Current Date

Search
Close this search box.
Search
Close this search box.

കോക്‌സ്ബസാറിനെ ദുരിതത്തിലാക്കിയ വിലക്കയറ്റവും തൊഴിലില്ലായ്മയും

കോക്‌സ് ബസാറില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള ഉകിയ സബ്ജില്ലയില്‍ 144 പ്രാദേശിക അന്താരാഷ്ട്ര എന്‍.ജി.ഒകളാണ് പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ മ്യാന്മറിലെ റാകൈന്‍ സംസ്ഥാനത്തു നിന്നും കുടിയേറിയ പതിനായിരക്കണക്കിന് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ കഴിയുന്ന ഇടമാണിത്.

2018 ജൂണ്‍ വരെയായി 918,936 അഭയാര്‍ത്ഥികളാണ് ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ളത്. ഇവിടെ കഴിയുന്ന തദ്ദേശീയരേക്കാള്‍ കൂടുതല്‍ പേരാണ് അഭയാര്‍ത്ഥികളായുള്ളത്. ഇവിടെയുള്ള ജനസംഖ്യയുടെ 75 ശതമാനം വരുമിത്. ഉകിയ ഉയര്‍ന്ന ജനസാന്ദ്രതയേറിയ പ്രദേശമാണ്. 20 അഭയാര്‍ത്ഥി ക്യാംപുകളാണ് ഇവിടെയുള്ളത്.

അഭയാര്‍ത്ഥികള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങളും മാനുഷിക സഹായങ്ങളും നല്‍കാനായി നിരവധി എന്‍.ജി.ഒകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.
ബംഗ്ലാദേശ് അധികൃതരുമായി കൈകോര്‍ത്ത് ആരോഗ്യ,വിദ്യാഭ്യാസ പദ്ധതികളും മൊബൈല്‍ ക്ലിനിക്കുകളും കുട്ടികള്‍ക്ക് കളിക്കാനുള്ള ഇടങ്ങളും ഭക്ഷണ വിതരണ കേന്ദ്രം,സ്ത്രീ,വയോജന സൗഹൃദ മേഖലകള്‍,ടോയ്‌ലറ്റുകള്‍,മറ്റു അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കി വരികയായിരുന്നു.

എന്നാല്‍ ഉകിയയില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകളുടെ പ്രവര്‍ത്തന ഫലമായി ബംഗ്ലാദേശിലെ ജനങ്ങള്‍ വലിയ ആഘാതമാണ് ഇപ്പോള്‍ നേരിട്ട് കൊണ്ടിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുടെയാണ് ഇപ്പോള്‍ മേഖല കടന്നുപോകുന്നത്. ഉകിയയിലെ തദ്ദേശീയരുടെ പ്രധാന വരുമാന മാര്‍ഗം കാടുകളില്‍ നിന്നുള്ള വിറക് ശേഖരണവും കൃഷിയുമായിരുന്നു.

എന്നാല്‍,അഭയാര്‍ത്ഥികള്‍ വന്നതോടെ 4000ത്തോളം ഏക്കര്‍ വനഭൂമിയില്‍ മരങ്ങള്‍ മുറിച്ച് അവര്‍ക്കായുള്ള താമസസ്ഥലമൊരുക്കുകയായിരുന്നു. ഇതോടെ തദ്ദേശീയരായ ജനങ്ങള്‍ക്ക് അവരുടെ പരമ്പരാഗത തൊഴില്‍ നഷ്ടമായി. ഇപ്പോള്‍ അവരില്‍ പലരും എന്‍.ജി.കളുടെ കീഴില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അഭയാര്‍ത്ഥി ക്യാംപിന്റെ നിര്‍മാണത്തിലും വികസനത്തിനും അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ജോലിയിലാണ് ഇവര്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ഫലമായി ക്യാംപുകളുടെ നിലവാരം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നതായി ഉകിയ എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാഖാറുസ്സമാന്‍ ചൗധരി പറഞ്ഞു.

എന്‍.ജി.ഒയുമായി തൊഴിലിലേര്‍പ്പെട്ടതോടെ പരമ്പരാഗതമായി ഇവര്‍ ചെയ്തുവന്നിരുന്ന തൊഴില്‍ നഷ്ടപ്പെടുകയും തൊഴിലില്ലായ്്മ വര്‍ധിക്കുകയും ചെയ്തു.
കഴിഞ്ഞ മാര്‍ച്ചില്‍ 950.8 മില്യണ്‍ ഡോളറിന്റെ സാമ്പത്തികസഹായങ്ങളാണ് യു.എന്നും വിവിധ എന്‍.ജി.ഒകളും ഇവിടെ നടപ്പാക്കിയത്. 1.3 മില്യണ്‍ ജനങ്ങളാണ് ഉകിയയിലും തെക്‌നാഫ് മേഖലകളിലുമുള്ളത്.

എന്‍.ജി.ഒകള്‍ക്ക് വേണ്ടി ജോലിയെടുക്കാനായി പലരും അവരുടെ നിലവിലെ ജോലികള്‍ ഉപേക്ഷിച്ചു. എന്‍.ജി.ഒകളുടെ പ്രവര്‍ത്തന ഫലമായി പ്രദേശിക വ്യവസായം തഴച്ചു വളര്‍ന്നു. എന്‍.ജി.ഒകള്‍ ഇവിടെ കടകള്‍ ആരംഭിക്കുകയും റിക്ഷ സര്‍വീസ് നടത്തുകയും മറ്റു കച്ചവടങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതോടെ തദ്ദേശീയരുടെ കച്ചവടം നഷ്ടമാവുകയും പലരും ജോലി ഉപേക്ഷിക്കുകയും ചെയ്തു. നിരവധി കടകളാണ് ഇന്ന് ഇവിടെ കച്ചവടമില്ലാത്തതിന്റെ പേരിലും നടത്താന്‍ ആളെ കിട്ടാത്തതിനാലും അടച്ചുപൂട്ടിയത്.

റോഹിങ്ക്യകള്‍ക്ക് സാധനങ്ങള്‍ കുറഞ്ഞ വിലക്ക് ലഭിക്കാന്‍ തടങ്ങിയതും ഇവര്‍ക്കി തിരിച്ചടിയായി. എന്‍.ജി.ഒകള്‍ കൊണ്ട് ചില ഗുണങ്ങളും പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. തൊഴിലില്ലാതെ അലയുന്ന നിരവധി ചെറുപ്പക്കാര്‍ക്ക് ഇവരുടെ കീഴില്‍ ജോലി ലഭിച്ചു എന്നതാണത്.

Related Articles