളെ പോലെ രണ്ടഭിപ്രായക്കാരായപ്പോൾ മക്കാ വിജയത്തിനു ശേഷം ഇസ്ലാമാശ്ശേഷിച്ച ഖുശൈീ പ്രമുഖരുമായി അദ്ദേഹം കൂടിയാലോചിച്ചു. അവരൊറ്റക്കെട്ടായി ഈ യാത്രയെ എതിർത്തു.

Also read: കൂട്ടിന് കർമങ്ങൾ മാത്രമേ ഉണ്ടാകു

അങ്ങനെ ഉമർ (റ:അ) തിരിച്ച് പോകാനൊരുങ്ങിയപ്പോൾ അബൂ ഉബൈദ അദേഹത്തോട് ചോദിച്ചു അല്ലാഹുവിന്റെ ഖദറിൽ നിന്നാണോ ഒളിച്ചോടുന്നത് ? അതെ ഒരു ഖദറിൽ നിന്നും മറ്റൊരു ഖദറിലേക്കെന്നായിരുന്നു ഉമറിന്റെ മറുപടി. ശേഷം ഉമർ അബൂ ഉബൈദക്ക് ഒരു ഉപമ വിവരിച്ചു കൊടുത്തു, എപ്രകാരമെന്നാൽ നിങ്ങളുടെ ഒട്ടകത്തിനു മേയാൻ രണ്ട് മേച്ചിൻ സ്ഥലങ്ങളുണ്ടെന്ന് കരുതുക ,ഒന്ന് പച്ചപ്പു നിറഞ്ഞതും മറ്റൊന്ന് വരണ്ടതും ,ഒട്ടകത്തെ അതിലേതിലേക്ക് മേയാൻ വിട്ടാലും അത് അല്ലാഹുവിന്റെ ഖദറിൽ നിന്ന് പുറത്തല്ല. ഇതിനിടയിൽ അബ്ദു റഹ്മാൻ ബിൻ ഓഫ് (റ:അ) അവിടയെത്തി. ഈ വിഷയത്തിൽ പ്രവാചകനിൽ നിന്ന് കേട്ടത് അദ്ദേഹം അവർക്ക് വിവരിച്ചു കൊടുത്തു.”പ്രവാചകൻ അരുളുകയുണ്ടായി: ഒരു നാട്ടിൽ പ്ലേഗ് ബാധയുണ്ടെന്നറിഞ്ഞാൽ നിങ്ങൾ അങ്ങോട്ട് കടന്നു ചെല്ലരുത്. ഇനി അത് ബാധിച്ച നാട്ടിൽ നിങ്ങളകപ്പെട്ടാൽ അവിടുന്ന് പുറത്ത് കടക്കുകയുമരുത്.” ഇത് കേട്ടപ്പോൾ ഉമർ അല്ലാഹുവിനെ സ്തുതിക്കുകയും മടക്കയാത്ര തുടരുകയും ചെയ്തു.

ഇമാം അഹമദ് ,ജാബിർ (റ:അ) നെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം :നബി (സ) അരുളി: “പകർച്ചവ്യാധിയുള്ള നാട്ടിൽ നിന്ന് ഭയന്നോടുന്നത് യുദ്ധത്തിനിടയിൽ പിന്തിരിഞ്ഞോടുന്നതിന് തുല്യമാണ് ,അവിടെ ക്ഷമിച്ചു കഴിയുന്നത് യുദ്ധഭൂമിയിൽ ക്ഷമിച്ചു കഴിയുന്നതിനു തുല്യവും.”

പ്ലേഗ് ബാധിത പ്രദേശങ്ങളിലെക്ക് യാത്ര ചെയ്യുന്നതിന് പ്രവാചകൻ ഏർപ്പെടുത്തിയ വിലക്കിന്റെ കാരണം വ്യക്തമാണ്. എന്നാൽ അത്തരം മേഖലകളിലെ രോഗ ബാധിതരല്ലാത്തവരോടെന്തു കൊണ്ടാണ് പുറത്ത് പോകുരുതെന്ന് പ്രവാചകൻ കൽപ്പിച്ചത് ?കാരണം രോഗം പകരുന്നതിനു മുന്നേ മറ്റു മേഖലകളിലേക്ക് സുരക്ഷിതമായി രക്ഷപ്പെടുന്നതല്ലെ ബുദ്ധി ?!അതിന്റെ രഹസ്യം വളരെ പിൽകാലത്താണ് ആധുനിക വൈദ്യശാസ്ത്രം കണ്ടെത്തിയത്. ഡോക്ടർ അലി അൽ ബാറിനെ പോലുള്ളവർ പറയുന്നതനുസരിച്ച് ; ഒരു നാട്ടിൽ എതെങ്കിലും തരത്തിലുള്ള പകർച്ച വ്യാധി പടർന്നാൽ അവിടെ ആരോഗ്യ വാന്മാരായി കാണപ്പെടുന്ന ആളുകളും ആ രോഗത്തിനു കാരണമായ അണു വാഹകരായേക്കാം , അവർക്ക് രോഗം ബാധിച്ചിട്ടില്ലെങ്കിലും അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പടരാം.കാരണം രോഗാണുക്കൾ എല്ലാവരെയും ഒരു പോലെയല്ല ബാധിക്കുന്നത്, രോഗപ്രതിരോധ ശേഷിയനുസരിച്ച് ചിലരെ ബാധിക്കുകയും മറ്റു ചിലരെ ബാധിക്കാതിരിക്കുകയും ചെയ്യും.

Also read: നാളെയുടെ വാഗ്ദാനങ്ങള്‍

ഇനി രോഗം ബാധിച്ചാൽ തന്നെ ചിലയാളുകളിൽ രോഗലക്ഷണങ്ങൾ പെട്ടെന്ന് പ്രകടമാവണമെന്നില്ല ,ശരിരത്തിൽ രോഗാണു പ്രവേശിച്ചതിനു ശേഷം അതിന്റെ ലക്ഷണങ്ങൾ പ്രകടമാകുന്നതിന് മുമ്പുള്ള ഈ ഘട്ടത്തിൽ ( ഇൻക്യുബേഷൻ പിരീഡ്) രോഗി ആരോഗ്യവാനായാണ് കാണപ്പെടുക ,ഇതിന്റെ ദൈർഘ്യം ഒരോ രോഗത്തിനും വിത്യസ്ത്മാണ്. സാധാരണ പനിക്ക് അത് ഒന്ന് – രണ്ട് ദിവസമാണെങ്കിൽ കരളിനെ ബാധിക്കുന്ന ചില ഇൻഫെക്ഷനുകൾ പ്രകടമാകാൻ ആറ് മാസം വരെ എടുക്കും. ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഹേതുവാകുന്ന ചില സൂക്ഷമാണുക്കൾ ശരീരത്തിൽ പ്രവേശിച്ച് വർഷങ്ങൾ കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ പ്രകടമാകാറ്! രോഗികളെ പോലെ തന്നെ മറ്റുള്ളവർക്ക് അപകടകാരികളായ ഇത്തരക്കാരിൽ നിന്ന് രോഗം പകരാനുള്ള സാധ്യത ഏറെയാണ്. കാരണം രോഗികളോടെന്ന പോലെയായിരിക്കില്ല ഇവരുമായുള്ള ഇടപെടലുകൾ .അത് കൊണ്ടാണ് പകർച്ച വ്യാധിയുള്ള നാട്ടിൽ നിന്ന് ആരോഗ്യ വാനാണെങ്കിലും പുറത്ത് കടക്കരുതെന്ന് പ്രവാചകൻ കൽപ്പിച്ചത്.

Also read: മതവും അനുഭവാധിഷ്ഠിത ജ്ഞാന ശാസ്ത്രവും

നിരക്ഷകനാക പ്രവാചകന് ആരാണ് ഇതെല്ലാം അറിയിച്ചു കൊടുത്തത്?!
ദൈവീക വെളിപ്പാടിനടിസ്ഥാനത്തിലാണ് പ്രവാചകൻ സംസാരിക്കുന്നതെന്നതിന്റെ തെളിവാണ് ഇത്തരം പ്രവാചക വചനങ്ങൾ. അദ്ദേഹം പ്രബോധനം ചെയ്തത് തികച്ചും ദൈവീകമായ സത്യത്തിലേക്കായി രുന്നുവെന്ന് തെളിയിക്കുന്ന ഇത്തരം ദൃഷ്ടാന്തങ്ങൾ , ഇസ്ലാം കാലാതീതമാണെന്നതിന്റെ തെളിവാണ്.

Source: mugtama.com

Related Articles