Current Date

Search
Close this search box.
Search
Close this search box.

ഓണ്‍ലൈനില്‍ വളരുന്ന ഇസ്‌ലാമോഫോബിയ

ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റവും ആകര്‍ഷകവും ജനപ്രിയവുമായ പ്രതികരണവേദിയാണ ഫേസ്ബുക്ക് കൂട്ടായ്മ. സങ്കല്‍പാതീതമായ വ്യാപനശേഷിയും സാധ്യതകളുമുള്ള ഈ ആഗോള സംവിധാനം ബഹുജനമുന്നേറ്റത്തിനെന്നപോലെതന്നെ ് മറ്റു വിവാദ വിഷയങ്ങള്‍ക്കും ദുഷ്പ്രവണതകള്‍ക്കും എത്രത്തോളം അരങ്ങാക്കിമാറ്റാമെന്നതിന്റെ ഉദാഹരണമാണ് ബംഗളൂരില്‍ നിന്നുള്ള ” ഇസ്‌ലാമിക് വോയിസ് ” മാസിക ഉദ്ധരിക്കുന്നത്. സമീപകാലത്ത് സാമൂഹിക-രാഷ്ട്രീയ തലത്തില്‍ ഫേസ്ബുക്ക് ചെലുത്തിയ സ്വാധീനം എത്രത്തോളമാണെന്ന് ഈജിപ്തിലും അറബ്‌ലോകത്താകെയും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍വഴി ലോകം മനസ്സിലാക്കിയതാണ്.

ആസ്‌ത്രേലിയയിലെ ഓണ്‍ലൈന്‍ വിദ്വേഷ പ്രതിരോധ സ്ഥാപനം കഴിഞ്ഞ അന്താരാഷ്ട്ര മനുഷ്യവകാശദിനമായ ഡിസംബര്‍ പത്തിന് പ്രസിദ്ധീകരിച്ച ”ഇന്റര്‍നെറ്റിലെ ഇസ്‌ലാമോഫോബിയ – മുസ്‌ലിംകള്‍ക്കെതിരായ ഓണ്‍ലൈന്‍ വിദ്വേഷത്തിന്റെ വളര്‍ച്ച ” എന്ന പഠനറിപ്പോര്‍ട്ടനുസരിച്ച് ഓണ്‍ലൈന്‍ ദുഷ്പ്രചരണത്തിനെതിരായി ആസ്‌ത്രേലിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരേ ഒരു സ്ഥാപനമായ ഇവര്‍ അമ്പത് ഇസ്‌ലാംവിരുദ്ദ ഫേസ്ബുക്ക് അക്കൗണ്ടുകളാണ് കണ്ടെത്തിയത്. പന്തുണക്കാര്‍ വര്‍ദ്ധിച്ചുവരുന്ന ഈ പേജ് ഇപ്പോള്‍ 1,13,000 പേരാണ് പങ്കിടുന്നത്. ഈ പഠനത്തില്‍ കണ്ടെത്തിയ അമ്പത് പ്രത്യേക അക്കൗണ്ടുകളില്‍ മുന്നൂറ്റി അമ്പതോളം ഇസ്‌ലാംവിരുദ്ധ ചിത്രങ്ങളും പ്രതീകങ്ങളുമുണ്ടായിരുന്നു. ഇവയില്‍ 190 ചിത്രീകരണങ്ങള്‍ തീവ്രതകൂടിയതും മറ്റുപേജുകളില്‍ അടിക്കുറിപ്പുകളോടെ ആവര്‍ത്തിക്കപ്പെട്ടവയുമായിരുന്നു.

മുസ്‌ലികള്‍ മുഴുവന്‍ സുരക്ഷാഭീഷണിയും പൊതുസമൂഹത്തിന് ആപത്തുമാണെന്നതായിരുന്നു ഇവയിലെ മുഖ്യ പ്രതിപാദ്യം. കുടിയേറ്റഭീഷണി, സാംസ്‌കാരികഭീഷണി, സാമ്പത്തികദ്രോഹം എന്നിവയെല്ലാം ഇവയില്‍ ആരോപിക്കപ്പെടുന്ന ആപത്തുകളില്‍ പെടുന്നു. ഈ ഫേസ്ബുക്ക് പേജുകളെ ഏറ്റവുമധികം പിന്തുണച്ച് അനുകരിക്കുന്നത് അമേരിക്കക്കാരും, ബ്രിട്ടീഷ്‌കാരും, അസ്‌ത്രേലിയക്കാരുമാണ്. ഇന്ന് ആധുനികസമൂഹത്തില്‍ ഇസ്‌ലാമിനെതിരായി പ്രചരിപ്പിക്കപ്പെടുന്ന വിദ്വേഷത്തിന്റെ തീവ്രതയും പ്രചാരവേഗതയും എത്രയുണ്ടെന്ന് ഈ പേജുകളില്‍നിന്ന് മനസ്സിലാക്കാം. ഇതിലെ പതിമൂന്ന് പേജുകള്‍ പ്രത്യേകം ആസ്‌ത്രേല്യന്‍ രീതിയുലുള്ളവയാണെന്ന് തെളിയുന്നു. ഇസ്‌ലാം വിരോധം എത്രവേഗത്തിലാണ് പ്രചരിക്കുന്നതെന്ന് ഈ റിപ്പോര്‍ട്ട് വിശദമായി പ്രതിപാദിക്കുന്നു. ” ആധുനിക സമൂഹത്തിന്ന് ഈ പ്രവണത ഉണ്ടാക്കുന്ന ഭീഷണിയുടേയും അപകടത്തിന്റേയും പ്രത്യാഘാതം മനസ്സിലാക്കാനും അതിനെ നേരിടാനുള്ള നയനിലപാടുകള്‍ കണ്ടെത്തി നടപ്പിലാക്കാനും ഈ റിപ്പോര്‍ട്ട് സഹായിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ഇത് ഒരു സമുദായത്തിനുനേരെ മാത്രമുള്ള അക്രമമല്ല മറിച്ച് മൊത്തം മുഷ്യസമൂഹത്തിനുനേരെയുള്ള ക്രൂരതയാണ്. ഈ പ്രശ്‌നം നേരിടാനായി നാം യോജിച്ച് കരുതലോടെ പ്രവര്‍ത്തിക്കേണ്ടിയിരുക്കുന്നു.” എന്നു പറഞ്ഞു കൊണ്ടാണ് റിപോര്‍ട്ട് അവസാനിപ്പിച്ചിരിക്കുന്നത്.

അവലംബം :  ഇസ്‌ലാമിക് വോയിസ് – ജനുവരി

Related Articles