Current Date

Search
Close this search box.
Search
Close this search box.

‘അന്താരാഷ്ട്രതലത്തില്‍ ശിക്ഷാഭീതിയില്ലാത്തതാണ് ഇസ്രായേല്‍ അധിനിവേശത്തിന്റെ നട്ടെല്ല്’

ഫലസ്തീനിലെ ഡിഫന്‍സ് ഫോര്‍ ചില്‍ഡ്രന്‍ ഇന്റര്‍നാഷണലിന്റെ പ്രോഗ്രാം (ഡി.സി.ഐ.പി) ഡയറക്ടര്‍ അയ്ദ് അബു ഇഖ്‌തൈഷുമായി മിഡിലീസ്റ്റ് മോണിറ്റര്‍ പ്രതിനിധി അഞ്ജുമാന്‍ റഹ്‌മാന്‍ നടത്തിയ അഭിമുഖത്തിന്റെ സംഗ്രഹം.

ഫലസ്തീനിലെ ഭൂരിഭാഗം കൗമാരക്കാരായ ആണ്‍കുട്ടികളും അവരുടെ വീടും ഭൂമിയും സംരക്ഷിക്കാന്‍ എഴുന്നേറ്റുനില്‍ക്കുമ്പോള്‍, ഇസ്രായേല്‍ സൈന്യം അവരെ അടിച്ചും ഗ്രനേഡുകളും കണ്ണീര്‍ വാതകവും എറിഞ്ഞുമാണ് നേരിടുന്നത്. അവര്‍ക്കെതിരായ സമ്പൂര്‍ണ തോതിലുള്ള ആക്രമണത്തിന് ഒരു കുറവുമില്ല.

ഇസ്രായേല്‍ അധിനിവേശ സേനയുടെ ആക്രമണത്തിന് ഇരയായ ഫലസ്തീനികളില്‍ ഭൂരിഭാഗവും കുട്ടികളും യുവാക്കളുമാണ്. ഡി.സി.ഐ.പിയുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ഈ വര്‍ഷം ഇതുവരെയായി 15 ഫലസ്തീന്‍ കുട്ടികളെയാണ് അധിനിവേശ സേന കൊലപ്പെടുത്തിയത്. മുഹമ്മദ് അക്രം അലി അബു സലാഹ് (16), സനദ് മുഹമ്മദ് ഖലീല്‍ അബു ആത്തിയ (16), മുഹമ്മദ് ഹുസൈന്‍ മുഹമ്മദ് കാസിം(16) ഷൗക്കത്ത് കമാല്‍് അബേദ് (17) അംജദ് വാലിദ് ഹുസൈന്‍ ഫായിദ് എന്നിവരെല്ലാം കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

കഴിഞ്ഞ ഫെബ്രുവരി 13ന് ജെനിനിലെ അല്‍-യമൂന്‍ ഗ്രാമത്തില്‍ താമസിക്കുന്ന 16കാരനായ മുഹമ്മദ് അബു സലാഹിനെ ഒരു ഇസ്രായേലി സൈനികന്‍ വെടിവെച്ച് കൊന്നതായും ഡി.സി.ഐ.പി കൂട്ടിച്ചേര്‍ത്തു. അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ ഇസ്രായേല്‍ അധിനിവേശ സേനയുടെ സാന്നിധ്യമാണ് ഫലസ്തീന്‍ കുട്ടികളുടെ അവകാശങ്ങള്‍ക്കെതിരായ ലംഘനത്തിന് കാരണമെന്നും അയ്ദ് പറയുന്നു.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അന്താരാഷ്ട്ര സമൂഹം നിര്‍മിച്ച നിരവധി നിയമങ്ങളും മാനദണ്ഡങ്ങളും ഉണ്ടായിരുന്നിട്ടും, കുട്ടികളോടുള്ള നിയമലംഘനങ്ങളുടെ അളവ് വര്‍ഷങ്ങളായി കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഉദാഹരണത്തിന്, കഴിഞ്ഞ വര്‍ഷം 78 ഫലസ്തീന്‍ കുട്ടികളാണ് ഇസ്രായേല്‍ സൈന്യത്തിന്റെ കൈകളാല്‍ കൊല്ലപ്പെട്ടത്. അവരില്‍ 61 കുട്ടികള്‍ ഗാസ മുനമ്പില്‍ നിന്നുള്ളവരും 17 പേര്‍ വെസ്റ്റ് ബാങ്കില്‍ നിന്നുള്ളവരുമാണ്. ‘ഗാസ മുനമ്പില്‍ കൊല്ലപ്പെട്ട 61 കുട്ടികളില്‍ 60 പേരും 2021 മെയ് മാസത്തില്‍ ഗാസക്കെതിരായ സൈനിക ആക്രമണത്തിനിടെ കൊല്ലപ്പെട്ടവരാണ്.

എന്നാല്‍ ഏറ്റവും പ്രധാനമായി, ഫലസ്തീന്‍ കുട്ടികളെ കൊല്ലാന്‍ വെടിവെക്കേണ്ട ആവശ്യമില്ലെന്ന് ഞങ്ങള്‍ അന്വേഷിച്ച രേഖകളില്‍ നിന്ന് നിന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു, കാരണം അവര്‍ ഇസ്രായേല്‍ സൈനികരുടെ ജീവിതത്തിന് ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ല. 11 ദിവസത്തെ ആക്രമണത്തിനിടെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തിലും പീരങ്കി ആക്രമണത്തിലും 253 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും 1,900-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഫലസ്തീന്‍ കുട്ടികളുടെയും യുവാക്കളുടെയും അറസ്റ്റ്, പരിക്കുകള്‍, മരണം, തടവ് എന്നിവ രേഖപ്പെടുത്തിയ് പ്രകാരം ഇസ്രായേലി സൈനിക കോടതികളില്‍ വിചാരണ ചെയ്യപ്പെടുന്നവര്‍ക്ക് നിയമപരമായ പ്രതിരോധവും പരിരക്ഷയും അവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നതാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍, ഫലസ്തീന്‍ കുട്ടിയെ കൊന്നതിന് ഒരു ഇസ്രായേലി സൈനികനെതിരെ മാത്രമേ കുറ്റം ചുമത്തിയിട്ടുള്ളൂ, അതിന് അദ്ദേഹത്തിന് ലഭിച്ച ശിക്ഷ ഇസ്രായേല്‍ വാഹനത്തിന് നേരെ കല്ലെറിഞ്ഞതിന് ഫലസ്തീന്‍ കുട്ടിക്ക് ലഭിക്കുന്ന ശിക്ഷയേക്കാള്‍ എത്രയോ കുറവുമാണ്.

ഇത് ഇസ്രായേലിന്റെ സമ്പൂര്‍ണ ശിക്ഷാരഹിത നയത്തിന്റെയും അതിന്റെ അഴിമതി നിറഞ്ഞ നിയമവ്യവസ്ഥയുടെയും വേദനാജനകവും എന്നാല്‍ തികഞ്ഞതുമായ സൂക്ഷ്മരൂപമാണ്, ഫലസ്തീനികള്‍ അവരുടെ ഭൂമിയില്‍ അവരുടെ വീടുകളില്‍ ജീവിക്കാനുള്ള പോരാട്ടത്തിന്റെ കടുത്ത സമരപാതയിലുമാണ്.

‘അന്താരാഷ്ട്ര സമൂഹത്തിന്റെ ദൃഷ്ടിയില്‍ സൈനികര്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ ആസ്വദിക്കുകയാണെന്നും ശിക്ഷാനടപടിയുടെ അഭാവവുമാണ് പ്രധാന പ്രശ്‌നം, അന്താരാഷ്ട്ര ശിക്ഷാനടപടി ഇല്ലാത്തതാണ് ഇസ്രായേലിന്റെ അധിനിവേശത്തിന്റെ നട്ടെല്ല്’ അദ്ദേഹം പറഞ്ഞു.

ഇസ്രയേലിന്റെ നിയമവിരുദ്ധമായ നടപടികള്‍ക്ക് അവരെ ശിക്ഷിക്കുക എന്ന നിയമപരമായ ബാധ്യത പാലിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ല. ഇസ്രായേലുമായി നല്ല രാഷ്ട്രീയവും നയതന്ത്രപരവുമായ ബന്ധം നിലനിര്‍ത്തുന്നതിന് മനുഷ്യാവകാശ ഉത്തരവാദിത്തങ്ങള്‍ ത്യജിക്കുക മാത്രമാണ് അന്താരാഷ്ട്ര സമൂഹം ചെയ്യുന്നത്.

ഇസ്രായേലിനെ അതിന്റെ കുറ്റത്തിന് അനുസരിച്ച് ശിക്ഷിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹവും പ്രത്യേകിച്ച് ഐക്യരാഷ്ട്രസഭയും പരാജയപ്പെട്ടിരിക്കുകയാണ്. 2014ല്‍ ഗാസയിലെ ഏറ്റവും മാരകമായ ഇസ്രായേലി യുദ്ധങ്ങളിലൊന്നിന് ശേഷം, കുട്ടികളുടെ അവകാശങ്ങള്‍ ലംഘിക്കുന്നവരുടെ പട്ടികയില്‍ ഇസ്രായേലിനെ ഉള്‍പ്പെടുത്തുകയും കുട്ടികളെയും സായുധ സംഘട്ടനത്തെയും കുറിച്ചുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നെങ്കിലും നടപടിയൊന്നും എടുത്തിരുന്നില്ല.

Related Articles