Current Date

Search
Close this search box.
Search
Close this search box.

മകന്റെ കുടുംബം തകർത്ത ഒരുമ്മയുടെ കഥ

എൻെറ ജീവിതത്തിലെ ഒരു അത്ഭുത കഥ നിങ്ങളുമായി പങ്കുവെയ്ക്കാം, ഒരു ചെറുപ്പക്കാരനെ വിവാഹം കഴിച്ച് ആ ജീവിതത്തിൽ കുട്ടികൾക്ക് ജൻമം നൽകിയ ഒരുത്തിയുടെ കഥയാണത്. ഭാര്യ എന്ന നിലയിൽ തന്റെ വീടിനെയും ഭർത്താവിനെയും കുട്ടികളെയും പരിപാലിക്കുന്നതിൽ ഏറെ ശ്രദ്ധിക്കുകയും ചെയ്തിരുന്നു ആ സ്ത്രീ. എന്നാൽ അവരുടെ അമ്മായിയുമ്മ അവരോട് അസൂയപ്പെടുകയും ഒരു എതിരാളിയെപ്പോലെ പെരുമാറുകയും മകനെ ഭാര്യക്കെതിരിൽ നിലയുറപ്പിക്കുന്നതിനായി പ്രേരിപ്പിക്കുന്നതായിരുന്നു അവരുടെ സ്വഭാവം. എന്നാൽ മകൻ ഉമ്മയുടെ തന്ത്രങ്ങൾ മനസ്സിലാക്കുകയും ഭാര്യയെയാണ് ഞാനേറെ സ്നേഹിക്കുന്നതെന്നും ഉമ്മയുടെ വാക്കുകൾ വിലക്കെടുക്കുന്നില്ലന്നും ഭാര്യയോടയാൾ പറയുകയും ചെയ്യുമായിരുന്നു. അങ്ങനെ ദിവസങ്ങൾ കടന്നുപോയി, അവർ രണ്ട്പേരും ഉമ്മയോട് തന്ത്രപരമായ നിലപുടുമായി മുന്നോട്ട് പോവുകയും ചെയ്തു.

എന്നാൽ ആ ഉമ്മയാവട്ടെ തന്റെ മകൻ മരുമകളെ വിവാഹമോചനം ചെയ്യാനായി തന്ത്രങ്ങൾ മെനയുന്നതിൽ ശ്രദ്ധാലുവും ആയിരുന്നു. മകന്റെ ജോലിയിലും ജോലിസ്ഥലത്തും ഇടപെടാനുള്ള അധികാരം കൂടിയുണ്ടായിരുന്നു ആ ഉമ്മാക്ക്. അങ്ങനെ ഉമ്മ ആവശ്യപ്പെട്ടതുപ്രകാരം ഒരു പെൺകുട്ടിയെ മകനോടൊപ്പം ജോലിയിൽ നിയമിക്കേണ്ടിയും വന്നു. ഉമ്മ നാമനിർദ്ദേശം ചെയ്ത ആ പെൺകുട്ടിയെ ജോലിക്ക് എടുക്കാൻ മകന് സമ്മതിക്കുകയല്ലാതെ മറ്റുവഴികളൊന്നും ഉണ്ടായിരുന്നില്ല. ആ പെൺകുട്ടിയിലൂടെ അവരുടെ കുടുംബജീവിതം തന്നെ ശിഥിലമാക്കുന്നത് വരെ അസൂയയും വെറുപ്പും അവർക്കിടയിൽ നട്ട് വളർത്തുന്നതിൽ ആ ഉമ്മയുടെ മഹാതന്ത്രമാണിതെന്ന് ഭർത്താവ് അത്ര പ്രതീക്ഷിച്ചതുമല്ല.

അങ്ങനെ ദിവസങ്ങൾ കടന്നുപോയി, ആ പെൺകുട്ടി ജോലിസ്ഥലത്ത് ഭർത്താവുമായി പ്രണയത്തിലാകുന്നതുവരെ അവർതമ്മിലുള്ള ബന്ധം വളർന്ന് വലുതായി. അവന്റെ ഭാര്യക്ക് കാര്യങ്ങളുടെ പോക്കിലുള്ള താളപ്പിഴകൾ മനസ്സിലാക്കാനും കഴിഞ്ഞിരുന്നു. ഇത് നമ്മുടെ കുടുംബജീവിതത്തെ തകർക്കാനായി നിങ്ങളുടെ ഉമ്മ ഉണ്ടാക്കിയ തന്ത്രമാണെന്ന് വരെ അവർ ഭർത്താവിനോട് പറയുകയും ചെയ്തു. അവരുടെ ജീവിതം സുസ്ഥിരവും, അവർ തമ്മിലുള്ള സ്നേഹം ഏറെ വലുതുമായിരുന്നു. എന്നാലും ഭർത്താവ് ആ പെൺകുട്ടിയുമായി പ്രണയത്തിലായതിനാൽ അവളുമായുള്ള വിവാഹം അംഗീകരിക്കാൻ അവളോട് ആവശ്യപ്പെടുകയായിരുന്നു ഭർത്താവ്. ഈ പ്രണയം വഞ്ചിക്കപ്പെട്ടതാണെന്ന് ഭാര്യ അവനോട് ആവർത്തിച്ചാവർത്തിച്ച് പറയുകയും ചെയ്യുമായിരുന്നു. എന്നാൽ അവൻ അതൊന്നു വിശ്വസിച്ചില്ല, അങ്ങനെ വിവാഹമോചനം അവർക്കിടയിൽ സംഭവിക്കുകതന്നെ ചെയ്ത്. ഉമ്മയ്ക്ക് അന്ന് ഏറെ സന്തോഷകരമായ ദിവസവുമായിരുന്നു. ഏതാനും ദിവസങ്ങൾക്ക് ശേഷം അദ്ദേഹം തന്റെ കൂടെ ജോലി ചെയ്തിരുന്ന പെൺകുട്ടിയെ വിവാഹം കഴിച്ചു. അവന്റെ കുട്ടികളുടെ ഉമ്മ വിവാഹമോചിതയാവുകയും മക്കളെ മറ്റൊരു വീട്ടിൽ വളർത്താൻ തീരുമാനിക്കുകയും ചെയ്തു. അങ്ങനെ അവരുടെ ജീവിതം മുന്നോട്ട് പോയി, അവർ വേർപിരിഞ്ഞെങ്കിലും പക്ഷേ അവരുടെ ഹൃദയത്തിൽ സ്നേഹം തീരെ വറ്റിയിരുന്നില്ല.

വിവാഹമോചിതയായ ആ സ്ത്രീയും അവളുടെ മുൻ ഭർത്താവും തമ്മിൽ കുട്ടികൾക്ക് വേണ്ടിയുള്ള അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ ഒരു തരത്തിലുള്ളള ഒത്തുചേരലുകളും പിന്നീട് നടന്നതുമില്ല. അങ്ങനെ വിവാഹമോചനത്തിന് ശേഷം പത്ത് വർഷങ്ങൾ കഴിഞ്ഞ് പോയി. ആയിടക്ക് അവരുടെ മകൾക്ക് അസുഖം ബാധിച്ച് ആശുപത്രിയിൽ അഡ്മിറ്റാക്കപ്പെട്ടു, ആശുപത്രിയിൽ മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ചില മെഡിക്കൽ പേപ്പറുകളിൽ ഒപ്പിടാൻ അവളുടെ മുൻ ഭർതാവിനെ വിളിക്കേണ്ട അത്യാവശ്യം വന്നു. ഹോസ്പിറ്റലിൽ അവർ പരസ്പരം കണ്ട്മുട്ടിയപ്പോൾ പിടിച്ചുനിൽക്കാനാവാതെ അവർ കരയാൻ തുടങ്ങി. വിവാഹമോചനത്തിന് ശേഷം തങ്ങൾ അനുഭവിച്ച കഷ്ടപ്പാടുകൾ ഓരോരുത്തരും പരസ്പരം പ്രകടിപ്പിക്കാൻ തുടങ്ങി, സ്നേഹം ഇപ്പോഴും അവരുടെ ഹൃദയത്തിൽ ഉണ്ടായിരുന്നു. അന്ന് ആ പെൺകുട്ടിയെ തനിക്കൊപ്പം ജോലിക്ക് നിശ്ചയിച്ചതും എന്നെകൊണ്ട് വിവാഹം കഴിപ്പിച്ചതും തന്ത്രത്തിലൂടെ തന്റെ കുടുംബത്തെ തകർത്തതിനുമെല്ലാം പിന്നിൽ ഉമ്മയാണെന്ന് പിന്നീട് ഞാൻ മനസ്സിലാക്കിയ വിവരം അദ്ദേഹമവളോട് സമ്മതിച്ച കൂടിച്ചേരലു കൂടിയായി മാറുകയായിരുന്നു അത്.

അങ്ങനെ അദ്ദേഹം എല്ലാ ദിവസവും തന്റെ മുൻ ഭാര്യയെ ആശുപത്രിയിൽ അഡ്മിറ്റായ അവരുടെ മകളുടെ പേരിൽ കണ്ടുമുട്ടികൊണ്ടേയിരുന്നു. ഓരോരുത്തരും തങ്ങളുടെ ആശങ്കകളെക്കുറിച്ച് പരസ്പരം പറയലും പതിവായി. ദിവസങ്ങൾക്ക് ശേഷം മകൾ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യപ്പെട്ടു. അവർ വിവാഹം കഴിച്ച് വീണ്ടും ഒന്നിക്കുമെന്ന ധാരണയോടെയാണ് ആശുപത്രി വിട്ടിരുന്നത്. താൻ ജോലിക്കെടുക്കുകയും പിന്നീട് വിവാഹം കഴിക്കുകയും ചെയ്ത ആ പെൺകുട്ടിയുമായുള്ള ജീവിതത്തിൽ സന്തുഷ്ടനല്ലായിരുന്നെന്നും വർഷങ്ങൾക്ക് മുമ്പ് തന്നെ വിവാഹമോചനം നേടിയ വിവരവും അദ്ദേഹം അവളോട് പറയുകയും ചെയ്തിരുന്നു.

ഈ സംഭവ കഥയിൽ ചിലർ ആശ്ചര്യപ്പെട്ടേക്കാം. എന്നാൽ ഈ കഥയുടെ പിന്നാമ്പുറങ്ങളെ കുറിച്ച് വിചിന്തനം നടത്തുന്നവർക്ക്, രാത്രി എത്ര ദീർഘമായാലും, പ്രഭാതം ഉണ്ടാവുമെന്നും അനീതി വെളിപ്പെടുമെന്നും കണ്ടെത്താവുന്നതാണ്. അവർക്ക് സംഭവിച്ചത് ഇതാണ്. ഭർത്താവ് സ്വന്തം ഉമ്മയുടെ ചതിയിൽ വീഴുകയായിരുന്നു. അദ്ദേഹത്തിൻെറ ഉമ്മയാവട്ടെ അന്യായമാണ് ചെയ്തത്. മകനും അവൻെറ ഭാര്യയും തമ്മിൽ വേർപിരിഞ്ഞപ്പോൾ വിജയിച്ചെന്നാണ് ഉമ്മ കരുതിയത്. എന്നാൽ എല്ലാം അറിയുന്ന അല്ലാഹു കുറച്ച് സമയത്തിന് ശേഷം ഭർത്താവിന് ഈ തന്ത്രം വെളിപ്പെടുത്തി കൊടുക്കുകയും ചെയ്തു. മകളുടെ അസുഖത്തെത്തുടർന്ന് മുൻഭർതാവിനെ കൂട്ടിക്കൊണ്ടുവന്നതിലൂടെ മനസ്സമ്മതവും തുടർന്ന് വിവാഹവും നടന്നു. മാത്രവുമല്ല, അന്യായമായി വിവാഹമോചനം സംഭവിക്കുകയും ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കുകയും ചെയ്ത ഈ സ്ത്രീ തന്റെ കുട്ടികളെ വളർത്തുന്നതിനായി സ്വയം സമർപ്പിക്കുകയുമാണല്ലോ ചെയ്തത്. സർവ്വശക്തനായ അല്ലാഹു അവൾക്ക് അവളുടെ ഭർത്താവിന്റെ മടങ്ങിവരവിലൂടെയും കുടുംബത്തിന്റെ പുനർനിർമ്മാണത്തിലൂടെയും വലിയ പ്രതിഫലമാണ് നൽകിയത്. ഇത് ഇഹലോകത്തുള്ള പ്രതിഫലം, എന്നാൽ പരലോകത്ത് അവളുടെ ക്ഷമയ്ക്കും മക്കളെ ഒറ്റയ്ക്ക് വളർത്തിയതിന്റെ കഷ്ടപ്പാടുകൾ സ്വയം ഏറ്റെടുത്ത് പരിഹരിച്ചതിനുമുള്ള പ്രതിഫലമാകട്ടെ വളരെ വലുതുമാണ്.

അവസാനമായി എനിക്ക് പറയാനുള്ളതിതാണ്, മാതാപിതാക്കളെ ബഹുമാനിക്കേണ്ടത് ആവശ്യവും നിർബന്ധവുമാണെന്ന് തന്നെയാണ് ഞാൻ പറയുക. എന്നാൽ ജീവിതത്തിലും ബന്ധങ്ങളിലും അനീതി ചെയ്യാനും പ്രവർത്തിക്കാനും അതൊരിക്കലും നിമിത്തമാവരുത്. സ്രഷ്ടാവിനോടുള്ള അനുസരണക്കേടിൽ ഒരു സൃഷ്ടിയോടും അനുസരണമാകാവതല്ല. അത് മാതാപിതാക്കളായാലും ശരി. ഒരു പക്ഷേ ഈ വലിയ പാഠത്തോട് ആ ഭർത്താവ് കാണിച്ചത് വലിയ അശ്രദ്ധയും തെറ്റും ആയിരിക്കാം. അതാവട്ടെ അവന്റെ കുടുംബത്തെ തകർത്തു കളയുകയും ചെയ്തു.

വിവ. അബൂ ഫിദ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles