Economy

കോവിഡ്: തിരിച്ചുവരവിന്റെ പാതയില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍

ലോകമൊന്നടങ്കം കോവിഡ് ഭീതിയുടെ പിടിയിലമര്‍ന്നിട്ട് പത്ത് മാസം പിന്നിട്ടു. ലോകത്തെ വന്‍ ശക്തികളായ അമേരിക്കയടക്കമുള്ള രാജ്യങ്ങളെല്ലാം കടുത്ത സാമ്പത്തിക പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. ലോകത്തിന്റെ പ്രധാന വ്യാപാര കേന്ദ്രമായ ചൈനയെയും മഹാമാരി വലിയ അളവില്‍ തന്നെ പിടിച്ചുകുലുക്കി. സമാന അവസ്ഥയില്‍ തന്നെയായിരുന്നു ഗള്‍ഫ്-അറേബ്യന്‍ രാഷ്ട്രങ്ങളിലും ഉണ്ടായിരുന്നത്.

എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതീക്ഷാനിര്‍ഭരമായ വാര്‍ത്തകളാണ് ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും പുറത്തു വരുന്നത്. കോവിഡ് പ്രതിസന്ധിയില്‍ തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗം പതിയെ പതിയെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. പ്രത്യേകിച്ചും ഗള്‍ഫിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ സൗദിയും യു.എ.ഇയും ഈജിപ്തുമെല്ലാം ഇപ്പോള്‍ തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡിനു മുന്നേ ആഭ്യന്തര സംഘര്‍ഷം മൂലവും യുദ്ധവുമെല്ലാം ഗള്‍ഫ് ഗള്‍ഫ് രാഷ്ട്രങ്ങളെ സാമ്പത്തികപ്രതിസന്ധിയിലേക്ക് നയിച്ചിരുന്നു. അതിനാല്‍ തന്നെ കഴിഞ്ഞ 14 മാസമായി തകര്‍ച്ച നേരിട്ട ഈജിപ്ത് സമ്പദ് വ്യവസ്ഥ ആദ്യമായി വളര്‍ച്ചയിലേക്ക് കയറുകയാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് മുതലുണ്ടായ ഇടിവിന് ശേഷം എണ്ണ ഇതര സ്വകാര്യ മേഖലയെല്ലാം മികവ് പുലര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ വേളയിലാണ് കോവിഡും കടന്നു വന്നത്. പിന്നീട് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെയാണ് വ്യാപാര മേഖല തിരിച്ചുകയറാന്‍ തുടങ്ങി. എണ്ണ ഇതര സ്വകാര്യ മേഖലയില്‍ സൗദി അറേബ്യയും, ഈജിപ്തും, യു.എ.ഇയും കഴിഞ്ഞ മാസം സൂചികയില്‍ 50 രേഖപ്പെടുത്തി വളര്‍ച്ചയിലേക്ക് തിരിക്കുകയാണെന്നാണ് ലണ്ടന്‍ ആസ്ഥാനമായുള്ള ഐ.എച്ച്.എസ് മാര്‍ക്കിറ്റിന്റെ Index survey റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖത്തറിന്റെ സാമ്പത്തിക കേന്ദ്രമായ പി.എം.ഐ നേരത്തെ കുത്തനെ ഇടിഞ്ഞെങ്കിലും പിന്നീട് നിര്‍ണ്ണായക സൂചികയായ 50ന് മുകളിലാണ്.

Also read: സിറിയയിലെ റഷ്യന്‍ ഇടപെടലിന് അഞ്ച് വര്‍ഷം

ഈജിപ്തിലെ ഏറ്റവും പുതിയ Project Management Instituteന്റെ റിപ്പോര്‍ട്ടുകള്‍ ബിസിനസുകാര്‍ക്കിടയില്‍ ശുഭാപ്തിവിശ്വാസം വാഗ്ദാനം ചെയ്യുന്നതാണെന്ന് ഐ.എച്ച്.എസ് മാര്‍ക്കിറ്റിലെ സാമ്പത്തിക വിദഗ്ധനായ ഡേവിഡ് ഓവന്‍ പറഞ്ഞു. കോവിഡ് -19 പകര്‍ച്ചവ്യാധിയുടെ വിനാശകരമായ പ്രത്യാഘാതത്തെത്തുടര്‍ന്ന് എണ്ണ ഇതര സമ്പദ്വ്യവസ്ഥയില്‍ മിതമായ മാറ്റമാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പശ്ചിമേഷ്യയിലെ മിക്ക ഭാഗങ്ങളിലും സാമ്പത്തിക തിരിച്ചുവരവ് ദുര്‍ബലമാണ്, കൂടാതെ പുതിയ കൊറോണ വൈറസ് കേസുകള്‍ കുത്തനെ ഉയര്‍ന്നതിനാല്‍ യു.എ.ഇയില്‍ കൂടുതല്‍ പരീക്ഷണം നേരിടുന്നുമുണ്ട്. യു.എ.ഇയില്‍ പടരുന്ന പകര്‍ച്ചവ്യാധി ”ഭാവിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വീണ്ടും നടപ്പാക്കാന്‍ ഇടയാക്കുമെന്നും നിലവിലെ തിരിച്ചുവരവിന്റെ ദുര്‍ബല സ്വഭാവം കണക്കിലെടുക്കുമ്പോള്‍, തുടര്‍ന്നുള്ള ഏത് നടപടികളും ബിസിനസ്സ് പ്രവര്‍ത്തനങ്ങളില്‍ ഇടിവിന് ഇടയാക്കുമെന്നും ഓവന്‍ പറഞ്ഞു. ഗള്‍ഫിലെ സമ്പദ്വ്യവസ്ഥ മറ്റെവിടെത്തേക്കാളും മന്ദഗതിയിലാകും. കാരണം എണ്ണവില കുറയുന്നത് രാജ്യത്ത് ധനപരമായി ക്രമീകരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിതരാക്കുന്നു. എന്നാല്‍ ഇതിനിടെയും ആശാവഹമായ റിപ്പോര്‍ട്ടുകളാണ് ഗള്‍ഫ് രാജ്യങ്ങളിലെ സാമ്പത്തി സര്‍വേ നടത്തുന്ന ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് എന്നാണ് എടുത്തു പറയാനുള്ളത്.

അവലംബം: അല്‍ജസീറ

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker