Current Date

Search
Close this search box.
Search
Close this search box.

ഇസ്സത്തോടെ ജീവിക്കുക

 يَقُولُونَ لَئِنْ رَجَعْنَا إِلَى الْمَدِينَةِ لَيُخْرِجَنَّ الأَعَزُّ مِنْهَا الأَذَلَّ وَلِلَّهِ الْعِزَّةُ وَلِرَسُولِهِ وَلِلْمُؤْمِنِينَ وَلَكِنَّ الْمُنَافِقِينَ لا يَعْلَمُونَ ( )
 അല്ലാഹുവിനും അവന്റെ ദൂതനും സത്യവിശ്വാസികൾക്കുമുള്ളതാകുന്നു പ്രതാപം പക്ഷേ, കപടവിശ്വാസികൾ മനസ്സിലാക്കുന്നില്ല (63: 08)
 അഭിമാനകരമായ ജീവിതം ഏതൊരു മനുഷ്യനും ആഗ്രഹിക്കുന്നു. സ്വാതന്ത്ര്യവും ആദരവും നൽകുക വഴി മനുഷ്യർക്ക് മറ്റു ജീവജാലങ്ങളിൽനിന്നും വ്യതിരിക്തത നൽകി അഭമാനബോധം നൽകിയിട്ടുണ്ട് അല്ലാഹു.
 തീർച്ചയായും ആദം സന്തതികളെ നാം ….. (17:70)
 وَلَقَدْ كَرَّمْنَا بَنِي آدَمَ وَحَمَلْنَاهُمْ فِي الْبَرِّ وَالْبَحْرِ وَرَزَقْنَاهُم مِّنَ الطَّيِّبَاتِ وَفَضَّلْنَاهُمْ عَلَىٰ كَثِيرٍ مِّمَّنْ خَلَقْنَا تَفْضِيلًا (70)
 ഇതിനുപുറമെ ഒരു വിശ്വാസിക്ക് അഭിമാനത്തോടെ ജീവിക്കാനുള്ള പലതരം ഘടകങ്ങളുണ്ട്. നിന്ദ്യതയോടെയുള്ള ജീവിതം വിശ്വാസിക്ക് ഭൂഷണമല്ല.
 സ്വന്തത്തോട് അന്യായം…………….. (4:97)
 إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ ۖ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ ۚ قَالُوا أَلَمْ تَكُنْ أَرْضُ اللَّهِ وَاسِعَةً فَتُهَاجِرُوا فِيهَا ۚ فَأُولَٰئِكَ مَأْوَاهُمْ جَهَنَّمُ ۖ وَسَاءَتْ مَصِيرًا (97)

 അല്ലാഹുവിലുള്ള വിശ്വാസമാണ് അഭിമാനം നൽകുന്ന പ്രഥമ ഘടകം
– മുഴുവൻ പ്രപഞ്ചത്തിന്റെയും സ്രഷ്ടാവും ഉടമസ്ഥനും പരിപാലകനും അധികാരമുടയവനുമായ അല്ലാഹുവിലാണ് ഞാൻ വിശ്വസിച്ചിട്ടുള്ളതെന്ന ബോധ്യം ജീവിതത്തിൽ അഭിമാനവും ധൈര്യവും ആത്മവിശ്വാസവും നൽകും.
– ഈമാൻ أمن (അംന്) ൽനിന്നുണ്ടായതാണ്.
– എല്ലാം തീരുമാനിക്കുന്നതവനാണ്.
അവന് എല്ലാത്തിലും അവന്റെ യുക്തികളുണ്ട്. അപകർഷതയോ നിരാശയോ ഒന്നിലും വിശ്വാസിക്ക് തോന്നേണ്ടതില്ല. (3:26)
 قُلِ اللَّهُمَّ مَالِكَ الْمُلْكِ تُؤْتِي الْمُلْكَ مَن تَشَاءُ وَتَنزِعُ الْمُلْكَ مِمَّن تَشَاءُ وَتُعِزُّ مَن تَشَاءُ وَتُذِلُّ مَن تَشَاءُ ۖ بِيَدِكَ الْخَيْرُ ۖ إِنَّكَ عَلَىٰ كُلِّ شَيْءٍ قَدِيرٌ (26)
 അല്ലാഹുവെ വിട്ട് മനുഷ്യ സങ്കൽപങ്ങളിലെ ശക്തികളിൽ അഭിമാനം തേടുന്നത് നിഷ്ഫലമായിരിക്കുമെ ന്ന് ഖുർആൻ (19:81,82)
 وَاتَّخَذُوا مِن دُونِ اللَّهِ آلِهَةً لِّيَكُونُوا لَهُمْ عِزًّا , كَلاَّ سَيَكْفُرُونَ بِعِبَادَتِهِمْ وَيَكُونُونَ عَلَيْهِمْ ضِدًّا
 ദീനിനെ കുറിച്ച കാഴ്ച്ചപ്പാടാണ് അഭിമാനം നൽകുന്ന മറ്റൊരു ഘടകം
– ദൈവികമായ സന്ദേശമാണത്. മനുഷ്യന്റെ ചിന്തകളുടെയും ആലോചനകളുടെയും ഒരു കുറവും ന്യൂനതയും ഇസ്്ലാമിക ദർശനത്തിനുണ്ടാകില്ല തന്നെ.
 ചരിത്രത്തിൽ സമാനതകളില്ലാത്ത പ്രവാചക ഗുരുക്കന്മാരിലൂടെ ലോകത്തിന് ലഭ്യമായ ദർശനവും അത് മുന്നോട്ട് വെക്കുന്ന ലക്ഷ്യവും അഭിമാനദായകമാണ്.

 لَقَدْ أَرْسَلْنَا رُسُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ وَأَنزَلْنَا الْحَدِيدَ فِيهِ بَأْسٌ شَدِيدٌ وَمَنَافِعُ لِلنَّاسِ وَلِيَعْلَمَ اللَّهُ مَن يَنصُرُهُ وَرُسُلَهُ بِالْغَيْبِ إِنَّ اللَّهَ قَوِيٌّ عَزِيزٌ
 സത്യവും നീതിയും ക്ഷേമവും വാഗ്ദാനമേകുന്ന എല്ലാ ദർശനങ്ങളേക്കാളും അക്കാര്യത്തിൽ മികച്ച് നിൽക്കുന്നത് ഇസ്്ലാമാണെന്ന ബോധ്യമുണ്ടാവുക.
 അറിവിന്റെ ഭൗതിക സ്രോതസ്സുകൾക്കപ്പുറത്ത് വഹ്യിലൂടെ ലഭിച്ച പൂർണ സത്യങ്ങളും യാഥാർത്ഥ്യങ്ങളുമാണ് ദീനിന്റെ അടിത്തറ
 ദൈവിക ദർശനമാകുന്ന വിശുദ്ധ ഖുർആൻ കയ്യിലുള്ളവരാണെന്ന ബോധ്യം അഭിമാനം നൽകണം. (5:15,16)
 يَا أَهْلَ الْكِتَابِ قَدْ جَاءَكُمْ رَسُولُنَا يُبَيِّنُ لَكُمْ كَثِيرًا مِّمَّا كُنتُمْ تُخْفُونَ مِنَ الْكِتَابِ وَيَعْفُو عَن كَثِيرٍ ۚ قَدْ جَاءَكُم مِّنَ اللَّهِ نُورٌ وَكِتَابٌ مُّبِينٌ (15) يَهْدِي بِهِ اللَّهُ مَنِ اتَّبَعَ رِضْوَانَهُ سُبُلَ السَّلَامِ وَيُخْرِجُهُم مِّنَ الظُّلُمَاتِ إِلَى النُّورِ بِإِذْنِهِ وَيَهْدِيهِمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ (16)
 മാറ്റത്തിരുത്തലുകൾക്ക് വിധേയമാകാത്ത ലോകാവസാനം വരെ സംരക്ഷിക്കപ്പെടുന്ന ഗ്രന്ഥം.
 മുഹമ്മദുറസൂലുല്ലാഹ്(സ)യാണ് നമ്മുടെ നേതാവ് എന്നതും അഭിമാനകരമാണ്.
കെട്ടുകഥകളിലോ പുരാണങ്ങളിലോ ഉള്ള കഥാപാത്രമല്ല, ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തിൽ ജീവിച്ച മനുഷ്യനാണ്. അദ്ദേഹം സാധ്യമാക്കിയ സാമൂഹിക വിപ്ലവം അനിഷേധ്യമാണ്.

– പ്രവാചക പരമ്പരയിലൂടെ ഒടുവിലത്തെയാൾ ശ്രേഷ്ഠനായ റസൂലിന്റെ അനുയായിയാണ് ഞാൻ അത് നമ്മെ കൂടുതൽ ആത്മാഭിമാനമുള്ളവരും കരുത്തരുമാക്കുന്നു.
– സവിശേഷ വ്യക്തിത്വത്തിന്നുടമയായവരാണവർ
 وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ (4)
– കാരുണ്യത്തിന്റെ, നീതിയുടെ, വിമോചനത്തിന്റെ പ്രവാചകൻ
 الَّذِينَ يَتَّبِعُونَ الرَّسُولَ النَّبِيَّ الْأُمِّيَّ الَّذِي يَجِدُونَهُ مَكْتُوبًا عِندَهُمْ فِي التَّوْرَاةِ وَالْإِنجِيلِ يَأْمُرُهُم بِالْمَعْرُوفِ وَيَنْهَاهُمْ عَنِ الْمُنكَرِ وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ وَيَضَعُ عَنْهُمْ إِصْرَهُمْ وَالْأَغْلَالَ الَّتِي كَانَتْ عَلَيْهِمْ ۚ فَالَّذِينَ آمَنُوا بِهِ وَعَزَّرُوهُ وَنَصَرُوهُ وَاتَّبَعُوا النُّورَ الَّذِي أُنزِلَ مَعَهُ ۙ أُولَٰئِكَ هُمُ الْمُفْلِحُونَ (157)
– നൂറ്റാണ്ടുകൾ പിന്നിട്ടപ്പോഴും കോടിക്കണക്കിനു മനുഷ്യർ സ്വലാത്ത് ചൊല്ലുകയും ജീവിതത്തിൽ മാതൃകയാക്കുകയും ചെയ്യുന്ന പുണ്യപ്രവാചകൻ (സ)
 ശോഭനമായ ഭൂതകാല ചരിത്രത്തിനുള്ള അഭിമാനം
– റസൂലിന്റെ മദീന, മാതൃക സമൂഹം
– ഖിലാഫത്തിന്റെ കാലത്തെ ക്ഷേമരാഷ്ട്രം
– നൂറ്റാണ്ടുകൾ വൻകരകളിൽ പടർന്നു പന്തലിച്ച ഇസ്്ലാമിന്റെ സാംസ്കാരിക നാഗരിക ചരിത്രം (ബാഗ്ദാദ്, സ്പെയിൻ….)
 വിശ്വാസികൾ തമ്മിലുള്ള സാഹോദര്യത്തിൽ അഭിമാനം
– ഒരേ അല്ലാഹുവിൽ വിശ്വസിക്കുന്ന ഒരേ പ്രവാചകന്റെ അനുയായികൾ
– ഉത്തമ സമുദായമെന്ന് അല്ലാഹു വിശേഷിപ്പിച്ച സമുദായത്തിലെ ആളുകൾ
)خير أمه, أمه وسط (

 പരലോക വിശ്വാസം നൽകുന്ന ആത്മാഭിമാനം
– ഈ ലോകവും ജീവിതവും ചെറുതും നിസാരവും ഇവിടുത്തെ പ്രതിസന്ധികൾക്ക് മുന്നിൽ പതറാത്ത അതിന്റെ പേരിൽ ഒരാളുടെ മുന്നിലും തലകുനിക്കാത്ത ഉറച്ച ബോധ്യം.
– സത്യത്തിന് വേണ്ടി നിലകൊണ്ടതിന്റെ പേരിലുള്ള ആക്രമണങ്ങൾ. കേസ്, ജയിൽ ഒന്നും തളർത്തില്ല. മറ്റൊരു ലോകത്ത് തിരിച്ച് ലഭിക്കുന്ന നല്ല ജീവിതത്തിലുള്ള പ്രതീക്ഷ.
– അനീതിയോടുള്ള വെറുപ്പ്, അതിനോട് താൽപര്യമില്ലായ്മ. അതെല്ലാം തകരാനുള്ളതാണെന്ന ബോധ്യം.
 أَنزَلَ مِنَ السَّمَاءِ مَاءً فَسَالَتْ أَوْدِيَةٌ بِقَدَرِهَا فَاحْتَمَلَ السَّيْلُ زَبَدًا رَّابِيًا ۚ وَمِمَّا يُوقِدُونَ عَلَيْهِ فِي النَّارِ ابْتِغَاءَ حِلْيَةٍ أَوْ مَتَاعٍ زَبَدٌ مِّثْلُهُ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْحَقَّ وَالْبَاطِلَ ۚ فَأَمَّا الزَّبَدُ فَيَذْهَبُ جُفَاءً ۖ وَأَمَّا مَا يَنفَعُ النَّاسَ فَيَمْكُثُ فِي الْأَرْضِ ۚ كَذَٰلِكَ يَضْرِبُ اللَّهُ الْأَمْثَالَ (17)
– ശിർക്കിനോടും കുഫ്റിനോടും അനീതിയോടുമെല്ലാം എതിർപ്പുള്ള മനസ്സ്, മറ്റൊന്നിലും ഇസ്സത്ത് തേടാത്ത മനസ്സ്.
 ഉമർ(റ) പറഞ്ഞത്
 قال عمر رضي الله عنه :”نحن قوم أعزَّنا الله بالإسلام فمهما ابتغينا العزَّة في غيره أذلَّنا الله”.
( ഇസ്്ലാം കൊണ്ട് അഭിമാനം നൽകപ്പെട്ട വിഭാഗമാണ് നമ്മൾ. ഇസ്്ലാമിലല്ലാതെ മറ്റ് വല്ലതിലും അഭിമാനം തേടിയാൽ അല്ലാഹു നമ്മെ നിന്ദിതരാക്കും.)
 അനീതിയുടെ ശക്തികൾ എത്ര കരുത്തുള്ളവരായാലും നമ്മുടെ ആശയവും ദൗത്യവും ധൈര്യമായി
പ്രഖ്യാപിച്ച് മുന്നോട്ട് പോകണം.
റുസ്തമിന്റെ കൊട്ടാരത്തിൽ കയറിച്ചെന്ന് രിബ്ഇയ്യുബിൻആമിർ (റ) പറഞ്ഞത്.
ട്ടالله ابتعثنا لنخرج من شاء من عبادة العباد إلى عبادة الله، ومن ضيق الدنيا إلى سَعَتها، ومن جَوْرِ الأديان إلى عدل الإسلام،
 (മനുഷ്യരുടെ അടിമത്തിൽനിന്ന് അല്ലാഹുവിന്റെ അടിമത്തത്തിലേക്കും ദുൻയാവിന്റെ കുടുസതയിൽ നിന്ന് അതിന്റെ വിശാലതയിലേക്കും മതങ്ങളുടെയും ദർശനങ്ങളുടെയും അനീതിയിൽനിന്ന് ഇസ്്ലാമിന്റെ നീതിയിലേക്ക് മനുഷ്യരെ കൊണ്ടുപോകാനാണ് അല്ലാഹു ഞങ്ങളെ നിയോഗിച്ചിട്ടുള്ളത്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles