Current Date

Search
Close this search box.
Search
Close this search box.

മൂന്ന് വൃദ്ധന്മാർ

ഒരിക്കല്‍ ഒരു സ്ത്രീ തൻ്റെ വീട്ടുമുറ്റത്ത് തൂവെള്ള താടിയുള്ള മൂന്ന് വൃദ്ധന്മാർ ഇരിക്കുന്നത് കണ്ടു. അവൾ അവരെ തിരിച്ചറിഞ്ഞില്ല. അവൾ പറഞ്ഞു: “എനിക്ക് നിങ്ങളെ പരിചയമില്ല. പക്ഷേ നിങ്ങൾക്ക് വിശക്കുന്നുണ്ടാകും! ദയവായി ഭക്ഷണം കഴിക്കാൻ വരൂ.”

അവർ അവളോട് ചോദിച്ചു: വീടിൻ്റെ യജമാനൻ അവിടെ ഉണ്ടോ?
അവൾ മറുപടി പറഞ്ഞു: ”ഇല്ല, പുറത്താണ്.”
അവർ പറഞ്ഞു: അപ്പോൾ ഞങ്ങൾക്ക് പ്രവേശിക്കാനാവില്ല.

വൈകുന്നേരം, ഭർത്താവ് മടങ്ങിയെത്തിയപ്പോൾ അവൾ സംഭവിച്ചതെല്ലാം വിവരിച്ചു.
അവൻ അവളോട് പറഞ്ഞു:  അവരോട് അകത്തേക്ക് വരാൻ പറയുക!
അവൾ പുറത്തിറങ്ങി അവരോട് അകത്തേക്ക് പ്രവേശിക്കാൻ ആവശ്യപ്പെട്ടു.
”ഞങ്ങൾ ഒരുമിച്ചു വീട്ടിൽ കയറില്ല ” അവർ പ്രതികരിച്ചു.
അവൾ അവരോട് ചോദിച്ചു: എന്തുകൊണ്ട്?

അവരിൽ ഒരാൾ അവളോട് പറഞ്ഞു: എൻ്റെ പേർ ‘സമ്പത്ത്’. അവൻ തൻ്റെ ഒരു സുഹൃത്തിനോട് ആംഗ്യം കാണിച്ച് ഇതാണ് (വിജയം). അവൻ മറ്റൊരാളോട് ആംഗ്യം കാണിച്ചു, ഞാൻ (സ്നേഹം), അവൻ തുടർന്നു പറഞ്ഞു: ഇപ്പോൾ അകത്ത് പോയി ഞങ്ങളിൽ ആരെയാണ് നിങ്ങളുടെ വീട്ടിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്നതെന്ന് നിങ്ങളുടെ ഭർത്താവുമായി ചർച്ച ചെയ്യൂ.

സ്ത്രീ അകത്തു ചെന്ന് ഭർത്താവിനോട് കാര്യങ്ങൾ വിവരിച്ചു. അവളുടെ ഭർത്താവ് സന്തോഷത്താൽ മതിമറന്നു പറഞ്ഞു: എല്ലാം നല്ല കാര്യങ്ങൾ. അങ്ങനെ എങ്കിൽ തത്കാലം നമുക്ക് ‘സമ്പത്തിനെ’ വിളിക്കാം! അവൻ വന്ന് നമ്മുടെ വീട്ടിൽ സമ്പത്ത് നിറയ്ക്കട്ടെ!

അദ്ദേഹത്തിൻ്റെ അഭിപ്രായത്തോട് ഭാര്യ വിയോജിച്ചു കൊണ്ട് പറഞ്ഞു: എന്തുകൊണ്ട് നമുക്ക് ‘വിജയ ‘ത്തെ വിളിച്ചുകൂടാ?

ഈ സംഭാഷണം അല്പം അകലെ ഇരുന്ന് അവരുടെ മരുമകൾ ശ്രവിക്കുന്നുണ്ടായിരുന്നു. അവൾ പെട്ടെന്ന് തൻ്റെ നിർദ്ദേശം പറഞ്ഞു: ‘സ്നേഹ ‘ത്തെ വിളിക്കുന്നതല്ലേ കൂടുതൽ ഉചിതം? അപ്പോൾ നമ്മുടെ വീട് സ്നേഹത്താൽ നിറയും!

ഭർത്താവ് പറഞ്ഞു: ”നമുക്ക് മരുമകളുടെ ഉപദേശം എടുക്കാം!
പുറത്തുപോയി ഞങ്ങളുടെ അതിഥിയാകാൻ ‘സ്നേഹ ‘ത്തെ ക്ഷണിക്കുക!”

സ്ത്രീ പുറത്തുവന്ന് മൂന്ന് വൃദ്ധന്മാരോട് ചോദിച്ചു: നിങ്ങളിൽ ആരാണ് ‘സ്നേഹം’? ഞങ്ങളുടെ അതിഥിയാകാൻ ദയവായി അകത്തേക്ക് വന്നാലും.

‘സ്നേഹം’എഴുന്നേറ്റു വീടിനു നേരെ നടക്കാൻ തുടങ്ങി.. അപ്പോൾ മറ്റു രണ്ടുപേരും അവനെ അനുഗമിച്ചു. ആശ്ചര്യപ്പെട്ടു കൊണ്ട് ആ സ്ത്രീ ചോദിച്ചു: ‘സ്നേഹ’ത്തെ മാത്രമാണ് ഞാൻ ക്ഷണിച്ചത്. പിന്നെ നിങ്ങൾ എന്തിനാണ് അവനോടൊപ്പം പ്രവേശിക്കുന്നത്?
രണ്ട് വൃദ്ധന്മാരും മറുപടി പറഞ്ഞു: നിങ്ങൾ ‘സമ്പത്തിനെ’അല്ലെങ്കിൽ ‘വിജയ’ത്തെ വിളിച്ചിരുന്നെങ്കിൽ ബാക്കിയുള്ള രണ്ടുപേർ പുറത്ത് നിൽക്കുമായിരുന്നു, എന്നാൽ നിങ്ങൾ ‘സ്നേഹത്തെ ‘ വിളിച്ചതിനാൽ, അവൻ എവിടെ പോയാലും ഞങ്ങൾ അവനോടൊപ്പം പോകും … സ്നേഹം എവിടെയാണെങ്കിലും സമ്പത്തും വിജയവും അവനോടൊപ്പമുണ്ട്..!

(കടപ്പാട്)

Related Articles