Current Date

Search
Close this search box.
Search
Close this search box.

കടം കെണിയാവാതിരിക്കാന്‍

Debt3333.jpg

‘കടം രാത്രിയില്‍ ഉറക്കം കളയും പകല്‍ അഭിമാനവും’ എന്ന ചൊല്ല് കേട്ടിട്ടില്ലേ, അത് ശരിയല്ലേ….? നമ്മുടെ നിത്യജീവിതത്തില്‍ കടം ഉണ്ടാകാത്തവര്‍ കുറവായിരിക്കുമല്ലോ…. വ്യത്യസ്ത വഴികളിലൂടെയാണ് നമ്മുടെ ജീവിതത്തിലേക്ക് കടം കടന്ന് വരുന്നത്. ക്രഡിറ്റ് കാഡുകള്‍, ഹയര്‍പര്‍ച്ചേസുകള്‍, കാര്‍ലോണ്‍സ്, പേര്‍സണല്‍ ലോണ്‍സ്, സ്റ്റുഡന്റ് ലോണ്‍, വ്യത്യസ്തപണയങ്ങള്‍ (mortgages) ഏതെല്ലാം മനോഹര പേരുകളിട്ട് നാമതിനെ വിളിച്ചാലും ഇതെല്ലാം കടം തന്നെയല്ലേ…. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ചിലപ്പോള്‍ നമ്മള്‍ കടക്കാരനായി മാറിയേക്കാം. അതിനാല്‍ ഏത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുമ്പോളും താഴെ പറയുന്ന ചില കാര്യങ്ങള്‍ സൂക്ഷിക്കാന്‍ ശ്രമിക്കണം. ഇസ്‌ലാം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യാന്‍ ആവശ്യപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനമാണ് കടം.

1. കടം വാങ്ങുന്നതിന് മുമ്പ് ആലോചിക്കുക : എത്ര അത്യാവശ്യ കാര്യത്തിന് കടം വാങ്ങുകയാണെങ്കിലും കടമില്ലാതെ നമ്മുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ കഴിയുമോ എന്നാണ് ആദ്യം ആലോചിക്കേണ്ടത്. പലിശ വാങ്ങുന്നതും കൊടുക്കുന്നതും വലിയ പാതകമായിട്ടാണ് ഇസ്‌ലാം കണക്കാക്കുന്നത്, പലിശ വര്‍ജിക്കുന്നില്ലെങ്കില്‍ അത് അല്ലാഹുവോടുള്ള യുദ്ധത്തിന് സമാനമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്. ‘അല്ലയോ സത്യവിശ്വാസികളേ, അല്ലാഹുവിനെ ഭയപ്പെടുവിന്‍, പലിശയിനത്തില്‍ ജനങ്ങളില്‍നിന്നു കിട്ടാന്‍ ബാക്കിയുള്ളതൊക്കെയും ഉപേക്ഷിക്കുവിന്‍നിങ്ങള്‍ യഥാര്‍ഥ വിശ്വാസികള്‍ തന്നെയാണെങ്കില്‍. അപ്രകാരം ചെയ്യുന്നില്ലെങ്കിലോ, എങ്കില്‍, അല്ലാഹുവിങ്കല്‍നിന്നും അവന്റെ ദൂതനില്‍നിന്നും നിങ്ങള്‍ക്കെതിരില്‍ യുദ്ധപ്രഖ്യാപനമുണ്ടെന്നറിഞ്ഞുകൊള്‍വിന്‍.’ (അല്‍-ബഖറ : 278-279) പലിശാധിഷ്ഠിത സമ്പദ് വ്യവസ്ഥക്ക് കീഴില്‍ ജീവിക്കുന്ന വ്യക്തിക്ക് പലിശക്കടം വാങ്ങാനുള്ള അനുവാദം ആധുനിക പണ്ഡിതര്‍ അനുവദിക്കുന്നുണ്ടെന്നത് ശരിയായിരിക്കാം പക്ഷെ അതിന്റെ ന്യായം നിര്‍ബന്ധിതാവസ്ഥയാണ്. കുടിക്കാന്‍ മദ്യമല്ലാതെ മറ്റൊന്നു മവശേഷിക്കാത്ത സന്ദര്‍ഭത്തില്‍ ഒരാള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ മാത്രം മദ്യം കഴിക്കാം എന്നത് പോലെയാണ് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പലിശാധിഷ്ഠിത സംവിധാനത്തെ ഉപയോഗപ്പെടുത്തുക എന്നത്. പലിശയല്ലാത്ത സംവിധാനങ്ങളിലൂടെ യുള്ള വായ്പകള്‍ സ്വീകരിക്കാന്‍ വിശ്വാസികള്‍ പ്രത്യേകം സൂക്ഷിക്കണം. ഓര്‍ക്കുക. കടക്കാരനായ വ്യക്തിയുടെ ജനാസ നമസ്‌കാരിക്കാന്‍ പോലും പ്രവാചകന്‍(സ) വിസമ്മതിക്കുകയുണ്ടായി.

2. എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റുണ്ടായിരിക്കുക : ഇടപാടുകള്‍ സൂക്ഷമവും കൃത്യവുമായിരിക്കാന്‍ ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്നു. സൂക്ഷമതയും കൃത്യതയും പാലിക്കാതെ വിഡ്ഢികളാതിരിക്കാന്‍ നാം സൂക്ഷിക്കണം. ഇക്കാലത്ത് നമ്മള്‍ ഇടപഴകുന്ന എല്ലാ മേഖലകളിലും പരസ്യങ്ങള്‍ നമ്മെ വഴിതെറ്റിക്കാന്‍ ഇടയുണ്ട്. നമ്മുടെ ആവശ്യങ്ങളും അത്യാവശ്യങ്ങളും നമ്മളാണ് തീരുമാനിക്കേണ്ടത്. അതിന് നമുക്ക് കഴിയുന്നില്ലെങ്കില്‍ നമ്മള്‍ വിഢികളാകും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ…. നിങ്ങളുടെ നിലനില്‍പിന്നാധാരമാക്കിവെച്ചിട്ടുള്ള സമ്പത്ത് മൂഢന്‍മാരെ ഏല്‍പിക്കാതിരിക്കുക.’ (അന്നിസാഅ് : 5) ബജറ്റില്‍ നമ്മുടെ ആവശ്യങ്ങള്‍ പരിഗണിക്കുമ്പോള്‍ നമുക്കു കിട്ടുന്ന വരുമാനത്തിന്റെ ആനുപാതികമായി ചെലവുകള്‍ ക്രമീകരിക്കേണ്ടത്. വരവിനപ്പുറത്ത് വരുന്ന ആവശ്യങ്ങള്‍ക്കായി കടമെടുക്കേണ്ടി വരുമ്പോള്‍ അത് തനിക്ക് താങ്ങാവുന്നതാണോ എന്ന് കൂടി പരിഗണിക്കണം. തനിക്ക് ആവശ്യമുള്ളത്ര പണം മാത്രമേ കടമായി സ്വീകരിക്കാവൂ. എല്ലാ സാമ്പത്തിക പ്രക്രിയകളും വ്യക്തിപരമായി മാസത്തിലോ ആഴ്ചയിലോ ഓഡിറ്റിങ്ങിന് വിധേയമാക്കാണം. ഉമര്‍(റ) പറയുന്നത് നോക്കൂ… നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണ നടത്തുക, കര്‍മങ്ങള്‍ തൂക്കിനോക്കുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം തൂക്കി നോക്കുക. ഉമര്‍(റ) ഈ വചനം നമ്മുട സാമ്പത്തിക ഇടപാടുകള്‍ക്കും ബാധകമാണെന്ന് ഓര്‍ക്കുക

3. സ്വയം സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക : തന്റെ വരവനുസരിച്ച് ചെലവുകളും പദ്ധതികളും ആവിഷ്‌കരിക്കുമ്പോള്‍ നിലവിലെ വരുമാന സ്ഥിതിയനുസരിച്ച് നടത്താന്‍ കഴിയാത്തതും അനിസ്‌ലാമികവുമായ സാമ്പത്തിക പ്രക്രിയകളെക്കുറിച്ച് കുടുംബാംഗങ്ങളെ അറിയിക്കുകയും അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ അവരെ ഉപദേശിക്കുകയും വേണം. അങ്ങനെയുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുകയും അത് പാലിക്കുകയും വേണം.

4. കടം തിരിച്ചടക്കുന്നതിനായി പ്രത്യേക സാമ്പത്തിക പാക്കേജുകള്‍ ഉണ്ടാക്കണം : അനിവാര്യമായ ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന കടം വാങ്ങിയാല്‍ അത് വീട്ടുന്നതിനായി വരുമാനത്തില്‍ നിന്ന് നിശ്ചിത സംഖ്യ മാറ്റിവെക്കുകയും സാധ്യമെങ്കില്‍ ഹലാലായ അധിക വരുമാനത്തിന് ശ്രമിക്കുകയും വേണം. ഔദ്യോഗിക ജോലികളെ ബാധിക്കാത്ത രീതിയില്‍ അധിക വരുമാനത്തിനായി ഒഴിവ് സമയങ്ങള്‍ ഉപയോഗിക്കേണ്ടതാണ്. സമയത്തിനും ആരോഗ്യത്തിനും ഇസ്‌ലാം വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പ്രവാചകന്‍(സ) പറഞ്ഞുവല്ലോ മനുഷ്യര്‍ അശ്രദ്ധരാകുന്ന രണ്ട് അനുഗ്രഹങ്ങളാണ് ആരോഗ്യവും ഒഴിവ് സമയവും. (ബുഖാരി)

5. പ്രാര്‍ത്ഥിക്കുക : വിശ്വാസിയുടെ ആയുധമാണ് പ്രാര്‍ത്ഥന, ഇഹലോകത്തും പരലോകത്തും ക്ഷേമത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നാണ് ഇസ്‌ലാം അതിന്റെ അനുയായികളെ പഠിപ്പിക്കുന്നത്. നാഥാ എന്നെ കടം അതിജയിക്കുന്നതില്‍ നിന്ന് എന്നെ രക്ഷിക്കണേ എന്ന് പ്രവാചകന്‍(സ) എപ്പോഴും പ്രാര്‍ത്ഥിച്ചിരുന്നതായി ഹദീസുകളില്‍ കാണാം.

Related Articles