Current Date

Search
Close this search box.
Search
Close this search box.

മുസ് ലിം ഭവനത്തിലെ സാമ്പത്തികശാസ്ത്രം

സമ്പന്നന്‍ തന്റെ കഴിവിനനുസരിച്ചു ചെലവു ചെയ്യണം. തന്റെ ഉപജീവനത്തിന് ഇടുക്കമനുഭവിക്കുന്നവന്‍ അല്ലാഹു അവന് നല്‍കിയതില്‍ നിന്ന് ചെലവിനു നല്‍കട്ടെ. അല്ലാഹു ആരെയും അയാള്‍ക്കേകിയ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല. പ്രയാസത്തിനു ശേഷം അല്ലാഹു എളുപ്പം ഉണ്ടാക്കിക്കൊടുക്കുന്നു.(അത്ത്വലാഖ് 65:7)

മുസ്ലിമിന്റെ വീടാണ് ഇസ്ലാമിക സമൂഹം പടുത്തുയര്‍തുന്നതിന്റെ അടിസ്ഥാനം. ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും താല്പര്യങ്ങളിൽ മുസ്ലിം ഭാവനത്തിലെ സമ്പത്തിനു നേരിട്ട് ബന്ധമുണ്ട്. ഇസ്ലാം എന്നത് പൂർണമായ ഒരു മതവും ജീവിതത്തിന്റെ മാർഗദർശിയുമാണ്. ഇസ്ലാമിന്റെ നിയമാവലികൾ (ശരീഅത്ത്‌ ) നേർ ജീവിതത്തിന്റെ അടിസ്ഥാനവും ഇഹപര ജീവിതത്തിലെ വിജയവും ഉൾക്കൊണ്ടിരിക്കുന്നു. നമ്മൾ മനസ്സിലാക്കേണ്ട ഒട്ടനവധി നിർബന്ധമാക്കപ്പെട്ട വിധികൾ അതിലുണ്ട്. ഇതിനാൽ സ്ഥിരത കൈവരിക്കാനും ശരീഅത്തീ നിയമങ്ങൾ ലംഘിക്കാതിരിക്കാനും ആണ് ഇവ നിലനിൽക്കുന്നത്. വിവാഹനിശ്ചയം മുതൽ ജീവിതത്തിന്റെ ഒരറ്റം വരെയും സത്കർമികളായ സന്താനങ്ങൾ മുതൽ അനന്തരാവകാശ വിതരണം വരെ എന്നിങ്ങനെ ഇസ്ലാമിക ശരീഅത്തിൽ എല്ലാം ഉൾകൊള്ളുന്നു.

മുസ്ലിം വീടുകളിലെ സമ്പത്ത് വ്യവസ്ഥയുടെ പുതുക്കലിനും നവീകരണത്തിനും സഹായകമായ ചില ഗ്രന്ഥങ്ങൾ ഉണ്ട്. അതിൽ പെട്ട ഒന്നാണ് ഹുസൈൻ ഷഹാതയുടെ ‘ഇസ്ലാമിക ശരീഅഃത്തിൽ മുസ്ലിം ഭവനത്തിലെ സാമ്പത്തികം’(ഇക്ദിസ്വാദു ബൈത്തുൽ മുസ്ലിം ഫീ ശരീഅഃത്തിൽ ഇസ്ലാമിയ:). ഇതിൽ മുസ്ലിം വീടുകളിലെ ചിലവുകളിലെ പ്രത്യേകതകയെ കുറിച്ചും സ്ത്രീകൾ തൊഴിൽ ചെയ്യുന്നതിനെ കുറിച്ചും ഇന്റർനെറ്റ്‌ വെല്ലുവിളികൾ ചെറുപ്പക്കാരുടെ സമ്പത്തിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നുണ്ട്.

മുസ്ലിം വീടുകളിലെ സമ്പത്തും പ്രേത്യേകതകളും
മുസ്ലിം വീടുകളിലെ സമ്പത്തിനു ഒട്ടനേകം പ്രേത്യേകതങ്ങൾ ഉണ്ട്. അവയിൽ പ്രധാനമായും വിശ്വാസപരമായ മൂല്യവും സ്വഭാവപരമായ മൂല്യവും എല്ലാ കാര്യത്തിലും മിതത്വവും ചിലവഴിക്കുന്ന കാര്യത്തിൽ നിർബന്ധകാര്യങ്ങളിലും ആവിശ്യങ്ങളിലും മെച്ചപ്പെടുത്തലുകളിലും ഇസ്ലാമിലെ മുൻഗണനക്രമവും പാലിക്കുന്നു.

മുസ്ലിം ഭവനത്തിലെ സാമ്പത്തികം എന്ന ഗ്രന്ഥം മുസ്ലിം സമ്പത്ത് ശരീഅഃത്തിന്റെ ഉദ്ദേശങ്ങളായ ദീനിന്റെയും വ്യക്തിയുടെയും അഭിമാനത്തിന്റെയും സമ്പത്തിന്റെയും ബുദ്ധിയുടെയും സംരക്ഷണത്തിൽ പങ്കു വഹിക്കുന്നു എന്ന് നിർവജിക്കുന്നുണ്ട്. കാരണം ഇത് ഇസ്ലാമിക ശരീഅത്തിൽ നിന്നും ഗവേഷണം ചെയ്തെടുത്ത നിയമാവലിയാണ്. ഒരാൾ സമ്പാദിക്കുമ്പോൾ അതിൽ ഒരുഭാഗം അയാൾ ചിലവഴിക്കുകയും കുറച്ചു മാറ്റി വെക്കുകയും ചെയ്യുന്നു. മാറ്റി വെച്ചത് അയാൾ ഒരു തുണ്ട് ഭൂമിയായോ മറ്റെന്തെങ്കിലും ഉപകരണങ്ങൾ വാങ്ങിയോ അത് അയാൾ മൂലധനമാക്കി മാറ്റുന്നു. സമ്പാദിക്കലിന് രണ്ടു അർത്ഥമുണ്ട്. പ്രവർത്തിക്കലും ഉടമസ്ഥതയിലാക്കലും. നല്ല സമ്പാദ്യത്തിന് ഉടമസ്ഥതയിലാക്കൽ അനിവാര്യമാണ്.

Also read: പരോപകാരം പ്രധാനം; പക്ഷെ നന്ദി പ്രതീക്ഷിക്കരുത്

ഡോക്ടർ ഹുസൈൻ ഷഹാത അദ്ദേഹത്തിന്റെ ഗ്രന്ഥത്തിൽ സമ്പത്തിന്റെയും സ്വരൂപണത്തിന്റെയും ചിലവഴിക്കുന്നതിന്റെയും നിയമവശങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു പുരുഷൻ അവന്റെ വീടിനോടുള്ള സാമ്പത്തിക ഉത്തരവാദിത്തങ്ങൾ എന്തെല്ലാം ആണെന്ന് അതിൽ നിന്ന് മനസിലാക്കാം.   അല്ലാഹു പറയുന്നു:
الرِّجَالُ قَوَّامُونَ عَلَى النِّسَاءِ بِمَا فَضَّلَ اللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَا أَنفَقُوا مِنْ أَمْوَالِهِمْ ۚ “. പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാണ്. അല്ലാഹു മനുഷ്യരിലൊരു വിഭാഗത്തിന് മറ്റുള്ളവരെക്കാള്‍ കഴിവു കൊടുത്തതിനാലും പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതിനാലുമാണിത്. അതിനാല്‍ സച്ചരിതരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരാണ്.(4:34).
അത് പോലെ തന്നെ ഗർഭണിയായ വിവാഹമോചിതയായ സ്ത്രീക്ക് ചിലവിനായി സൂറത്തുത്വലാക്കിൽ അല്ലാഹു പറയുന്നു: وَإِن كُنَّ أُولَاتِ حَمْلٍ فَأَنفِقُوا عَلَيْهِنَّ حَتَّىٰ يَضَعْنَ حَمْلَهُنَّ ۚ അവര്‍ ഗര്‍ഭിണികളാണെങ്കില്‍ പ്രസവിക്കുന്നത് വരെ നിങ്ങളവര്‍ക്ക് ചെലവിന് കൊടുക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും അത് പ്രയാസകരമാവുകയാണെങ്കില്‍ അയാള്‍ക്കുവേണ്ടി മറ്റൊരുവള്‍ മുലയൂട്ടട്ടെ(65:6).

അത്‌പോലെ മാതാപിതാക്കൾക്കായി സൂറത്തു അൽഇസ്രാഇൽ അല്ലാഹു പറയുന്നു: وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. (അല്‍ഇസ്റാഅ് 17:23) ശരീഅഃത്തിൻറെ അടിസ്ഥാനത്തിൽ സ്ത്രീക്ക് അവളുടെ വീടിനോട് ചില കടമകൾ ഉണ്ട് വീടിന്റെ പരിപാലനവും ചിലവിനെ ചിട്ടപ്പെടുത്തുന്നതും സ്ത്രീയാണ്. റസൂലുല്ലാഹ് പറയുന്നു :
يقول الرسول صلى الله عليه وسلم: “والمرأة راعية في بيت زوجها ومسئولة عن رعيتها”
(رواه البخاري ومسلم)
സ്ത്രീ വീടിനെ പരിപ്പാലിക്കേണ്ടവൾ ആകുന്നു. അവളുടെ ഭർത്താവ് അവളെയും പരിപാലിക്കണം.
സമ്പത്തിൽ നിന്ന് കുടുംബത്തിന് അവരുടെ അവകാശങ്ങൾ കൊടുക്കുന്നതിനു മുൻപ് അവ നല്ല മാർഗത്തിൽ സമ്പാദിച്ചതാണെന്നും നല്ല രീതിയിൽ ചിലവഴിക്കുകയാണെന്നും ഉറപ്പു വരുത്തണം. അതുപോലെ തന്നെ ഇസ്ലാമിലെ മുൻഗണനക്രമം ചിലവഴിക്കുമ്പോൾ പാലിക്കുകയും അനാവശ്യ ചിലവുകൾ ഒഴിവാക്കുകയും വേണം.
ഇസ്ലാമിൽ സമ്പാദിക്കലും സ്വരൂപിക്കലും വളരെ അനിവാര്യമായ കാര്യമാണ്. അത്യാവശ്യഘട്ടങ്ങളിൽ അവ ഉപകാര പെടും. വരും തലമുറയ്ക്ക് ഇന്നത്തെ തലമുറയുടെ സമ്പത്തിൽ അവകാശമുണ്ട്. അതിനാൽ നല്ല രീതിയിൽ സ്വരൂപിക്കൽ അനിവാര്യമാണ്. മക്കൾക്ക്‌ പിതാവിൽ നിന്നും അനന്തരാവകാശ സ്വത്ത്‌ കൈമാറി വരുന്നു. അതിനാൽ അവ ഹലാൽ ആവൽ നിർബന്ധമാണ്.

മുസ്ലിം ഭവനത്തിലെ വരവ് ചിലവ് ആസൂത്രണം ചെയ്യൽ
വരവ് ചിലവ് നിയന്ത്രണം കൊണ്ട് ഉദ്ദേശിക്കുന്നത് നിശ്ചിത കാലയളവിൽ ഉണ്ടായ വരുമാനവും ചിലവും അതിൽ മിച്ചമാണോ കമ്മിയാണോ എന്നൊക്കെ അറിയലാണ്. ഇവ നഷ്ടത്തിൽ നിന്നും വരുമാനം ലാഭത്തിലേക്കും നല്ല ഒരവസ്ഥയിലേക്കും നയിക്കും. എന്നുവെച്ചാൽ മുസ്ലിം ഭവനത്തിലെ സാമ്പത്തിന്റെ ഘടകമായ വരുമാനം എന്നാൽ ഒരു നിശ്ചിത കാലയളവിൽ വരുമാനത്തിന് ചിലവ് വരവ് മിച്ഛം നഷ്ട്ടം എന്നിവ കണക്കാക്കുന്നതിനു പറയുന്നു.
ഒരുവന് വരുമാനത്തിൽ മിച്ചം വന്നാൽ അത് ഇസ്ലാമിക്‌ ബാങ്കിലോ അല്ലെങ്കിൽ വിശ്വസ്തനായ ഒരു കച്ചവടക്കാരനെ ഏൽപ്പിക്കുകയോ അല്ലെങ്കിൽ നീണ്ട കാലം ആവശ്യമുള്ള ഒരു ഉപകരണം വാങ്ങാൻ ഉപയോഗിക്കലാണ് ഉത്തമം.
എന്നാൽ ഒരുവന് വരുമാനത്തിൽ കമ്മിയാണ് വരുന്നതെങ്കിൽ അത് അവന്റെ ആർഭാടവും ആഡംബരവും മൂലമാണ് സംഭവിച്ചത് എങ്കിൽ അത് ഗുരുതരമായ തെറ്റാണ് . അത് മോശം ആസൂത്രണം മൂലം സംഭവിച്ചതാണ്. എന്നാൽ ഇവ രോഗം,പിഴവ്, നഷ്ടപരിഹാരം, ചികിത്സ എന്നിങ്ങനെ പെട്ടന്നുള്ള കാരണത്താൽ ആവാം. ദരിദ്രമായ കുടുംബത്തിൽ ആവിശ്യങ്ങൾക്കനുസരിച് സാമ്പത്തിലെ ഞെരുക്കം കൂടാം. എന്നാൽ ഇവ നികത്താൻ അനേകം മാർഗങ്ങൾ ഉണ്ട്. സ്വരൂപ്പിച്ചവ അല്ലെങ്കിൽ നല്ല വായ്പകൾ, ഇഷ്ടദാനം ദരിദ്രനായ അയൽവാസിയെ മറ്റു അയല്‍വാസികള്‍ സഹായിക്കൽ എന്നിങ്ങനെ പലതും ഉണ്ട്. എന്നാൽ ഈ നഷ്ടത്തെ പലിശക്ക് വായ്പ എടുത്ത് പരിഹരിക്കൽ നിഷിദ്ധമാണ്. അല്ലാഹു പറയുന്നു:
يَمْحَقُ اللَّهُ الرِّبَا وَيُرْبِي الصَّدَقَاتِ ۗ وَاللَّهُ لَا يُحِبُّ كُلَّ كَفَّارٍ أَثِيمٍ അല്ലാഹു പലിശയെ നിശ്ശേഷം നശിപ്പിക്കുന്നു. ദാനധര്‍മങ്ങളെ പോഷിപ്പിക്കുന്നു. നന്ദികെട്ടവനും കുറ്റവാളിയുമായ ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (അല്‍ബഖറ: 2:276)
സമ്പത്ത്‌ ആസൂത്രണം ഒരു പുതിയ കാര്യമല്ല അവ ഖുർആനിൽ യൂനുസ് നബി (അ)ന്റെ കഥയിൽ പ്രതിപാതിച്ചിട്ടുണ്ട്.

Also read: കൃത്യമായ വിധി, സമർത്ഥവും

ഇസ്ലാമിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളും തൊഴിൽ രംഗവും

സ്ത്രീങ്ങൾക് തൊഴിൽ ചെയ്യാനുള്ള സന്ദർഭങ്ങൾക്ക് കർമ ശാസ്ത്രപണ്ഡിതന്മാർ പരിധി കല്പിച്ചിട്ടുണ്ട്. അവയിൽ ചിലത് : വീട്ടിൽ വരുമാനം ചിലവിനേക്കാൾ താഴുമ്പോൾ, സമൂഹത്തിൽ സ്ത്രീകൾ ചെയ്യൽ അനിവാര്യമായ ജോലികൾ അത് സമൂഹത്തിന് സേവനവും ആവുന്ന പക്ഷം അഥവാ ഡോക്ടർ അധ്യാപികമാർ സാമൂഹ്യസേവക എന്നിങ്ങനെ തുടങ്ങുന്ന തൊഴിലുകൾ. തൊഴിൽ തിരഞ്ഞെടുക്കുമ്പോൾ തനിക് ചേർന്ന സ്ഥലത്തു സാമൂഹിക നന്മ മുന്നിൽ കണ്ടു വേണം തെരെഞ്ഞെടുക്കാൻ. സ്ത്രീകൾ തൊഴിൽ ചെയ്യുമ്പോൾ നിർബന്ധമായും പാലിക്കേണ്ട നിബന്ധനകൾ ഉണ്ട്. സാമ്പത്തികമായ ആവിശ്യകതയും വരുമാനത്തിൽ ലാഭവും ഉണ്ടെന്നു ഉറപ്പു വരുത്തുക. സ്ത്രീകൾ കുട്ടികൾ ഉള്ളവരായേക്കാം.

അവലംബം- islamonline.net

Related Articles