Current Date

Search
Close this search box.
Search
Close this search box.

ഭാര്യ ഭർത്യ ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ഏഴ് കാര്യങ്ങൾ

ഏഴു കാര്യങ്ങൾ ദമ്പതികൾക്കിടയിൽ വിദ്വേഷവും ഏകാന്തതയും ഉണ്ടാക്കുകയും ഇണകൾ തമ്മിലുള്ള സ്‌നേഹം ഇല്ലാതാക്കുകയും ചെയ്യന്നു. വൈവാഹിക ജീവിതം ഒരുപാട് നിയമങ്ങൾ അടിസ്ഥാനമാക്കിയിട്ടുള്ളതാണ് അതിൽനിന്നും ഒരാൾക്കും തന്നെ പിന്തിരിയാൻ സാധിക്കുകയില്ല. ഞങ്ങളുടെ ബന്ധം വിച്ഛേദിക്കാൻ കഴിയാത്തത്ര വലുതാണെന്ന് സ്വയം പറഞ്ഞ് നടക്കുന്നുണ്ടെങ്കിൽ അത് സ്വന്തം ശരീരത്തോട് കാണിക്കുന്ന വഞ്ചനയാണത്.

1. പരിഹാസവും, മനസ് വേദനിപ്പിക്കലും

പരസ്പര വിദ്വേഷത്തിന്റെയും, ബഹുമാന കുറവിന്റെയും, മറ്റു തർക്കങ്ങളുടെയൊക്കെ അടിസ്ഥാന ഘടകമാണ് മറ്റുള്ളവരെ പരിഹസിക്കുന്നതും അപമാനപെടുത്തുന്നതും. ഭാര്യ ഭർത്യ ജീവിതത്തിൽ ഭാര്യ കൂടുതലും ശ്രദ്ധിക്കേണ്ടത് തന്റെ
ഭർത്താവിന്റെ സാന്നിധ്യത്തിലും അഭാവത്തിലും അവന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുകയും, ഭർത്താവിന്റെ സർവ്വ വിജയങ്ങളിലും പരാജയങ്ങളിലും തന്റെ കൂടെ ഒരു താങ്ങായി നിൽക്കലുമാണ്.

2.അവനോടുള്ള അവഗണന

വീടിന്റെ അകത്തു നിന്നോ, പുറത്തു നിന്നോ,പൊതു സ്ഥലങ്ങളിൽ വെച്ചോ ഭർത്താവിനോടുള്ള അവഗണന അവനെ വേദനിപ്പിക്കുകയും ദാമ്പത്യ ജീവിതത്തിൽ വിള്ളൽ ഉണ്ടാക്കുകയും ചെയ്യന്നു. അത് കൊണ്ട് നിങ്ങൾ അത് ശ്രദ്ധിക്കുകയും ഭർത്താവിനെ ആന്മാർത്ഥമായി സ്നേഹിക്കുകയും ചെയ്യുക.

3. തീവ്രമായ ദേഷ്യം

ദാമ്പത്യ ബന്ധത്തെ ഗുരുതരമായി ഭീഷണിപ്പെടുത്തുന്നതും,പങ്കാളികൾക്കിടയിൽ അക്രമപരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതും, മാത്രമല്ല നിരന്തരം അന്യോനം നിഷേധിക്കുകയും, കുറ്റപ്പെടുത്തുകയും സംശയിക്കുകയും ചെയ്യുന്നതിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ദേഷ്യമാണ്, ഇത് എല്ലാ ബന്ധത്തിന്റെയും വിനാശകാരിയുമാവുന്നു.
മഹാനായ ജാബിർ(റ) നിവേദനം ചെയ്യുന്നു ഒരു ഹദീസ് ഇങ്ങനെ : അല്ലാഹുവിന് ഇഷ്ടപെടുന്നതും, വെറുക്കുന്നതുമായ ദേഷ്യങ്ങളുണ്ട് “ഹറാം കണ്ടാൽ അതിനെതിരെ ദേഷ്യപ്പെടുന്നതും, ഹലാലായ കാര്യങ്ങൾ കണ്ടാൽ അതിനെതിരെ ദേഷ്യം വരുന്നതും ”

4. മറ്റുള്ളവരുടെ വാക്കുകൾ

സുഹൃത്തുക്കളുടെയോ, കൂട്ടുകാരികളുടെയോ വാക്കുകൾ അല്ലെങ്കിലും ഉപദേശങ്ങൾ തന്നിൽ ഒരുപാട് മാറ്റങ്ങൾ വരുത്തുകയും,പുതിയ വേറിട്ട ചിന്തയിലേക്കും നയിക്കുന്നു. പക്ഷെ നാം മനസിലാക്കേണ്ടത് ഓരോ ഭർത്താവിനും തന്റെതായ ആശയങ്ങളും ചിന്തകളുമുണ്ടെന്നും, അതനുസരിച്ചു ജീവിക്കാനുമാണ് നാം ശ്രമിക്കേണ്ടത്. ആയതിനാൽ പരസ്പരം മനസിലാക്കി രണ്ടുപേരുടെയും ഇഷ്ട്ടങ്ങൾ ഒന്നാക്കി വളരെ സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക. കാരണം നിങ്ങൾ തമ്മിലുള്ള ബന്ധം സ്വകാര്യമാണ്, മറ്റുള്ളവരുടെ ബന്ധം ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ സമാനമാവുകയില്ല. കൂടാതെ നിങ്ങളുടെ രഹസ്യങ്ങളും സ്വകാര്യതയും നിങ്ങളുടേതു മാത്രമാണ്. ജനങ്ങളിൽ നിന്നുള്ള നല്ല കൂട്ടുകാരിൽ നിന്ന് മാത്രം ഉപദേശം തേടുക.

5. അനാദരവ്

നിങ്ങളുടെ ഭർത്താവിന് പിന്തുണയും സഹായവും ഒരുപാട് അഭിലാഷങ്ങളും സ്വപ്നങ്ങളും ഉണ്ടായിരിക്കാം, എന്നാൽ ഈ അഭിലാഷങ്ങളെക്കുറിച്ചുള്ള നിങ്ങളുടെ അഭാവം അവനെ വിലമതിക്കുന്നില്ല എന്ന വസ്തുതയിലേക്ക് പരിവർത്തനം ചെയ്തേക്കാം. ഭാര്യമാർ ചെയ്യുന്ന തെറ്റുകളിൽ ഒന്നാണിത്, ഇത് അവരുടെ ദാമ്പത്യജീവിതത്തെ തന്നെ നശിപ്പിച്ചേക്കാം.

6. സ്വേച്ഛാധിപത്യവും, ഏകാതിപത്യവും

ചില പെൺകുട്ടികൾ വിചാരിക്കുന്നത് വിവാഹജീവിതത്തിലെ തന്റെതായ തീരുമാനങ്ങൾ തങ്ങൾക്ക് സുരക്ഷിതത്വവും മനസ്സമാധാനവും നൽകുമെന്നാണ്.പക്ഷെ മനസിലാക്കേണ്ടത് അല്ലാഹു ഓരോ ഭർത്താവിനും യുക്തിപരമായി ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കുവാനും കഴിവ് നൽകിയിട്ടുണ്ടെന്നാണ്. അവരുട തീരുമാനങ്ങൾക്ക് വഴിപ്പെട്ടു സന്തോഷത്തോടെ ജീവിക്കാൻ ശ്രമിക്കുക. ഇതിനർത്ഥം ഭാര്യയുമായുള്ള കൂടിയാലോചന അല്ലെങ്കിൽ ചർച്ചയ്ക്ക് സ്ഥാനമില്ല എന്നല്ല, മറിച്ച് ഓരോ കാര്യങ്ങളും പരസ്പരം മനസിലാക്കി പൊരുത്തപ്പെട്ട് ജീവിക്കുക. ഹുദൈബിയ സന്ധിയിൽ നബി(സ) തന്റെ ഭാര്യ ഉമ്മു സലമയോട് ചർച്ചകൾ നടത്തിയിട്ടുണ്ട് എന്ന് ചരിത്രത്തിൽ നമ്മുക്ക് കാണാം.
ഭാര്യ, തന്റെ ഭർത്താവിന്റെ അഭിപ്രായം മനസ്സിലാക്കുകയും ബഹുമാനിക്കുകയും ശരിയായ പാതയിൽ എത്താൻ അവനുമായി കൂടിയാലോചിക്കുകയും ചെയ്താൽ, ഇത് ഭാര്യയും വീട്ടമ്മയും എന്ന നിലയിൽ കൂടുതൽ വിജയം കൈവരിക്കുന്നതാണ്.

7. നിരന്തരമായ പരാതിയും, പിറുപിറുപ്പും

എല്ലാ ചെറിയ കാര്യങ്ങൾക്കു പോലും ഭാര്യ ഭർത്താവിനോട് പരാതിപ്പെടുന്നതും, തന്റെ പ്രശ്നങ്ങൾ മാത്രം പരിഗണിച്ചു പരിഹാരം തേടുന്നതും ഭർത്താവിന് മടുപ്പുണ്ടാക്കുന്നതാണ്. അത്കൊണ്ട് ചിലപ്പോൾ സുരക്ഷിതത്വത്തിനും മനസ്സമാധാനത്തിനും വേണ്ടി “ദാമ്പത്യ നിശബ്ദത” അവലംബിക്കേണ്ടിവരും.

ഭാര്യയുടെ വിവേകവും ബുദ്ധിശക്തിയും, ചെറിയ ഗാർഹിക പ്രശ്നങ്ങളിൽ ബുദ്ധിപരമായ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള കഴിവും, ഭാര്യയെ തിരഞ്ഞെടുക്കുന്നതിൽ ഭർത്താവിന് സംതൃപ്തി തോന്നുകയും കൂടാതെ ജീവിതത്തിൽ സഹായിക്കാനും പിന്തുണയ്ക്കാനും ആരെങ്കിലും ഉണ്ടെന്ന് അവൻ വിശ്വസിക്കുകയും ദാമ്പത്യജീവിതത്തിൽ ഒരേ പോലെ എല്ലാ ഭാരങ്ങളെയും പങ്കിട്ടു ജീവിക്കുന്നുണ്ടെങ്കിൽ അവിടെ നല്ല ജീവിതം നയിക്കാൻ അവൻക്ക് സാധിക്കും.

അത്കൊണ്ട് പ്രിയപെട്ട എന്റെ സഹോദരിമാർ , ഈ ഏഴ് കാര്യങ്ങൾ സൂക്ഷിക്കുക, കാരണം ഇത് നിങ്ങളുടെ ഭർത്താുമായിട്ടുള്ള അല്ലെങ്കിൽ ജീവിത പങ്കാളിയുമായിട്ടുള്ള ബന്ധത്തെ ദോഷകരമായി ബാധിച്ചേക്കാം.

വിവ: അബ്ദുല്ല ചോല

???? വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles