Current Date

Search
Close this search box.
Search
Close this search box.

കുടുംബ ശാന്തി: ഒരു മുല്ലാ കഥ

couple.jpg

ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുണ്ടാകുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും വിവാഹജീവിതത്തിലെ പൊരുത്തക്കേടുകള്‍ക്കും മുഖ്യമായി മൂന്ന് കാരണങ്ങളാണുണ്ടാവുക. ഒന്ന് പുരുഷന്‍ പറയുന്ന കാരണം, രണ്ട് സ്ത്രീ പറയുന്ന കാരണം, മൂന്നാമതായി അടിസ്ഥാന വസ്തുതയായ ശരിയായ കാരണം. ഇത് വൈരാഗ്യത്തിനും വലിയ വഴക്കിനുമൊക്കെ കാരണമായിത്തീരാറുണ്ട്. മനസ്സിലുള്ളത് തുറന്നുപറയാതെ രണ്ട്‌പേരും ഊഹങ്ങളേയും നിഗമനങ്ങളേയും അടിസ്ഥാനമാക്കി മനസ്സില്‍ വിദ്വേഷം വളര്‍ത്തുമ്പോള്‍ അത് കൂടുതല്‍ ടെന്‍ഷന്‍ ഉണ്ടാക്കുന്നു. ഉദാഹരണമായി മുല്ലാ ഉമറിന്റെ വീട്ടില്‍ ഒരു ഘടികാരമില്ലായിരുന്നു. ഒരു ദിവസം ഘടികാരം വാങ്ങിവന്നു, അത് ചുമരില്‍ തൂക്കാന്‍ നോക്കുമ്പോള്‍ ആണിയില്ല. ആണി നോക്കി എടുത്തപ്പോള്‍ അത് തറക്കാനുള്ള ഒരു ചുറ്റിക പരതാന്‍ തുടങ്ങി. അവസാനം അയല്‍വീട്ടുകാരനോട് വാങ്ങാമെന്ന് നിശ്ചയിച്ചു. അയാള്‍ ഇല്ല എന്ന് പറയുകയോ, തരാതിരിക്കുകയോ ചെയ്‌തെങ്കിലോ എന്നും ആശങ്കയായി. ഏതായാലും അടുത്ത ദിവസം ചോദിക്കാമെന്ന് നിശ്ചയിച്ചു. പിറ്റേദിവസം കാലത്ത് ചുറ്റിക ചോദിക്കാനിറങ്ങിയപ്പോള്‍ ‘കാലത്തുതന്നെ ചുറ്റിക ഇരവ് വാങ്ങാന്‍ വന്നിരിക്കുന്നു’ വെന്ന് അയല്‍ക്കാരന്‍ വിചാരിക്കുമല്ലോ എന്ന് കരുതി വൈകീട്ട് ചോദിക്കാമെന്ന് തീരുമാനിച്ചു വൈകീട്ട് പുറപ്പെട്ടപ്പോള്‍ ‘സന്ധ്യാസമയത്ത് ചുറ്റികക്ക് വന്നിരിക്കുന്നു’വെന്ന് അയല്‍ക്കാരന്ന്  തോന്നിയാലോ എന്ന് കരുതി ചോദിക്കാന്‍ പോയില്ല. അങ്ങിനെ രണ്ട് മൂന്ന് ദിവസം ഘടികാരം ചുമരില്‍ തൂക്കാതെ വീട്ടില്‍ കിടന്നു. നാലാം ദിവസം മനസ്സില്‍ പിരിമുറുക്കം കൂടിയ മുല്ലാഉമര്‍ അയല്‍ക്കാരന്റെ വീട്ടില്‍ കയറിച്ചെന്ന് അട്ടഹസിച്ചു: ”തന്റെ ചുറ്റികയും ആണിയുമെല്ലാം താന്‍തന്നെ വെച്ചുകൊള്ളൂ എനിക്കാവശ്യമില്ലെടോ” ഇതുകേട്ട് ഒന്നുമറിയാത്ത. അയല്‍വാസി അന്തംവിട്ടു.  ഇതുപോലെയാണ് ഇന്ന് ദമ്പതികള്‍ തമ്മിലുള്ള മിക്ക കലഹങ്ങളുടെയും അവസ്ഥ.

Related Articles