Current Date

Search
Close this search box.
Search
Close this search box.

ഇംഗ്ലണ്ടിലെ ഇസ്ലാമിക നാണയം

ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടിൽ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലന്റ് ദ്വീപിലെ ഉത്തര അയർലണ്ടും നിരവധി നാട്ടു രാജ്യങ്ങളായി വിഭജിക്കപ്പെട്ടതായിരുന്നു ആധുനിക യു.കെ. അന്നത്തെ ഏറ്റവും വലുതും പ്രമുഖവുമായ രാജ്യം ഇന്നത്തെ ലണ്ടൻ നഗരമടങ്ങുന്ന മെർസിയ രാജ്യമായിരുന്നു.

അക്കാലത്ത്, അബ്ബാസിയ ഭരണത്തിന്റെ സ്വാധീനം യൂറോപ്പിലും ഏഷ്യയിലും ആഫ്രിക്കയിലും ഒരുപോലെ ശക്തമായിരുന്നു . അബ്ബാസിയ നാണയങ്ങൾ ലോകമെമ്പാടുമുള്ള വ്യാപാരത്തിന്റെ ഏകകമായിരുന്നു. ആംഗ്ലോ-സാക്സൺ ഇംഗ്ലണ്ടിലെ പ്രവിശ്യയിലെ മെർസിയയിലെ രാജാവായിരുന്നു ഒഫ്ഫ (മരണം CE 29 ജൂലൈ 796). തിങ്‌ഫ്രിത്തിന്റെ മകനും ഇൗവയുടെ പിൻഗാമിയുമായ ഒഫെൽബാൽഡിന്റെ കൊലപാതകത്തെത്തുടർന്ന് ഒരു ആഭ്യന്തരയുദ്ധത്തിനുശേഷം സിംഹാസനസ്ഥനായി . മറ്റ് അവകാശവാദിയായ ബിയോൺറെഡിനെ ഓഫ്ഫ സായുധമായി പരാജയപ്പെടുത്തുകയായിരുന്നു. തുടർന്ന് ഓഫ്ഫാ സ്വന്തം രാജ്യത്തിന്റെ ശക്തി പ്രദർശിപ്പിക്കാനും മുസ്ലീം രാജ്യങ്ങളുമായുള്ള വ്യാപാരത്തെ സ്വാധീനിക്കാനുമായി , അബ്ബാസിഡ് നാണയങ്ങളുടെ മാതൃകയിൽ മെർസിയയിൽ തന്നെ വിവിധ മൂല്യങ്ങളുള്ള നാണയങ്ങൾ അച്ചടിക്കാൻ ഉത്തരവിട്ടു, പക്ഷേ അദ്ദേഹത്തിന്റെ കൈയ്യൊപ്പോടെ എന്ന് മാത്രം.

നിലവിൽ ലഭ്യമായതിൽ ഏറ്റവും നല്ല മാതൃക എന്ന നിലയിലാണ് പ്രസ്തുത നാണയങ്ങളുടെ മൂല്യവും മാതൃകയും അടിസ്ഥാനവും അബ്ബാസികളിൽ നിന്നും ഈച്ചക്കോപ്പി ചെയ്യാനാവശ്യപ്പെട്ടത്. ഇസ്ലാമികാദർശത്തിന്റെ പ്രഖ്യാപനമായ കലിമതു ത്തൗഹീദ് (ലാ ഇലാഹ ഇല്ലല്ലാഹ്) എന്ന് അറബിയിലെ അക്ഷരങ്ങളോട് സാദൃശ്യമുള്ള ലിപിയിൽ എഴുതപ്പെട്ടതും ഓഫ്ഫയുടെ നാണയങ്ങളിൽ നിന്നും സൂക്ഷ്മമായി വായിച്ചെടുക്കാം. അടിച്ചത് മെർസിയയിലായത് കൊണ്ട് യോഗ്യരായ അന്ദുലുസിയൻ അറബി കാലിഗ്രഫിയുടെ പൂർണ്ണത പക്ഷേ ആ നാണയങ്ങളിലെ അക്ഷരങ്ങളിൽ കാണുന്നില്ല എന്ന് മാത്രം.കൃത്യമായി പരിശോധിച്ചാൽ കലിമ എഴുതാനുള്ള ശ്രമം വ്യക്തമായി അവയിൽ നിഴലിച്ച് കാണാം. അറബി എഴുത്തു നിയമങ്ങളിലെ അനുപാതം പരിശോധിക്കുമ്പോൾ ചില അക്ഷരങ്ങളുടെ സ്ഥാനത്ത് മറ്റു ചില അക്ഷരങ്ങൾ പോലെയാണ് എഴുത്തുകൾ ഉള്ളത് എന്ന് മാത്രം. നാണയത്തിന്റെ മറുവശത്ത്, വ്യക്തമായ ലാറ്റിൻ അക്ഷരങ്ങളിൽ, ‘ഓഫ്ഫ റെക്സ്’ അഥവാ ‘കിംഗ് ഓഫ്ഫ ‘യുടെ കൈയ്യൊപ്പും കാണാം.

നാഗരികതകളെ ഉയർത്തുന്നതും താഴ്ത്തുന്നതും അല്ലാഹുവിന്റെ നടപടി ക്രമം (സുന്നതുല്ലാഹ്) ആണ് എന്ന് ബോധ്യപ്പെടുത്തുന്ന ഒരു ചെറിയ സംഭവം മാത്രമാണ് നാം സൂചിപ്പിച്ചത് . അല്ലാഹുവിന്റെ നാമങ്ങളിൽ പെട്ട രണ്ട് വിശേഷണങ്ങളാണ് മുഇസ്സും (പ്രതാപം നല്കുന്നവൻ) മുദില്ലും ( നിന്ദ്യത ഏകുന്നവൻ) എന്നത് . ഇസ്ലാമിക ലോകം വളരെ ശക്തവും ബഹുമാനിക്കപ്പെട്ടിരുന്നതുമായ കാലഘട്ടമുണ്ടായിരുന്ന കാലത്ത്
യൂറോപ്പിലെ രാജാക്കന്മാർക്ക് മുസ്ലീം പരികല്പനകളും വാസ്തുശില്പങ്ങളും രൂപങ്ങളും വേഷങ്ങളും ഭൂപടങ്ങളും നാണയങ്ങളുമെല്ലാം വളരെ ആദരണീയമായിരുന്നു. (  ഇദ്‌രീസിയുടെ മാപ്പ് ഓർക്കുക ).

മുസ്ലിം ഐക്യത്തിന്റെ അടയാളമായും അവരുടെ കാലഘട്ടത്തിലെ നേട്ടങ്ങളുടെ സൂചികയായും അത്തരം നാണയങ്ങളും സ്റ്റാമ്പുകളുമെല്ലാം മുസ്ലിം സമൂഹത്തിന് ഔന്നത്യമുണ്ടായിരുന്ന കാലമത്രയും ലോകം മുഴുവൻ പ്രചാരത്തിലുണ്ടായിരുന്നു. ഇന്ന് ഇസ്ലാം എന്ന് കേൾക്കുമ്പോൾ തന്നെ പാശ്ചാത്യന് ഛർദ്ദിക്കാൻ തോന്നുന്നതിന് കാരണം ഇന്ന് കിഴക്കും പടിഞ്ഞാറുമെല്ലാം ഇസ്ലാമിനെ പ്രതിനിധീകരിക്കുന്ന ആളുകളാണ് എന്നതിൽ സംശയമില്ല.

“ആധിപത്യത്തിൻറെ ഉടമസ്ഥനായ അല്ലാഹുവേ, നീ ഉദ്ദേശിക്കുന്നവർക്ക്‌ ആധിപത്യം നൽകുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന്‌ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർക്ക്‌ പ്രതാപം നൽകുന്നു. നീ ഉദ്ദേശിക്കുന്നവർക്ക്‌ നിന്ദ്യത വരുത്തുകയും ചെയ്യുന്നു.3:26”

“ആ ദിവസങ്ങളിലെ ജയാപജയങ്ങൾ ആളുകൾക്കിടയിൽ അല്ലാഹു മാറ്റിക്കൊണ്ടിരിക്കുന്നതാണ്‌ (3: 140 ) നാം കാണുന്നത്.

അവലംബം : യാസിർ ഖാദിയുടെ FB കുറിപ്പ്,
വിക്കിപ്പീഡിയ

Related Articles