Current Date

Search
Close this search box.
Search
Close this search box.

സന്താനപരിപാലനത്തില്‍ കുടുംബത്തിന്റെ പങ്ക്

ഒരു വ്യക്തിയുടെ ആദര്‍ശത്തിന്റെയും ചിന്തയുടെയും സംസ്‌കരണത്തിന്റെയും പ്രതിഫലനമാണ് അവന്റെ സ്വഭാവചര്യകള്‍. അതില്‍ വരുന്ന ഇടര്‍ച്ചകള്‍ യഥാര്‍ഥ മാര്‍ഗത്തില്‍ നിന്നും അവനെ വ്യതിചലിപ്പിക്കും. സല്‍കര്‍മികളായ സന്താനങ്ങളുടെ വ്യക്തിത്വ രൂപീകരണത്തിലും വളര്‍ച്ചയിലും കുടുംബ സംസ്‌കരണത്തിന് വലിയ പങ്കുണ്ട്. അല്ലാഹു വിവരിക്കുന്നു. ‘നല്ല പ്രദേശത്തെ സസ്യങ്ങള്‍ അതിന്റെ നാഥന്റെ അനുമതിയോടെ കിളിര്‍ത്തുവരുന്നു. എന്നാല്‍ ചീത്തമണ്ണില്‍ വളരെക്കുറച്ചല്ലാതെ സസ്യങ്ങള്‍ മുളച്ചുവരില്ല.’ (അല്‍ അഅ്‌റാഫ് 58). പ്രവാചകന്‍ (സ) ഉണര്‍ത്തുന്നു. ‘ഈ ഭൂമുഖത്ത്  ഓരോ കുഞ്ഞും പിറന്നു വീഴുന്നത്് ശുദ്ധപ്രകൃതിയോടുകൂടിയാണ്. പിന്നീട് അവനെ ജൂതനും ക്രൃസ്ത്യാനിയും അഗ്നിയാരാധകനുമാക്കി മാറ്റുന്നത് മാതാപിതാക്കളാണ് ‘ (ബുഖാരി). ആണ്‍മക്കളുടെയും പെണ്‍മക്കളുടെയും സംസ്‌കരണത്തില്‍ കുടുംബത്തിന് നിരവധി ഉത്തരവാദിത്തങ്ങളുണ്ട്.

1. ദീനിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇണകളെ തെരഞ്ഞെടുക്കുക. കാരണം സന്താനങ്ങളുടെ വളര്‍ച്ചയില്‍ ഭാര്യമാര്‍ക്ക് വലിയ പങ്കുണ്ട്. അവര്‍ സംസ്‌കാര സമ്പന്നരായാല്‍ കുട്ടികളും സംസ്‌കാരമുള്ളവരായി വളരും. ‘ഉന്നത മൂല്യമുള്ള തലമുറകളെ വളര്‍ത്തിയെടുക്കുന്ന പാഠശാലയാണ് ഉമ്മ’ എന്നാണല്ലോ കവിവാക്യം.
ഇണകളുടെ സംസ്‌കരണത്തിന് അവള്‍ മതനിഷ്ഠയുള്ളവര്‍ മാത്രമായാല്‍ പോരാ. ശരിയായ ജ്ഞാനത്തിന്റെയും വക്രതയില്ലാത്ത മാര്‍ഗത്തിലൂടെയുമുള്ള മതനിഷ്ഠയായിരിക്കണം അത്. വഴിപിഴച്ച ചിന്താസരണിയിലുള്ള സ്ത്രീകളെ സ്വീകരിച്ചത് കാരണം അതിലേക്ക് വഴുതിവീണ നിരവധി മഹാന്മാരെ നമുക്ക് ദര്‍ശിക്കാം.

2. ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ മനസ്സില്‍ യഥാര്‍ഥ ആദര്‍ശ ബോധം പകര്‍ന്നു നല്‍കുക. ഖുര്‍ആന്റെയും സുന്നത്തിന്റെയും മുന്‍ഗാമികളുടെയും ചര്യയനുസരിച്ചുള്ള ചങ്ങാത്തത്തിലും കൂട്ടുകെട്ടിലും അവരെ വളര്‍ത്തിയെടുക്കുക.

3. ചെറുപ്പത്തില്‍ തന്നെ കുട്ടികളുടെ ഹൃദയങ്ങളില്‍ ഇസ്‌ലാമിക സംഘടനാ സംസ്‌കാരം പകര്‍ന്നു നല്‍കുക. നന്മയുടെ സംസ്ഥാപനത്തിനും തിന്മയുടെ ഉഛാടത്തിനുമായുള്ള മൂല്യബോധം അവരില്‍ സൃഷ്ടിച്ചെടുക്കാന്‍ പരമാവധി ശ്രമിക്കുക.

4. മതഭക്തരായ പണ്ഡിതന്മാരുമായി മക്കളെ സഹവസിപ്പിക്കുക. അതുമൂലം അവരില്‍ ദീനിനെ കുറിച്ച് ഉള്‍ക്കാഴ്ച രൂപപ്പെടാനും ദീനിനെ കുറിച്ച സംശയങ്ങളും തെറ്റിദ്ധാരണകളും നീക്കി സ്ഫുടം ചെയ്‌തെടുക്കാനും സാധിക്കും. ഇബ്‌നു മസ്ഊദ് (റ) പറഞ്ഞു : ‘ തങ്ങളേക്കാള്‍ മഹത്വമുള്ളവരില്‍ നിന്ന് വിജ്ഞാനമാര്‍ജിക്കുന്ന കാലത്തോളം മനുഷ്യര്‍ നന്മയിലും അല്‍പജ്ഞാനികളില്‍ നിന്ന് വിജ്ഞാനമാര്‍ജിക്കുവോളം നാശത്തിലുമായിരിക്കും എത്തിച്ചേരുക’ . ഹസനുല്‍ ബസരി (റ) പറഞ്ഞു: ‘ തിന്മ സമൂഹത്തില്‍ എത്തിയാല്‍ അത് തിരിച്ചറിയാനാവുക പണ്ഡിതന്മാര്‍ക്കാണ്. എന്നാല്‍ അത് അവസാനിമ്പോഴാണ് എല്ലാ വിഢ്ഢികള്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയുക’.

5. കുട്ടികളോട് വാല്‍സല്യത്തിലും ദയയിലും സ്‌നേഹത്തിലും വര്‍ത്തിക്കുക. അതിലൂടെ അവരുടെ ഹൃദയത്തില്‍ മനശ്ശാന്തിയും സ്ഥൈര്യവും പകര്‍ന്നുനല്‍കുകയും ചെയ്യാം.
6. സന്താനങ്ങളുമായി ശാന്തസ്വഭാവത്തില്‍ സംവദിക്കുക. അതിലൂടെ അവരുടെ ഹൃദയ വികാരങ്ങളും ചിന്താഗതികളും മനസ്സിലാക്കാന്‍ സാധിക്കും. അവരിലെ ശരിയായ ധാരണകളെ ശക്തിപ്പെടുത്താനും തെറ്റായ ധാരണകളെ ശരിപ്പെടുത്താനും അത് സഹായകമാകും.

7. കൗമാര ദശയിലും യൗവന ഘട്ടത്തിലും മക്കളെ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നത് കുടുംബത്തിന്റെ സുപ്രധാന കടമയാണ്. അവര്‍ ആരോട് സഹവസിക്കുന്നു, എന്താണ് വായിക്കുന്നത്, പ്രവര്‍ത്തിക്കുന്നത് തുടങ്ങിയവയെല്ലാം അതിലൂടെ തിരിച്ചറിയാന്‍ സാധിക്കും. പ്രവാചകന്‍ പഠിപ്പിച്ചു : ‘ഒരു വ്യക്തി തന്റെ സഹോദരന്റെ ദീനിലാണ്, അതിനാല്‍ ആരോട് കൂട്ടുകൂടണമെന്ന് ഓരോരുത്തരും ഗൗരവത്തിലെടുക്കട്ടെ’ . നമ്മുടെ സന്താനങ്ങള്‍ ആദര്‍ശാടിസ്ഥാനത്തിലുള്ള യുവാക്കളുമായി സഹവസിക്കുന്നതിലൂടെ നന്മേച്ചുക്കളായി വളരും.

8. കുട്ടികളുടെ ഭൗതികപരമായ ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കുക. അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയാതെ വരുമ്പോള്‍ അത് ലഭിക്കാനായി അവര്‍ അനനുവദനീയമായ മാര്‍ഗങ്ങള്‍ അവലംബിച്ചേക്കാം.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles