Current Date

Search
Close this search box.
Search
Close this search box.

ഫലസ്തീൻ പോരാട്ടങ്ങളിലെ കഫിയ്യ

ഫലസ്തീനിയൻ കഫിയ്യ ഫലസ്തീനികൾ സാധാരണയായി കഴുത്തിലോ തലയിലോ ധരിക്കുന്ന കറുപ്പും വെളുപ്പും നിറഞ്ഞ മുടുപടമാണ്. 1936-1939-ലെ ഫലസ്തീനിലെ അറബ് കലാപം മുതൽ കഫിയ്യ ഫലസ്തീൻ ദേശീയതയുടെ പ്രതീകമായി മാറി. മിഡിൽ ഈസ്റ്റിനും വടക്കേ ആഫ്രിക്കക്കും പുറത്ത് ഇസ്രായേലുമായുള്ള പോരാട്ടത്തിൽ ഫലസ്തീനികളെ പിന്തുണയ്ക്കുന്ന പ്രവർത്തകർക്കിടയിൽ കഫിയ്യ ഫലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി ഇന്നും പ്രവർത്തിക്കുന്നു.

ഒട്ടോമൻ കാലഘട്ടത്തിൽ പരമ്പരാഗത ഫലസ്തീനിയൻ കർഷകർ ധരിച്ചിരുന്ന കഫിയ്യ നഗരങ്ങളിൽ ധരിച്ചിരുന്ന ഫെസ് തെപ്പിയിൽ നിന്ന് വളരെ വ്യത്യസ്തമായാണ് ഉപയോ​ഗിച്ചിരുന്നത്. 1930-കളിലെ അറബ് കലാപ കാലത്ത് ഫലസ്തീനിയൻ പുരുഷന്മാർ ധരിക്കുന്ന കറുപ്പും വെളുപ്പും നിറത്തിലുള്ള കഫിയ്യ 1938-ൽ വളരെ വ്യാപകമായി ഉപയോ​ഗിക്കപ്പെട്ടു. കലാപത്തിന്റെ നേതൃത്വം നൽകിയിരുന്നു നഗരത്തിലെ ജനങ്ങൾ അവരുടെ പരമ്പരാഗത ഫെസ് തൊപ്പികൾക്ക് പകരം കഫിയ്യ ഉപയോ​ഗിക്കാൻ ഉത്തരവിട്ടു. ജനങ്ങൾക്കിടയിൽ ഐക്യം സൃഷ്ടിക്കുന്നതിനായിരുന്നു ഈ നീക്കം.

1960-കളിലെ ഫലസ്തീൻ ചെറുത്തുനിൽപ്പ് പ്രസ്ഥാനത്തിന്റെ തുടക്കകാലത്ത് ഫലസ്തീൻ നേതാവ് യാസർ അറഫാത്ത് കഫിയ്യ സ്വീകരിച്ചതോടെ അതിന്റെ പ്രാധാന്യം വർദ്ധിച്ചു. കറുപ്പും വെളുപ്പുമുള്ള ഫിഷ്‌നെറ്റ് പാറ്റേണുള്ള കഫിയ്യ പിന്നീട് അറഫാത്തിന്റെ പ്രതീകമായി പലയിടങ്ങളിലും പ്രത്യക്ഷപ്പെട്ടു. വല്ലപ്പോഴും മാത്രമേ അദ്ദേഹം തന്റെ സൈനിക തൊപ്പി ധരിച്ചിട്ടൊള്ളൂ. അദ്ദേഹം തണുത്ത കാലാവസ്ഥയിൽ റഷ്യൻ ശൈലിയിലുള്ള ഉഷങ്ക തൊപ്പി ധരിച്ചിരുന്നു.

അറഫാത്ത് തന്റെ കഫിയ്യ പരമ്പരാഗത രീതിയിൽ ധരിച്ചിരുന്നത് ഒരു അഗൽ ഉപയോഗിച്ച് തലയിൽ ചുറ്റിയിട്ടായിരുന്നു. സൈനികരോട് യോജിച്ച് കഴുത്തിൽ സമാനമായ രൂപത്തിൽ തുണിയും അദ്ദേഹം ധരിച്ചിരുന്നു. ഫലസ്തീൻ എന്ന പ്രദേശത്തിന്റെ രൂപരേഖയോട് സാമ്യമുള്ള തരത്തിൽ ത്രികോണത്തിന്റെ പരുക്കൻ രൂപത്തിൽ തലപ്പാവ് വലം തോളിൽ മാത്രം വാരിയിടുന്നത് ആദ്യകാലങ്ങളിൽ അദ്ദേഹം തന്റെ സ്വകാര്യ മുദ്രയാക്കി. കഫിയ്യ ധരിക്കുന്ന ഈ രീതി ഒരു വ്യക്തിയെന്ന നിലയിലും രാഷ്ട്രീയ നേതാവെന്ന നിലയിലും അറഫാത്തിന്റെ പ്രതീകമായി മാറി. അന്ന് വരെ മറ്റു ഫലസ്തീൻ നേതാക്കൾ ഇത് അനുകരിച്ചിട്ടില്ലായിരുന്നു.

പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് പലസ്തീന്റെ സായുധ വിഭാഗത്തിലെ അംഗമായ ലൈല ഖാലിദാണ് കഫിയയുമായി ബന്ധപ്പെട്ട മറ്റൊരു ഫലസ്തീനുകാരി. TWA ഫ്ലൈറ്റ് 840 ഹൈജാക്കിംഗിനും ഡോസൺസ് ഫീൽഡ് ഹൈജാക്കിംഗിനും ശേഷം ഖാലിദിന്റെ നിരവധി ഫോട്ടോകൾ പാശ്ചാത്യ പത്രങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ഫോട്ടോകളിൽ പലപ്പോഴും ഖാലിദ് പ്രത്യക്ഷപ്പെട്ടത് ഒരു മുസ്ലീം സ്ത്രീയുടെ ഹിജാബിന്റെ ശൈലിയിൽ തലയിലും തോളിലും ചുറ്റിയ കഫിയ്യ ധരിച്ചായിരുന്നു. കഫിയ്യ അറബ് പുരുഷത്വവുമായി ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഈ ചിത്രത്തെ അസാധാരണമായിട്ടായിരുന്നു പലരും കണ്ടത്. ഫലസ്തീൻ സായുധ പോരാട്ടത്തിലെ പുരുഷന്മാരുമായുള്ള അവളുടെ തുല്യതയെ അതിലൂടെ അവർ സൂചിപ്പിച്ചത്.

കഫിയയിലെ തുന്നലിന്റെ നിറങ്ങളും ഫലസ്തീനികളുടെ രാഷ്ട്രീയ അനുഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നു. പരമ്പരാഗത കറുപ്പും വെളുപ്പും കഫിയകൾ ഫത്ഹുമായി ബന്ധമുള്ളതാണ്. പിന്നീട്, പി.എഫ്.എൽ.പി പോലുള്ള ഫലസ്തീനിയൻ മാർക്സിസ്റ്റുകൾ ചുവപ്പും വെള്ളയും നിറഞ്ഞ കഫിയ സ്വീകരിച്ചു. പാശ്ചാത്യ പ്രതിഷേധക്കാർ കഫിയയുടെ വ്യത്യസ്ത ശൈലികളും രൂപങ്ങളും ധരിക്കുമ്പോൾ തന്നെ ഏറ്റവും പ്രധാനപ്പെട്ടത് കറുപ്പും വെളുപ്പുമുള്ള കഫിയയാണ്. ഇത് സാധാരണയായി കഴുത്തിൽ ഒരു നെക്ക്‌ചീഫ് പോലെ ധരിക്കുന്നത് ധാരാളമായി കാണാവുന്നതാണ്. ചതുരാകൃതിയിലുള്ളതും ഫലസ്തീൻ പതാകയുടെ രൂപത്തിൽ നെയ്തതും കഫിയ്യയുടെ ജനപ്രിയ ശൈലികളിൽ ഉൾപ്പെടുന്നു. ഇൻതിഫാദ മുതൽ, ഈ ചതുരാകൃതിയിലുള്ള മുടുപടത്തിൽ ഫലസ്തീനിയൻ പതാകയും തുണിയുടെ അറ്റത്ത് അച്ചടിച്ച അഖ്സ സംയോജിപ്പിച്ച കഫിയ്യയും കണ്ടു തുടങ്ങിയിരുന്നു

2006-ൽ സ്‌പെയിനിന്റെ പ്രധാനമന്ത്രി ജോസ് ലൂയിസ് റോഡ്രിഗസ് സപാറ്റെറോ ഇസ്രയേലിനെ രൂക്ഷമായി വിമർശിച്ച് ഒരു പ്രസംഗം നടത്തി. തുടർന്ന് സദസ്സിൽ നിന്ന് ഒരു കഫിയ്യ വാങ്ങി ധരിക്കുകയും അത് ധരിച്ച് തന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. ടോപ്‌ഷോപ്പ്, എഎസ്ഒഎസ്, സെസിലി കോപ്പൻഹേഗൻ, ബൂഹൂ, ഇസ്രായേലി ബ്രാൻഡായ ഡോഡോ ബാർ ഓർ തുടങ്ങിയ ബ്രാൻഡുകൾ ഫാഷനിൽ കഫിയ്യ പ്രിന്റ് നിരവധി തവണ ഉപയോഗിച്ചിട്ടുണ്ട്. ഇത് സാംസ്കാരിക വിനിയോഗത്തെക്കുറിച്ചുള്ള നിരവധി വിവാദങ്ങൾക്കും സംവാദങ്ങൾക്കും അവസരമൊരുക്കി.

2007-ൽ അമേരിക്കൻ ബ്രാൻഡായ അർബൻ ഔട്ട്‌ഫിറ്റേഴ്‌സ് “ജൂസ്‌കൂൾ” എന്ന ജൂത ബ്ലോഗിലെ ഒരു ഉപയോക്താവ് ഈ ഇനത്തെ “anti-war woven scarf” എന്ന് ലേബൽ ചെയ്തതിന് കഫിയ്യ വിൽക്കുന്നത് നിർത്തി. ഈ നടപടി വ്യാപാരികൾ ഉൽപ്പന്നം പിൻവലിക്കുന്നതിലേക്ക് നയിച്ചു.

ബ്രിട്ടീഷ്-ഫലസ്തീനി ഹിപ്-ഹോപ്പ് റാപ്പർ ഷാദിയ മൻസൂർ കഫിയയുടെ സാംസ്കാരിക വിരുദ്ധ പരാമർശങ്ങളെ അപലപിച്ചിരുന്നു. ഫലസ്തീനിയൻ ഐക്യദാർഢ്യത്തിന്റെ പ്രതീകമായി കഫിയയെ കണ്ട അവരുടെ ആദ്യ സിംഗിൾ റാപ്പായിരുന്നു “അൽ-കഫിയ അറബ്” (കഫിയ്യ അറബിയാണ്). ഒരു പരമ്പരാഗത ഫലസ്തീനിയൻ തവ്ബ് ധരിച്ച് അവളുടെ ഗാനത്തിൽ അവർ പാടുന്നു:

“ഇങ്ങനെയാണ് ഞങ്ങളുടെ കഫിയ്യ
ഞാൻ കഫിയ്യ പോലെയാണ്
നിങ്ങൾ എന്നെ കുലുക്കിയാലും
നിങ്ങൾ എന്നെ എവിടെ ഉപേക്ഷിച്ചാലും
ഞാൻ എന്നിൽ ഉറച്ചുനിൽക്കും
ഞങ്ങൾ ഫലസ്തീനികളാണ്.”

ഒരിക്കൽ ന്യൂയോർക്കിലെ സ്റ്റേജിൽ അവർ പാടി: “നിങ്ങൾക്ക് എന്റെ ഫലാഫിലയും ഹമ്മാസും എടുക്കാം, പക്ഷേ എന്റെ കഫിയ്യ തൊടരുത്” എന്ന്.

ഇന്ന്, ഫലസ്തീൻ ഐഡന്റിറ്റിയുടെ ഭാ​ഗമായ കഫിയ്യ കൂടുതലും ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 2000-ങ്ങളിൽ കഫിയ്യയുടെ ജനപ്രീതി വർദ്ധിച്ചതോടെയാണ് ചൈനീസ് നിർമ്മാതാക്കൾ ഇതിന്റെ വിപണി ഏറ്റെടുത്തത്. അഞ്ച് പതിറ്റാണ്ടുകളായി, ഹെബ്രോണിലെ ഹിർബാവി ടെക്‌സ്‌റ്റൈൽ ഫാക്ടറിയിലെ 16 തറികളിൽ കഫിയകൾ നിർമ്മിക്കുന്ന ഒരേയൊരു ഫലസ്തീനിയൻ നിർമ്മാതാവായിരുന്നു യാസർ ഹിർബാവി. 1990-ൽ16 തറികളും പ്രവർത്തിച്ചിരുന്നു. അതിൽ പ്രതിദിനം 750 കഫിയകൾ ഉണ്ടാക്കി. 2010 ആയപ്പോഴേക്കും 2 തറികൾ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. ഇത് ആഴ്ചയിൽ 300 കഫിയകൾ മാത്രമായിരുന്നു പുറത്തിറക്കിയത്. ചൈനീസ് നിർമ്മാണത്തിൽ നിന്ന് വ്യത്യസ്തമായി ഹിർബാവി 100% കോട്ടൺ മാത്രമാണ് ഉപയോഗിക്കുന്നത്. “കഫിയ്യ ഫലസ്തീനിലെ ഒരു പാരമ്പര്യമാണ്, അത് ഫലസ്തീനിൽ നിർമ്മിക്കപ്പെടണം. ഞങ്ങൾ തന്നെ അത് നിർമ്മിക്കണം” എന്നാണ് ഹിർബാവിയുടെ മകൻ ഇസത്ത് ഫലസ്തീനിൽ പലസ്തീനിയൻ ചിഹ്നം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറയുന്നത്.

കൂടുതൽ വായനക്ക്‌ : https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles