Current Date

Search
Close this search box.
Search
Close this search box.

അവരുടെ രാഷ്ട്രീയം കൂടി മാറ്റി നിർത്തുക എന്നതാണ്

അമേരിക്കൻ പ്രസിഡന്റുമാരുടെ തിരഞ്ഞെടുക്കപ്പെട്ട സമയത്തു നടക്കുന്ന പ്രഭാഷണം കുറെ കാലമായി കേൾക്കാറുണ്ട്. തങ്ങൾ എന്താണ് അടുത്ത നാല് വർഷം  നടത്താൻ ഉദ്ദേശിക്കുന്നത് എന്നതിന്റെ ചെറിയ രൂപം നമുക്ക് അത് കേട്ടാൽ മനസ്സിലാവും . അവരുടെ രാഷ്ട്രീയ നിലപാടുകളും നമുക്ക് പിടികിട്ടും. സംസ്ഥാന മുഖ്യമന്ത്രിമാർ തങ്ങളുടെ വിജയത്തിന് ശേഷം നടത്താറുള്ള പത്ര സമ്മേളനം ഞാൻ കാണാറില്ല. കാരണം അതിനു രാഷ്ട്രീയ പ്രാധാന്യമില്ല എന്നത് തന്നെ. അതെ സമയം ഇന്നലെ ദൽഹി തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കെജ്‌രിവാളിന്റെ പ്രഭാഷണം പ്രാധാന്യത്തോടെ തന്നെ ഞാൻ കേട്ടു. പക്ഷെ നിരാശ എന്നെ ഒറ്റവാക്കിൽ പറയാൻ കഴിയൂ.

ഒരു സംസ്ഥാന തിരഞ്ഞെടുപ്പാണെങ്കിലും ദൽഹി തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയം വലുതായിരുന്നു. അതെ സമയം തികച്ചും ആരാഷ്ട്രീയമായാണ് AAP തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഡൽഹിയുടെ മനസ്സറിഞ്ഞു പെരുമാറി എന്നതാണ് കെജ്‌രിവാളിൻെറ വിജയം. പക്ഷെ ആ വിജയം നമുക്ക് ആശ്വാസം നൽകുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്പ് AAP രാഷ്ട്രീയം പറഞ്ഞില്ല എന്ന് മാത്രമല്ല അതിനു ശേഷവും അവർ രാഷ്ട്രീയം പറഞ്ഞില്ല. ദൽഹി വോട്ടർമാർ അധികവും മധ്യ വർഗമാണ്. ജീവിത വിഭവങ്ങൾ നൽകുക എന്നത് ഭരണ കൂടത്തിന്റെ ചുമതലയാണ്. അതിലപ്പുറം ഭരണ കൂടങ്ങൾ മുന്നോട്ടു പോകുന്നത് രാഷ്ട്രീയത്തിന്റെ പിൻബലത്തിലാണ്. കുറച്ചു മാസങ്ങൾക്കു മുമ്പ് നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്താണ് AAP വന്നത്. പതിനെട്ടു ശതമാനം വോട്ടുകൾ മാത്രമാണ് അവർക്കു ലഭിച്ചത്. അന്നും അവർ പറഞ്ഞത് വികസനം മാത്രമായിരുന്നു. അതെ അജണ്ട നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്തു. അതിന്റെ രാഷ്ട്രീയം ഇന്നത്തെ പത്രങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. The other Delhi is distant yet എന്ന രീതിയിലും ദേശീയ പത്രങ്ങൾ ചർച്ച കൊണ്ട് പോകുന്നു.

Also read: സംഘട്ടനങ്ങള്‍ക്കിടയിലെ കുടുംബവ്യവസ്ഥ: ചോദ്യങ്ങളും വെല്ലുവിളികളും

തൽക്കാലം സംഘ പരിവാർ കൊളുത്താൻ ശ്രമിച്ച വർഗീയാഗ്നി കേട്ടുപോയെങ്കിലും അത് പ്രതീക്ഷ നൽകുന്നില്ല. സംഘ് പരിവാറിനോടുള്ള വിദ്വേഷമാണ് ആപ്പിനെ വിജയത്തിന് അടിസ്ഥാനം എന്ന് വരുന്നില്ല. സംഘ് പരിവാർ ഉന്നയിച്ച എല്ലാ ആരോപണങ്ങളിൽ നിന്നും സമർത്ഥമായി APP ഒഴിഞ്ഞുമാറി എന്നത് ശരിയാണ്. അതെ സമയം കോൺഗ്രസ്സ് മോഡി അമിത്ഷാ ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിട്ടാണ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. ആ രാഷ്ട്രീയം ഡൽഹിക്കാർ ആഗ്രഹിച്ചില്ല. കേന്ദ്രത്തിന്റെ കാര്യത്തിൽ രാഷ്ട്രീയവും സംസ്ഥാനത്തിന്റെ കാര്യത്തിൽ അരാഷ്ട്രീയവും എന്നതാണ് ഡൽഹിക്കാർ സ്വീകരിച്ച നിലപാട്. ലോകത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഷാഹിൻ ബാഗ് ഡൽഹിയിലാണ്. അതൊരു രാഷ്ട്രീയം കൂടിയാണ്. ബി ജെ പി അതിനെ വർഗീയമായി ചിത്രീകരിക്കാൻ ശ്രമിച്ചു, തിരഞ്ഞെടുപ്പിന് ശേഷമെങ്കിലും കെജ്‌രിവാൾ ഷഹീൻ ബാഗിനെ കുറിച്ച് പറയുമെന്ന് ജനം ധരിച്ചു. ഇന്നലെ മാധ്യമങ്ങൾ കൂടുതൽ ചോദിച്ച ചോദ്യവും അത് തന്നെയായിരുന്നു.

റോഡും സ്‌കൂളും ആശുപത്രികളും കൊണ്ട് മാത്രം രാഷ്ട്രീയം പൂര്ണമാകില്ല . അത് കൊണ്ട് തന്നെ ഇന്നലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ബി ജെ പി സ്വരം മാറ്റി തുടങ്ങി. കോൺഗ്രസ്സ് ജയിച്ചിരുന്നെങ്കിൽ അത് പാകിസ്ഥാന്റെ വിജയമായേനെ. അതെ സമയം AAP തങ്ങൾ ഉന്നയിച്ച രാഷ്ട്രീയം എതിർക്കാത്തതു കൊണ്ട് ഈ വിജയത്തെ അത്ര ഗൗരവത്തോടെ കാണേണ്ട എന്നതാണ് അവരുടെ നിലപാട്. ഒരു മധ്യ വർഗ സമൂഹത്തിൽ എന്നും രാഷ്ട്രീയം അത്ര ഗൗരവമായി ചർച്ച ചെയ്യാറില്ല. അവർക്കു വേണ്ടത് സൗകര്യങ്ങൾ മാത്രം . അത് നൽകാൻ നല്ലതു AAP തന്നെ. ഇതിനു മുമ്പ് ഭരിച്ച പാർട്ടികൾ അഴിമതി ഒരു കലയായി കൊണ്ട് നടന്നു. അഴിമതിയെ ഒരു പരിധി വരെ തടഞ്ഞു നിർത്താൻ AAP നു കഴിഞ്ഞു. അത് കൊണ്ട് തന്നെയാണ് മാസങ്ങൾക്കു മുമ്പ് മൂന്നാം സ്ഥാനത്തേക്ക് പോയവർ പെട്ടെന്ന് വളരെ മുന്നിൽ എത്തിയതും. അതായത് ഡൽഹിയിൽ നാം കണ്ടത് ഒരു ആദർശ പരമായ മാറ്റമല്ല. താൽക്കാലിക ലാഭത്തിനു വേണ്ടിയുള്ള ഒരു ചാവട് മാറ്റം മാത്രം.

Also read: സമ്പത്ത് അല്ലാഹുവിന്റേതാണ്‌; സമ്പന്നര്‍ അതിന്റെ സൂക്ഷിപ്പുകാരും ദരിദ്രര്‍ ആശ്രിതരുമാണ്

ഒരു ഇടതു പക്ഷ നിലപാടാണ് തങ്ങളുടേതെന്ന് APP പറയുന്നു. ഇടതു പക്ഷ രാഷ്ട്രീയം അരാഷ്ട്രീയമായി ഒരിക്കലും മാറാറില്ല. തിരഞ്ഞെടുപ്പിൽ ബി ജെ പി ഉന്നയിച്ച വർഗീയത അവഗണിച്ചു എന്ന വിശദീകരണം അംഗീകരിച്ചാൽ തന്നെ പുതിയ സാഹചര്യത്തി അരാഷ്ട്രീയമായി എത്ര മുന്നോട്ടു പോകാൻ കഴിയും എന്നത് ഒരു ചോദ്യ ചിഹ്നമാണ്. ബി ജെ പി യെ അകറ്റി നിർത്തുക എന്നത് അവരുടെ രാഷ്ട്രീയം കൂടി മാറ്റി നിർത്തുക എന്നതാണ്. അതിനു ദൽഹി എത്രമാത്രം താല്പര്യം കാണിക്കുമെന്നത് ഇനിയും കണ്ടറിയണം

Related Articles