Current Date

Search
Close this search box.
Search
Close this search box.

സമീറ അലി നെജാദ് ; കരുണയുടെ നിറകുടമായ മാതാവ്

2007-ല്‍ തെരുവ് സംഘട്ടത്തിനിടെ അബ്ദുല്ല ഹുസൈന്‍ സാദിഹ് എന്ന തന്റെ  പ്രിയ പുത്രന്‍ മരണ മടഞ്ഞതിന്റെ തീരാ ദുഖവും പേറി ജീവിക്കുന്ന ആ മാതാവിന് നാലു വര്ഷം മുമ്പ്  നടന്ന  ഒരു  ബൈക്ക്  അപകടത്തില്‍  തന്റെ ഇളയ മകനെയും  നഷ്ട്ടമായി. ുത്ര ദുഖത്തിന്റെ  ഘനീഭവിച്ച  ദിന രാത്രങ്ങള്‍  തള്ളി നീക്കവേയാണ്  ഏഴു വര്‍ഷം  മുമ്പ്  കൊല്ലപെട്ട  മകന്റെ  കേസ്സിലെ പ്രതിക്ക്   കോടതി  വധ ശിക്ഷ  വിധിച്ചത്.

തന്റെ 19 കാരനായ  മകനെ കുത്തി കൊലപെടുത്തിയ കേസ്സിലെ പ്രതിക്ക് കോടതി വിധിച്ച വധ ശിക്ഷ നേരില്‍ കാണാന്‍ എത്തിയതായിരുന്നു അവര്‍. വധശിക്ഷ നടപ്പാക്കുന്ന ഉദ്ധ്യോഗസ്ഥര്‍ കണ്ണ് കെട്ടി, പ്രതിയുടെ കഴുത്തില്‍ തൂക്കു കയര്‍ കുരുക്കവേ, അത് വരെ കഴ്ചക്കാരിയായി നോക്കി നിന്ന ആ മാതൃ ഹൃദയം ഒരു നിമിഷം പിടഞ്ഞു. കണ്ടു നിന്നവരെ മുഴുവന്‍ സ്തഭ്തരാക്കിയ ആ മാതാവ് പ്രതിയുടെ നേരെ ഓടിയടുത്തു. ……പ്രതിയുടെ മുഖത്ത് അടിച്ച ശേഷം കഴുത്തില്‍ കുരുക്കിയ തൂക്കു കയര്‍ അവര്‍ തന്നെ അഴിച്ചു മാറ്റി പ്രതിക്ക് മാപ്പ് കൊടുത്തു വിതുമ്പുന്ന ഹൃദയുവുമായി തിരിഞ്ഞു നടന്നു, കണ്ണുനീര്‍ വറ്റിയ കണ്ണില്‍ കരുണയുടെ വിളക്കും കത്തിച്ച് തന്റെ മുന്നിലെത്തിയ ആ മാതാവിനെ ജനം അത്ഭുതത്തോടെ വീക്ഷിക്കുമ്പോള്‍ അവര്‍ക്ക് നന്ദിയറിക്കാന്‍ പോലും സാധിക്കാതെ സ്തംഭിച്ച് നില്‍ക്കുകയായിരുന്നു  കൊലക്കയറില്‍ നിനും രക്ഷപെട്ട  യുവാവ്.

രണ്ടു മക്കളെയും നഷ്ടമായതിന്റെ വേദന ശരിക്കും അനുഭവിച്ചറിഞ്ഞ ആ മാതാവ്  ഒരു പക്ഷെ തന്റെ മകന്റെ കൊലയാളിയുടെ ഉമ്മയെപ്പറ്റി ചിന്തിച്ചു കാണും… ഒരാള്‍ക്ക് രണ്ടു തവണ ജന്‍മം നല്‍കിയ മാതാവ്…. ആദ്യം ശാരീരിക വേദന അനുഭവിച്ചു കൊണ്ടും രണ്ടാമത് മാനസിക വേദന അനുഭവിച്ചു കൊണ്ടും. വലം കൈ അറുത്തിട്ടും ഇടം കൈകൊണ്ട് അറുത്തവനെ മാറോട് ചേര്‍ക്കുന്ന അത്ഭുത പ്രതിഭാസം ഇവിടെയാണ് മാതാവ്  എന്ന വാക്കിന്‍ന്റെ  പൂര്‍ണ്ണത..!

മനുഷ്യ മനസ്സില് പ്രപഞ്ച നാഥന് നിക്ഷേപിച്ചിരിക്കുന്ന കരുണക്കടലാണ് ആ മാപ്പിന്നാഥാരം. ഇത് നമ്മളുടെ മനസ്സിനെ എത്രമാത്രം അത്ഭുതപ്പെടുത്തുന്നു!!
ഈ അമ്മയുടെ കാരുണ്യം ദൈവം തന്റെ  സൃഷ്ടികളോട് കാണിക്കുന്ന  കാരുണ്യത്തിന്റെ നൂറില്‍ ഒരംശം മാത്രമാണ്. അപ്പോള്‍ സ്രഷ്ടാവിന്റെ കാരുണ്യം എത്ര അപാരമായിരിക്കും.

Related Articles