Current Date

Search
Close this search box.
Search
Close this search box.

വൈറസുകളും പരീക്ഷണങ്ങളുടെ ലോകവും

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് പത്രമായ ദി ഗാർഡിയനിൽ വന്ന റിപ്പോർട്ട് പുതിയ നിപ വൈറസിനെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. വ്യത്യസ്ത കേസുകൾ അടുത്തിടെ കണ്ടെത്തിയിട്ടുണ്ട്. ചൈന പോലെയുള്ള വലിയ ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഈ വൈറസ് വ്യാപിക്കുന്നത് ദുരന്തമായിരിക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു. വൈറസ് ബാധിക്കുന്നവരിൽ 75 ശതമാനമായിരിക്കും മരണ നിരക്ക്. കൊറോണ വൈറസിനെക്കാൾ അപകടകാരിയും, ഒരുപക്ഷേ ഈ വൈറസ് ലോകത്തിന്റെ പല ഭാഗങ്ങളിൽ വളരെ വേഗത്തിൽ വ്യാപിക്കാനും സാധ്യതയുണ്ടെന്നുമുള്ള വൈറോളജിയിലെ മുതിർന്ന വിദഗ്ധരുടെ അഭിപ്രായങ്ങൾ കറസ്‌പോൻഡന്റ് പങ്കുവെക്കുന്നുണ്ട്.

ലോക തലത്തിൽ ദശലക്ഷക്കണക്കിന് ആളുകൾ വാക്‌സിൻ സ്വീകരിക്കുന്ന സമയത്താണ് പുതിയ വൈറസിന്റെ വരവ്. ശ്വസന ബുദ്ധിമുട്ട്, മസ്തിഷ്‌ക വീക്കം (Encephalitis), ഉയർന്ന താപനില തുടങ്ങിയ കോവിഡിന് സമാനമാണ് അതിന്റെ രോഗ ലക്ഷണങ്ങൾ. ഈ വൈറസിന്റെ പ്രഥമ ഉറവിടം പഴം തീനി വവ്വാലുകളാണ്. ഇത് വ്യാപിക്കുന്നത് ഇന്ത്യയിലും ബംഗ്ലാദേശിലുമാണ്. ചൈനയിൽ ഈന്തപ്പഴ ജ്യൂസ് കുടിച്ച് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ പുതിയ രോഗത്തിന്റെ കണ്ടെത്തൽ ഭയവും അസ്വസ്ഥതയും വർധിപ്പിക്കുന്നതാണ്. അതേസമയം, ജനസംഖ്യ വിസ്‌ഫോടനം തടയുന്നതിന് ഇത്തരം വൈറസുകൾ ഇരുണ്ട മുറികളിൽ നിർമിച്ചെടുക്കുകയും, വ്യാപിപ്പിക്കുകയും ചെയ്തതാണെന്ന ഗൂഢാലോചന സിദ്ധാന്തത്തിൽ വിശ്വാസിക്കുന്നവർക്ക് കൂടുതൽ പിൻബലം നൽകുന്നതുമാണിത്. അമേരിക്കയുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ കൊറോണയുടെ ഉത്ഭവ കേന്ദ്രമായി കാണുന്നത് ചൈനയെയാണ്. ഗൂഢാലോചന സിദ്ധാന്തത്തെ സംബന്ധിച്ച കാഴ്ച്ചപ്പാട് ചൈനയുമായി ബന്ധപ്പെടുമ്പോൾ തള്ളിക്കളയാനുമാകില്ല.

ഒരു വർഷത്തിനകം പത്ത് കോടിയലധികം പേർക്കാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. മരണ സംഖ്യ 2.2 മില്യൺ കടന്നിരിക്കുന്നു. കൂടാതെ ആശുപത്രികൾ മതിയാകാതെ വന്നിരിക്കുന്നു. കഴിയാവുന്നത്രയും രീതിയിൽ പ്രതിരോധിച്ച് പകർച്ച നിയന്ത്രിക്കുന്നതിന് വളരെ പെട്ടെന്ന് വാക്‌സിൻ കണ്ടുപിടിക്കേണ്ടത് അനിവാര്യമായിത്തീരുകയായിരുന്നു. ബ്രിട്ടൻ, അമേരിക്ക, പാശ്ചാത്യൻ നാടുകളിൽ കൊറോണ വൈറസ് കേസുകൾ വലിയ രീതിയിൽ വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ലോകാരോഗ്യ സംഘടന പുറത്തുവിട്ട വിവരമനുസരിച്ച്, കോവിഡ് വാക്‌സിൻ സ്വീകരിച്ചവരെ കൊറോണ വീണ്ടും ബാധിക്കെല്ല് ഉറപ്പുപറയാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്നതായി കാണാം. തുടർന്നും മാസ്‌ക് ധരിക്കുകയും, അനിവാര്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

വാക്‌സിൻ സ്വീകരിക്കുന്നതിൽ ആശങ്കയുണ്ടെന്നത് തീർച്ചയാണ്. കാരണം, അമേരിക്ക, റഷ്യ, ചൈന, യൂറോപ് എന്നിവരുടെ വ്യത്യസ്ത വേർഷൻ വാക്‌സിൻ പല വിധ പരീക്ഷണ ഘട്ടങ്ങളെ പിന്തുടരുന്നില്ലെന്നതാണ്. അതിന് വർഷങ്ങളെടുക്കുമെന്നത് വാസ്തവുമാണ്. പക്ഷേ, ഇവിടെ മനുഷ്യൻ പരീക്ഷണ വസ്തുവായി മാറുകയാണ്. രാജ്യത്തെ പൗരന്മാർ വാക്‌സിൻ സ്വീകരിക്കണമെന്ന ഭരണകൂട പ്രേരണയുടെ അടിസ്ഥാനത്തിൽ വാക്‌സിൻ സ്വീകരിക്കപ്പെടുന്നുണ്ട്, പാശ്ചാത്യ നാടുകളിൽ പ്രത്യേകിച്ചും. സമൂഹത്തിലെ ഉയർന്ന ശതമാനം രോഗ പ്രതിരോധ ശേഷി കൈവരിക്കുകയും (Herd immuntiy), രോഗ ബാധ കുറയുകയും, രാജ്യം പഴയ സ്ഥിതിയിലേക്ക് മാറുകയും, സാമ്പത്തിക സ്ഥിതി പുരോഗിമിക്കുകയും ചെയ്യേണ്ടതിനാണ് ഭരണകൂടങ്ങൾ ഇതിൽ കൂടതൽ താൽപര്യം കാണിക്കുന്നത്. ഇതാണ് കോവിഡ് വാക്‌സിൻ സ്വീകരിക്കുന്ന രാജാക്കന്മാരുടെയും, നേതാക്കന്മാരുടെയും, താരങ്ങളുടെയും വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിക്കപ്പെടുന്നതിലൂടെ താൽപര്യപ്പെടുന്നത്. സംശയത്തിന്റെ നിഴലിൽ നിൽക്കുന്നവർക്ക് ഇത്തരം പരസ്യവത്കരണം സ്വീകാര്യമാകുമല്ലോ!

വൈറോളജിയിൽ വിദഗ്ധരായ പാശ്ചാത്യ ഡോക്ടർമാർ വാക്‌സിൻ സ്വീകരിക്കുന്നതിൽ അവരുടെ ആശങ്ക പങ്കുവെക്കുന്നുണ്ട്. അത് ട്യൂമർ, വന്ധ്യത, പ്രത്യുത്പാദന പ്രശ്‌നങ്ങൾ എന്നിവക്ക് കാരണമാകുന്നതാണ്. വളരെ വേഗത്തിൽ നിർമിച്ചെടുത്ത വാക്‌സിന്റെ പാർശ്വഫലങ്ങൾ നിരവധിയും, വർഷങ്ങൾക്ക് ശേഷം മാത്രം തിരിച്ചറിയാൻ കഴിയുന്നതാണെന്നും അവർ വ്യക്തമാക്കുന്നുണ്ട്. പ്രതിസന്ധിക്കിടയിൽ ബലിയാടുകളാകാതിരിക്കാൻ പരീക്ഷണ ഘട്ടങ്ങളുടെ വസ്തുത അന്വേഷിക്കുകയും നിരീക്ഷിക്കുകയും ചെയ്യുകയെന്നതാണ് പ്രതിവിധി. സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന വാക്‌സിനുകളുടെ വിശ്വാസ്യത ബോധ്യപ്പെടുത്താൻ ശാസ്ത്ര ലോകത്തിന് ബാധ്യതയുണ്ടെന്നതിനെക്കാൾ, സ്വീകരിക്കുന്നവർ ബോധവാന്മാരായിരിക്കണമെന്നതാണ് സന്ദേഹങ്ങൾക്ക് മുന്നിൽ സ്വീകരിക്കേണ്ട നിലപാട്.

Related Articles