Current Date

Search
Close this search box.
Search
Close this search box.

ഇദ്‌രീസിയുടെ ലോക പ്രസിദ്ധ മാപ്പ്

ലോക രാഷ്ട്രങ്ങൾ ലംബമായി സഞ്ചരിച്ചാൽ ഏറ്റവും കുറവ് സമയം കൊണ്ട് ലോകം കീഴടക്കാമെന്ന് തന്റെ ജീവിതം കൊണ്ട് തെളിയിച്ച് “ചക്രവാളങ്ങൾ കീഴടക്കാൻ ഉത്സുകനായവന്റെ ഉല്ലാസയാത്ര ” എന്ന (نزهة المشتاق في اختراق الآفاق) ഗ്രന്ഥത്തിലൂടെ ലോകത്ത് തന്റെ സാന്നിധ്യം രേഖപ്പെടുത്തിയ ഇദ്‌രീസിയെ നാം നിർബന്ധമായും അറിയണം.ലോകത്തിന്റെയും ലോക ഭൂപടത്തിന്റെയും വിവരണമാണ് പിന്നീട് ലാറ്റിൻ ഭാഷയിൽ ‘തബുല റോജീരിയാന’ അഥവാ “ദി മാപ് ഓഫ് റോജർ ” എന്ന പേരിൽ സുപ്രസിദ്ധമായ പ്രസ്തുത ഗ്രന്ഥം ഇദ്‌രീസി CE 1154-ലാണ് ആദ്യം അറബിയിലാണ് രചിച്ചത്.

ഭൂമിയുടെ ചുറ്റളവ് പോലും കൃത്യമായി കണക്കാക്കുന്നുണ്ട് ഇദ്‌രീസി . അദ്ദേഹമന്ന് ഭൂമിയുടെ ഭ്രമണപഥത്തിൽ 37,000 കിലോമീറ്റർ കണക്കാക്കിയത് ഇന്നും വിസ്മയകരമാണ്.

സിസിലിയിലെ നോർമൻ രാജാവ് റോജർ രണ്ടാമന്റെ കൊട്ടാരത്തിൽ വെച്ച് 1138 ഓടെ ഈ ജോലിക്ക് നിയോഗിതനായ ഇദ് രീസിയാണ് കാലാവസ്ഥ വ്യതിയാനമനുസരിച്ചു ലോകത്തിന്റെ ഏഴു കേന്ദ്രങ്ങൾ പരിഗണിച്ചുള്ള ആദ്യ അറ്റ്‌ലസിന് രൂപകൽപന ചെയ്തത്. ഇന്നും എളുപ്പ വഴികൾ തേടി സഞ്ചരിക്കുന്ന ആഗോള സഞ്ചാരികൾ അവലംബിക്കുന്നതും പ്രസ്തുത ഇദ്‌രീസിയൻ അറ്റ്ലസ് തന്നെ. പുരാതന സ്പെയിൻ വേരുകളുള്ള أبو عبد الله محمد الإدريسي القرطبي الحسني السبتي‎ എന്ന ഇദ്രീസി (CE 1100 / AH 493 -CE 1166 / AH 559 ) സ്യൂട്ടയിലാണ് ജനിച്ചത്.ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ഹംഗറി തുടങ്ങി നിരവധി പാശ്ചാത്യൻ നാഗരികതയുടെ സഞ്ചാര കേന്ദ്രങ്ങൾ സഞ്ചരിച്ച് ഭൂമിശാസ്ത്രം, സംസ്കാരം, കാർട്ടോഗ്രഫി എന്നിവയെക്കുറിച്ചുള്ള വിശദമായ അറിവ് നേടിയതിന് ശേഷമാണ് ലോകത്തിന്റെ ഭൂമിശാസ്ത്രത്തെക്കുറിച്ച് വിശദമായ ഉപരിസൂചിത കൃതി എഴുതാൻ തുടങ്ങിയതും അതിലാണ് തെക്കു നിന്ന് വടക്കോട്ട് ലംബമായി സഞ്ചരിച്ച് എല്ലാ ഭൂഗോളങ്ങളും കവർ ചെയ്ത് ലോകം മുഴുവൻ സോളാ ആയി സഞ്ചരിക്കാമെന്ന് ആദ്യമായി തെളിയിച്ചതും.

മധ്യകാല ലോക ചരിത്രത്തിൽ ഒരു മുസ്ലീം മുറാബിത്വീ പണ്ഡിതൻ നിർമ്മിച്ച അതിശയകരമായ മാപ്പുകളിലൊന്നിൽ സിസിലിക്കും നോർമൻ രാജവംശത്തിനും എന്തു ബന്ധമുണ്ട് എന്ന സംഗതി പ്രത്യേകം ചിന്തനീയമാണ്!! നോർമൻ – ഇറ്റാലിയൻ ഭൂമി ഇരുനൂറു വർഷത്തിലേറെ പഴക്കമുള്ള അറബ് സംസ്കാരത്തിന്റെയും അന്ദുലുസിയൻ നാഗരികതയുടെയും സ്വാധീനങ്ങൾ ഇപ്പോഴും അവരുടെ ദേശങ്ങളിലും ഭാഷയിലും സംസ്കാരത്തിലുമുണ്ട്. നൂറ്റാണ്ടുകളോളം നിലനിന്ന ആ സ്വാധീനം നെഞ്ചിലേറ്റിയ നോർമൻ രാജ്യം ഇസ്ലാമിക സംസ്കാരം, അറിവ്, കലാപരത എന്നിവയോട് അങ്ങേയറ്റം ആദരവ് നിലനിർത്തി പോന്നു. ആദ്യകാലത്തെ രാജാക്കന്മാർ മുസ്‌ലിംകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു, അവർ സിസിലിയിൽ തുടരണമെന്ന് അതിയായി ആഗ്രഹിച്ച അവർ അറബ് വസ്ത്രവും സംസ്കാരവും പോലും സ്വീകരിച്ചു, അറബി ഒരു പ്രധാന വ്യവഹാര ഭാഷയായി 12-ാം നൂറ്റാണ്ടിലും ഉപയോഗിച്ച് പോന്നു. അറബികളുമായ് നല്ല ബന്ധമാണ് അവർ നിലനിർത്തി പോന്നത്.

ലോകത്തെക്കുറിച്ച് അറിയാനുള്ള ഇദ്‌രീസിയുടെ ജ്ഞാന തൃഷ്ണ മനസ്സിലാക്കിയ അന്നത്തെ പാശ്ചാത്യൻ രാജവംശമായ നോർമൻ ചക്രവർത്തി റോജർ II ഇദ്‌രീസിയുടെ മുഴുവൻ ചെലവും സ്പോൺസർ ചെയ്താണ് ഈ ഗ്രന്ഥ രചനക്കുള്ള ഭൂമിക ഒരുക്കിയത് എന്ന സംഗതി നാം മറക്കരുത് . കിഴക്കായാലും പടിഞ്ഞാറായാലും എവിടെയെത്തിപ്പെട്ടാലും അവിടെ പരിചയപ്പെടുന്ന യാത്രാതത്പരരുടെ അഭിമുഖം നടത്തുക അദ്ദേഹത്തിന്റെ പതിവായിരുന്നു. സസ്യശാസ്ത്രം, ചികിത്സാ മുറകൾ , എന്നീ വിഷയങ്ങളിലും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളുണ്ട്.

മാപ്പുകൾ‌ക്കായുള്ള സ്റ്റാൻ‌ഡേർ‌ഡ് കൺ‌വെൻ‌ഷനുകൾ‌ അന്ന് ശാസ്ത്രീയമായി തീരുമാനിച്ചിട്ടില്ലാത്തതിനാൽ‌, തെക്കിൽ
നിന്ന് മുകളിലേയ്‌ക്ക് നീങ്ങുന്ന അദ്ദേഹത്തിന്റെ ഭൂപടം തലകീഴായിയാണ് നമുക്ക് തോന്നുക. മാപ്പിൽ മിഡിൽ ഈസ്റ്റ്, യൂറോപ്പ്, വടക്കേ ആഫ്രിക്ക എന്നിവ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും. യൂറോപ്യൻ നവോത്ഥാനത്തിന്റെ എല്ലാ കണ്ടെത്തലുകളിലും അദ്ദേഹത്തിന്റെ ഗ്രന്ഥത്തിലെ ചിത്രങ്ങളും മാപ്പുകളും വ്യാപകമായി ഉപയോഗിക്കപ്പെട്ടു പോന്നു. നദികൾ, തടാകങ്ങൾ, ഉയർന്ന പ്രദേശങ്ങൾ എന്നിവയ്ക്കുള്ള പ്രത്യേക ലാന്റ് മാർക്കുകൾ നൽകി, പ്രധാന നഗരങ്ങളെയും രാജ്യ അതിർത്തികളെയും കുറിച്ചുള്ള അത്യാവശ്യ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് ഇദ്‌രീസിയൻ അറ്റ്ലസുകളിൽ .

അവലംബം :
യാസിർ ഖാദി, സുലൈമാൻ ഊരകം എന്നിവരുടെ കുറിപ്പുകൾ, വിക്കിപ്പീഡിയ

Related Articles