Current Date

Search
Close this search box.
Search
Close this search box.

‘എ ട്രെയിൻ ടു പാക്കിസ്ഥാൻ’

വിഭജനത്തിന്റെ തീക്ഷണത നേരിട്ട് അനുഭവിച്ച ഖുശ് വന്ത് സിംഗിന്റെ 1956ൽ പുറത്തിറങ്ങിയ പുസ്തകമാണ് Train To Pakistan. 1998ൽ ചലച്ചിത്രമാക്കിയ ഈ നോവൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതി എന്നതിലുപരി പരസ്പരം വിശ്വാസം നഷ്ടപ്പെട്ട മൂന്ന് സമുദായങ്ങളുടെ അവസ്ഥകൾ വരച്ചുകാട്ടുന്നു.

സൽമാൻ റുഷ്ദി, സാദത്ത് ഹസൻ മാന്റോ, സ്റ്റീഫൻ ആൾട്ടർ തുടങ്ങി ഒട്ടനവധി എഴുത്തുകാർ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ നോവലുകളുടെ രൂപത്തിൽ എഴുതാൻ ശ്രമിച്ചിട്ടുണ്ട്. വിഭജനകാലത്ത് നടന്ന സംഭവങ്ങളെ കേന്ദ്രീകരിക്കുന്ന ഏറ്റവും വ്യാപകമായി അറിയപ്പെടുന്ന ചരിത്ര നോവലുകളിലൊന്നാണ് ‘എ ട്രെയിൻ ടു പാക്കിസ്ഥാൻ’.

വിഭജനാനന്തരമുള്ള ആദ്യ മാസങ്ങളിൽ മനോ മജ്‌റ എന്ന ഗ്രാമത്തിന്റെ അവസ്ഥയെക്കുറിച്ച് ഖുശ് വന്ത് സിംഗ് വിവരിക്കുന്നു. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തിയിലാണ് ഈ ഗ്രാമം. പാക്കിസ്ഥാനിൽ നിന്ന് മനോ മജ്‌റ സ്റ്റേഷനിലേക്ക് വന്ന ഒരു ട്രെയിനിലേക്ക് പതിവിന് വിപരീതമായി എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞു. 1500 ഓളം മൃതദേഹങ്ങളായിരുന്നു അതിൽ ഉണ്ടായിരുന്നത്! ഓരോ ട്രെയിൻ വരുമ്പോഴും നാട്ടുകാർ അതിനെ ‘പ്രേത തീവണ്ടി’ എന്ന് വിളിക്കും. അതിനകത്തുള്ള എല്ലാ യാത്രക്കാരും ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടാകും. സമുദായങ്ങൾക്കിടയിൽ അവിശ്വാസമുണ്ടായതോടെ മുസ്ലീങ്ങൾ ഗ്രാമം വിട്ടുപോകാൻ നിർബന്ധിതരായി. മനോ മജ് റ ഗ്രാമം അങ്ങനെ നിർജീവമായി.

വിഭജനത്തിന് ശേഷം അതിർത്തിയിലെ ഇരു ഭാഗത്തുമുണ്ടായ ഭയാനകമായ രംഗങ്ങളെക്കുറിച്ചാണ് നോവലിൽ വിവരിക്കുന്നത്. അക്കാലത്ത് വർഗീയ കലാപങ്ങൾ എങ്ങനെ പ്രചരിച്ചു എന്നതിന്റെ വ്യക്തമായ ചിത്രം എഴുത്തുകാരൻ നൽകുന്നു. മൂന്ന് വ്യത്യസ്ത മതവിഭാഗങ്ങൾ- സിഖുകാരും, ഹിന്ദുക്കളും, മുസ്ലീങ്ങളും- കാലങ്ങളായി ഒരുമിച്ചു ജീവിക്കുന്ന ശാന്തമായ ഒരു ഗ്രാമം. സമീപ പ്രദേശങ്ങളിലെ കൂട്ടക്കൊലകൾ കാരണം ഒറ്റരാത്രികൊണ്ട് അവിടത്തെ ജനങ്ങൾ ശത്രുക്കളാവുന്നു.

പക്ഷപാതപരമായി പെരുമാറിയ പോലീസിനെ മാത്രമല്ല, ഭരണകൂടത്തിനെതിരെയും നോവലിൽ വിമർശനമുണ്ട്. ഇപ്പോൾ പാക്കിസ്ഥാനിലെ പഞ്ചാബിന്റെ ഭാഗമായ ഹാദാലിയിൽ ജനിച്ച ഖുശ് വന്ത് സിംഗ് 2014ൽ ന്യുദൽഹിയിലാണ് അന്ത്യ ശ്വാസം വലിച്ചത്. പത്ര പ്രവർത്തകൻ, അഭിഭാഷകൻ, നയതന്ത്രജ്ഞൻ, ഗ്രന്ഥകാരൻ എന്നീ മേഖലകളിൽ തിളങ്ങിയ അദ്ദേഹം മരണത്തിന് 11 വർഷം മുമ്പ് 2003ൽ അദ്ദേഹം എഴുതിയ പുസ്തകമാണ് The End Of India.

സംഘ് പരിവാർ ഭീകരർ ഇന്ത്യയെ എവിടെ കൊണ്ടെത്തിക്കുമെന്ന് രണ്ടായിരത്തിന്റെ തുടക്കത്തിൽ തന്നെ ദീർഘവീക്ഷണം നടത്തിയ ജീനിയസ് ആയിരുന്നു അദ്ദേഹം. വാജ്പേയിയുടെ കൊട്ടിഘോഷിക്കപ്പെട്ട ‘മിത ഹിന്ദുത്വ’ എന്ന മിഥ്യയും ഗുജറാത്തിലെ മുസ്ലിം വേട്ടക്കാരൻ നരേന്ദ്ര മോദിയുടെ ഹിന്ദുത്വ ഭീകരതയും ഖുശ് വന്ത് സിംഗ് അന്നേ തിരിച്ചറിഞ്ഞിരുന്നു. പ്രസ്തുത പുസ്തകത്തിലെ ചെറിയൊരു ഭാഗം ഇതാ.

കൂടുതൽ വായനക്ക്‌ ????????: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles