Current Date

Search
Close this search box.
Search
Close this search box.

സുഹൃത്തെ, നിന്റെ മതിലിന് എന്തിനാണിത്ര പൊക്കം..?

ഭാഷക്ക് വാക്കുകള്‍ വേണ്ടെന്ന് പറഞ്ഞത് സച്ചിദാനന്ദനാണ്…

ഇതളെല്ലാം കൊഴിഞ്ഞ ഒരു പനിനീര്‍ മൊട്ട് ..
മുറ്റത്ത് ചിതറിക്കിടക്കുന്ന ചോരപുരണ്ട പക്ഷിത്തൂവലുകള്‍ ..
ഇണപ്പൂച്ചയുടെ നിലവിളി..
ഈറ്റപ്പുലിയുടെ അലര്‍ച്ച…
പൂവിന്റെയോ മുളകിന്റെയോ അയഡിന്റെയോ ചിതയുടെയോ
മണവുമായെത്തുന്ന ഒരു കാറ്റ്..
വറ്റിപ്പോയ അരുവി………
വിതയ്ക്കാത്ത നിലം…

എല്ലാം ഭാഷയില്ലാതെ തന്നെ നമ്മോട് സംസാരിക്കും…
ശൂന്യത തന്നെയാണ് ശുദ്ധമായ ഭാഷയെന്നും കൂട്ടിച്ചേര്‍ക്കുന്നു
സച്ചിദാനന്ദന്‍ …..

നടുറോഡില്‍ മലര്‍ന്നു കിടക്കുന്ന നാലു മൃതദേഹങ്ങളും ഇപ്പോള്‍ നമ്മോട് വല്ലാതെ സംസാരിക്കുന്നുണ്ട്….

കരിനിയമങ്ങളുടെ കാലത്ത്….
പേടിയുടെയും ഭയത്തിന്റെയും നിസ്സംഗതയുടെയും കാലത്ത്
മൃതദേഹങ്ങള്‍ തന്നെ വേണ്ടി വരും അവര്‍ക്കായി സംസാരിക്കാന്‍ ….

എത്ര നിസ്സാരമായാണ് സര്‍വ്വരും കാര്യങ്ങളെ വായിക്കുന്നത്…
ഇശ്‌റത്ത് ജഹാന്‍ കേസിനെ പറ്റിയുള്ള ഫേസ്ബുക്ക് ചര്‍ച്ചകളില്‍ പലര്‍ക്കും പ്രമാണം പോലീസൂം മീഡിയകളും ചുട്ടെടുത്ത കാര്യങ്ങള്‍ തന്നെ എന്ന് വരുന്നത് എന്തുമാത്രം കഷ്ടമല്ല….
2005 നും 20110 നും ഇടക്ക് നിരപരാധിയെന്നും പറഞ്ഞ് കോടതി വിട്ടയച്ചത് 47,545 പേരെയെന്നാണ് കണക്ക്…
ഭീകരവാദിയെന്നും പറഞ്ഞ് പിടിക്കപ്പെട്ട ഇക്കൂട്ടരുടെ ഭാവിയെ പറ്റി ആര്‍ക്ക് വേവലാതി….

കോട്ടുവാ എന്നത് ഒരു പ്രകൃതി നിയമം മാത്രമല്ല…ഒരു പ്രതികരണരീതിയുമാണെന്നും സച്ചിദാനന്ദന്‍ പറയുന്നുണ്ട്…

പള്ളി തകര്‍ക്കുമ്പോള്‍ നാം കോട്ടുവായിടുന്നു..
ബുദ്ധവിഗ്രഹം പിളര്‍ക്കപ്പെടുമ്പോഴുള്ള കോട്ടുവാ കൊണ്ട് അതിന് നാം
പകരം വീട്ടുന്നു….

യു എ പിഎ എന്ന കാട്ടുനിയമം ശരിക്കും ടാഡയെക്കാളും പോട്ടയെക്കാളും ഭീകരമാണ്..
പോലീസ് എഴുതി തയ്യാറാക്കുന്ന കേസ്ഡയറി പരിശോധിച്ച് പ്രഥമദൃഷ്ട്യാ പ്രതി സംഭവം നടത്തിയെന്ന് കോടതിക്ക് തോന്നിയാല്‍ മതി അറസ്റ്റ് ചെയ്യപ്പെട്ട വ്യക്തിക്ക് ജാമ്യം നല്‍കേണ്ടതില്ല…
കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ 90 ദിവസത്തിനകം ജാമ്യം നല്‍കണമെന്ന വ്യവസ്ഥ
 ഈ നിയമത്തിലില്ല….

ഇശ്‌റത്ത് ജഹാനെ പോലെ…. പ്രണേഷിനെ പോലെ….
 ഇനിയും എത്ര പേര് കാണും പോലീസിന്റെ ഏറ്റ്മുട്ടലില്‍ കൊല്ലപ്പെടാന്‍ …

***********************************************************************************
ശരിയാണ് ..
നമ്മെ പര്‌സപരം ബന്ധിപ്പിക്കാനും ഒന്ന് ചേരാനും
ആശയങ്ങള്‍ പങ്കുവെക്കാനും എല്ലാം സഹായിക്കുന്നു
ഇന്റര്‍നെറ്റും സാങ്കേതിക വിദ്യയും….
എത്ര ദൂരങ്ങളിലാണെങ്കിലും ആര്‍ക്കെങ്കിലും അകല്‍ച്ച ഫീല്‍ ചെയ്യുന്നില്ല..

ക്ലാസ് കഴിഞ്ഞാലും നമ്മള്‍ പിരിയുന്നില്ല..
എവിടെയായാലും നമ്മള്‍ വേണ്ടപ്പെട്ടവരോട് മിണ്ടിപ്പറഞ്ഞിരിക്കുന്നു..
ഏത് നേരവും പച്ച കത്തി കിടപ്പുണ്ട് സുഹൃത്തുക്കള്‍..
കോളേജ് കാലം കഴിഞ്ഞിട്ടും ക്ലാസ് മേറ്റ്‌സുകളെല്ലാം നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട്….
ഈ ഇകാലത്ത് വിടപറച്ചിലും സെന്റോഫും എല്ലാം അധികപ്പറ്റാണ്….
അല്ലെങ്കിലും ആര് അരോടും യാത്ര പറഞ്ഞ് പിരിയുന്നില്ലെന്നതല്ലേ സത്യം….

അങ്ങനെ ഒത്തിരി നന്‍മകളുള്ള ഒരു ലോകത്തെ എത്രമാത്രം വികൃതമാക്കാം എന്നതിന്റേയും മാതൃകകള്‍ നമ്മള്‍ കണ്ട് കൊണ്ടിരിക്കുന്നു..
പരസ്പരം പാരപണിതും മോശം പറഞ്ഞും..
നാം നമ്മെയും നമ്മുടെ ഗ്രൂപ്പുകളെയും ന്യയീകരിച്ച് നേരം പോക്കി കൊണ്ടിരിക്കുന്നു..

കവി പറഞ്ഞപോലെ നമ്മളെല്ലാം പിറന്ന് വീഴുമ്പോള്‍ കരയുന്നത്.. നലവിളിക്കുന്നത് ഒരേ ഭാഷയിലായിരുന്നിട്ടും പിന്നെ പിന്നെ വളരുന്തോറും
ഓരോരുത്തര്‍ക്കും ഓരോ ഭാഷയല്ലാതെ എല്ലാവര്‍ക്കും സ്വന്തമായൊരു ഭാഷ ഇല്ലാതാവാകുയാണല്ലോ…..

ഈ വിഷയകമായി ഹാരിസ് എടവന(Haris Edavana)  ഫേസ്ബുക്കില്‍ പോസ്റ്റിയ സ്റ്റാറ്റസ് ആണ് താഴെ….

‘ഒരുപാടു സൌഹൃദങ്ങള്‍തന്നിട്ടുണ്ട്.ഒരോ മിനുട്ടിലും ലോകം കണ്‍ ുമ്പിലൂടെ അപ്‌ഡേറ്റ് ചെയ്യപ്പെട്ടിണ്ട്.ആളുകള്‍ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പരസ്പരം പോരടിക്കുന്ന കാഴ്ച്ചയും നിത്യവും കാണാന്‍ കഴിയാറുണ്ട്.ഒരു പാടു പേരിലേക്ക് നാമെഴുതുന്നത് എത്തിച്ചേരുന്നു എന്നത് സന്തോഷകരമാണു.ഒരു വിശക്കുന്ന വയറിനായി ഒരുതുട്ടു നാണയം ഇട്ടു കൊടുക്കാത്ത പലരും സോമാലിയയിലെ പട്ടിണിപ്പാവങ്ങളുടെ ചിത്രം ഷെയര്‍ ചെയ്തും പോസ്റ്റിയും ലൈക്ക് വാങ്ങിച്ചു സായൂജ്യമടയുന്നു.സാമൂഹികപ്രതിബദ്ധതയെന്നത് പോസ്റ്റുകളിലെ ആത്മരോഷത്തില്‍ ഒതുങ്ങിപ്പോവുന്നുണ്ടോയെന്നു സംശയം.എന്തിരുന്നാലം നമ്മുടെ ദൈനംദിന ജീവിത്തത്തിലെ സര്‍ഗാത്മകമോ ക്രിയാത്മകമോ ആയ അപൂര്‍വ്വ സമയങ്ങളെയാണു ഫേസ്ബുക്ക് തട്ടിപ്പറിച്ചെടുക്കുന്നത്.നമ്മള്‍ വായനയെ മറക്കുന്നുണ്ട്…അയല്‍പക്കങ്ങളെ…സൌഹ്രുദങ്ങളെ ,സാമൂഹ്യ ജീവിതത്തെ…തീര്‍ച്ചയായും നിയന്ത്രിച്ചില്ലെങ്കില്‍ ഞെരുങ്ങി അസ്വസ്ഥതപ്പെടുന്ന ഒരു ജീവിതത്തിന്റെ അനുഭവയാഥാര്‍ത്ഥ്യമായി നമ്മളും മാറും….

മതിലുകൊണ്ട് വീടു മറഞ്ഞു പോയി
അയല്‍ക്കാരാ
വീട് ഫെയ്‌സ്ബുക്കിലുണ്ട്
ഞാനും എന്റെ ചിരിയുമുണ്ട്’

Related Articles