Current Date

Search
Close this search box.
Search
Close this search box.

ഇതാണ് ദേശസ്നേഹം

അധിനിവേശ സൈന്യം അതിർത്തിയിൽ തമ്പടിച്ചു. മുന്നേറ്റം തുടരുന്നതിന് മുമ്പ് അത്യാവശ്യമായ മുൻകരുതലിൻ്റെ ഭാഗമായി നിരീക്ഷണം നടത്താൻ ചാരന്മാരെ പല ദിക്കിലേക്കും നിയോഗിച്ചു. വിറകു ശേഖരിക്കുന്ന ഒരു വൃദ്ധനെയും കൂടെയുള്ള കൗമാരപ്രായക്കാരനെയും സമീപിച്ചു കൊണ്ട് അവർ പറഞ്ഞു: നിങ്ങളുടെ നാടിനെ ഒന്ന് പരിചയപ്പെടുത്തിയാലും. എത്ര സൈന്യമുണ്ട്? ഏതൊക്കെയാണ് പ്രധാനപ്പെട്ട പ്രവേശന കവാടങ്ങൾ?

വൃദ്ധൻ: എല്ലാം വിശദമായി പറയാം. പക്ഷെ ഒരു നിബന്ധനയുണ്ട്. ഇവനെ നിങ്ങൾ വകവരുത്തണം. അവൻ എനിക്കെതിരെ സാക്ഷിയാവരുത്.

താങ്കളുടെ ഉപാധി സ്വീകാര്യമാണെന്ന് അവർ അറിയിച്ചു.അവരിൽ ഒരാൾ തൻ്റെ വാളെടുത്തു ആ കൗമാരക്കാരൻ്റെ തല അരിഞ്ഞു വീഴ്ത്തി.വയോധികനായ പിതാവ് മകൻ്റെ രക്തം വാർന്നു തീരുന്നതുവരെ നോക്കിയിരുന്നു. അദ്ദേഹം അവരോട് ചോദിച്ചു: ഇത് എൻ്റെ മോനാണ്… അവൻ്റെ കൺമുന്നിൽ നിങ്ങൾ എന്നെ കൊല്ലുന്നത് ഞാൻ ഭയപ്പെട്ടു.ശേഷം അവനെ ഭീഷണിപ്പെടുത്തി രാജ്യത്തിൻ്റെ രഹസ്യങ്ങൾ ചോർത്തിയെടുക്കുമെന്നും. അതിനാലാണ് അവനെ കൊല്ലാൻ ഞാൻ ആവശ്യപ്പെട്ടത്. എൻ്റെ രാജ്യത്തെ കീഴടക്കാൻ ഉതകുന്ന ഒന്നും ഞാൻ പറയുകയില്ല

വൃദ്ധൻ തൻ്റെ മകൻ്റെ മൃതജഡം വാരിപ്പുണർന്ന അവസ്ഥയിൽ പട്ടാളക്കാർ പിന്തിരിഞ്ഞു പോയി. സംഭവങ്ങളെല്ലാം രാജാവിനെ വിശദമായി ബോധിപ്പിച്ചു. രാജാവ് പ്രതികരിച്ചു… ആ പ്രദേശത്തു നിന്ന് സൈന്യത്തെ തിരികെ വിളിക്കുക. നാടിൻ്റെ രക്ഷക്കായി മക്കളെ ബലി കൊടുക്കാൻ തയ്യാറുള്ള പിതാക്കൾ ജീവിക്കുന്ന രാജ്യത്തോട് ഒരിക്കലും യുദ്ധം ചെയ്യരുത്. അഥവാ ആക്രമിച്ചാൽ തന്നെ നാം പരാജയപ്പെടും.തീർച്ച.

(കടപ്പാട്)

????കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/LOeNnwBHadrGqajJzvbLUW

Related Articles