Current Date

Search
Close this search box.
Search
Close this search box.

കൊറോണയും ഉത്തരംകിട്ടാത്ത ​ഗൂഢാലോചന സിദ്ധാന്തങ്ങളും

ദിവസങ്ങളും കണക്കുകളും ആളുകളെ മടുപ്പിച്ചിരിക്കുന്നു. പുതിയ കാലത്ത് ദിവസമേതെന്നോ തീയതിയേതൊന്നോ ആളുകൾക്ക് നിശ്ചയമില്ലാതായിരിക്കുന്നു. തുടക്കത്തിൽ കൊറോണ വൈറസ് വ്യാപനത്തെ അതീവ ജാ​ഗ്രതയോടെ കാണുകയും, ദിനേനയുള്ള രോ​ഗബാധയുടെ കണക്കുകൾ ശ്രദ്ധിക്കുകയും ചെയ്തവർക്ക് ഇന്ന് അത് വിഷയമല്ലാതായിരിക്കുന്നു. കൊറോണക്കൊപ്പം ജീവിക്കുകയെന്നത് ആളുകൾ ഏറ്റെടുത്തിരിക്കുകയാണോ, വ്യാപിച്ചികൊണ്ടിരിക്കുന്ന വൈറസിന് മുന്നിൽ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണോ എന്നത് സുനിശ്ചിതമായി പറയാൻ കഴിയുകയില്ല. പ്രതിസന്ധിക്കിടയിലും ജനം ജീവിക്കുന്നുവെന്ന് പറയാം!

ലോകതലത്തിൽ ക്രമാതീതമായി കൊറോണ വൈറസ് കേസുകൾ അധികരിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപിന്റെയും ഉത്തരാഫ്രിക്കയുടെയും പല ഭാ​ഗങ്ങളിലും കൊറോണ വ്യാപനത്തിന്റെ രണ്ടാം തരം​ഗമാണ് കാണാൻ കഴിയുന്നത്. നടപടി കൈകൊള്ളേണ്ട നിർണായക സന്ദർഭമാണെന്നാണ് ലോകാരോ​ഗ്യ സംഘടനാ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ​ഗെബ്രയേസസ് മഹാമാരിയെ അവലോകനം ചെയ്ത് ഏറ്റവും അവസാനം പറഞ്ഞത്. ജർമനി, ഫ്രാൻസ്, ഇറ്റലി, യു.കെ തുടങ്ങിയ യൂറോപ്യൻ രാഷ്ട്രങ്ങൾ രോ​ഗവ്യാപനം നിയന്ത്രിക്കുന്നതിനായി വീണ്ടും ലോക്ഡൗണിലേക്ക് പ്രവേശിക്കുകയാണ്. അതേസമയം, യു.എസിൽ ആരോ​ഗ്യ പ്രതിസന്ധി കൂടുതൽ പ്രശ്നമായികൊണ്ടിരിക്കുകയാണ്. നിലവിൽ ലോകത്ത് 47 ദശലക്ഷത്തിലധികം പേരാണ് കോവിഡ് ബാധിതരായുള്ളത്. 1.2 ദശലക്ഷം പേർ മരിക്കുകയും ചെയ്തതായി ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

Also read: മുസ് ലിം ഭവനത്തിലെ സാമ്പത്തികശാസ്ത്രം

എന്നാൽ, ഓസ്ട്രേലിയയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന കൊറോണ വൈറസ് സമൂഹവ്യാപന കണക്കുകൾ നവംബർ ഒന്നിന് ഞായറാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ടില്ല. അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഓസ്ട്രേലിയയിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത്. ഓസ്ട്രേലിയയിലെ 907 കൊറോണ വൈറസ് മരണങ്ങളുടെ 90 ശതമാനത്തിലധികവും വരുന്നത് കൊറോണ വൈറസ് ഹോട്ട്സ്പോട്ടായ വിക്ടോറിയ സംസ്ഥാനത്തിലാണ്. ഇവിടെ നവംബർ ഒന്നിന് ശേഷം തുടർച്ചയായ രണ്ടാം ദിവസവും രോ​ഗബാധ റിപ്പോർട്ട് ചെയ്തില്ല. ഇത്തരമൊരു സാഹചര്യത്തിൽ, രാജ്യത്തെ മുഴുവൻ പൊതു ആരോ​ഗ്യ പ്രവർത്തകർക്കും, സർവോപരി ജനത്തിനും ഓസ്ട്രേലിയൻ ആരോ​ഗ്യ മന്ത്രി ​ഗ്രേ​ഗ് ഹണ്ട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു. ഒരുവശത്ത് കൊറോണ വൈറസ് പ്രതിസന്ധിയിൽ ലോകം ഉഴലുകയും, മറുവശത്ത് പ്രതിസന്ധി മറികടക്കാനുള്ള തയാറെടുപ്പുകൾ നടത്തുകയും, അതിലെ ഭാ​ഗിക വിജയത്തിൽ സന്തോഷിക്കുകയും ചെയ്യുമ്പോൾ തന്നെ കൊറോണ വൈറസിന്റെ ഉത്ഭവവും, അതിന്റെ ഉപ‍ജ്ഞാതാക്കളുമായി ബന്ധപ്പെട്ട ശരിയായ കണ്ടെത്തലുകളിലേക്ക് ലോകത്തിന് ഇനിയും കണ്ണുതുറക്കാനായിട്ടില്ല.

2019 ഡിസംബർ 31ന് പതിനൊന്ന് മില്യൺ ജനങ്ങൾ അധിവസിക്കുന്ന വുഹാനിലെ അസാധാരണായ ന്യുമോണിയ കേസുകളെ സംബന്ധിച്ച് ചൈന ലോകാരോ​ഗ്യ സംഘടനയെ അറിയിക്കുമ്പോൾ ഏതുതരം വൈറാസാണെന്നത് അജ്ഞാതമായിരുന്നു. ഹുവാനൻ സമുദ്രോത്പന്ന മൊത്ത വ്യാപാര ചന്തയിൽ ജോലിചെയ്തിരുന്ന ഒരുപാട് പേർക്ക് രോ​ഗബാധയേറ്റതിനെ തുടർന്ന് ജനുവരി ഒന്നിന് ചന്ത അടിച്ചിടുന്നു. ചൈനയിൽ ഉത്ഭവിക്കുകയും 2002-2003ൽ ലോകതലത്തിൽ 770ലധികം പേർ മരിക്കുകയും ചെയ്യുന്നതിന് കാരണമായ സാർസ് (Severe acute respiratory syndrome) വൈറസിന്റെ ആവർത്തനമാണെന്നതിന്റെ സാധ്യതയെ ജനുവരി അഞ്ചിന് ചൈനീസ് അധികൃതർ തള്ളിക്കളയുകയും ചെയ്യുന്നു. ലോകം ഒരുപോലെ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധിയുടെ കാരണത്തെ സംബന്ധിച്ച് വ്യത്യസ്തമാർന്ന വിശകലനങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അത്, ചൈനയിൽ നിന്ന് തുടക്കമിടുകയും, അമേരിക്കയിലൂടെ സഞ്ചരിക്കുകയും, അവസാനം ലോകത്തെ ഭരിക്കുന്ന ശതകോടീശ്വരന്മാർ നയിക്കുന്ന അർധ ആ​ഗോള സർക്കാറിൽ (M​​​​​​ini Global Government) എത്തിനിൽക്കുന്നതായി കാണാവുന്നതാണ്. ഈ അർധ ആ​ഗോള സർക്കാറിന്റെ ഭാ​ഗമായി നിൽക്കുന്ന ബിസിനസ്സുകാരിൽ പ്രധാനികൾ മൈക്രോസോഫ്റ്റ് കമ്പനിയുടെ ഉടമ ബിൽ​ഗേറ്റ്സും, പ്രശസ്ത ഊഹക്കച്ചവടക്കാരൻ ജോർജ്ജ് സോവേഴ്സുമാണ്.

Also read: ഖുർആൻ ശാസ്ത്ര ഗ്രന്ഥമല്ല

വുഹാൻ ന​ഗരത്തിലെ പരീക്ഷണശാലയിൽ നിർമിക്കുകയും, തുടർന്ന് ചൈന വ്യാപിപ്പിക്കുകയും ചെയ്തുവെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ആരോപിക്കുന്നത്. എന്നാൽ, അമേരിക്ക കണ്ടെത്തുകയും, കഴിഞ്ഞ ഒക്ടോബറിന്റെ തുടക്കത്തിൽ വുഹാനിൽ നടന്ന സൈനിക മത്സരത്തിൽ പങ്കെടുത്ത സൈനികരിലൂടെ അത് ചൈനയിലേക്ക് വ്യാപിപ്പിക്കുകയുമായിരുന്നുവെന്ന് ചെെനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇൻഫർമേഷൻ ഡിപ്പാർട്ട്മെന്റ് ഡെപ്യൂട്ടി തലവൻ ഡോ. യിജാൻ ​സാഹു യു.എസിന്റെ ആരോപണത്തിന് പ്രതികരണമായും വ്യക്തമാക്കുന്നു. പ്രതിസന്ധിയുടെ കാരണങ്ങളിലും, പ്രതിസന്ധി പരിഹരിക്കുന്നതിന് വാക്സിൻ കണ്ടെത്തുന്നതിലും അനിശ്ചിതത്വം തുടരുകയാണ്. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് വാക്സിൻ പരീക്ഷണം വിജയിക്കുന്നതിനായി ലോകാരോ​ഗ്യ സംഘടന കാത്തിരിക്കുകയാണ്. അതിനിടയിൽ, ലോകാരോ​ഗ്യ സംഘടനയെ നയിക്കുന്ന ടെഡ്രോസ് അദാനോം ​ഗെബ്രയേസസിനും കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നുവെന്ന വാർത്തയാണ് നാം കേൾക്കുന്നത്.

​ആ​ഗോളതലത്തിൽ ഗൂഢാലോചന സിദ്ധാന്തം പ്രചരിച്ചുകൊണ്ടിരിക്കുകയും, അതിൽ വിശ്വസിക്കുന്നവരുടെ എണ്ണം യൂറോപിലും അമേരിക്കയിലും അധികരിച്ചുകൊണ്ടിരിക്കുകയുമാണ്. കൊറോണ വൈറസ് ​ഗൂഢാലോചന സിദ്ധാന്തത്തെ കുറിച്ച് ഗവേഷകരും പ്രശസ്ത വ്യക്തിത്വങ്ങളും അഭിപ്രായപ്പെടുന്നത്, നിലവിൽ നി​ഗൂഢമായി ലോകത്തെ ആ​ഗോള അർധ സർക്കാർ ഭരിച്ചുകൊണ്ടിരിക്കുന്നുവെന്നതാണ്. സാമ്പത്തികമായും അവർ അധീശത്വം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ പ്രധാനികൾ ബിൽ​ഗേറ്റ്സും ജോർജ്ജ് സോവേഴ്സുമാണ്. ഈ ആ​ഗോള അർധ ഭരണകൂടം ലോകത്തെ ജനസംഖ്യയുടെ നാലിലൊന്ന് കുറയ്ക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ ജനസംഖ്യ നിരക്ക് ഉയർന്നുകൊണ്ടിരിക്കുകയും, അത് മുഴുവൻ ജനത്തിനും ഭക്ഷണം എത്തിക്കാൻ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുന്നതുമാണ്. അതിനാൽ, ഉത്പാദനക്ഷമതയില്ലാത്ത വിഭാ​ഗം മനുഷ്യരാശിക്ക് ഭാരമാണെന്നുമാണ് ഗൂഢാലോചന സിദ്ധാന്തത്തെ കുറിച്ച് വിശകലനം ചെയ്യപ്പെടുന്നത്.

Also read: അര്‍ണബ് ഗോസ്വാമിയുടെ അറസ്റ്റും സംഘ പരിവാര്‍ പ്രതികരണവും

ഈ ആ​ഗോള അർധ സർക്കാറിനെയും, അവയുടെ നരകതുല്യമായ പദ്ധതികളെയും തൃണവത്​ഗണിച്ച് മുന്നേറുന്ന പ്രതിഷേധ പ്രസ്ഥാനങ്ങൾ എബോള (ആഫ്രിക്ക), ഫ്ലൂ (യൂറോപ്) പോലെ നിർമിക്കപ്പെട്ട വൈറസുകളെ ലോകം നേരിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, കൊറോണയോട് സാദ്യശ്യമുള്ള വിഭാ​ഗത്തിൽപ്പെട്ട വൈറസുകൾ ആ പ്രദേശങ്ങളിൽ മാത്രമാണ് വ്യാപിച്ചിരുന്നത്. നിലവിൽ കൊറോണ വ്യാപിച്ചതുപോലെ ആ​ഗോളതലത്തിൽ വ്യാപിച്ചിരുന്നില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ ആരോപണങ്ങളെല്ലാം നിരാകരിച്ച ബിൽ​ഗേറ്റ്സ് പുതിയ വാക്സിൻ കണ്ടെത്തുന്നതിന് 20 ബില്യൺ ഡോളർ നിക്ഷേപിച്ചിരിക്കുന്നു. അത് ഉപോയ​ഗിക്കുന്നവരിൽ 15 ശതനമാനം പേർ മരിക്കാനിടയുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. ഈ ആ​ഗോള അർധ സർക്കാർ സമ്പന്നനെ സമ്പന്നനാക്കാനും, ദരിദ്രരെ ദരിദ്രരാക്കാനുമുള്ള നയമാണ് സ്വീകരിച്ചിരക്കുന്നത്. ഗൂഢാലോചന സിദ്ധാത്തിന്റെ വക്താക്കൾക്കായി കഴിഞ്ഞ ആഴ്ചകളിൽ ഏഴ് ദശലക്ഷം പോസ്റ്റുകൾ നീക്കംചെയ്തതായി ഫേസ്ബുക്ക് പറയുന്നു. മറ്റു 90 മില്യൺ പോസ്റ്റുകൾ നീക്കം ചെയ്തതിനെ കുറിച്ചും നിലവിൽ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഫോർമുല വണിൽ (Formula One race) പല തവണ വിജയിച്ച ലൂയിസ് ഹാമിൽട്ടൺ ​ഗൂഢാലോചന സിദ്ധാന്തത്തെ കുറിച്ച് പോസ്റ്റ് ചെയ്തതിനെ തുടർന്ന് അത് നീക്കംചെയ്യുന്നതിന് ഉന്നതതല സമ്മർദ്ദമുണ്ടായതായി വ്യക്തമാക്കുന്നു. ഗൂഢാലോചന സിദ്ധാന്തങ്ങളെ ശരിവെക്കുന്ന ഇടപെടലുകൾ വന്നുകൊണ്ടിരിക്കുമ്പോഴും, വ്യക്തമായ കണ്ടെത്തലുകൾക്കായി ഇനിയും കാത്തിരുന്നേ മതിയാകൂ.

Related Articles