Current Date

Search
Close this search box.
Search
Close this search box.

മതംമാറ്റം; ഇസ്ലാമിന്റെ സമീപനം

 ഇസ്ലാം ഒരു സമ്പൂർണ്ണ സമഗ്ര ജീവിതവ്യവസ്ഥയാണ്.
അതിൽ ആത്മീയ, ഭൗതിക, ഇഹലോക, പരലോക ജീവിതവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളുമുണ്ട്. ഇതെല്ലാം ചേർന്ന ഏകകമാണ് ഇസ്ലാം.
 ഇസ് ലാ മിന്റെ അടിസ്ഥാനം പ്രധാനമായും വിശ്വാസമാണ്.
 വിശ്വാസം മനുഷ്യന്റെ ഹൃദയത്തിലാണ്
ما وقر في القلب എന്ന പ്രവാചക വചനം (വിശ്വാസം ഹൃദയത്തിലാണ് വേരുറക്കുന്നത്.)
 സ്നേഹത്തിന്റെയും കേന്ദ്രം ഹൃദയമാണ്. സ്വാഭാവികമായും മനുഷ്യന് മതത്തോട് ഉണ്ടാകുന്നത് സ്നേഹമാണ്.
 ഹൃദയത്തിലേക്ക് ഒരു കാര്യം പ്രവേശിക്കാനും പ്രവേശിച്ചാൽ അത് ഒഴിഞ്ഞുപോകാനും പ്രയാസമാണ്.
 ബുദ്ധിപരമായി ഒരു കാര്യം ബോധ്യപ്പെട്ടാലും ഹൃദയത്തിലേക്ക് അത് പ്രവേശിക്കണം എന്നില്ല. അതായത് ബുദ്ധി അംഗീകരിക്കുന്നുണ്ടാകും, ഹൃദയം സ്വീകരിക്കാൻ തയ്യാറാവുകയില്ല. ഒരു കാര്യം ഹൃദയത്തിൽ വേരുറച്ചാൽ ബുദ്ധിയുടെ അംഗീകാരവും അതിന് ആവശ്യമില്ല. ഇത് മനുഷ്യന്റെ അടിസ്ഥാന പ്രകൃതമാണ്.
 ഉദാ: കിണറിലേക്ക് വീണ് കുഞ്ഞിനെ രക്ഷിക്കാൻ കിണറ്റിലേക്ക് ചാടുന്ന മാതാവ്. (സ്നേഹത്തിന്റെ മുമ്പിൽ ബുദ്ധിക്ക് ഒരു പ്രസക്തിയുമില്ല.)
 മതംമാറ്റത്തെ കുറിച്ച ചർച്ചയിൽ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട പോയിൻറ് ആണ് ഇത്.

 മതം സ്വീകരിക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്.
 ഒരുപാട് കാര്യങ്ങൾ ത്യജിക്കേണ്ടി വരും. കാരണം മതം സമഗ്രമാണ്, പ്രകടമാണ്. ജീവിതത്തിന്റെ എല്ലാ രംഗത്തും (കുടുംബം, വിവാഹ ബന്ധം, വസ്ത്രധാരണം, ഭക്ഷണ രീതി, സമുദായ ഘടന,…) അത് മാറ്റം ഉണ്ടാക്കും. പ്രകടമായ മാറ്റം ജീവിതത്തിൽ നിരന്തരം സൃഷ്ടിച്ചുകൊണ്ടിരിക്കും.
 എന്നാൽ ഒരു മതേതര ദർശനം സ്വീകരിക്കണമെങ്കിൽ പ്രയാസങ്ങൾ ഒന്നും ഉണ്ടാവുകയില്ല. അതവന്റെ വീക്ഷണത്തിൽ മാത്രമേ മാറ്റം വരുത്തുന്നുള്ളു.
 ഉദാ: ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുമ്പോൾ കുടുംബം, സമുദായം, വസ്ത്രം, ഭക്ഷണം, ആരാധനാരീതിയൊന്നും മാറ്റുന്നില്ല.

 മതംമാറ്റം തടയാനോ മതം അടിച്ചേൽപ്പിക്കാനോ ഒരു ശക്തിക്കും സാധിക്കില്ല.
 ഇസ്ലാം സ്വീകരണത്തിന്റെ അടിസ്ഥാനം ഹൃദയവും ലക്ഷ്യം പരലോകവും ആണ്.
 ഹൃദയത്തിൽ തുടങ്ങി പരലോകത്തിലേക്ക് എത്തിച്ചേരുന്ന ബലിഷ്ഠമായ ഒരു ആദർശ പരിവർത്തന പ്രക്രിയയാണ് ഇസ്ലാം സ്വീകരണം.
 അത് ഒരുവൻ സ്വീകരിച്ചു കഴിഞ്ഞാൽ അവന്റെ ഹൃദയത്തിൽനിന്ന് അത് പിഴുതെറിഞ്ഞു കളയാൻ, പരലോകത്തിൽ നിന്ന് അവനെ പറിച്ചു മാറ്റാൻ ലോകത്ത് ഒരു ശക്തിക്കും സാധ്യമല്ല.

5. സമീപകാലത്ത് മതം മാറ്റവുമായി ബന്ധപ്പെട്ട് കൊണ്ട് ഉയർന്നുവരുന്ന രണ്ട് പ്രശ്നങ്ങളാണ് പ്രണയം, ലൗജിഹാദ് എന്നീ കാര്യങ്ങൾ.
 വിശ്വാസം പോലെ പ്രണയത്തിന്റെ കേന്ദ്രവും ബുദ്ധിയല്ല; ഹൃദയമാണ്. ബുദ്ധിയായിരുന്നു പ്രണയത്തിന്റെ കേന്ദ്രം എങ്കിൽ ഒരു പ്രണയവും ഉണ്ടാകുമായിരുന്നില്ല.
 പ്രണയം മുന്നോട്ട് കൊണ്ടുപോകാനും സഫലമാക്കാനും വേണ്ടിയും ഒരുപാട് കഷ്ടനഷ്ടങ്ങൾ (സാമ്പത്തികം, കുടുംബപരം, മാതാപിതാക്കൾ, വിദ്യാഭ്യാസം, കരിയർ, മതം, സമുദായ ഘടന) പ്രേമിക്കുന്നവർ സഹിക്കുന്നുണ്ട്. കാരണം പ്രണയത്തിന്റെ പ്രഭവകേന്ദ്രം, വിശ്വാസത്തെ പോലെതന്നെ ഹൃദയമാണ്. ഭൗതികമായി ചിന്തിച്ചു കഴിഞ്ഞാൽ പ്രണയം വമ്പിച്ച നഷ്ട കച്ചവടമാണ്.
 പ്രണയം മനസ്സിലേക്ക് കയറി കഴിഞ്ഞാൽ ഭൗതികമായ എന്തെല്ലാം സമ്മർദങ്ങൾ ഉണ്ടായാലും പ്രണയകുരുക്കിൽ അകപ്പെട്ടവൻ പിന്മാറാൻ തയ്യാറാവുകയില്ല.

 ഇതുതന്നെയാണ് മതവിശ്വാസത്തിന്റെയും സ്ഥിതി. ഇത് രണ്ടിനെയും ആണ് ഇപ്പോൾ മതംമാറ്റ വിരുദ്ധ ലോബി പ്രശ്നവല്ക്കരിച്ചിരിക്കുന്നത്.
 പലരെയും പ്രലോഭിപ്പിച്ച് പ്രണയത്തിൽ കുടുക്കി, മതംമാറ്റാൻ പ്രേരിപ്പിക്കുന്നു എന്നാണ് ആരോപണം. -ബാലിശവും അയുക്തികവുമാണ് ഇൗ വാദം. ബലംപ്രയോഗിച്ച് പ്രണയത്തിൽ കുടുക്കാനോ മതപരിവർത്തനം നടത്താനോ സാധിക്കുമോ?
 ലോകത്ത് എല്ലാവരും വിചാരിച്ചാലും ആർക്കും ആരുടെയും മനസ്സിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന കാര്യമല്ല വിശ്വാസവും പ്രണയവും. (ഉദാ: ഹാദിയ സംഭവം. മതവിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ കുടുംബം, സമൂഹം, കോടതി വരെ ശ്രമിച്ചെങ്കിലും സാധിച്ചില്ല.)
 മനശാസ്ത്രത്തെ പോലും മനസ്സിലാക്കാതെയുള്ള പ്രചാരണമാണ് ലൗ ജിഹാദ്.

6. മതംമാറ്റം
 മാറ്റം പ്രപഞ്ചത്തിന്റെ താളമാണ്. മാറ്റത്തെ തടഞ്ഞു നിർത്തുക സാധ്യമായ കാര്യമല്ല. അത് പ്രകൃതിവിരുദ്ധമാണ്. മാറ്റത്തെ ഉൾക്കൊള്ളുക എന്നതാണ് പ്രകൃതിയോടിണങ്ങിയ സമീപനം.
 ലോകത്തെ സകല പുരോഗതിയുടെയും അടിസ്ഥാനം മാറ്റമാണ്. “മാറ്റം ഒഴികെ ബാക്കി എല്ലാത്തിനും മാറ്റം ഉണ്ട്’ എന്നുള്ള ഒരു പ്രയോഗം തന്നെ പ്രസിദ്ധമാണ്.

 ലോക ചരിത്രത്തിൽ മാറ്റങ്ങൾക്കു വേണ്ടിയാണ് മനുഷ്യൻ ഏറ്റവും വലിയ വില കൊടുത്തിട്ടുള്ളത്. മാറ്റത്തെ അനുകൂലിച്ചവരും എതിർത്തവരും തമ്മിലുള്ള സംഘട്ടനങ്ങളും സംഘർഷങ്ങളും ആണ് ഒരർത്ഥത്തിൽ ചരിത്രം.
 മാറ്റം എന്ന പ്രക്രിയയ്ക്ക് വേണ്ടിയാണ് മനുഷ്യൻ ഏറ്റവുമധികം അധ്വാനിച്ചത്.
 മാറ്റങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റമാണ് മതംമാറ്റം. ചരിത്രത്തിൽ ഏറ്റവുമധികം മനുഷ്യർ ജീവൻ നൽകിയിട്ടുള്ളതും സ്വന്തം മതസ്വാതന്ത്ര്യം സംരക്ഷിക്കാനാണ്. പ്രവാചകന്മാരും വിശുദ്ധന്മാരും വധിക്കപ്പെട്ടിട്ടുള്ളത് ഇൗ സ്വാതന്ത്ര്യ സംരക്ഷണത്തിനു വേണ്ടിയാണ്.

7. മതംമാറ്റം ഏറ്റവും വലിയ വിപ്ലവം
 മതംമാറ്റങ്ങളാണ് ലോകചരിത്രത്തിലെ ഗതിവിഗതികളെ നിയന്ത്രിച്ച ഏറ്റവും വലിയ സാമൂഹിക, രാഷ്ട്രീയ, ചരിത്ര, വിപ്ലവ പ്രക്രിയ എന്ന വസ്തുത നിരാകരിക്കാൻ ആർക്കും കഴിയില്ല.
 ഫറോവയുടെ മതംവിട്ട ചെറുസംഘം പ്രവാചകൻ മൂസയുടെ മതം തെരഞ്ഞെടുത്തതാണ് അന്നുണ്ടായ പരിവർത്തനത്തിന് ഏറ്റവും വലിയ കാരണം.

 യഹൂദ പൗരോഹിത്യത്തിന്റെ മതം ഉപേക്ഷിച്ച് ചെറുസംഘം യേശുവിന്റെ കൂടെ ചേർന്നു. അവരുടെ മതംമാറ്റം/പരിവർത്തനം ലോകത്ത് സൃഷ്ടിച്ച വിപ്ലവം – യേശുവിന്റെ ശിഷ്യന്മാരായിരുന്ന 12 പേരുള്ള സംഘത്തിന്റെ മതംമാറ്റം റോമാസാമ്രാജ്യത്തിൽ ഉണ്ടാക്കിയ വമ്പിച്ച പരിവർത്തനത്തിന് അടിത്തറ ആയിരുന്നു.
 മക്കാവാസികൾ, തങ്ങളുടെ പാരമ്പര്യ മതം ഉപേക്ഷിച്ച് പ്രവാചകൻ മുഹമ്മദ് നബിയുടെ ഒപ്പം ചേർന്നു. അത് ലോകത്ത് സൃഷ്ടിച്ച പരിവർത്തനം
 ബുദ്ധ, ജൈന, സിഖ് മതങ്ങളും അതിലേക്കുള്ള പരിവർത്തനവും ആ മതസമൂഹങ്ങളിലും അവർ ജീവിച്ച പ്രദേശങ്ങളിലും സാമൂഹിക പരിവർത്തനങ്ങൾക്ക് കാരണമായിട്ടുണ്ട്.

8. മാറ്റത്തിന്റെ അടിത്തറയായി ഭൗതിക പ്രസ്ഥാനങ്ങളും മതേതര ദർശനങ്ങളും വരുന്നത് അടുത്ത കാലത്താണ്.
 കമ്യൂണിസവും ക്യാപിറ്റലിസവും 18, 19, 20 നൂറ്റാണ്ടുകളിലാണ്.

9. പ്രവാചകന്മാരുടെ നേതൃത്വത്തിൽ നടന്ന സാമൂഹികപരിവർത്തനം
 വ്യാജ/പൗരോഹിത്യ മതത്തിൽ നിന്ന് ഒറിജിനൽ മതത്തിലേക്ക്, പ്രവാചക മതത്തിലേക്കുള്ള പരിവർത്തനമായിരുന്നു.
 പൂർവ പ്രവാചകന്മാരുടെ പ്രബോധനങ്ങളിൽനിന്ന് പിൽക്കാലക്കാർ വ്യതിചലിച്ചപ്പോൾ അവരെ വിമോചിപ്പിക്കാൻ അടുത്ത പ്രവാചകൻ വന്നു കൊണ്ട് സാമൂഹിക പരിവർത്തനത്തിന് നേതൃത്വം നൽകുന്നു എന്നുള്ളതാണ് ലോകത്ത് നടന്ന ഏറ്റവും വലിയ വിപ്ലവം. ഇതിനെ തടഞ്ഞു നിർത്തുവാനൊന്നും ആർക്കും സാധിച്ചിരുന്നില്ല, ഇന്നും സാധിക്കുകയുമില്ല.

10. ബഹുസ്വരത
 എല്ലാവരും ഒരേ വിശ്വാസമോ ഒരേ ദർശനമോ ഒരേ മതമോ ഒരിക്കലും സ്വീകരിക്കുകയില്ല.
 ബുദ്ധി, മനസ്സ് സാഹചര്യം വ്യത്യസ്തം ആയിരിക്കും.
 മനുഷ്യ സ്വാതന്ത്ര്യം, മനുഷ്യന്റെ വൈവിധ്യം, ബഹുസ്വരത ഇതൊക്കെ പ്രപഞ്ചത്തിന്റെ താളമാണ്. ഇൗ താളം മതങ്ങൾക്കും ബാധകമാണ്. മതവൈവിധ്യവും പ്രപഞ്ചതാളത്തിന്റെ ഭാഗമാണ്.
 ഭക്ഷണം, ഭാഷ, സംസ്കാരം, വസ്ത്രം, നിറം എല്ലാ അഭിരുചികളിലും വികാരവിചാരങ്ങളലും ഇൗ വൈവിധ്യങ്ങളും ബഹുസ്വരതയും കാണാം. ഇസ്ലാം ഇത് അംഗീകരിക്കുന്നു.
وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَاخْتِلَافُ أَلْسِنَتِكُمْ وَأَلْوَانِكُمْۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّلْعَالِمِينَ ا്രلروم:22്യൂ
 ഇതിനെ ഉൾക്കൊള്ളണം. ഏറ്റുമുട്ടിയാൽ പരാജയപ്പെടും. അതുകൊണ്ടാണ് ബലപ്രയോഗം പാടില്ല എന്ന തത്ത്വം ഇസ്ലാം മുന്നോട്ട് വെക്കുന്നത്. സത്യവും അസത്യവും വ്യക്തമാണ് എന്നിരിക്കെ പിന്നെ എന്തിനാണ് ബലപ്രയോഗം? ബലപ്രയോഗത്തിലൂടെ സത്യത്തിലേക്ക് കൊണ്ടുവന്നിട്ട് എന്താണ് കാര്യം?
 വിശുദ്ധ ഖുർആനിലെ നിരവധി സൂക്തങ്ങൾ ഇക്കാര്യത്തിലുണ്ട്
لَا إِكْرَاهَ فِي الدِّينِ ۖ قَدْ تَبَيَّنَ الرُّشْدُ مِنَ الْغَيِّ فَمَنْ يَكْفُرْ بِالطَّاغُوتِ وَيُؤْمِنْ بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَىٰ لَا انْفِصَامَ لَهَا ۗ وَاللَّهُ سَمِيعٌ عَلِيمٌ ﴿البقرة:٢٥٦﴾
فَذَكِّر إِنَّمَاۤ أَنتَ مُذَكِّر لَّستَ عَلَهِم بِمُصَیطِرٍا്രلغاشية:2122്യൂ
 എല്ലാവരെയും ഒരൊറ്റ വിശ്വാസ ധാരയിൽ അണിനിരത്തുക എന്നുള്ളത് അല്ലാഹുവിന്റെയും ഇസ്ലാമിന്റെയും ലക്ഷ്യമല്ല.
وَقُلِ ٱلحَقُّ مِن رَّبِّكُم فَمَن شَاۤءَ فَلیُؤمِن وَمَن شَاۤءَ فَلیَكفُر (അൽകഹ്ഫ് 29)
 മനുഷ്യന് അല്ലാഹു ചിന്താസ്വാതന്ത്ര്യം നൽകിയതുകൊണ്ട് വൈവിധ്യങ്ങൾ മനുഷ്യരിൽ ഉണ്ടാകും എന്ന യാഥാർത്ഥ്യത്തെ ഇസ്ലാം അംഗീകരിക്കുന്നു. എല്ലാവരെയും മാറ്റുവാൻ ഒരാൾക്കും സാധിക്കുകയില്ല; അവർ പ്രവാചകന്മാരായാൽ പോലും.
وَلَو شَاۤءَ رَبُّكَ لَجَعَلَ ٱلنَّاسَ أُمَّة وَ احِدَة وَلَا یَزَالُونَ مُختَلِفِینَ (ഹൂദ് 117)
وَمَاۤ أَكۡثَرُ ٱلنَّاسِ وَلَوۡ حَرَصۡتَ بِمُؤۡمِنِینَ(യൂസുഫ് 103)

 അതിനാൽ ഇസ്ലാമിന്റെ അനുയായികൾ ഒരാളെ മതം മാറ്റുവാൻ വേണ്ടി ബലപ്രയോഗം നടത്തുന്നു പ്രലോഭിപ്പിക്കുന്നു എന്നൊക്കെ പറയുന്നത് എത്ര അടിസ്ഥാനരഹിതമായ കാര്യമാണ്

11. പ്രബോധനം
 മതപ്രചാരണത്തിന് ഇസ്ലാം സ്വീകരിക്കുന്ന വഴി ഇസ്ലാമിക സന്ദേശം ജനങ്ങൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക എന്നുള്ളത് മാത്രമാണ്.
 ഇസ്ലാമിക തത്വങ്ങളിൽ ജനങ്ങളോട് ബൗദ്ധികമായി സംവദിക്കുക.
ٱدۡعُ إِلَىٰ سَبِیلِ رَبِّكَ بِٱلۡحِكۡمَةِ وَٱلۡمَوۡعِظَةِ ٱلۡحَسَنَةِۖ وَجَـٰدِلۡهُم بِٱلَّتِی هِیَ أَحۡسَنُۚ إِنَّ رَبَّكَ هُوَ أَعۡلَمُ بِمَن ضَلَّ عَن سَبِیلِهِۦ وَهُوَ أَعۡلَمُ بِٱلۡمُهۡتَدِینَ (അന്നഹ്ൽ 125)
മതപ്രബോധനത്തിനു വേണ്ടി ഇസ്ലാം അംഗീകരിക്കുന്നത് മൂന്ന് രീതികൾ മാത്രമാണ്.
1. നയതന്ത്രപരമായ സമീപനം സ്വീകരിക്കുക 2. സദുപദേശം നടത്തുക 3. അവരുമായി മാന്യമായി ആശയ സംവാദം നടത്തുക ഇവയല്ലാത്ത മറ്റൊരു ശൈലിയും ഒരു പ്രവാചകനും സ്വീകരിച്ചിട്ടില്ല.

12. ബലപ്രയോഗം വിജയിക്കില്ല ചരിത്രം സാക്ഷി
 മനസ്സിലേക്ക് വിശ്വാസം പ്രവേശിച്ചുകഴിഞ്ഞാൽ എത്ര വലിയ മഹാരാജാവ്, മുഴുവൻ മർദ്ദകോപാധികളും ഉപയോഗിച്ചാലും പിന്തിരിപ്പിക്കാൻ കഴിയുകയില്ല. ഫിർഒൗന്റെ സാമ്രാജ്യത്തിലെ അടിമകളായ മന്ത്രവാദികളായ ജാലവിദ്യക്കാർ സത്യം മനസ്സിലായി മൂസാ നബിയിൽ വിശ്വസിച്ചപ്പോൾ ഫറോവ അവരോട് പറഞ്ഞു.
فَأُلۡقِیَ ٱلسَّحَرَةُ سُجَّدا قَالُوۤا۟ ءَامَنَّا بِرَبِّ هَـٰرُونَ وَمُوسَىٰ قَالَ ءَامَنتُمۡ لَهُۥ قَبۡلَ أَنۡ ءَاذَنَ لَكُمۡۖ إِنَّهُۥ لَكَبِیرُكُمُ ٱلَّذِی عَلَّمَكُمُ ٱلسِّحۡرَۖ فَلَأُقَطِّعَنَّ أَیۡدِیَكُمۡ وَأَرۡجُلَكُم مِّنۡ خِلَـٰف وَلَأُصَلِّبَنَّكُمۡ فِی جُذُوعِ ٱلنَّخۡلِ وَلَتَعۡلَمُنَّ أَیُّنَاۤ أَشَدُّ عَذَابا وَأَبۡقَىٰ قَالُوا۟ لَن نُّؤۡثِرَكَ عَلَىٰ مَا جَاۤءَنَا مِنَ ٱلۡبَیِّنَـٰتِ وَٱلَّذِی فَطَرَنَاۖ فَٱقۡضِ مَاۤ أَنتَ قَاضٍۖ إِنَّمَا تَقۡضِی هَـٰذِهِ ٱلۡحَیَوٰةَ ٱلدُّنۡیَاۤ إِنَّاۤ ءَامَنَّا بِرَبِّنَا لِیَغۡفِرَ لَنَا خَطَـٰیَـٰنَا وَمَاۤ أَكۡرَهۡتَنَا عَلَیۡهِ مِنَ ٱلسِّحۡرِۗ وَٱللَّهُ خَیۡر وَأَبۡقَىٰ (താഹാ 70- 73)
 ഫറോവയുടെ വിരട്ടലിനു മുമ്പിൽ ഭയന്നു വിറച്ചില്ല.
 വിശ്വാസം പിഴിതെടുക്കാൻ ഭൗതികമായ ഒരുശക്തിക്കും സാധിക്കില്ല. കാരണം മനസ്സ് ബന്ധപ്പെട്ടിരിക്കുന്നത് ദൈവത്തിലും പരലോകത്തിലുമാണ്.
 എത്ര ധിക്കാരിയായ, ഭീകരനായ ഭരണാധികാരി ആണെങ്കിൽ പോലും അയാളുടെ മുമ്പിൽ ഇങ്ങനെ ധീരമായി സംസാരിക്കാൻ മനുഷ്യന് കരുത്തു പകരുന്നത് വിശ്വാസമാണ്. ഇത് ബലപ്രയോഗത്തിലൂടെ മനസ്സിൽ അടിച്ചേൽപ്പിച്ചാൽ സാധ്യമാകുന്ന കാര്യമല്ല.

13. ഇസ്ലാം ലോകത്ത് ഏറ്റവുമധികം ആളുകൾ കടന്നുവരുന്ന മതം ആണ്.
 ലോകത്ത് ഏറ്റവും കൂടുതൽ പ്രചരിക്കുന്ന മതം, തെറ്റിദ്ധരിക്കപ്പെടുന്ന മതം ഇസ്ലാമാണ്; സമുദായം മുസ്ലിംകളാണ്. പീഡിപ്പിക്കപ്പെടുന്നതും മർദ്ദിക്കപ്പെടുന്നതും മുസ്ലിംകളാണ്.
 വിമർശനങ്ങൾ ശരം കണക്കെ ഇസ്ലാമിനും പ്രവാചകനും നേരെ ഉയർന്നു വരുന്നു. (യുക്തിവാദികൾ, നിരീശ്വരവാദികൾ)
 പണ്ട് ഇവർ എല്ലാ മതങ്ങളെയുമാണ് ലക്ഷ്യം വെച്ചിരുന്നത്. എന്നാൽ നവനാസ്തികത ഇസ്ലാമിനെ മാത്രമാണ് ഉന്നം വെക്കുന്നത്. അതിന്റെ കാരണം രാഷ്ട്രീയമാണ്. എന്നിട്ടും ഇസ്ലാമിലേക്ക് ആളുകൾ വരുന്നു. അതു കൊണ്ടാണ് മതം മാറ്റം നിരോധിക്കണം എന്ന് നിരന്തരം പറയുന്നത്.

ഇസ്ലാം ഇന്നും സ്വീകാര്യമാകാനുള്ള ഘടകങ്ങൾ
1. ആദർശപരമായ ഉള്ളടക്കം. ഏകദൈവത്വം, ആരാധനകൾ.
2. ഇസ്ലാമിന്റെ സാമൂഹ്യ സമത്വ വീക്ഷണം.
3. ജീവകാരുണ്യപരമായ ഉളളടക്കം
14. ലൗ ജിഹാദ് ആരോപണത്തിന്റെ അടിത്തറ വിശ്വാസപരമല്ല, മതകീയമല്ല, ആത്മീയമല്ല.
 സ്വന്തം ആദർശ ദൗർബല്യം. ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ കൊള്ളാവുന്ന ഒന്നല്ല അതെന്ന തോന്നൽ. സ്വന്തം മതത്തിൽ നിന്ന് വിശ്വാസികൾ ഇറങ്ങി പോകുന്നതിന്റെ കുറ്റം അവർ കേറി ചെല്ലുന്ന മതത്തിന്റെ തലയിൽ കെട്ടിവെക്കുന്നത് യഥാർത്ഥ പ്രശ്നത്തിൽ നിന്നുമുള്ള എസ്കേപിസമാണ്. സ്വന്തം ദൗർബല്യങ്ങൾ മറച്ചുവെക്കാൻ ഒരു അപരനെ സൃഷ്ടിക്കുക.
 വർഗ്ഗീയ വംശീയ ധ്രുവീകരണ രാഷ്ട്രീയം…… അതിന്റെ ഗുണഫലം ലഭിക്കുന്നവരുടെ കൂടെ കൂടുക.
 ലൗ ജിഹാദ് വീണ്ടും വീണ്ടും ആരോപിക്കും, നാർകോട്ടിക് ജിഹാദ്, മാർക്ക് ജിഹാദ്, ലാന്റ് ജിഹാദ്, ഫുഡ് ജിഹാദ്, ഡജടഇ ജിഹാദ്………….
أَفَلَمۡ یَسِیرُوا۟ فِی ٱلۡأَرۡضِ فَتَكُونَ لَهُمۡ قُلُوبࣱ یَعۡقِلُونَ بِهَاۤ أَوۡ ءَاذَانࣱ یَسۡمَعُونَ بِهَاۖ فَإِنَّهَا لَا تَعۡمَى ٱلۡأَبۡصَـٰرُ وَلَـٰكِن تَعۡمَى ٱلۡقُلُوبُ ٱلَّتِی فِی ٱلصُّدُورِ (അൽഹജ്ജ് 46)

Related Articles