Current Date

Search
Close this search box.
Search
Close this search box.

ഖൂർശീദ് അഹ്മ്ദ്: ഇസ്ലാമിക സാമ്പത്തിക വിദഗ്ധൻ

ആഗോള മുസ്ലിം സാമ്പത്തിക വിദഗ്ധരിൽ പ്രമുഖനും ജനകീയനുമായ പണ്ഡിതനാണ് പ്രൊഫസർ ഖൂർശീദ് അഹ്മദ്. ലോകത്തെ വിവിധ പ്രദേശങ്ങളിലെ ഇസ്ലാമിക കേന്ദ്രങ്ങളിലും മുസ്ലിം ന്യൂനപക്ഷ സമൂഹങ്ങൾക്കുമിടയിൽ അദ്ദേഹത്തിന് വലിയ രീതിയിലുള്ള സ്വീകാര്യതയുണ്ട്. ഇംഗ്ലീഷ് ഭാഷയിൽ ഇസ്ലാമിനെ പരിചയപ്പെടുത്തുന്ന മികച്ച പ്രഭാശകരിൽ ഒരാളായും ഖൂർശീദ് അഹ്മദ് കണക്കാക്കപ്പെടുന്നു. പ്രൊഫസർ എന്ന പേരിൽ അറിയപ്പെടുന്ന പാകിസ്ഥാൻ സാമ്പത്തിക ശാസ്ത്രജ്ഞനായ ഖൂർശീദ് അഹ്മദ് ആക്റ്റിവിസ്റ്റും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ അഗ്രകണ്യനും നരവധി പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും രചയിതാവുമാണ്. ഇതുവരെ, നൂറിലധികം അന്താരാഷ്ട്ര സെമിനാറുകളിലും സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

ജനനവും വളർച്ചയും

അവിഭക്ത ഇന്ത്യയിൽ 1932 മാർച്ച് 23ന് ഡൽഹിയിലാണ് പ്രൊഫസർ ഖൂർശീദ് അഹ്മദ് ജനിക്കുന്നത്. ഇന്ന് പാകിസ്ഥാനിലാണ് അദ്ദേഹം. നിയമനിർമ്മാണം, നിയമ പഠനം എന്നിവയിലായി രണ്ട് ബാച്ചിലേഴ്സ് ബിരുദങ്ങൾ, ഇസ്ലാമിക പഠനത്തിലും നിയമത്തിലുമായി രണ്ട് ബിരുദാനന്ത ബിരുദങ്ങൾ, വിദ്യാഭ്യാസത്തിൽ ഒാണററി ഡോക്ടറേറ്റ്, മലേഷ്യയിലെ ഇന്റർനാഷണൽ ഇസ്ലാമിക യൂണിവേഴ്സിറ്റിയിൽ നിന്നും ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിൽ ഒണററി ഡോക്ടറേറ്റ്.

ക്രിസ്തീയവൽകരണമായി ബന്ധപ്പെട്ടും ക്രിസ്ത്യൻ മിഷനറിമാരുമായി സംവാദം നടത്തുന്നതിനായി യൂറോപ്പിലും അമേരിക്കയിലും നിരവധി സെമിനാറുകളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഇസ്ലാമിക രാജ്യങ്ങളിൽ ക്രിസ്ത്യൻ മിഷനറിമാർ നടത്തുന്ന പ്രവർത്തനങ്ങളെ നിരീക്ഷിച്ച് ഇംഗ്ലണ്ടിലെ ലെസ്റ്റർ ആസ്ഥാനമായി അദ്ദേഹം നേതൃത്വം നൽകുന്ന ഇസ്ലാമിക് ഫൗണ്ടേഷൻ നിരവധി ബുള്ളറ്റിനുകളും പുറത്തിറക്കിയിട്ടുണ്ട്. പൗരസ്ത്യ തത്ത്വചിന്തകളും മതത്തിലെ പാശ്ചാത്യ തത്ത്വചിന്തകളും തമ്മിലുള്ള താരതമ്യ പഠനം, അക്കാദമിക് പഠനങ്ങൾ, സാമ്പത്തിക പഠനങ്ങൾ, ഭരണഘടനാ കാര്യങ്ങൾ തുടങ്ങിയവയുടെ പ്രാദേശികവും അന്തർദേശീയവുമായ സംഘടനകളുടെയെല്ലാം പ്രധാന പദവികളിൽ അദ്ദേഹം ഉണ്ടായിരുന്നു.

 സ്ഥാനങ്ങളും ഉത്തരവാദിത്തങ്ങളും

ഇസ്ലാമിക സമൂഹം, വിദ്യഭ്യാസം, ആഗോള സാമ്പദ്വ്യവസ്ഥ എന്നീ മേഖലകളിലുള്ള സേവനത്തിനായി പദവികളും സ്ഥാനമാനങ്ങളും ഉത്തരവാദിത്തങ്ങളും അദ്ദേഹത്തെ തേടിയെത്തിയതിൽ അതിശയിക്കാനില്ല. താഴെ പറയുന്നതെല്ലാം അദ്ദേഹം ഏറ്റെടുത്ത് നടത്തിയ ചുമതലകളായിരുന്നു:
1- പാകിസ്ഥാൻ സർക്കാറിന്റെ ആസൂത്രണ അതോറിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനും ഫെഡറൽ ആസൂത്രണ വികസന മന്ത്രിയും.
2- പാകിസ്ഥാൻ സെനറ്റ് അംഗവും ധനകാര്യ, സാമ്പത്തിക കാര്യങ്ങളുടെ ആസൂത്രണം സംബന്ധിച്ച സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും.
3- പത്ത് വർഷത്തോളം കറാച്ചി സർവകലാശാലയിൽ പ്രൊഫസറായി സേവനം.
4- 1969-72 കാലയളവിൽ യു.കെയിലെ ലെസ്റ്റർ സർവകലാശാലയിൽ ഗവേഷകൻ.
5- ഇസ്ലാമാബാദിലെ ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇസ്ലാമിക് എക്കണോമിക്സ്, കറാച്ചിയിലെയും ലാഹോറിലെയും അക്കാദമി ഒാഫ് ഇസ്ലാമിക് റിസർച്ച്, ലെസ്റ്ററിലെ ഫൗണ്ടേഷൻ ഫോർ പൊളിറ്റിക്കൽ സ്റ്റഡീസ് എന്നിവയുടെ പ്രസിഡന്റ്.
6- എഡിറ്റർ ഇൻ ചീഫ് മാഗസിനുകൾ: സ്റ്റുഡന്റ്് വോയ്സ്(1952-55), കറാച്ചിയിലെ മോഡേൺ ടൈസ്(1955-56), കറാച്ചിയിലെ ഇസ്ലാമിനെക്കുറിച്ചുള്ള പ്രതിമാസ ഗവേഷണം(1957-64), ഇഖ്ബാൽ മാഗസിൻ തൈ്രമാസിക(1960-64), ജനീവയിലെ ഇന്റർനാഷണൽ ജേണൽ ഒാഫ് ഇവാഞ്ചലിസം(ക്രിസ്തീയവൽകരണത്തെക്കുറിച്ചും ഇസ്ലാമിക പ്രബോധനത്തെക്കുറിച്ചുമുള്ള പ്രത്യേക ലക്കം, ഒക്ടോബർ-1976).
7- ഇസ്ലാമിക് റിസർച്ച് അക്കാദമിയുടെ ഡയറക്ടറും സെക്രട്ടറി ജനറലും(1960-68).
8- ലെണ്ടനിലെ ബെർലിനിൽ വെച്ച് യൂറോപ്പിലെ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും മുസ്ലിംകൾക്കുമായി നടന്ന സമ്മേളനത്തിന്റെ വൈസ്പ്രസിഡന്റ്(1974,1978).
9- സ്വിറ്റ്സർലന്റിൽ വെച്ച് നടന്ന ക്രിസ്ത്യൻ ഇസ്ലാമിക് ഡയലോഗിന്റെ അസോസിയേറ്റ് പ്രസിഡന്റ്, ജൂൺ-1976.
10- ഇസ്ലാമാബാദിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ആൻഡ് പ്ലാനിംഗ് പ്രസിഡന്റ്.
ഖൂർശീദ് അഹ്മദ് അംഗമായിരുന്ന അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങൾ:
1- യുഎസിലെ ജോർജ്ജടൗൺ സർവകലാശാല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കംപരാറ്റീവ് പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക് സ്റ്റഡീസിന്റെ സയന്റിഫിക് അഡൈ്വസറി ബോർഡ്.
2- ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് സർവകലാശാലയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ഇസ്ലാമിക് റിസർച്ച് ആൻഡ് ഇക്കണോമിക്സിന്റെ ഹയർ അഡൈ്വസറി കൗൺസിൽ.
3- ജിദ്ദയിലെ തന്നെ ഇസ്ലാമിക് ഡിവലപ്മെന്റ് ബാങ്കിന്റെ ഇസ്ലാമിക് റിസർച്ച് ആൻഡ് ട്രെയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്.
4- ബർമിംഗ്ഹാമിലെ സാലി ഒാക്ക് കോളേജിലെ സെന്റർ ഫോർ ഇസ്ലാമിക് സ്റ്റഡീസ് ആൻഡ് ഇസ്ലാമിക്-ക്രിസ്ത്യൻ റിലേഷൻസ് ഉപദേശക സമിതി.
5- ഇസ്ലാമിക് സെന്റർ ഒാഫ് സാരിയയുടെ ബോർഡ് ഒാഫ് ട്രസ്റ്റീസ്(നൈജീരിയ).
6- ഇസ്ലാമിക് യൂണിവേഴ്സിറ്റി ഒാഫ് പാകിസ്ഥാൻ, ഒമാനിലെ റോയൽ അക്കാദമി ഒാഫ് ഇസ്ലാമിക് സിവിലൈസേഷൻ.
7- ലണ്ടനിലും ബർലിനിലും വെച്ച് നടന്ന സെമിറ്റിക് റിലീജ്യസ് കോൺഫറൻസ് വൈസ് പ്രസിഡന്റ്.

ഇംഗ്ലീഷിൽ എഴുപതും ഉർദുവിൽ പതിനേഴും ഗ്രന്ഥങ്ങൾ

ഇസ്ലാമിക സാമ്പത്തിക വിഷയങ്ങൽ കൈകാര്യം ചെയ്യുന്ന ഒട്ടനവധി ഗ്രന്ഥങ്ങൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്. 35 വർഷത്തിലേറെയായി പ്രിതമാസം ഖുർആൻ പരിഭാഷ അദ്ദേഹം നടത്തിയിരുന്നു. ഇസ്ലാമിക ചിന്തക്കും അവബോധത്തിനും വേണ്ടി അചഞ്ചലമായ പോരാട്ടം നടത്തിയ വ്യക്തിയെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്.

ഗ്രന്ഥങ്ങൾ:
രിദ്ദത്തിന്റെ ചരിത്രം
നുസ്ഹത്തുൽ അർവാഹി വ റൗളത്തുൽ അഫ്റാഹ് ഫീ താരീഖിൽ ഹുകമാഇ വൽ ഫലാസിഫ.
അൽമുൻമിഖു ഫീ അഖ്ബാരി ഖുറൈശ്
സോഷ്യലിസവും ഇസ്ലാമും

അവാർഡുകൾ:

1990ൽ ഇസ്ലാമിക ലോകത്തിന് നൽകിയ മികച്ച സേവനത്തിനുള്ള കിംഗ് ഫൈസൽ ഇന്റർനാഷണൽ അവാർഡിന് അർഹനായി. ഇസ്ലാമിക പ്രബോധന രംഗത്തെ സേവനങ്ങളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്. ബ്ലെസ്റ്ററിലെ ഇസ്ലാമിക് ഫൗണ്ടോഷന്റെ സ്ഥാപനവും അതിന്റെ നേതൃത്വവുമാണ് അതിൽ പ്രധാനം. ഇസ്ലാമിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ സഹായകമാകുന്ന വിദ്യഭ്യാസ സ്ഥാപനവും ഗവേഷണ കേന്ദ്രവുമാണത്. പാക്കിസ്ഥാനിലെ ഗ്ലോബൽ ഫൗണ്ടേഷൻ ഫോർ ഇസ്ലാമിക് ഇക്കണോമിക് സ്റ്റഡീസ് നിർമ്മാണവും അതിന് വേണ്ടിയുള്ള പ്രവർത്തനവും ജോർജ്ജ്ടൗൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കംപരാറ്റീവ് പൊളിറ്റിക്കൽ ആൻഡ് ഇക്കണോമിക് സ്റ്റഡീസിന്റെ സയന്റിഫിക് വിഭാഗം ഉപദേശക സമിതി അംഗമായി എന്നതുമെല്ലാമാണ് അവാർഡിന് അദ്ദേഹത്തെ പരിഗണിക്കാൻ കാരണമായത്.

ഇസ്ലാമിലേക്ക് ജനങ്ങളെ ക്ഷണിക്കാനും എതിരാളികളോട് സംവാദത്തിലേർപ്പെടാനും ഇസ്ലാമിക കേന്ദ്രങ്ങളിൽ അദ്ദേഹം പ്രഭാഷണങ്ങളും സംവാദങ്ങളും നടത്തി. അന്തർദേശീയ ഇസ്ലാമിക സാമ്പത്തിക സെമിനാറുകളിലെ സംഭാവനകൾ കൊണ്ട് ഇതര മുസ്ലിം പണ്ഡിതന്മാരിൽ നിന്നും അദ്ദേഹം വ്യതിരിക്തനായിരുന്നു. 1965ൽ മക്കയിലെ കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന ഇസ്ലാമിക് ഇക്കണോമിക്സിനെക്കുറിച്ചുള്ള ആഗോള സമ്മേളനത്തിന്റെ പ്രസിഡന്റ് ഖൂർശീദ് അഹ്മദായിരുന്നു. ഇസ്ലാമിക് ഇക്കണോമിക്സ് സൊസൈറ്റിയുടെ വർക്കിംഗ് കമ്മിറ്റി 1982 കാലയളവിലെ ചെയർമാൻ സ്ഥാനം വഹിച്ചത് അദ്ദേഹമായിരുന്നു. കൂടാതെ, യുകെയിലെ റോയൽ സൊസൈറ്റി ഒാഫ് ഇക്കണോമിക്സ് അംഗം, ഇസ്ലാമാബാദിലെ ഇസ്ലാമിക് യൂണിവേഴ്സിറ്റിയുടെ ബോർഡ് ഒാഫ് ട്രസ്റ്റ്, അമേരിക്കൻ ഇക്കണോമിക് അസോസിയേഷൻ, അമേരിക്കയിലെ തന്നെ അഡ്വാൻസ്ഡ് ഇക്കണോമിക്സ് അസോസിയേഷൻ, വേൾഡ് ഡിവലപ്മെന്റ് അസോസിയേഷൻ എന്നിവയിലെ അംഗത്വമെല്ലാം അദ്ദേഹത്തിന്റെ മാത്രം നേട്ടമാണ്. കിംഗ് ഫൈസൽ ഇന്റർനാഷണൽ അവാർഡിന് പുറമെ, 1988ലെ സാമ്പത്തിക ശാസ്ത്രത്തിലുള്ള ആദ്യ ഇസ്ലാമിക് ഡിവലപ്മെന്റ് പൈ്രസും 1998ലെ അമേരിക്കൻ ഫിനാൻസ് ഹൗസ് സമ്മാനവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

വിവ: മുഹമ്മദ് അഹ്സൻ പുല്ലൂർ

Related Articles