ധീരരായ മക്കളുടെ ധീരയായ ഉമ്മ
”ഇതുപോലുള്ള ഏതെങ്കിലും ഒത്തുതീര്‍പ്പില്‍ നീ ഒപ്പുവെക്കുകയാണങ്കില്‍ ഈ കൈകള്‍ പ്രായം ചെന്ന് തളര്‍ന്നതാണെന്ന് നീ കരുതേണ്ടതില്ല. നീ അങ്ങനെ ചെയ്താല്‍ നിന്റെ കഴുത്ത് ഞെരിച്ചുകൊല്ലാനുള്ള ശക്തി ഇപ്പോഴും ഈ കൈകള്‍ക്കുണ്ട്.’
തീക്ഷ്ണമായ സ്വാതന്ത്രസമരം നടക്കുകയാണ്. ചിന്ദ്‌വാര ജയിലില്‍ ബ്രിട്ടീഷ് പട്ടാളത്താല്‍ തടവിലാക്കപ്പെട്ട ഒരു യുവാവുണ്ട്. ബ്രിട്ടീഷ് പട്ടാളത്തിനെതിരെ പോരാടുന്ന അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സഹോദരനെയും ഇടക്കിടെ പോലീസ് മര്‍ദ്ദിച്ച് പിടിച്ചുകൊണ്ടുപോകും. 27-ാം വയസ്സില്‍ വിധവയായ, അടങ്ങാത്ത സ്വാതന്ത്ര്യ ദാഹമുള്ള അവരുടെ മാതാവും അവരെ അനുഗമിക്കാറുണ്ടായിരുന്നു. ജയിലിലും ആ മകനോടൊപ്പം ഉമ്മ പോയി. ബ്രീട്ടീഷ് സര്‍ക്കാര്‍ പ്രതിനിധികള്‍ ആ യുവാവിന്റെ അടുത്തു വന്നു. ലോ കമഹായുദ്ധങ്ങള്‍ നടക്കുന്ന സമയമായണ് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ശത്രുക്കള്‍ക്ക് സഹായകമാകുന്ന യാതൊരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടുകയില്ലെന്ന കരാറില്‍ ഒപ്പുവെക്കാന്‍ യുവാവിനെ നിര്‍ബന്ധിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതു കേട്ട ആ വൃദ്ധ മാതാവ് മറയ്ക്കു പിന്നിലിരുന്നു ഗര്‍ജിക്കും വിധം വിളിച്ചു പറഞ്ഞ വാക്കുകളാണിത്.
അത് മറ്റാരുമായിരുന്നില്ല. മതസൗഹാര്‍ദത്തിന്റെ പ്രതീകമായി പരിചയപ്പെടുത്തിയ, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ധീരരായ രണ്ടു മക്കളെ- ശൗക്കത്തലി, മുഹമ്മദലി പെറ്റ് വളര്‍ത്തിയ ബീ അമ്മാന്‍ (അബാദി ബാനു ബീഗം) എന്ന മാതാവായിരുന്നു അത്. 1919 ഡിസംബറില്‍ മുസ്ലിം ലീഗിന്റെ സമ്മേളനത്തില്‍ അവര്‍ ചെയ്ത പ്രൗഢമായ പ്രസംഗം ആവേശകരമായ അനുഭവമാണ് ജാതിമതഭേദമന്യേയുള്ള സ്ത്രീപുരുഷന്മാരില്‍ ഉണ്ടാക്കിയത്. ‘പയാതെ അമല്‍ എന്ന പേരില്‍ ഈ പ്രസംഗം പിന്നീട് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ‘പാരമ്പര്യത്തിന്റെ വിലക്കുകള്‍ മറികടന്നു ഒരു വൃദ്ധ ചെയ്ത പ്രസംഗം എല്ലാ സമുദായക്കാരിലും അഗാധമായ സ്വാധീനം ചെലുത്താന്‍ പോന്നതായിരുന്നു തീര്‍ച്ചയായും അതവരെ പ്രവര്‍ത്തന സജ്ജമാക്കും എന്നായിരുന്നു ന്യൂ ഇന്ത്യ പത്രം ആ പ്രസംഗത്തെക്കുറിച്ച് അന്ന് അഭിപ്രായപ്പെട്ടത.് 1921 ഡിസംബര്‍ 31-ന് ആള്‍ ഇന്ത്യാ ലേഡീസ് കോണ്‍ഫറന്‍സിലെ അവരുടെ പ്രസംഗം വൈദേശികാധിപത്യത്തിനെതിരെയുള്ള പോരാട്ട ശബ്ദമായിരുന്നു. ‘വൈദേശികാധിപത്യത്തില്‍ നിന്ന് സ്വാതന്ത്ര്യം കിട്ടുന്നതുവരെ സുഖാഡംശങ്ങളെക്കുറിച്ച് നാം ചിന്തിക്കുകയില്ലെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം. ഓരോ സ്ത്രീയും പുരുഷനും ദൈവത്തിന്റെ പട്ടാളമായി കണ്ട് രംഗത്തിറങ്ങേണ്ട കാലമാണിത്. സഹോദരന്മാരേ, വെടിയുണ്ടകളെ പേടിക്കരുത്. ജയിലുകളെ പേടിക്കരുത്. മരണം അനിവാര്യമാണ്. വെടിയുണ്ടകളിലൂടെയാണത് സംഭവിക്കുന്നതെങ്കില്‍ നാം രക്ത സാക്ഷികളായിത്തീരും. അവര്‍ പറഞ്ഞു. ‘ബോലി അമ്മാന്‍ മുഹമ്മദ മലി കീ ജാന്‍ ബോട്ടാ ഖിലാഫത്ത് പര്‍ദോ (മുഹമ്മദലിയുടെ ഉമ്മ പറഞ്ഞു: ത്യജിക്കണം മോനേ ജീവന്‍ ഖിലാഫത്തിനായി) എന്ന പാട്ട് അക്കാലത്ത് പ്രചാരം സിദ്ധിച്ച ഒരു സമരഗാഥയായിരുന്നു. 1924-ല്‍ ബി അമ്മാന്‍ മരിച്ചപ്പോള്‍ മതജാതിഭേദമന്യേ എല്ലാവരും ദുഃഖമാചരിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
ദേശസ്‌നേഹം ഇവരില്‍ നിന്ന്പഠിക്കണം
”ആണുങ്ങളെപ്പോലെ ധൈര്യമായി ഇതു സഹിക്കുക. എന്നെയോ വീടിനെയോ കുറിച്ച് ഒരു നിമിഷവും ചിന്തിക്കരുത്. ഒരു തരത്തിലുള്ള ദൗര്‍ബല്യവും താങ്കളില്‍ നിന്നുണ്ടാവാന്‍ പാടില്ല. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ഇറങ്ങിപ്പുറപ്പെട്ട പ്രിയ ഭര്‍ത്താവ് ജയിലിലടക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിനു ധൈര്യം നല്‍കി സ്വാതന്ത്ര്യത്തിന്റെ തീക്ഷ്ണ സമരങ്ങളിലേക്ക് പുറപ്പെട്ട മുസ്ലീം സ്ത്രീയുടെ ആര്‍ജവവും ആത്മാഭിമാനവും ആവേശവും സ്ഫുരിക്കുന്ന വാക്കുകള്‍. ‘യുവതലമുറ ഈ ദേവിയുടെ കാല്‍ചുവട്ടിലിരുന്നു മാതൃഭൂമിക്കുവേണ്ടി അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ഥതയുടെയും മാനവമൈത്രിയുടെയും ത്യാഗങ്ങള്‍ പഠിക്കേണ്ടതുണ്ട്’ എന്ന് പണ്ഡിറ്റ് ബ്രിജ് നാരായണന്‍ വിശേഷിപ്പിച്ച സ്വാതന്ത്ര്യ സമരനായിക നിശാത്തുന്നിസാ ബീഗം ആയിരുന്നു ആ മഹതി.
പ്രസിദ്ധ കവിയും സ്വദേശി പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവും സ്വാതന്ത്ര്യസമര സേനാനിയുമായ ഹസ്രത്ത് മൊഹാനിയുടെ പത്‌നിയാണ് നിശാത്തുന്നിസാ ബീഗം. ഇന്ന് നാം റാലികളിലും ധാരണകളിലും വിളിക്കുന്ന ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന വിപ്ലവ മുദ്രാവാക്യം ആദ്യമാ യി ഉയര്‍ത്തിയ ധീര ദേശാഭിമാനിയായിരുന്നു ഹസ്രത്ത് മൊഹാനി. 1906-ല്‍ ഹസത്ത് മൊഹാനി അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് നിശാത്തുന്നിസാ ബീഗം അദ്ദേഹത്തിനു ധൈര്യം പകര്‍ന്ന കത്തെഴുതിയത്. ഇന്ത്യക്ക് പൂര്‍ണ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പ്രമേയം ആദ്യമായി അവതരിപ്പിച്ചത്് 1920-ലെ എ.ഐ. സി.സി സമ്മേളനത്തിലായിരുന്നു. ഹസ്രത്ത് മൊഹാനി പൂര്‍ണ സ്വരാജ് മുദ്രാവാക്യ മുഴക്കിയപ്പോള്‍ ധീരതയോടെ നിശാത്തുന്നിസാ ബീഗം പിന്തുണയുമായെത്തി. ഹസ്രത്ത് മൊഹാനിയോടൊപ്പം തീക്ഷ്ണമായ എല്ലാ സമരപോരാട്ടങ്ങളിലും സജീവമായിരുന്നു അവര്‍.
സാഹോദര്യത്തിന്റെ സ്ത്രീമാതൃക
സ്വാതന്ത്ര്യ ചരിത്രത്തില്‍ ധീദേശക്കൂറിന്റേതും സഹവര്‍ത്തിത്വത്തിന്റേതുമായ മുദ്രകള്‍ പേറി ഒട്ടനേകം മുസ്ലിം സ്ത്രീ നാമങ്ങള്‍ നില്‍പ്പുണ്ട്. ചരിത്ര നിര്‍മിതിക്കാര്‍ ബോധപൂര്‍വം വിസ്മൃതിയിലാക്കാന്‍ ശ്രമിച്ചവരിലൊരാളാണ് നാനാസാഹിബ് കീ ജയ്’ എന്നു വിളിച്ചു മരണത്തിനു കീഴടങ്ങിയ അസീസാന്‍ ബീഗം 1832-ല്‍ ഹുസൈന്‍ ഹമീദാ ബീഗം ദമ്പതികളുടെ മകളായി ജനിച്ച അസീസാന്‍ ബീഗം. ഇന്ന് നമ്മെ ഭരിക്കു ന്ന ഫാഷിസ്റ്റ് ഭരണകൂടം ചെയ്തതു പോലെ ഹൈന്ദവ മുസ്ലിം വിരോധം ആളിക്കത്തിച്ച് സാമ്രാജ്യത്വതാല്‍പര്യങ്ങക്കായി ശ്രമിച്ചപ്പോള്‍ ഹിന്ദുക്കളോടും മുസ്ലിംകളോടും സമരരംഗത്തേക്കിറങ്ങാന്‍ ആ ഹ്വാനം ചെയ്ത് വീടുവീടാന്തരം കയറിയിറങ്ങി സ്ത്രീകളെ സംഘടിപ്പിച്ചു ദേശീയ സ്വാതന്ത്ര്യത്തിന് സമരോര്‍ജം നല്‍കി. ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ പോരാടുന്നതിനിടയില്‍ പിടിക്കപ്പെട്ട് ബ്രിട്ടീഷ് പട്ടാള മേധാവിയായ സര്‍ ഹെന്റി ഹാവ്‌ലോക്കിന്റെ മുമ്പാകെ ഹാജരാക്കപ്പെട്ടപ്പോള്‍ സുന്ദരിയായ ആ ധീരവനിതയോട് മാപ്പെഴുതിക്കൊടുത്ത് രക്ഷപ്പെടാന്‍ ആവശ്യപ്പെട്ടെങ്കിലും കരുത്തിന്റെ പ്രതീകമായ ആ പെണ്‍പോരാളി അതിനു സന്നദ്ധയായില്ല. ബ്രിട്ടീഷ് പട്ടാളമേധായുടെ മുഖത്തുനോക്കി ബ്രിട്ടീഷുകാരെ നശിപ്പിച്ചേ ഞാനടങ്ങു അതിന് ഞാന്‍ പ്രതിജ്ഞാ ബദ്ധയാണ് എന്നാക്രോശിച്ച അവര്‍ ബ്രിട്ടീഷ് ഫയറിംഗ് സ്‌ക്വാഡിന്റെ വെടിയുണ്ടയേറ്റുവീണു.
ചെറുത്തുനില്‍പ്പിന്റെ പ്രതീകം
ബ്രിട്ടീഷുകാര്‍ ലഖ്‌നൗ കീഴടക്കിയപ്പോള്‍ ഹൈന്ദവ മുസ്ലിം സാ ഹോദര്യത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും പാതയിലൂടെ ഹൈന്ദവ മുസ്ലീം ജനസാമാന്യത്തെ സംഘടിപ്പിച്ച വീറുറ്റ പോരാളിയായിരുന്നു ബീഗം ഹസ്രത്ത് മഹല്‍, അവധ് രാജാവായിരുന്ന വാജിദ് അലി ഷായുടെ പത്‌നി. ഭര്‍ത്താവ് ബ്രിട്ടീഷുകാരുടെ തടവിലായിരുന്നപ്പോള്‍ പോരാളികളായ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരയോദ്ധാക്കള്‍ ഭരണസാരഥ്യമേറ്റെടുക്കാന്‍ അവരില്‍ സമ്മര്‍ദം ചെലുത്തിയെങ്കിലും അതിനുവഴങ്ങാതെ പുത്രന്‍ ബീര്‍ജീസ് വാറിനെ രാജാവായി നിയോഗിച്ചു. ബിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ഹസ്രത്ത് മഹല്‍ ആഹ്വാനം ചെയ്യുകയും നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തു. പതിനായിരത്തോളം പോടങ്ങുന്ന നാനാജാതി മതസ്ഥരെ സായുധരായ ബ്രിട്ടീഷുകാര്‍ക്കെതീരെ അണിനിരത്തിയ അവര്‍ ബ്രിട്ടീഷുകാര്‍ക്ക് പിടികൊടുക്കുകയുല്ലെന്ന തീരുമാനത്തോടെ രാജാധികാര കോട്ട വിട്ട് ഹിമാലയത്തി നിബിഡ വനങ്ങളില്‍ അലഞ്ഞു നടന്നു. പിന്നീട് നേപ്പാളിലേക്ക് പോയ അവര്‍ അവിടെ വെച്ചാണ് 1874-ല്‍ മരണപ്പെട്ടത്. 1857-ലെ നാം സ്വാതന്ത്ര്യ സമരത്തില്‍ ബ്രിട്ടീഷുകാര്‍ക്കു നേരിടേണ്ടിവന്ന ശക്തമായ ചെറുത്തുനില്‍പിന്റെ പ്രതീകമായിരുന്നു അവര്‍.
സ്വദേശി പ്രസഥാനത്തിന്റെ ശക്തയായ വക്താവ്
”നമ്മള്‍ കുടുംബത്തിലെ നാഥരല്ലേ, ആണെങ്കില്‍ നമ്മുടെ പുരുഷ ന്മാരെക്കൊണ്ട് നിസ്സഹകരണ പ്രമേയം കണിശതയോടെ പാലിപ്പി ക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ട്. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്വ താല്‍പര്യത്തിനെതിരെ നിസ്സഹകരണ പ്രസ്ഥാനത്തി ന്റെ ശബ്ദം കേള്‍പ്പിച്ചുകൊണ്ട് വീറുറ്റ പോരാട്ടം നടത്തിയ അഖ്തരി ബീഗത്തിന്റേതാണീ വാക്കുകള്‍. 1920-ല്‍ ദല്‍ഹിയില്‍ സംഘ ടിപ്പിക്കപ്പെട്ട മുസ്ലിം സ്ത്രീകളുടെ ഒരു സമ്മേളനത്തില്‍ വെച്ചാണ് അവര്‍ ഉജ്ജ്വല പ്രസംഗം നടത്തിയത്. പ്രശസ്ത സ്വാതന്ത്ര്യ സ മരസേനാനി ബാരിസ്റ്റര്‍ ആസിഫ് അലിയുടെ ഉമ്മയാണവര്‍. ആസി ഫലിയേക്കാള്‍ മുന്നേ ഗാന്ധിജിയുടെ ബ്രിട്ടീഷ് വിരുദ്ധ നിലപാടില്‍ ആകൃഷ്ടയായി സ്വദേശി പ്രസ്ഥാനത്തിന്റെ വക്താവായി ഖദര്‍ വസ്ത്രം ധരിച്ചുകൊണ്ട് ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളില്‍ സജീവ പങ്കു വഹിച്ചു.
ധീരനായ ഭര്‍ത്താവിന്റെ ധീര പത്‌നി
1921-ല്‍ ഗാന്ധിജി യംഗ് ഇന്ത്യയില്‍ ധീരവനിത’ എന്ന തല കെട്ടില്‍ ഒരു ലേഖനമെഴുതി. ദേശീയപ്രസ്ഥാനത്തിലൂടെ സര്‍വമത സാഹോദര്യത്തിനും നാടിന്റെ മോചനത്തിനും പ്രയത്‌നിച്ച മൗലാനാ മുഹമ്മദലിയുടെ ഭാര്യ അംജദി ബീഗത്തെ കുറിച്ചായിരുന്നു അത്. സ്വാതന്ത്ര്യസമരപോരാട്ടത്തിനായി ബീ അമ്മാനോടൊപ്പം സഞ്ചരിച്ച് രാജ്യത്തിന്റെ പല ഭാഗങ്ങളിലും അവര്‍ ചെയ്ത പ്രസംഗം സാഹോദര്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും നിദര്‍ശനമായിരുന്നു. ബോംബെ, ബിഹാര്‍, ആസ്സാം, പശ്ചിമബംഗാള്‍, മദ്രാസ് തുടങ്ങിയ പല സ്ഥലങ്ങളിലും അവര്‍ മഹാത്മാ ഗാന്ധിയോടൊപ്പം സഞ്ചരിക്കുകയും സ്ത്രീകളെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയും ചെയ്തു. മ ദ്രാസില്‍ വെച്ച് അവര്‍ ചെയ്ത പ്രസംഗത്തെക്കുറിച്ച് മഹാത്മാ ഗാന്ധി എഴുതി: ‘മധുരമായ ഹിന്ദുസ്ഥാനിയില്‍ വിക്കാതെ അവര്‍ പ്രസംഗിച്ചു. അവരുടെ അധരങ്ങളില്‍നിന്നു വാക്കുകള്‍ ഊര്‍ന്നുവീണിരിക്കുന്നതു കണ്ട ധീരനായ ഭര്‍ത്താവിന്റെ ധീര പത്‌നിി തന്നെ എന്ന് ഞാന്‍ സ്വയം പറഞ്ഞു. തങ്ങളുടെ സഹയാത്രിക എന്ന നിലയില്‍ എനിക്ക് അവളില്‍ അഭിമാനം തോന്നുന്നു.”
സകീന ലുഖ്മാനി
മദ്യം, മയക്കുമരുന്ന് പോലുള്ള സാമൂഹിക തിന്മകള്‍ക്കെതിരെ പോരാടി വിവിധ മതജാതി ചിന്താഗതിക്കാരായ സ്ത്രീപുരുഷന്മാരില്‍ മു ല്യബോധമുള്ള സാംസ്‌കാരികശീലങ്ങളിലൂടെ സമൂഹത്തില്‍ സഹവ ര്‍ത്തിത്വമുള്ള ജനതയെ ഉണ്ടാക്കിയെടുത്തുകൊണ്ട് സ്വാതന്ത്ര്യ സമരത്തിന് പങ്കാളിത്തം വഹിച്ച കരുത്തുറ്റ വനിതയായിരുന്നു സകീന ലുഖ്മാനി. ബോംബെയിലെ കോണ്‍ഗ്രസ്സിന്റെ ലോക്കല്‍ കമ്മറ്റി പ്രസിഡന്റായിരുന്നു. മദ്യഷാപ്പ് പിക്കറ്റിംഗു കളില്‍ നാനാജാതി മതസ്ഥരെ അവര്‍ ഊര്‍ജസ്വലമായി പങ്കെടുപ്പിച്ചു കൊണ്ട് സഹവര്‍ത്തിത്വത്തിന്റേതായ മേഖല വിശാലമാക്കിക്കൊണ്ടായിരുന്നു സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് അവര്‍ നേതൃപരമായ പങ്കു വഹിച്ചത്.
വര്‍ഗീയതക്കെതിരെയുള്ള ഉറച്ച ശബ്ദം
സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതസഹിഷ്ണുതയുടെയും മറ്റൊരു വനിതാ മാതൃകയാണ് ബീബി അമത്തുസ്സലാം. ഇന്നത്തെപോലെ തന്നെ ഹിന്ദുവിനെയും മുസല്‍മാനെയും തമ്മില ടിപ്പിച്ച് സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ വിശാലമാക്കാന്‍ വ്യാമോഹിച്ച ബ്രിട്ടീഷ് ഇന്ത്യയില്‍ വര്‍ഗീയത നാടിന്റെ ശാപമായി മാറിക്കൊണ്ടിരി ക്കുമ്പോള്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിദ്വേഷവും അക്രമവും നടമാടി. സാമ്രാജ്യത്വത്തിനെതിരെ ഒന്നിച്ചണിനിരക്കേ വരുടെ മനസ്സില്‍ പരസ്പരം സംശയത്തിന്റെ നിഴലുകള്‍ വീണു. വെള്ളക്കാരന്റെ കുല്‍സിതത്തിനു കീഴില്‍ വീഴാതെ സ്വാതന്ത്ര്യത്തിനായി ഒന്നിച്ചണി നിരക്കേണ്ടതിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തിക്കൊണ്ട് രാജ്യസ്‌നേഹികളും സ്വാതന്ത്യദാഹികളുമായവര്‍ രാജ്യത്തിന്റെ നാനാഭാഗത്തും ധീര ദേശാഭിമാനത്തിന്റെ കാഹളം മുഴക്കി മുന്നേറിക്കൊണ്ടിരുന്നു. 1940-ല്‍ സിന്ധില്‍ വര്‍ഗീയ കലാപം ഉണ്ടായപ്പോള്‍ അവിടെ സ മാധാനശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മഹാത്മാ ഗാന്ധി അയച്ചത്. അമത്തുസ്സലാമിനെയായിരുന്നു. അവിടെ ഹിന്ദു മുസ്ലിം സാഹോദര്യം പുനഃസ്ഥാപിക്കുന്നതിനായി അവര്‍ വിലപ്പെട്ട സംഭാവനകള്‍ അര്‍പ്പിച്ചു. കൂടാതെ നവഖാലിയിലെ ച രിത്രപ്രസിദ്ധമായ സമാധാന ദൗത്യത്തിലും ഗാന്ധിജിയോടൊപ്പം അവ രുണ്ടായിരുന്നു.
ദേശീയ പതാകയും ത്വയ്യിബ്ജി കുടുംബവും
നമ്മുടെ ദേശീയ പതാകയുടെ ശില്പി ആരാണ് എന്ന ചരിത്രം പരതിയാല്‍ അവിടെ ഒരു മുസ്ലിം സ്ത്രീ നാമം കണ്ടെത്താനാകും. തയ്യിബ്ജി കുടുംബത്തിലുുള്ള സുറയ്യ ത്വയ്യിബ്ജി എന്ന ധീരവനിതയായിരുന്നു അത്. 1921-ല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വെച്ചായിരുന്നു ദേശീയ പതാക എന്ന ആശയം ഗാന്ധിജി മുന്നോട്ടുവെച്ചത്. ഹിന്ദു, മുസ്ലിം, മറ്റു സംസ്‌കാരങ്ങള്‍ എന്നിവ പ്രതിനിധീകരിക്കുന്ന ചുവപ്പ്, പച്ച, വെള്ള എന്ന കളറിനോടൊപ്പം ചര്‍ക്കയും കൂടി വേണ മെന്നായിരുന്നു നിര്‍ദേശം. അപ്രകാരം ആന്ധ്ര കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പിങ്കാലി വെങ്കയ്യ അത് രൂപകല്‍പന ചെയ്തു. 1931-ല്‍ ഈ ത്രിവര്‍ ണ പതാകയില്‍ ചില മാറ്റങ്ങള്‍ വരുത്തി. മതങ്ങളെ പ്രതിനിധീകരിക്കുവ മാറ്റി ചുവപ്പിനെ കുങ്കുമവും ചര്‍ക്കക്ക് പകരം അശോക ചക്രവുമാക്കി. 1947 ജൂണ്‍ 23 കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലി ഒരു പ്രമേയം പാസാക്കി. അതില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ കൊടിയിലെ ചര്‍ക്കക്ക് പകരം സിംഹത്തിന്റെ ചിഹ്നത്തോടൊപ്പമുള്ള അശോക ചക്രം വേണമെന്നു നിര്‍ദേശിച്ചതിനാല്‍ ഇന്നു കാണുന്ന രൂപത്തിലുള്ള ദേശീയ പതാക രൂപകല്‍പന ചെയ്തത് ഹൈദരാബാദുകാരിയായ സുറയ്യ ത്വയ്യിബജി ആണ്.
പാര്‍ലമെന്റ് ആര്‍ക്കൈവ്‌സില്‍ ഫ്‌ളാഗ് കമ്മിറ്റിയില്‍ സുറയ്യാ ത്വയ്യിബ്ജിയുടെ പേര് രേഖപ്പെടുത്തിയതായി ചരിത കാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സുറയ്യ ത്വയ്യിബ്ജി കോണ്‍സ്റ്റിറ്റിയൂഷന്‍ അസംബ്ലിയിലെ വിവിധ കമ്മിറ്റികളില്‍ മെമ്പറായിരുന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്നുതന്നെ ഗാന്ധിജിയുമായി നല്ല ബന്ധം സ്ഥാപിക്കുകയും ആശ്രമത്തിലെ അന്തേവാസിയാവുകയും ചെയ്ത അബ്ദുല്‍ ഖാദര്‍ ബാവസീറിന്റെ മകള്‍ അമീനാ ഖുറൈശി പ്രശസ്ത സ്വാതന്ത്ര്യപോരാളി സൈഫുദ്ദീന്‍ കിച്ചുലുവിന്റെ പത്‌നി സആദത്ത് ബാനു. മൗലാനാ ഹബീബുറഹ്മാന്‍ ലുധിയാനയുടെ പത്‌നി ശിഫാഅത്തുന്നിസ ബീഗം, ലക്‌നൗവില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി 1937-ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മത്സരിച്ച മാജിദാ ബാനു ബീഗം ഹഹീബുല്ല, എഴുത്തുകാരി സ്വാലിഹാ ആബിദ, മീറത്തിലെ സുല്‍ത്താനാ ബീഗം, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളായ പ്രഫസര്‍ അബ്ദുറഹിമിന്റെ പുത്രിമാരായ സഹീദാ ബീഗം, സുല്‍ത്താനാ ബീഗം തുടങ്ങി കൈയിലുള്ള റൈഫിള്‍ കൊണ്ട് കുതിരപ്പുറത്തുനിന്ന് നിറയൊഴിച്ച് നിവധി ബ്രിട്ടീഷ് പട്ടാളക്കാരെ വെടിവെച്ചുവീഴ്ത്തിയവള്‍. പച്ച വസ്ത്രത്തിനു മുകളില്‍ ബുര്‍ഖ ധരിച്ച അമ്പത് വയസ്സു തോന്നിക്കുന്നവള്‍, അവളെ ബ്രിട്ടീഷ് പട്ടാളം പിടികൂടി ജയിലിലടച്ചു’. എന്നു മാത്രം പറഞ്ഞ ചരിത്രത്തില്‍ പേരില്ലാതെ വിശേപ്പിക്കപ്പെട്ടവള്‍ മുതല്‍ ഇങ്ങ് ഏറനാട്ടിലെ മാളുഹജ്ജുമ്മയെയും കതിയുമ്മയെയും ഓര്‍ത്തുകൊണ്ടല്ലാതെ സ്വാതന്ത്ര്യത്തിന്റെ മൂവര്‍ണക്കൊടി ഉയര്‍ത്താനാവില്ല.
കൂടുതൽ വായനക്ക് 👉🏻: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU