Current Date

Search
Close this search box.
Search
Close this search box.

‘വായ തുറക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ്’; ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേന

ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെടുത്തി സംഘ്പരിവാര്‍ ഭരണകൂടം അറസ്റ്റ് ചെയ്ത് ജയിലിലടച്ച ഡല്‍ഹി സര്‍കലാശാല പ്രൊഫസറായിരുന്ന ഹാനി ബാബുവിന്റെ ഭാര്യ ജെന്നി റൊവേനയുമായി ‘മക്തൂബ്’ മീഡിയ നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.

 

ഹാനി ബാബുവിനെക്കുറിച്ച് ?

സര്‍വകലാശാലയിലെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയായിരുന്ന അദ്ദേഹം ഒരു ആക്റ്റിവിസ്റ്റ് ആയിരുന്നില്ല. സര്‍വകലാശാലയെ കൂടുതല്‍ ഉള്‍കൊള്ളലിന്റെ ഇടമാക്കാന്‍ അദ്ദേഹം പ്രയത്‌നിച്ചു. അദ്ദേഹം ഒരു ഒ.ബി.സി വിഭാഗക്കാരനായിരുന്നു. പിന്നാക്ക സംവരണത്തിനായി അദ്ദേഹം പോരാടി. ഇത്തരം അവകാശങ്ങള്‍ക്കായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അധികൃതരുടെ ഓഫീസിന് മുന്നല്‍ ധര്‍ണ്ണ നടത്തിയിരുന്നു.

ഇന്ത്യയിലെ വിവിധ സര്‍വകലാശാലകളിലെ പ്രൊഫസര്‍മാര്‍ ആ ധര്‍ണയില്‍ പങ്കെടുത്തു. അങ്ങിനെയാണ് 90കാരനായ സായി ബാബയെ അറസ്റ്റ് ചെയ്യുന്നത്. അങ്ങിനെ നിരവധി പേരാണ് ഇവര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എന്നാല്‍ ഇത്തരക്കാര്‍ക്ക് പിന്തുണ നല്‍കിയവരെയെല്ലാം ലക്ഷ്യമിട്ടായിരുന്നു പിന്നീട് പൊലിസ് നടപടികള്‍.

ഭീമ കൊറേഗാവ് കലാപത്തെക്കുറിച്ച് താങ്കള്‍ എപ്പോഴാണ് പഠിക്കാന്‍ തുടങ്ങിയത് ?

ഞങ്ങള്‍ അതിനെക്കുറിച്ച് വായിച്ചിരുന്നു. എന്നാല്‍ എല്‍ഗര്‍ പരിഷത്തിനെക്കുറിച്ച് ഞങ്ങള്‍ക്ക് ഒന്നും അറിയില്ലായിരുന്നു. ഞങ്ങള്‍ മഹാരാഷ്ട്രക്കാരല്ലാത്തതിനാല്‍ ഭീമ കൊറേഗാവിനെക്കുറിച്ച് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. പൊലിസ് റെയ്ഡ് നടത്തിയ സമയത്ത് കൂടുതല്‍ ഒന്നും അറിയില്ലായിരുന്നു. പിന്നീടാണ് അത് എന്താണെന്ന് വ്യക്തമായി അറിഞ്ഞത്. നിരവധി സംഘടനകളെ ഒരു പ്ലാറ്റ്‌ഫോമിലേക്ക് കൊണ്ടുവരികയാണ് എല്‍ഗര്‍ പരിഷത്ത് ചെയ്തത്. മോദി സര്‍ക്കാരിന്റെ ഫാഷിസത്തിനെതിരെയാണ് അവര്‍ പ്രക്ഷോഭം നയിച്ചത്. ഇപ്പോള്‍ അവര്‍ വലിയ വിപ്ലവകരമായ സംഗമങ്ങളാണ് നടത്തിയത്. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നും വന്ന സാധാരണക്കാരാണ് ഇതില്‍ ഉള്ളത്. അവര്‍ എല്ലാ അനീതികള്‍ക്കെതിരെയും ശബ്ദിക്കുന്നു. സര്‍വാധിപത്യത്തിനെതിരെയാണ് അവര്‍ പോരാടിയത്.

ഹാനി ബാബു ഈ സംഘത്തില്‍ എത്തുന്നത് എങ്ങിനെയാണ് ?

അദ്ദേഹത്തെ ചോദ്യം ചെയ്തത് സര്‍വകലാശാലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കാണ്. അദ്ദേഹം വിദ്യാഭ്യാസത്തെ സ്വകാര്യവത്കരിക്കുന്നതിനെതിരെയും സര്‍വകലാശാല വിഘടിക്കുന്നതിനെതിരെയുമാണ് പ്രവര്‍ത്തിച്ചത്. സായി ബാബക്കും സായിജിക്കും ഒപ്പം നിന്നാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. ഖനന കമ്പനിക്കെതിരെയും ആദിവാസികളുടെ അവകാശത്തിനു വേണ്ടിയും ജയിലിലടച്ച നിരപരാധികള്‍ക്ക് വേണ്ടിയും സമരം ചെയ്തയാളാണ് സായിബാബ. എല്ലാവരുടെയും പോരാട്ടത്തിന് കൃത്യമായ കാരണമുണ്ടായിരുന്നു. ഇത്തരം ശബ്ദിക്കുന്ന ആളുകളെ ലക്ഷ്യമിട്ട് പൊലിസ് കേസെടുത്തതിന് ഉദാഹരണമാണ് സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ ആയ ഹാനിബാബുവിനെ പോലും എളുപ്പത്തില്‍ ജയിലിലടക്കാനാകും എന്നത്. നമ്മുടെ രാജ്യത്ത് താഴെത്തട്ടിലുള്ളവര്‍ക്ക് അവരു ജീവനം ഒരു വിലയും കല്‍പിക്കുന്നില്ല.

ഈ കേസ് നിങ്ങളുടെ കുടുംബത്തെ എങ്ങിനെയാണ് ബാധിച്ചത് ?

അറസ്റ്റ് ഞങ്ങളെ വളരെ ബുദ്ധിമുട്ടിലാക്കി, പ്രത്യേകിച്ചും എന്റെ മകളെ. അവള്‍ക്ക് ബാബുവുമായി വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. ഇതൊന്നും അവള്‍ക്ക് മനസ്സിലാക്കാന്‍ സാധിച്ചില്ല. അതിനാല്‍ തന്നെ ഇതൊക്കെ അവള്‍ക്ക് വലിയ ആഘാതമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം ഞാന്‍ മാനേജ് ചെയ്യുന്നുണ്ട്.

ഇത് സംഭവിച്ച ശേഷം നിങ്ങള്‍ ഒറ്റപ്പെട്ടതായി അനുഭവപ്പെട്ടോ ?

ഇല്ല, ഒരിക്കലുമില്ല. നിരവധി പേരാണ് ഞങ്ങള്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്. എന്റെ കോളേജും മികച്ച രീതിയില്‍ പിന്തുണച്ചു. ആളുകള്‍ നേരിട്ടും മെസേജ് അയച്ചും മാനസികമായുമെല്ലാം പിന്തുണ അറിയിച്ചു. എല്ലാ അഭിവാദ്യങ്ങളും എനിക്കുണ്ടായിരുന്നു.

Related Articles