Current Date

Search
Close this search box.
Search
Close this search box.

നിശ്ചയദാര്‍ഢ്യം ദുര്‍ബലപ്പെടാനുള്ള കാരണങ്ങള്‍

ചുരുങ്ങിയ കാലത്തിനുള്ളില്‍ വിവരവും, വിജ്ഞാനവും, പുരോഗതിയും, മുന്നേറ്റവും കൊണ്ട് ലോകം കീഴടക്കിയവരായിരുന്നു പൂര്‍വ്വകാല മുസ്‌ലിംകള്‍. ഇവക്കെല്ലാം പിന്നിലെ മൂല കാരണം അവരുടെ ഉന്നതമായ നിശ്ചദാര്‍ഢ്യമായിരുന്നുവെന്നത് സുവ്യകത്മാണ്. ചെറിയ ചെറിയ കാര്യങ്ങളില്‍ നിന്നും അകന്ന് മഹത്തായവയില്‍ മുഴുകുന്നവരായിരുന്നു അവര്‍. നമ്മുടെ അവസ്ഥ അവരുമായി താരതമ്യം ചെയ്താല്‍ അവക്കിടയില്‍ ഭീമമായ അന്തരമുണ്ടെന്ന് ബോധ്യപ്പെടുന്നതാണ്. ഇക്കാലത്ത് മുസ്‌ലിംകളെന്ന് അവകാശപ്പെടുന്നവരില്‍ മിക്കരും നിശ്ചയ ദാര്‍ഢ്യമോ ശുഭപ്രതീക്ഷയോ ഇല്ലാത്തവരാണ്.

ഒരു സമൂഹത്തിന്റെ നായകര്‍ വിനോദിക്കുന്നവരും കളിതമാശകളില്‍ മുഴുകുന്നവരുമാണെങ്കില്‍ ആ സമൂഹം പുരോഗതി പ്രാപിക്കുമെന്ന് പ്രതീക്ഷിക്കാവതല്ല.

അന്‍ദലുസിലെ ഭരണാധികാരികളുടെ അധികാരത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തെ കുറിച്ച് ഇബ്‌നു ഹസം ഇപ്രാകരം പറഞ്ഞുവത്രെ. ‘തങ്ങളുടെ ഉദ്ദേശലബ്ദിക്ക് സഹായിക്കുക ഖബ്‌റാരാധനയാണെന്ന് അവര്‍ വിചാരിച്ചാല്‍ അവരതും ചെയ്യുമായിരുന്നു. അവര്‍ ക്രൈസ്തവരില്‍ നിന്നും സഹായം തേടുന്നതായി നാം കാണുന്നു. മുസ്‌ലിങ്ങളുടെ അവകാശത്തിന് മേല്‍ കടന്ന് കയറാന്‍ അതവര്‍ക്ക് എളുപ്പമാക്കുന്നു. പട്ടണങ്ങളും കൊട്ടാരങ്ങളും അവര്‍ക്ക് പണയപ്പെടുത്താനും ഇവര്‍ തയ്യാറാണ്. ഇസ്‌ലാമില്‍ നിന്നും അവയെ മാറ്റി ക്രൈസ്തവത പ്രതിഷ്ഠിക്കാനും അവര്‍ തയ്യാറാണ്.’

ഇക്കാലത്തെ മുസ്‌ലിങ്ങളെ കണ്ടിരുന്നെങ്കില്‍ അദ്ദേഹം എന്തു പറയുമായിരുന്നു എന്നാണ് ചിന്തിക്കേണ്ടത്.
ജനങ്ങളുടെ മുഖ്യ ശ്രദ്ധ അന്നപാനീയത്തിലും വസ്ത്രത്തിലുമാണ്. വിശ്രമ സമയത്താണെങ്കില്‍ വല്ല നിസ്സാര കാര്യങ്ങളിലും അഭിരമിച്ച് കൊണ്ടിരിക്കും. ഈയൊരു ഭീകര രോഗത്തിന് പല കാരണങ്ങളുമുണ്ട് അവയില്‍ ചിലവ ഇപ്രകാരം രേഖപ്പെടുത്താം:

1- ഐഹിക പ്രമത്തതയും മരണത്തോടുള്ള വെറുപ്പും
ഭൗതിക സുഖ സൗകര്യങ്ങളോടും ആഢംബരത്തോടുമുള്ള അടങ്ങാത്ത ആഗ്രഹവും പരലോകത്തോടുള്ള അവഗണനയും മുഖ്യമായ കാരണമാണ്. വിശുദ്ധ വേദത്തിലെ ഒട്ടേറെ വചനങ്ങള്‍ ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. ജനങ്ങളെ മയക്കുന്ന സിഹ്‌റാണ് ഇവ. സിഹ്‌റ് ഒരു മനുഷ്യനെ തന്റെ ഭാര്യയില്‍ നിന്നാണ് അകറ്റുന്നതെങ്കില്‍ ഇത് തന്റെ രക്ഷിതാവില്‍ നിന്നാണ് അകറ്റുന്നത്.

2- സ്വപ്ന ലോകത്ത് വിരാചിക്കല്‍
സകല നാശങ്ങളുടെയും കാരണം അതിരുകളില്ലാത്ത സ്വപ്‌നങ്ങളാണ്. പണ്ടുള്ളവര്‍ പറയാറുണ്ട്. ‘മനസ്സിന്റെ സ്വപ്‌നങ്ങളെ ഉപേക്ഷിക്കുക. അത് ഒരിക്കലും വയറ് നിറക്കുകയില്ല. എല്ലാ നാശങ്ങളുടെയും കാരണക്കാരനാണത്’.
കുറഞ്ഞ മനക്കരുത്തുള്ളവനെ സ്വപ്‌നങ്ങള്‍ എളുപ്പത്തില്‍ കീഴടക്കുകയും തട്ടിക്കളിക്കുകയും ചെയ്യും.

3- വര്‍ധിത കൂട്ടുകെട്ടുകള്‍
ഹൃദയത്തിന്റെ പ്രകാശത്തെ അണക്കുന്നവയാണ് കൂടുതലായ കൂട്ടുകെട്ടുകള്‍. മനോദാര്‍ഢ്യം ഇല്ലായ്മ ചെയ്യുന്നതിനും തീരുമാനത്തെ വൈകിപ്പിക്കുന്നതിനും അത് കാരണമാകുന്നു. കൂട്ടുകെട്ടിനെ കുറിക്കുന്ന ധാരാളം വചനങ്ങള്‍ പ്രവാചകനില്‍ നിന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.

4- ആഢംബരവും ആസ്വാദന ജീവിതവും
ഉന്നതങ്ങളില്‍ നിന്നും തടയുന്ന മറ്റൊരു വിപത്താണ് ആഢംബരമെന്നുള്ളത്. അത് കൊണ്ട് തന്നെ ഇസ്‌ലാമിക ലോകത്ത് അറിയപ്പെടുന്ന പണ്ഡിതര്‍ തങ്ങളുടെ മനോദാര്‍ഢ്യത്തിന് മുറിവേല്‍പിക്കുമെന്ന ഭയത്താല്‍ അനുവദനീയ കാര്യങ്ങളില്‍ നിന്നുപോലും അകന്ന് നില്‍ക്കുന്നവരായിരുന്നു. ഒരിക്കല്‍ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ പറഞ്ഞതായി ഇബ്‌നുല്‍ ഖയ്യിം രേഖപ്പെടുത്തുന്നു. ‘ഇത് ഉന്നതങ്ങളില്‍ നിന്നും തടയുന്നതാണ്. ഹറാമിലേക്ക് നയിക്കാതിരിക്കാന്‍ ചില കാര്യങ്ങള്‍ ഉപേക്ഷിക്കുന്നവനാണ് യഥാര്‍ത്ഥത്തില്‍ തന്റേടി.’

( കടപ്പാട് )

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles