Current Date

Search
Close this search box.
Search
Close this search box.

മുഹമ്മദ് ഖുതുബ് : ധീര നിലപാടെടുത്ത മഹാപണ്ഡിതന്‍

നമ്മുടെ ആദര്‍ശങ്ങള്‍ എണ്ണച്ഛായാ ചിത്രങ്ങളാണെന്നും നാം ആത്മാര്‍പ്പണം നടത്തുമ്പോഴാണ് അവക്ക് ജീവന്‍ കൈവരുന്നതെന്നുമുള്ള സ്വന്തം കാഴ്ചപ്പാട് പ്രവൃത്തിപഥത്തില്‍ വരുത്തിയതിന്റെ പേരില്‍ തൂക്കുമരം കയറേണ്ടിവന്ന മഹാനായ സയ്യിദ് ഖുതുബിന്റെ അനുജനായിരുന്നു തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ മക്കയില്‍ മരിച്ച മുഹമ്മദ് ഖുതുബ്. സഹോദരനെയും സഹോദരിമാരെയും പോലെ കൊടും പീഡനങ്ങള്‍ക്ക് ഇരയായതിനാല്‍ ജീവിക്കുന്ന രക്തസാക്ഷി എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്.

1980കളില്‍ ഒരു റമദാന്‍ രാവില്‍ യൂത്ത് വെല്‍ഫെയര്‍ ഡിപാര്‍ട്ട്‌മെന്റിന്റെ അതിഥിയായി വലിയ പള്ളിയില്‍ പ്രസംഗിക്കാനാണ് ആദ്യം അദ്ദേഹം ഖത്തറില്‍ വന്നത്. ‘കിഴക്കും പടിഞ്ഞാറും തെക്കും വടക്കും പേരുകേട്ട മഹാ ചിന്തകനാണ് ഇന്നത്തെ അതിഥി’യെന്ന് യൂസുഫ് അല്‍ ഖറദാവി അദ്ദേഹത്തെ പരിചയപ്പെടുത്തി. ‘എന്റെ സ്വന്തം ഉത്തരവാദിത്വത്തിലാണ് പറയുന്നത്, യു.എന്‍ ഇന്നൊരു സയണിസ്റ്റ് സംഘടനയാണ് എന്ന് മുഹമ്മദ് ഖുതുബ് അന്ന് ധീരമായി പ്രഖ്യാപിച്ചു.

ആധുനിക യുഗത്തിന്റെ ഉള്‍ത്തുടിപ്പുകളും ഇസ്ലാമിക ആദര്‍ശങ്ങളുടെ ആത്മാവും ഒത്തിണങ്ങിയ ഖുതുബിന്റെ കൃതികള്‍ ആയിരക്കണക്കിനാളുകള്‍ക്ക് വെളിച്ചം പകര്‍ന്നു. ബിലാല്‍ ഫിലിപ് തന്റെ മനംമാറ്റത്തിന് കാരണമായി പറയാറുള്ള ‘തെറ്റിദ്ധരിപ്പിക്കപ്പെട്ട മതം’ അതിലൊന്ന് മാത്രം. 1998ല്‍ ഹിറാ നഗറില്‍ നടന്ന ജമാഅത്ത് സമ്മേളനത്തിന്റെ അനുഭവങ്ങള്‍ അദ്ദേഹം അത്ഭുതത്തോടും ആവേശത്തോടും കൂടിയാണ് അറബ് ലോകത്ത് പങ്കുവെച്ചിരുന്നത്. മലയാള മണ്ണിലെ ചലനങ്ങളെ താല്‍പര്യത്തോടെ വീക്ഷിക്കാറുമുണ്ടായിരുന്നു അദ്ദേഹം.

Related Articles