Current Date

Search
Close this search box.
Search
Close this search box.

ഗ്വാണ്ടനാമോയിലെ നേരനുഭവങ്ങള്‍

50കാരനായ മുഹമ്മദ് ഔല്‍ദ് സ്ലാഹി ഇതുവരെ ഒരു കുറ്റത്തിനും ശിക്ഷിക്കപ്പെടുകയോ ഏതെങ്കിലും കുറ്റത്തിന് കേസ് ചുമത്തുകയോ ചെയ്തിട്ടില്ല. അമേരിക്കയിലെ കുപ്രസിദ്ധിയാര്‍ജിച്ച തടവറയായ ഗ്വാണ്ടനാമോ തടവറയില്‍ 14 വര്‍ഷം പീഡനമനുഭവിച്ച് ഇപ്പോള്‍ പുറത്തിറങ്ങിയ ഔല്‍ദി തടവറയില്‍ അദ്ദേഹം നേരിട്ട ക്രൂരതകളും പീഡനങ്ങളും വിവരിക്കുകയാണിവിടെ.

ജയിലനുഭവങ്ങള്‍ ?

അവിടെ ക്രൂരമായ മര്‍ദ്ദന മുറകളാണ് ഏറ്റത്. ലൈംഗികമായി പീഡിപ്പിച്ചു. ഞാന്‍ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ ഏറ്റെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. എനിക്ക് ഉറങ്ങാന്‍ കഴിയാ്ത ദിനരാത്രങ്ങളായിരുന്നു അത്. ആദ്യത്തെ എഴുപത് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തു. നമസ്‌കരിക്കുന്നതിന് നോമ്പ് നോല്‍ക്കുന്നത് തടയപ്പെട്ടു.

ആരോപിക്കപ്പെട്ട കുറ്റം ?

2001ല്‍ ന്യൂയോര്‍ക്കിലും വാഷിങ്ടണിലും നടന്ന ഭീകരാക്രമണത്തിന്റെ പ്രധാന പിന്നണിപ്രവര്‍ത്തകന്‍ താമാണെന്ന് ആരോപിച്ചാണ് തടങ്കലിലടച്ചത്. 1980ലെ യു.എസിന്റെ അഫ്ഗാന്‍ ആക്രമണ സമയത്ത് അല്‍ ഖാഇദയെ പിന്തുണച്ചു എന്ന കാരണമായിരുന്നു മറ്റൊന്ന്.

ദി മൗറിതാനിയന്‍ എന്ന സിനിമയുടെ പ്രമേയം താങ്കള്‍ അല്ലേ ?

ജോലി, അറസ്റ്റ് ?

1990കളുടെ അവസാനത്തില്‍ ജര്‍മന്‍ ടെക്‌നോളജി കമ്പനിയിലായിരുന്നു പിന്നീട് യു.എസ് ഇന്റലിജന്‍സ് റഡാറിന്റെ കമ്പനിയില്‍ ജോലിക്കെത്തി. അസാധാരണമായ കെട്ടുകഥയിലൂടെ 2001ലാണ് അറസ്റ്റ് ചെയ്യുന്നത്. സി.ഐ.എ അറസ്റ്റ് ചെയ്ത ശേഷം മാസങ്ങളോളം ഏകാന്ത തടവിലായിരുന്നു. പിന്നീട് അഫ്ഗാനിസ്ഥാനിലെ ബഗ്‌റാം എയര്‍ ബേസിലേക്ക് മാറ്റി. ഇവിടെ നിന്നാണ് എന്നെ ഗ്വാണ്ടനാമോയിലേക്ക് കൊണ്ടുപോയത്.

ഗ്വാണ്ടനാമോ തടവറയെക്കുറിച്ച് ?

1903ല്‍ ക്യൂബയുടെ ചെറിയ ഒരു പ്രദേശത്താണ് ഗ്വാണ്ടനാമോ തടവറ അമേരിക്ക നിര്‍മിച്ചത്. യു.എസ് പ്രദേശത്തിന് പുറത്തുള്ളതിനാലും യു.എസ് നിയമങ്ങള്‍ക്ക് വിധേയമല്ലാത്തതിനാലും ജയില്‍ സൈറ്റ് മനപൂര്‍വ്വം അവിടെ തിരഞ്ഞെടുക്കുകയായിരുന്നു.
2001 സെപ്റ്റംബര്‍ 11ലെ ആക്രമണത്തെത്തുടര്‍ന്ന് പ്രതികളെ പിടികൂടി താമസിപ്പിക്കുന്നതിനായാണ് ഇത് സ്ഥാപിച്ചത്. എനിക്കെതിരെ അമേരിക്ക ഉന്നയിച്ച ആരോപണങ്ങളെല്ലാം വ്യാജമാണ്. ഞാന്‍ എന്റെ കുടുംബത്തിനു വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിനിടെയാണ് അറസ്റ്റ്.

‘ഗ്വാണ്ടനാമോ ഡയറി’ എന്ന പുസ്തകത്തെക്കുറിച്ച് ?

2015ലെ ബെസ്റ്റ് സെല്ലര്‍ പുസ്തകമായിരുന്നു ‘ഗ്വാണ്ടനാമോ ഡയറി’. ജയില്‍ ജീവിതത്തിലെ വിശദമായ അനുഭവക്കുറിപ്പുകളാണ് അതിലുള്ളത്. ഈ പുസ്തകം അടിസ്ഥാനമാക്കി ഒരു സിനിമയും പുറത്തിറക്കിയിരുന്നു. വിവിധ രൂപത്തിലുള്ള ക്രൂരമായ ചോദ്യം ചെയ്യലുകളാണ് അവിടെ നടന്നത്.

മണിക്കൂറുകളോളം നീണ്ട ചോദ്യം ചെയ്യല്‍ രക്തരൂക്ഷിതമായ മര്‍ദ്ദനം, തണുപ്പിച്ച് മരവിപ്പിക്കല്‍, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍,വെള്ളത്തില്‍ മുക്കി പീഡിപ്പില്‍ തുടങ്ങിയ ക്രൂര പീഡനങ്ങളായിരുന്നു ഇതില്‍ ചിലത്.

തന്റെ മാതാവിനെ കൊണ്ടുവന്ന് പുരുഷന്മാര്‍ മാത്രമുള്ള ജയിലില്‍ പാര്‍പ്പിക്കുമെന്നും ബലാത്സംഗം ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആ സിനിമയില്‍ അവിടെ നടന്ന മുഴുവന്‍ ക്രൂരതകളും ചിത്രീകരിച്ചിട്ടില്ല.

ക്രൂര പീഡനം സഹിക്കവയ്യാതെ ഞാന്‍ മുഴുവന്‍ സമയവും കണ്ണടച്ചിരുന്നു. ഞാന്‍ ഒരിക്കലും അവിടെ നിന്നും ജീവനോടെ തിരിച്ചുപോകില്ലെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു. മധ്യകാലത്തായിരുന്ന ഏറ്റവും വലിയ ക്രൂരത, അതൊരു ഭയാനകമായ കഥയാണ്. അത് സത്യവുമാണ്.

ഗ്വാണ്ടനാമോയുടെ ചരിത്രം ?

2002 ജനുവരിയിലാണ് ഈ ജയില്‍ തുറക്കുന്നത്. താലിബാനുമായും അല്‍ ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് 780 പുരുഷന്മാരെയാണ് വര്‍ഷങ്ങളോളം ഇവിടെ പാര്‍പ്പിച്ചത്. എന്നിട്ടും, ഇവര്‍ക്കെതിരെ യാതൊരു കുറ്റവും ചുമത്തപ്പെട്ടിരുന്നില്ല. ഗ്വാണ്ടനാമോ അമേരിക്കയുടെ മൂല്യങ്ങള്‍ക്ക് എതിരാണെന്നും ഞങ്ങളുടെ വിശാലമായ ചരിത്രത്തിന് മേല്‍ ഇതൊരു കറയാണെന്നും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞിരുന്നു. ഇത് അടച്ചുപൂട്ടുമെന്ന് 2016ല്‍ അദ്ദേഹം പറഞ്ഞിരുന്നു.
ഇത് അടച്ചുപൂട്ടാന്‍ അദ്ദേഹം എക്‌സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും അത് പൂര്‍ണ്ണമായും പരാജയപ്പെട്ടു.

41 തടവുകാര്‍ അപ്പോഴും തടങ്കലില്‍ കുറ്റമൊന്നും ചുമത്തപ്പെടാതെ കഴിയുകയായിരുന്നു.
ജയില്‍ അടച്ചു പൂട്ടുന്നതായി ഒരു അവലോകന പ്രക്രിയ ആരംഭിക്കുമെന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിട്ടുണ്ട്.

അടച്ചു പൂട്ടലിന്റെ ഭാവി ?

ഗ്വാണ്ടനാമോ അടച്ചുപൂട്ടാത്തതിന്റെ ഉത്തരവാദിത്വം യു.എസ് ഭരണകൂടത്തിന് മാത്രമല്ല, മറിച്ച്
യുകെ, സൗദി അറേബ്യ, ജോര്‍ദാന്‍, പാകിസ്ഥാന്‍ ഉള്‍പ്പെടെയുള്ള മുസ്ലിം, പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ളെല്ലാം ഉത്തരവാദിത്തം പങ്കിടേണ്ട കൂട്ടായ കുറ്റമാണിത്. മുസ്‌ലിം, അറബ് രാജ്യങ്ങളില്‍ നിന്നുള്ള ആരും തന്നെ ഗ്വാണ്ടനാമോയില്‍ ഇല്ല. യു.എസ് ഇത് അടച്ചുപൂട്ടുന്നതിന് മുന്‍പ് തന്നെ ഈ പ്രശ്‌നം നമ്മള്‍ ഉയര്‍ത്തിക്കൊണ്ടുവരണം. കാരണം മൗറിതാനിയ, പാകിസ്താന്‍, ജോര്‍ദാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കെല്ലാം ഇത് അടച്ചുപൂട്ടാതിരിക്കുന്നതില്‍ വലിയ പങ്കുണ്ട്. മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന യഥാര്‍ത്ഥ ജനാധിപത്യ രാജ്യങ്ങളല്ല അവ. കുറ്റം തെളിയിക്കപ്പെടുന്നതുവരെ അവര്‍ എന്നെ നിരപരാധികളായി പരിഗണിച്ചില്ല.

ജയില്‍ റിവ്യൂ ബോര്‍ഡിന് മുന്നിലെ ഹാജരാകല്‍

ഓരോ ഇടവേളകളിലും ജയില്‍ റിവ്യൂ ബോര്‍ഡിന് മുന്‍പില്‍ ഹാജരാകുമ്പോള്‍ നിരന്തരം ചോദ്യം ചെയ്യപ്പെടും. ഇസ്രായേലിന്റെ ഫലസ്തീനിലെ കൊളോണിയല്‍ അധിനിവേശവും ഈ വിഷയത്തിലുള്ള എന്റെ നിലപാടുമെല്ലാം ചോദിച്ച ഞാന്‍ ഞെട്ടിപ്പോയി.

ഫലസ്തീന്‍, ഇസ്രായേല്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള എന്റെ രാഷ്ട്രീയ നിലപാടിനെ അറിയാന്‍ അവര്‍ ആഗ്രഹം കാണിക്കുന്നു. ഈ നിലപാടിനെ ആശ്രയിച്ച് ഞാന്‍ ഒരു നല്ല ആളാണോയെന്ന് അമേരിക്കന്‍ സര്‍ക്കാര്‍ അറിയാന്‍ ആഗ്രഹിക്കുകയാണ് ഇതിലൂടെ.

മൗറിതാനിയയിലേക്കുള്ള തിരിച്ചുപോക്ക് ?

യു.എസ് സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന്റെ ഫലമായി എന്റെ പാസ്‌പോര്‍ട്ട് മൂന്ന് വര്‍ഷത്തേക്ക് തരാന്‍ മൗറിതാനിയന്‍ അധികൃതര്‍ തയാറായില്ല. ഇത് മൂലം ഗ്വാണ്ടനാമോ പീഡനത്തിനിടെ ശരീരത്തിന് ബാധിച്ച അസുഖത്തിന് ചികിത്സ തേടാന്‍ എനിക്കായില്ല.
യുഎസ് ഏര്‍പ്പെടുത്തിയ പരിമിതികളാല്‍ പുതിയ ജീവിതത്തില്‍ ഇപ്പോഴും തടവുകാരനായാണ് എനിക്ക് അനുഭവപ്പെടുന്നത്. വിവിധ വിസകള്‍ ഇത് മൂലം എനിക്ക് നിഷേധിക്കപ്പെട്ടു.

അമേരിക്ക തട്ടിക്കൊണ്ടുപോയി തടവിലാക്കപ്പെട്ട ആളുകളെക്കുറിച്ച് പറയുന്നതിനേക്കാള്‍ കൂടുതല്‍ ഗ്വാണ്ടനാമോ തടവുകാരുടെ ചികിത്സയെക്കുറിച്ചാണ് എനിക്ക് പറയാനുള്ളത്.
ഇവരാരും ഏതെങ്കിലും കുറ്റം തെളിയിക്കപ്പെട്ട് ശിക്ഷിക്കപ്പെട്ടിട്ടില്ല, അതിനാല്‍ നീതി എവിടെ?

ജയിലില്‍ കഴിയുന്നവര്‍ക്ക് നീതിയില്ല; 9/11 ഇരകള്‍ക്കും അവരുടെ പ്രിയപ്പെട്ടവരെ വളരെ വേദനാജനകമായി നഷ്ടപ്പെട്ട അവരുടെ കുടുംബങ്ങള്‍ക്കും ഒരു നീതിയും ഇല്ല. ആര്‍ക്കും നീതി ലഭിക്കുന്നില്ല.

അതിനാല്‍ തന്നെ ഗ്വാണ്ടനാമോ ബേ എന്ന യു.എസ് ജയിലിന്റെ യഥാര്‍ത്ഥ പ്രവര്‍ത്തനവും ലക്ഷ്യവും എന്താണ് എന്ന് നമുക്കെല്ലാവര്‍ക്കും ചോദിക്കാന്‍ അര്‍ഹതയുണ്ട്.

Related Articles