Health

സംഗീതവും മരുന്നാവുന്ന ടർക്കിഷ് ആശുപത്രി

ഇസ്തംബൂൾ മെമ്മോറിയൽ ഹോസ്പ്പിറ്റൽ ലോകത്ത് മറ്റെവിടെയും ഉള്ള അധുനിക ഹോസ്പിറ്റലുകൾ പോലെ തന്നെയാണ്, എന്നാൽ അത്തരത്തിലുള്ള ഒന്നാണെന്ന് തോന്നുകയുമില്ല. മുപ്പത് കൊല്ലത്തോളം കാർഡിയാക്ക് സർജൻ ആയി ജോലി നോക്കുന്ന ഡോ: ബിൻഗൂർ സോൻ മെസ് ആണ് തന്റെ രോഗികൾക്ക് വേണ്ടി വാദ്യോതോപകരണങ്ങൾ വഴി സൂഫി സംഗീതങ്ങൾ വായിച്ച് കൊടുക്കുന്നത്.

അദ്ദേഹം പറഞ്ഞു: -“തീവ്രപരിചരണ വിഭാഗത്തിലെ രോഗികളെ ശാന്തരാക്കാനും അവർക്ക് ആത്മവിശ്വാസം നൽകാനും സൂഫി സംഗീതങ്ങളാണ് ഞങ്ങൾ അവർക്ക് കേൾപ്പിച്ച് കൊടുക്കുന്നത് “. തുർക്കികൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള പരമ്പരാഗത സംഗീതമാണ് സൂഫി സംഗീതം, സൂഫിസം ഇസ്ലാമിലെ ഒരു അധ്യാത്മിക ശാഖയാണ്‌. “അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് മാനസികരോഗമുള്ളവരെ ജീവനോടെ കത്തിക്കുകയായിരുന്നു യൂറോപ്പിൽ ചെയ്തിരുന്നത്, എന്നാൽ ഉസ്മാനിയ സാമ്രാജ്യത്തിൽ ഉണ്ടായിരുന്ന വൈദ്യൻമാർക്ക് ഇതിൽ നിന്ന് വ്യത്യസ്ത്തമായ സമീപനമായിരുന്നു ഉണ്ടായിരുന്നത് “.

“ഒട്ടോമൻ കാലഘട്ടത്തിൽ ഈ രാജ്യത്ത് ആശുപത്രികളിൽ മാനസിക രോഗികളെ ചികിത്സിച്ചിരുന്നത് സംഗീതം കൊണ്ടായിരുന്നു അതേ രീതി തന്നെയാണ് ഞങ്ങൾ ഇവിടെയും ഉപയോഗിക്കുന്നതെന്ന് സോൻ മെസ് പറഞ്ഞു.

ചെറിയൊരു സംഗീതപ്രകടനത്തിന് ശേഷം രോഗിയുടെ 15 ശതമാനം ഹ്യദയമിടിപ്പ് കുറഞ്ഞതായി അനസ്തേഷ്യോളജിസ്റ്റ് എറോൾ കാൻ പറഞ്ഞു. കാനിന്റെ അഭിപ്രായത്തിൽ സംഗീതം കൊണ്ടുള്ള രോഗ ചികിത്സക്ക് ശാസ്ത്രീയാടിത്തറയുണ്ട്. “ഇരുപത്തിരണ്ട് രോഗികളെ വെച്ച് കൊണ്ട് ഹോസ്പിറ്റൽ നടത്തിയ പഠനത്തിൽ 20 മിനുട്ട് സംഗിത പ്രകടനത്തിന് ശേഷം ഒന്ന് മുതൽ പത്ത് വരെ ഉള്ള അളവ് കോൽ കൊണ്ട് അവരുടെ സമ്മർദ്ദ നില അളക്കുകയുണ്ടായി, അപ്പോളവർക്ക് രോഗികളുടെ സമ്മർദ്ദ നില ഏഴിൽ നിന്ന് മൂന്നിലേക്ക് ചുരുങ്ങിയതായി കാൻ പറഞ്ഞു.

Also read: ദേവീന്ദർ സിങും ഭരണകൂടത്തിന്റെ വേട്ടപ്പട്ടികളും

“ഹൃദയമിടിപ്പ്, സിസ്റോളിക്, ഡയസ്റ്റോളിക്ക് രക്ത സമ്മർദ്ദം, ശ്വസന നിരക്ക്, ഓക്സിജൻ ഡെലിവറി, രക്തത്തിന്റെ ഓക്സിജൻ സാച്ചൂറേഷൻ, എന്നിവ ഞങ്ങൾ രേഖപ്പെടുത്തി, ഈ ഇരുപത് മിനുറ്റിന് ശേഷം എല്ലാ പാരാമീറ്ററുകളും മികച്ചതായിരുന്നു ”

ഉത്ക്കണ്ഠ ഉള്ളവർക്ക് സംഗീതത്തിന്റെ സ്വാധിനത്തെ കുറിച്ച് ഡോക്ടർമാരും ഗവേഷകരും രേഖപ്പെടുത്തിയിട്ടുണ്ട്. മസ്തിഷ്ക ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികളിൽ മെലോഡിക് സംഗീതത്തിന്റെ ശാന്തമായ സ്വാധീനങ്ങൾ വ്യക്തമാക്കുന്ന ഒരു പഠനം ക്ലീവ്‌ലാന്റ് ക്ലിനിക്കിലെ ന്യൂറോ സയന്റിസ്റ്റ് ഡാമിർ ജാനിഗ്റോ നടത്തിയിട്ടുണ്ട്.

“ശരിയായ സംഗീതം വഴി രോഗിക്ക് ഓപ്പറേഷൻ റൂമിൽ രോഗികൾക്ക് കുറച്ചധികം ആശ്വാസം കിട്ടും, മാത്രമല്ല മാനസിക സമ്മർദ്ദം വഴി അധികരിക്കുന്ന രക്തസമ്മർദ്ദത്തിന് ഇത് വഴി കുറഞ്ഞ മരുന്നുകളുടെ ഉപയോഗം മാത്രമേ വേണ്ടി വരുന്നുള്ളു. മാത്രമല്ല പെട്ടെന്ന് സുഖപ്പെടുകയും കുറഞ്ഞ ആശുപത്രി വാസവും മാത്രമേ ഉണ്ടാവുകയുള്ളു” എന്ന് ജാനിഗ്റോ പറഞ്ഞു.

എന്നാൽ, ജാനിഗ്റോ അദ്ദേഹത്തിന്റെ പഠനത്തിൽ രോഗികൾക്ക് ഐപോട് ഉപയോഗിച്ചാണ് സംഗിതം കേൾപ്പിക്കുന്നത്, അതേസമയം സോൻ മെസ് ലൈവ് ആയി കൊണ്ടാണ് പാരമ്പര്യ സംഗീത ചികിത്സ രീതി നടത്തുന്നത്. ഒരോ അവസ്ഥകളെയും പരിചരിക്കാൻ വ്യത്യസ്ത തുർക്കിഷ് ക്ലാസിക്കൽ മെലഡീസ് ആണ് (മകാം) ആണ് ഡോക്ടർമാർ ഉപയോഗിക്കുന്നത്.

സോൻ മെസ് പറയുന്നു:- “ആ മകാം നിങ്ങളെ നിദ്രയിലാഴ്ത്തുന്നു”. ഇത് ഒരു യഥാർത്ഥ ധ്യാന സംഗീതമാണ് അതിനാൽ നിങ്ങൾ ഉറങ്ങാൻ പോകുമ്പോൾ കേൾക്കുന്നത് നല്ലതാണ്. രാവിലെ ഉണരുമ്പോൾ നിങ്ങളിത് കേൾക്കുകയാണെങ്കിൽ നിങ്ങൾക്ക് കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ കഴിയില്ല ”

Also read: “മതാപിതാ ഗുരു ദൈവം” എന്നതിൻെറ പൊരുൾ

മറ്റ് അവസ്ഥകളിൽ സഹായകമാവുന്ന മക്കാ മുകളുമുണ്ട്, ഒന്ന് നിങ്ങളുടെ വിശപ്പ് വർദ്ധിപ്പിക്കും മറ്റൊന്ന് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. സംഗീതത്തിന് കാര്യമായ ആരോഗ്യ ഫലങ്ങളുണ്ടെന്ന് ഡോക്ടർ പറയുന്നു.എന്നാൽ മ്യൂസിക് തെറാപ്പിയുടെ വരികൾ പാടുമ്പോൾ അവരൂന്നി പറയുന്നു പരമ്പരാഗത വൈദ്യശാസ്ത്രത്തിന് ഇത് ഒരു അഭിനന്ദനമാണെന്ന് അവർ ഊന്നി പറയുന്നു.

വിവ: മുബശ്ശിർ മാട്ടൂൽ

Facebook Comments
Related Articles
Close
Close