Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലിനെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ മാറ്റിനിര്‍ത്തപ്പെടാം -എച്ച്.ആര്‍.ഡബ്ല്യൂ മുന്‍ മേധാവി

വാഷിങ്ടണ്‍: എച്ച്.ആര്‍.ഡബ്ല്യൂവിന്റെ (Human Rights Watch) മുന്‍ മേധാവി റോതിന് സീനിയര്‍ ഫെലോഷിപ്പ് നിഷേധിച്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ തീരുമാനത്തിനെതിരെ വിമര്‍ശനം. ഫലസ്തീനികളോട് ഇസ്രായേല്‍ കാണിക്കുന്നതിനെ വിമര്‍ശിക്കുമ്പോള്‍ അക്കാദമിക് സ്വാതന്ത്ര്യം നിയന്ത്രിക്കപ്പെടുന്നതായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷമാണ് റോത് എച്ച്.ആര്‍.ഡബ്ല്യൂവില്‍ നിന്ന് പടിയിറങ്ങുന്നത്.

ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂള്‍ കാര്‍ സെന്റര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് പോളിസിയുടെ (Carr Center for Human Rights Policy) തീരുമാനത്തിന് തന്റെ ഇസ്രായേല്‍ വിമര്‍ശനവുമായി ബന്ധമുണ്ടെന്ന് റോത് എം.ഇ.ഇയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ഇസ്രായേലിനെ വിമര്‍ശിക്കുകയെന്നത് ഇപ്പോഴും പ്രമുഖ സര്‍വകലാശാലകളില്‍ ബുദ്ധിമുട്ടേറിയ ഒന്നാണെന്ന് റോത് ചൂണ്ടിക്കാട്ടി.

ഇത് മാന്യമായ ഇടപെടലിന്റെ തലത്തെ കുറിച്ച് വളരെ മോശമായാണ് സംസാരിക്കുന്നത്. ഗുരുതരമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനും സംവദിക്കാനും സന്നദ്ധത കാണിക്കുന്നവെന്ന വൈവിധ്യപൂര്‍ണമായ കാഴ്ചപ്പാട് സ്വയം അവകാശപ്പെടുന്ന കെന്നഡി സ്‌കൂളിലാകുമ്പോള്‍ പ്രത്യേകിച്ചും. പ്രത്യക്ഷത്തില്‍ ഇത് ശരിയാണ്; ഇസ്രായേലിന്റെ കാര്യത്തിലൊഴികെ. എനിക്ക് ഈ ഫെലോഷിപ്പ് നിഷേധിക്കുന്നത് എന്നെ സംസാരിക്കുന്നതില്‍ നിന്ന് തടയുന്നില്ല. എന്നാല്‍, ഈ ഖേദകരമായ അധ്യായം കാണുകയും, നിങ്ങള്‍ ഇസ്രായേലിനെ വിമര്‍ശിച്ചാല്‍ നിങ്ങള്‍ മാറ്റിനിര്‍ത്തപ്പെടുകയും നിങ്ങളുടെ ജോലി ഇല്ലാതാവുകയും ചെയ്യുന്നകയെന്ന പാഠത്തില്‍ നിന്ന് മാറിനില്‍ക്കുകയും ചെയ്യുന്ന യുവ ആക്കാദമിക് വിചക്ഷണരെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നു -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles