Current Date

Search
Close this search box.
Search
Close this search box.

മനുഷ്യ കഴിവുകള്‍ക്ക് ദിശ നിര്‍ണ്ണയിക്കാന്‍ ഒമ്പത് മാര്‍ഗ്ഗങ്ങള്‍

മനുഷ്യന്‍ ഒരു കൊച്ചു പ്രപഞ്ചമാണെന്ന് പല പ്രതിഭാധനന്‍മാരും പറഞ്ഞിട്ടുണ്ട്. പ്രപഞ്ചം എന്ന് പറയുമ്പോള്‍ എണ്ണമറ്റ ഖനിജങ്ങളും ധാതുവിഭവങ്ങളുമെല്ലാം അടങ്ങിയ മഹാ സഞ്ചയം. അത്പോലെയാണ് ഓരൊ മനുഷ്യനും. അവനിലുള്ള വിഭവങ്ങള്‍ എന്ന് പറയുന്നത് അവനില്‍ നിക്ഷിപ്തമായ കഴിവുകളും സര്‍ഗ്ഗാത്മക പ്രതിഭകളുമാണ്. ഈ കഴിവുകളും സര്‍ഗ്ഗാത്മക പ്രതിഭകളും കണ്ടത്തെി വികസിപ്പിച്ചവരാണ് ജീവിതത്തില്‍ ഉന്നത മേഖലകളിലേക്കത്തെുന്നത്.

ലോകത്തിലെ ഏറ്റവും വലിയ വിഭവമേതെന്ന് ചോദിച്ചാല്‍ ഉത്തരം മനുഷ്യവിഭവം എന്നാണ്.  മനുഷ്യ വിഭവ ശേഷി സമര്‍ത്ഥമായി ഉപയോഗപ്പെടുത്തുന്നതിന്‍റെ ഏറ്റവും നല്ല മാതൃകയാണ് ജാപ്പാന്‍. എന്‍പത് ശതമാനം മലകളുള്ള രാജ്യം. പ്രകൃതി വിഭവങ്ങളാവട്ടെ വളരെ ദുര്‍ലഭം.ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പടെ അസ്ംസ്കൃത സാധനങ്ങള്‍ അന്യ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യപ്പെടേണ്ട അവസ്ഥ. അതിനിടയിലാണ് രണ്ടാം ലോകയുദ്ധത്തില്‍ അമേരിക്ക ഹിരോശിമയിലും നാഗസാക്കിയിലും അണുബോംമ്പിട്ട് ജാപ്പാനില്‍ സര്‍വ്വനാശം വിതച്ചത്.

ഹാര്‍വാര്‍ഡ് യൂനിവേഴ്സിറ്റിയിലെ പ്രമുഖ മന:ശ്ശാസ്ത്രജ്ഞനായ ഹോവാര്‍ഡ് ഗാര്‍ഡ്നര്‍ നമ്മുടെ ബുദ്ധിപരമായ ശേഷിയെ അഥവാ അഭിരുചിയെ ഒമ്പതായി തിരിക്കുന്നു. ഇവയില്‍ നാം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നുവെന്ന് തിരിച്ചറിയുന്നത് കഴിവുകള്‍ കണ്ടത്തൊനും പോഷിപ്പിക്കാനും സഹായകമാവമെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. താഴെ വിവരിക്കുന്ന അഭിരുചികളില്‍ ഏതില്‍ ഉള്‍പ്പെടുമെന്ന് സ്വയം ചിന്തിച്ച് കണ്ടത്തെുക. കുട്ടികളില്‍ ഏത് കഴിവാണ് പ്രകടമാവുന്നതെന്ന് നിരീക്ഷിച്ച് മനസ്സിലാക്കുക. അതിനനുസരിച്ചായിരിക്കണം അവരുടെ ഉന്നത വിദ്യാഭ്യാസം തിരഞ്ഞെടുക്കേണ്ടത്.

1. ഭാഷാപരമായ കഴിവ്
വാക്കുകളോട് അദമ്യമായ സ്നേഹം ഉണ്ടാവുക,പുതിയ ഭാഷകള്‍ പഠിക്കാനുള്ള അഭിരുചി,കഥകള്‍ പറയാനുള്ള ഔല്‍സുക്യം ഇതെല്ലാം ഒരാള്‍ക്ക് താല്‍പര്യമുള്ള കാര്യങ്ങളാണെങ്കില്‍ അയാള്‍ക്ക് ഒരു ഭാഷാ പരിജഞാനിയാവാന്‍ എളുപ്പത്തില്‍ സാധിച്ചേക്കും. നല്ല ഓര്‍മ്മ ശക്തിയും പദപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അയാള്‍ അനായേസം വിജയിക്കും. ഇത്തരം കഴിവുള്ള ഒരാള്‍ക്ക് അഭിഭാഷകനോ,ഹാസ്യനടനോ,പത്രാധിപരോ,എഴുത്ത്കാരനോ,രാഷ്ട്രീയക്കാരനോ,അധ്യാപകനോ,വിവര്‍ത്തകനോ ആവുന്നതായിരിക്കും ഉത്തമം.

2. ഗണിതത്തിലുള്ള അഭിരുചി
ഈ അഭിരുചി ഉള്ള ഒരാളെ സംബന്ധിച്ചേടുത്തോളം മൈക്രോ കംമ്പ്യൂട്ടറിന്‍റെ ഉപയോഗം വളരെ എളുപ്പമായിരിക്കും. രസതന്ത്രവും കണക്ക് കൂട്ടുന്നതുമെല്ലാം അത്തരം വ്യക്തികള്‍ക്ക് വളരെ രസകരമായിരിക്കും. ഈ കഴിവുള്ള ഒരാള്‍ ചെസ് കളിയില്‍ മിടുക്കന്മാരാവാം. അക്കൗണ്ടിംഗ്,ബാങ്കിംഗ്,ബയോളജിസ്റ്റ,ബുക്ക് കീപ്പിംഗ്,മെക്കാനിക്കല്‍ എന്‍ജീനിയര്‍,കെമിസ്റ്റ്,ഫാര്‍മസിസ്റ്റ്,ഭിഷ്വഗരന്‍,സാങ്കേതിക വിദഗ്ധന്‍ തുടങ്ങിയ മേഖലകളിലെല്ലാം ഇത്തരം വ്യക്തികള്‍ക്ക് ശോഭിക്കാന്‍ കഴിയും.

3.സ്ഥല സംബന്ധമായ ഗ്രാഹ്യത
സാങ്കല്‍പിക കഥകളോടുള്ള ഭ്രമാത്മകത,ആകാരസൗഷ്ടവങ്ങളോട് പ്രതിപത്തി തുടങ്ങിയവയാണ് ഇതിന്‍െറ പ്രത്യേകത. എത്ര ദുര്‍ഘട മാര്‍ഗ്ഗവും മറ്റുള്ളവരെ പിന്തള്ളി അവര്‍ എളുപ്പത്തില്‍ കരകയറും. കുട്ടിയായിരിക്കുമ്പോള്‍ ഇഷ്ടികകളോടും കെട്ടിട സാമഗ്രികളോടും പ്രതേകം താല്‍പര്യം ഉണ്ടാവും. പരസ്യം,ആര്‍ക്കിടെക്റ്റ്,ഫാഷന്‍ ഡിസൈന്‍,ഇന്‍ര്‍വെന്‍റര്‍,സര്‍ജന്‍ തുടങ്ങിയ ജോലികളിലായിരിക്കും ഇത്തരം അഭിരുചിയുള്ളവര്‍ വിജയിക്കുക.

4. ചെയ്ത് പഠിക്കുന്നതില്‍ താല്‍പര്യം
എല്ലാ കാര്യങ്ങളും ചെയ്ത് പഠിക്കുന്നതിലൂടെ കൂടുതലായി മനസ്സിലാവുന്നവര്‍ നമ്മുടെ കൂട്ടത്തിലുണ്ടാവും. കുട്ടിയായിരിക്കുമ്പോള്‍ കളിക്കളത്തില്‍ പരിശീലിക്കുക്കുന്നതിലായിരിക്കും അത്തരക്കാര്‍ക്ക് താല്‍പര്യം. നിശ്ചലമായിരിക്കുക അവര്‍ക്ക് ആലോചിക്കുക വയ്യ. അഭിനയം,ആര്‍കിടെക്റ്റ്,കരകൗശല നിര്‍മ്മാണം,തെറാപിസ്റ്റ്,സര്‍ജന്‍,ട്രൈനര്‍ എന്നീ മേഖലകളായിരിക്കും ഇത്തരക്കാര്‍ക്ക് അനുയോജ്യം.

5. സംഗീതാഭിരുചി
ഒഴിവുള്ള സമയങ്ങളില്‍ മൂളിപ്പാട്ട് പാടാനുള്ള അഭിരുചിയൊ സംഗീതോപകരണങ്ങള്‍ വായിക്കാനുള്ള താല്‍പര്യമൊ ഉണ്ടാവുക. പാട്ടിലൂടെ,താളാത്മകതയിലൂടെ,സ്വര-രാഗ മാധുര്യത്തിലൂടെ പഠിക്കാനുള്ള ഔല്‍സുക്യം ഉണ്ടാവുക. ശബ്ദങ്ങളോട് വല്ലാത്ത· അനുരാഗം, അത് അനുകരിക്കുക എന്നത് അതിരറ്റതാല്‍പര്യം. അവാചിക ശബ്ദത്തിലൂടെയും – നോണ്‍ വേര്‍ബല്‍ സൗണ്ടിലൂടെയും – താളാത്മകമായിട്ടായിരിക്കും അത്തരം ആളുകള്‍ക്ക് പഠിക്കാന്‍ കഴിയുക. സംഗീത കച്ചേരിയിലെ അംഗം,കംമ്പോസര്‍,സംഗീതജ്ഞന്‍,സംഗീത രചയിതാവ്,അദ്ധ്യാപകന്‍ തുടങ്ങിയ മേഖലകളില്‍ ഏര്‍പ്പെടുന്നതാണ് ഇത്തരക്കാര്‍ക്ക് അനുയോജ്യം.

6. ആശയസംവേദന ശേഷി
മറ്റുള്ളവരുടെ വികാരങ്ങള്‍,ചിന്തകള്‍,ലക്ഷ്യങ്ങള്‍ എല്ലാം നന്നായി മനസ്സിലാക്കാനുള്ള കഴിവ് പ്രദര്‍ശിപ്പിക്കുക.സമപ്രായക്കാരുമായി സൗഹൃദം വര്‍ധിപ്പിക്കുക. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ മധ്യസ്ഥം വഹിക്കാന്‍ കഴിയുക. നല്ലൊരു ശ്രോതാവ്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ പലതും പഠിക്കുന്നു. സംഘാടകന്‍,നഴ്സ്,രാഷ്ട്രീയക്കാരന്‍,മതനേതാവ്,സാമൂഹ്യ പ്രവര്‍ത്തകന്‍,ട്രാവല്‍ ഏജന്‍റ് എന്നീ നിലകളിലെല്ലാം ഇത്തരം വ്യക്തികള്‍ക്ക് വിജയിക്കാന്‍ കഴിയും.

7.ബഹിര്‍മുഖ വ്യക്തിത്വം
മറ്റുള്ളവരുടെ വികാരങ്ങള്‍,ചിന്തകള്‍,ഉദ്ദേശങ്ങള്‍ എന്നിവയെ കുറിച്ച് നന്നായി മനസ്സിലാക്കാന്‍ കഴിയുക. ധാരാളം സുഹൃത്തുക്കളെ ആഘര്‍ഷിക്കുക. ഗ്രൂപ്പുകള്‍ക്കിടയില്‍ മധ്യവര്‍ത്തിയാവകന്‍ കഴിയും. നല്ലൊരു ശ്രോതാവായിരിക്കും ഇത്തരക്കാര്‍. സഹകരണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും നന്നായി പഠിക്കുന്നു. ഇത്തരം സ്വഭാവ ഗുണങ്ങളുള്ളവര്‍ സാമൂഹ്യ സംഘാടകര്‍,ഉപഭോഗ്തൃ അഭിഭാഷകന്‍,നര്‍സ്,സാമൂഹ്യ പ്രവര്‍ത്തകന്‍,മത നേതാവ് എന്നി നിലകളില്‍ പ്രവര്‍ത്തിക്കുന്നതാണ് അവര്‍ക്ക് ഉത്തമം.

8.അന്തര്‍മുഖ വ്യക്തിത്വം
സ്വന്തം വികാരങ്ങളെ കുറിച്ചും ചിന്തകളെ കുറിച്ചും ലക്ഷ്യങ്ങളെ കുറിച്ചും വ്യക്തമായ ബോധം ഉണ്ടാവുക. ഏകാന്തത ഇത്തരക്കാര്‍ ഇഷ്ടപ്പെടുന്നു. പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ആസ്വദിച്ചു എന്ന് വരില്ല. സ്വന്തമായി കാര്യങ്ങള്‍ ചെയ്യുന്ന ഒരു സ്വതന്ത്രനാവാം ഇത്തരക്കാര്‍. സ്വന്തത്തെ· കുറിച്ചും നല്ല മതിപ്പ് ഉണ്ടാവാം. മറ്റുള്ളവരുടെ വാക്കുകളിലൂടെ പഠിക്കുന്നതിനേക്കാള്‍ അനുഭവത്തിലൂടെ പഠിക്കാനായിരിക്കും ഇവര്‍ക്ക് താല്‍പര്യം. എഴുത്ത്കാരന്‍,സ്വയം സംരംഭകന്‍,ഫിലോസഫര്‍,മന:ശാസ്ത്രജഞന്‍,ഗവേഷകന്‍,നേതൃത്വ പരിശീലകന്‍ തുടങ്ങിയ മേഖലകളിലായിരിക്കും ഇത്തരക്കാര്‍ വിജയിക്കുക.

9.പ്രകൃതിവാദി
പ്രകൃതിയിലെ ജൈവ വസ്തുക്കളോട് വളരെ മൃദുലമായ സമീപനം സ്വീകരിക്കുന്നവരാണ് ഇത്തരക്കാര്‍. സൂക്ഷ്മമായ വിത്യാസങ്ങള്‍ കണ്ടത്തൊന്‍ കഴിയുകയും പ്രകൃതിയിലെ മൂലകങ്ങളെ പഠനവിധേയമാക്കാനുള്ള അഭിരുചിയുള്ളവരാണ് ഇവര്‍. മൃഗപരിപാലനം,നരവംശശാസ്ത്രജഞന്‍,ബയോളജിസ്റ്റ്,മൃഗ ഡോക്ടര്‍ തുടങ്ങിയ മേഖലകള്‍ ഇത്തരക്കാര്‍ക്ക് യോജിച്ച തൊഴിലായിരിക്കും.

ആധുനിക യുഗത്തില്‍ നമുക്ക് ഒരിക്കലും മല്‍സരത്തില്‍ നിന്നും ഒഴിഞ്ഞ് നില്‍ക്കാല്‍ കഴിയില്ല എന്ന് മാത്രമല്ല കടുത്ത വെല്ലുവിളിയാണ് ദിനേന നേരിടേണ്ടി വരുന്നത്. ഒന്നുകില്‍ വിധിക്ക് കീഴടങ്ങി പരാജയത്തെ പുല്‍കാം. അല്ലെങ്കില്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കാം. അതിനെക്കാളെല്ലാം ഉപരിയായി നമ്മുടെ കഴിവില്‍ വിശ്വസമര്‍പ്പിച്ച്കൊണ്ട് അത് പോഷിപ്പിക്കുകയും കൂടുതല്‍ ഉന്നതങ്ങളിലേക്ക് എത്തിച്ചേരകുയായിരിക്കും ഉത്തമം.

മേല്‍ വിവരിച്ച ഏതെങ്കിലും ഒരു തരത്തിലുള്ള ബുദ്ധിവൈഭവം എല്ലാവരിലും പ്രകടമാണ്. പലര്‍ക്കും രണ്ടൊ അതില്‍ കൂടുതലൊ അഭിരുചികളോട് താല്‍പര്യമുള്ളവരായി എന്നും വരാം. സമൂഹത്തിന്‍റെ നന്മക്ക് വേണ്ടി അമൂല്യമായ എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് നമ്മില്‍ അന്തര്‍ലീനമാണ് എന്ന കാര്യത്തില്‍ സംശയമില്ല. മനുഷ്യ കഴിവുകള്‍ക്ക് ദിശ നിര്‍ണ്ണയിക്കാന്‍ മേല്‍ വിവരിച്ച ഒമ്പത് മാര്‍ഗ്ഗങ്ങള്‍ ഏറെ സഹായകരമായേക്കും.

Related Articles