Current Date

Search
Close this search box.
Search
Close this search box.

അവനിലേക്ക് നീളുന്ന ഒഴിഞ്ഞ കൈകൾ നിറഞ്ഞല്ലാതെ മടങ്ങാറില്ല!

ഖുർആൻ സന്ദേശം - 5

وَءَاتَىٰكُم مِّن كُلِّ مَا سَأَلۡتُمُوهُۚ
ആവശ്യപ്പെട്ടതിൽ നിന്നൊക്കെ നിങ്ങൾക്ക് നൽകുകയും ചെയ്തു അവൻ.
( ഇബ്റാഹിം-34 )

അവനാണല്ലാഹു!
പേടിച്ച് അവന്റെയടുക്കൽ ചെന്ന ആർക്കാണവൻ അഭയംനൽകാതിരുന്നത്?
തകർന്നടിഞ്ഞ് അവനെ സമീപിച്ച ആരെയാണവൻ പൂർവസ്ഥിതിയിലാക്കാത്തത്?
സഹായാഭ്യർഥനയുമായി അവനെ ചെന്നുകണ്ട ആരെയാണവൻ സഹായിക്കാത്തത്?
ദുഃഖഭാരവും പേടിയുമായി അവനെ തേടിച്ചെന്ന ആരെയാണവൻ സന്തോഷിപ്പിക്കാത്തത്?

പരിഭ്രമചിത്തനായി അവന്റെയടുക്കലെത്തിയ ആരെയാണവൻ വഴിനടത്താത്തത്?
പ്രാർഥനക്ക് ഉത്തരം കിട്ടുന്ന സമയം തെരഞ്ഞെടുക്കുക. നിന്റെ പാഥേയം അവന്റെ വാതിൽക്കൽ ഇറക്കിവെക്കുക. രാത്രിയുടെ അവസാനയാമങ്ങളിൽ അവനെ തേടിപ്പോവുക. രാത്രി നമസ്കരിച്ചശേഷമുള്ള ദുആ ഒരിക്കലും വെറുതെയാകില്ലത്രെ. നിന്റെ റബ്ബിൽ സമ്പൂർണ വിശ്വാസമർപ്പിക്കുക. കാരണം, അവനിലേക്ക് നീളുന്ന ഒഴിഞ്ഞ കൈകൾ നിറഞ്ഞല്ലാതെ മടങ്ങാറില്ല! അതിനെല്ലാംമുമ്പ്, നിന്റെ ഭക്ഷണമെല്ലാം ഹലാലാവട്ടെ. ഹദീസിൽ കാണാം, ഭക്ഷണം ഹലാലായതു കഴിക്കൂ, എങ്കിൽ പ്രാർഥന സ്വീകരിക്കപ്പെടുന്നവനായി നിങ്ങൾക്കു മാറാം!

വിവ: മുഹമ്മദ് ശാക്കിർ മണിയറ